ക്യൂട്ട് ലുക്കും 408 കി.മീ റേഞ്ചും; മോഹ വിലയില്‍ ഇതാ ഒരു പുതിയ ഇലക്ട്രിക് കാര്‍
ലോകത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങൾ വില്‍ക്കപ്പെടുന്ന മാര്‍ക്കറ്റുകളില്‍ ഒന്നാണ് ചൈന. നമ്മുടെ അയല്‍ രാജ്യത്ത് ഹിറ്റടിച്ച പല മോഡലുകളും പിന്‍കാലത്ത് ഇന്ത്യയിലെത്തിയ ചരിത്രമുണ്ട്. ഇപ്പോള്‍ ചൈനയില്‍ ഒരു കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി നോക്കാം.
ചൈനയിലെ മുന്‍നിര ഇവി നിര്‍മ്മാതാക്കളിലൊന്നാണ് ചെറി ന്യൂ എനര്‍ജി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചെറി ഓട്ടോമൊബൈല്‍സിന്റെ ഭാഗമാണ് ചെറി ന്യൂ എനര്‍ജി. ഇപ്പോള്‍ അവര്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ 77900 യുവാന്‍ വിലയില്‍ പുതിയ ലിറ്റില്‍ ആന്റ് പുറത്തിറക്കി. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഇതിന് ഏകദേശം 8.92 ലക്ഷം രൂപ വില വരും. ഇതിന്റെ ടോപ്പ്-സ്‌പെക്ക് വേരിയന്റിന് ഏകദേശം 9.49 ലക്ഷം രൂപയാണ് മുടക്കേണ്ടത്.

കാറിനെ കുറിച്ച് പറയുമ്പോള്‍ ക്ലാസിക് ലിറ്റില്‍ ആന്റിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ചെറി ന്യൂ ലിറ്റില്‍ ആന്റ് മൊത്തത്തില്‍ കൂടുതല്‍ ആകര്‍ഷകമായ ലുക്കിലാണ് ഈ ഇവി എത്തുന്നത്. ചെറി ന്യൂ ലിറ്റില്‍ ആന്റിനും ക്ലാസിക് ലിറ്റില്‍ ആന്റിനും ഒരേ വലിപ്പമാണുള്ളത്. പവര്‍ട്രെയിന്‍ ഓപ്ഷനുകളും ഇവ പങ്കിടുന്നു. 3,242 mm നീളവും 1,670 mm വീതിയും 1,550 mm ഉയരവും 2,150 mm വീല്‍ബേസുമാണ് മിനി ഇവികളുടെ അളവുകള്‍.
120 mm ഗ്രൗണ്ട് ക്ലിയറന്‍സും 4.55 മീറ്റര്‍ ടേണിംഗ് റേഡിയസും ലഭിക്കുന്നു. വൃത്തിയുള്ള ഫ്രണ്ട് ഫാസിയ, പുതിയ ഹെഡ്ലാമ്പുകളും ഡിആര്‍എല്ലുകളും ക്ലോസ്ഡ് ഫ്രണ്ട് ഗ്രില്ലും ഉള്‍പ്പെടുന്നതാണ് ചെറി ന്യൂ ലിറ്റില്‍ ആന്റിന്റെ മുന്‍വശം. പുതിയ Qq ലോഗോ ഗ്രില്ലില്‍ നല്‍കിയിരിക്കുന്നു. കാറിന്റെ പിന്‍വശം മിക്കവാറും ക്ലാസിക് ലിറ്റില്‍ ആന്റിനു സമാനമാണ്.

ക്ലാസിക് ലിറ്റില്‍ ആന്റ് വെറും 5 കളര്‍ ഓപ്ഷനുകളിലാണ് വാങ്ങാന്‍ സാധിച്ചിരുന്നതെങ്കില്‍ ഏഴ് എക്‌സ്റ്റീരിയര്‍ ഷെയ്ഡുകളില്‍ പുതിയ ലിറ്റില്‍ ആന്റ് വാങ്ങാനാകും. ഡാര്‍ക്ക് ഗ്രീന്‍, ലൈറ്റ് ഗ്രീന്‍, പര്‍പ്പിള്‍, പീച്ച്, അഗേവ് ബ്ലു, വൈറ്റ്, ഗ്രേറ്റ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.അകത്തളത്തിലേക്ക് നീങ്ങിയാല്‍ ഇവിയുടെ ഡാഷ്‌ബോര്‍ഡ് പുതുക്കിയിട്ടുണ്ട്. വലിയ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആധുനിക രൂപത്തിലുള്ള സ്റ്റിയറിംഗ് വീല്‍, സ്ലിം എയര്‍ വെന്റുകള്‍ എന്നിവ കാണാം.
ഒരു മിനിമലിസ്റ്റിക് ഡിസൈന്‍ പിന്തുടരുന്നതിനൊപ്പം ക്യാബിനില്‍ നല്ല ഇടം ലഭിക്കുന്നുണ്ട്. പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ചാര്‍ജിംഗ്, ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഹീറ്റഡ് സീറ്റുകളും സ്റ്റിയറിംഗ് വീലും, എല്‍ഇഡി ലൈറ്റുകളുള്ള വലിയ മേക്കപ്പ് മിറര്‍, PM2.5 എയര്‍ ഫില്‍ട്ടര്‍ എന്നിവയാണ് ചെറി ന്യൂ ലിറ്റില്‍ ആന്റിന്റെ ഇന്റീരിയറിലെ മറ്റ് പ്രധാന സവിശേഷതകള്‍.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പെഡസ്ട്രിയന്‍ വാര്‍ണിംഗ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് പവര്‍ ഓഫ് ഓണ്‍ കൊളീഷന്‍ എന്നിവയാണ് സുപ്രധാന സേഫ്റ്റി ഫീച്ചറുകള്‍. ഇവിയിലെ സ്റ്റാന്‍ഡേര്‍ഡ് പവര്‍ട്രെയിന്‍ പരമാവധി 50 bhp പവറും 95 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.
മൂന്ന് ബാറ്ററി ഓപ്ഷനുകളാണ് ഇവിക്കുള്ളത്. 25.05 kWh ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി പായ്ക്ക് 251 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പറയപ്പെടുന്നത്. അതേസമയം 28.86 kWh ടെര്‍നറി ലിഥിയം ബാറ്ററിയും 29.23 kWh LFP ബാറ്ററിയും 301 കി.മീ റേഞ്ച് ആണ് വാഗ്ദാനം ചെയ്യുന്നത്.

ഇവിയുടെ ടോപ് സ്‌പെക് വേരിയന്റില്‍ 76 bhp പവറും 150 Nm ടോര്‍ക്കും നല്‍കുന്ന പവര്‍ട്രെയിന്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിലെ 40.3 kWh ടെര്‍നറി ലിഥിയം ബാറ്ററി പായ്ക്ക് CLTC ടെസ്റ്റ് സൈക്കിളില്‍ 408 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. മികച്ച റേഞ്ചും താങ്ങാവുന്ന വിലയുമുള്ള ഈ ഇവികള്‍ ഇന്ത്യയില്‍ എത്തുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.


Click it and Unblock the Notifications








