നിന്ന നിൽപ്പിൽ 360 ഡിഗ്രി അടിക്കാൻ പറ്റുവോ സക്കീർ ഭായ്ക്ക്? G-ക്ലാസ് ഇവിയുടെ അഭ്യാസപ്രകടനങ്ങൾ

ആഡംബര വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് G-വാഗൺ. ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഐസിഇ G-വാഗൺ മോഡലിന്റെ ഡിസൈൻ നിലനിർത്തുമ്പോഴും ഏറ്റവും നവീനമായ ഫീച്ചറുകളും സാങ്കേതികവിദ്യയുമായിട്ടായിരിക്കും ഇലക്ട്രിക് മോട്ടോറിൽ പ്രവർത്തിക്കുന്ന G-ക്ലാസ് വാഹനം വരുന്നത്

ICE G-വാഗണിന്റെ ഫ്രണ്ട്, മിഡിൽ, റിയർ ലോക്കിംഗ് ഡിഫറൻഷ്യലുള്ള 4X4 സെറ്റപ്പിന് പകരം പുതിയ ഇലക്ട്രിക് G-ക്ലാസിൽ ഓരോ വീലിലും ഒരു മോട്ടോർ വീതം നൽകും. അടുത്തിടെ പുറത്ത് വിട്ട വീഡിയോയിലൂടെ , മെർസിഡീസ്-ബെൻസ് സിഇഒ ഒല കല്ലേനിയസ് തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹനത്തിന്റെ ഓഫ് റോഡ് ഫീച്ചറുകൾ വെളിപ്പെടുത്തിയിരുന്നു.

G-ക്ലാസ് ഇവിയുടെ അഭ്യാസപ്രകടനങ്ങൾ

പുതിയ ഇലക്ട്രിക് G-ക്ലാസിലും കമ്പനി ICE മോഡലിലുള്ള അതേ ഡിസൈൻ തന്നെയാണ് നൽകിയിട്ടുള്ളത്. വളരെ ചെറിയ ഡിസൈൻ മാറ്റങ്ങളാണ് ഇലക്ട്രിക് മോഡലിൽ ഉണ്ടാവുക. എൽഇഡി ഡിആർഎല്ലുകളുള്ള റൌണ്ട് ഷേപ്പ് ഹെഡ്ലൈറ്റുകൾ, വലിയ മെർസിഡീസ് ബെൻസ് ത്രീ പോയിന്റ് സ്റ്റാർ ലോഗോയുള്ള ഐക്കണിക് G-ക്ലാസ് ഗ്രില്ല്, ഫ്ലേർഡ് വീൽ ആർച്ചുകൾ, സൈഡ് മൗണ്ടഡ് ടെയിൽഗേറ്റ്, ടെയിൽഗേറ്റിൽ സ്പെയർ വീൽ, നിവർന്നുനിൽക്കുന്ന വിൻഡ്‌സ്‌ക്രീൻ എന്നിവയെല്ലാം വാഹനത്തിലുണ്ട്.

പുതിയ നിരവധി ഡിസൈൻ ഘടകങ്ങൾ വന്നിട്ടുണ്ട് എങ്കിലും 40 വർഷത്തെ ഡിസൈൻ പാരമ്പര്യത്തിൽ നിന്നും വ്യത്യാസങ്ങളില്ലാതെയാണ് പുതിയ G-ക്ലാസ് മോഡലും വരുന്നത്. ഈ ബോക്സി ഡിസൈൻ തന്നെയാണ് മെർസിഡീസ് ബെൻസ് G-ക്ലാസ് വാഹനങ്ങളെ സവിശേഷമാക്കുന്നത്. കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങൾ അടങ്ങുന്ന ഇക്യു വിഭാഗത്തിലേക്ക് ആയിരിക്കില്ല പുതിയ വാഹനം അവതരിപ്പിക്കുക.

G-ക്ലാസ് ഇവിയുടെ അഭ്യാസപ്രകടനങ്ങൾ

G-ക്ലാസ് നിർമ്മിക്കുന്ന ഓസ്ട്രിയയിലെ ഗ്രാസിലുള്ള മെർസിഡീസ് ബെൻസിന്റെ നിർമ്മാണശാലയിൽ വച്ച് തന്നെയാണ് പുതിയ ഇലക്ട്രിക് G-ക്ലാസ് മോഡലും നിർമ്മിക്കുന്നത്. എല്ലാ G-ക്ലാസ് വാഹനങ്ങളും ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ അത് സ്കോക്ക്-പ്രൂഫ് ആണെന്ന് കമ്പനി ഉറപ്പാക്കുന്നു. ഇതിനായി ഗ്രാസിലെ പർവതമായ ഷോക്ക്ളിലാണ് ഓഫ് റോഡ് പരീക്ഷണങ്ങൾ നടത്തുന്നത്.

ഇലക്‌ട്രിക് G-ക്ലാസ് വാഹനത്തിൽ ഉണ്ടായിരിക്കുന്ന മറ്റൊരു പ്രധാന സവിശേഷത നാല് വീലുകൾക്കും കരുത്ത് നൽകുന്ന നാല് ഇലക്ട്രിക് മോട്ടോറുകളുള്ള ഡിഫറന്റ് ആക്‌സിൽ കൺസെപ്റ്റാണ്. ഇതിലൂടെ സാധാരണ ഐസിഇ G-ക്ലാസിൽ ഇല്ലാത്ത പ്രത്യേക കഴിവുകൾ ലഭ്യമാകും. ഓരോ വീലും ഗ്രാനുലാർ കൺട്രോൾ ഉപയോഗിച്ച് ടോർക്ക് വെക്‌ടറിംഗ് അൺലോക്ക് ചെയ്യാൻ ഈ വാഹനത്തിന് സാധിക്കും.

പുതിയ ഇലക്ട്രിക് വാഹനത്തിന്റെ ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധേയമായത് ലൂസ് ട്രാക്ഷൻ പ്രതലങ്ങളിൽ വച്ച് നിർത്തിയിട്ടിരിക്കുന്ന വാഹനം 360 ഡിഗ്രി തിരിക്കാൻ സാധിക്കും എന്നതാണ്. ടെറെയിൽ അനുകൂലമല്ലെങ്കിൽ വാഹനത്തെ 90 ഡിഗ്രി വരെ തിരിക്കാനും ഇതിന് സാധിക്കും. ഇതിനെ G ടേൺ എന്നാണ് കമ്പനി CEO വിശേഷിപ്പിച്ചത്. BYD യാങ്വാങ് U8 എന്ന വാഹനത്തിൽ ഈ ഫീച്ചർ നേരത്തെ കണ്ടിരുന്നു.

ഇലക്ട്രിക് G-സീരീസ് വാഹനത്തിലെ മറ്റൊരു ശ്രദ്ധേയമായ ഫീച്ചർ ഡൈനാമിക് സീറ്റുകളാണ്. പരുക്കൻ ഭൂപ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ ക്യാബിനുള്ളിൽ ചലനങ്ങൾ കുറയ്ക്കാൻ ഈ സീറ്റുകൾ സഹായിക്കുന്നു. യാത്രക്കാരുടെ ശരീരങ്ങൾ ചലിക്കുന്നതിന് അനുസരിച്ച് പ്രവർത്തിക്കുന്ന സീറ്റുകളാണ് ഇവ. അതുകൊണ്ട് തന്നെ കൂടുതൽ സൌകര്യപ്രദമായ യാത്ര നൽകാൻ വാഹനത്തിന് സാധിക്കും.

G-ക്ലാസ് ഇവിയുടെ അഭ്യാസപ്രകടനങ്ങൾ

100 kWh -ൽ അധികം കപ്പാസിറ്റിയുള്ള ബാറ്ററിയുമായിട്ടായിരിക്കും ഇലക്ട്രിക് G-ക്ലാസ് വരുന്നത്. എയറോഡൈനാമിക്സുള്ള ഡിസൈൻ, 450 കിലോമീറ്ററിൽ കൂടുതൽ റേഞ്ച്, 600 ബിഎച്ച്പിയിൽ അധികം പവർ, 1000 എൻഎമ്മിൽ അധികം ടോർക്ക് എന്നിവയും ഈ വാഹനത്തിൽ ഉണ്ടായിരിക്കും. ഇലക്ട്രിക് വാഹന വിപണിയിൽ ഈ മോഡൽ തരംഗമാകുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Sunday, December 3, 2023, 13:30 [IST]
English summary
Ceo demostrates new skills of electric g class model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X