ചൈനക്കാരുടെ ഒരു കാര്യമേ...എയര്‍ബെഡ് അടക്കമുള്ള സുഖസൗകര്യങ്ങളുമായി ഇവി വരുന്നു

വാഹനങ്ങളിലായാലും ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകളിലായാലും നൂതന സാങ്കേതികവിദ്യകളും അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമായി ഞെട്ടിക്കുന്നവരാണ് ചൈനീസ് കമ്പനികള്‍. ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ വുലിംഗ് അവരുടെ പുതിയ ഇലക്ട്രിക് ഹാച്ച്ബാക്കായ ബിങ്കോ അവതരിപ്പിച്ചു. നിരവധി സവിശേഷതകള്‍ക്കൊപ്പം ബിങ്കോയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നായി കാണാനാവുക ഒരു എയര്‍ബെഡാണ്.

കാറ്റ് നിറക്കാവുന്ന ഈ എയര്‍ബെഡ് ഓപ്ഷനലായി നല്‍കി ചൈനയിലെ അര്‍ബന്‍ വനിത കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹന നിരയിലെ കമ്പനിയുടെ അടുത്ത ഫ്‌ലാഗ്ഷിപ്പ് മോഡലായ ബിങ്കോ അടുത്ത മാസം നടക്കുന്ന ഷാങ്ഹായ് ഓട്ടോ ഷോയില്‍ അരങ്ങേറ്റം കുറിക്കും. മൂന്ന് കമ്പനികളുടെ സംയുക്ത സംരംഭത്തില്‍ SGWM (SIAC-GM-Wuling) ആണ് വുലിംഗ് ബിങ്കോയുടെ നിര്‍മാണത്തിന് പിന്നില്‍.

ചൈനക്കാരുടെ ഒരു കാര്യമേ...എയര്‍ബെഡ് അടക്കമുള്ള സുഖസൗകര്യങ്ങളുമായി ഇവി വരുന്നു

ഏറ്റവും പുതുതായി പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്ന് വുലിംഗ് ബിങ്കോയുടെ ക്യാബിന്‍ വളരെ മികവുറ്റതായി കാണപ്പെടുന്നു. മെര്‍സിഡീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡ്യുവല്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ ഡാഷ്‌ബോര്‍ഡില്‍ കാണാം. ഫോക്‌സ് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയില്‍ തീര്‍ത്തതാണ് സീറ്റുകള്‍. ക്യാബിനിന് അകത്തെ എല്ലാത്തിനും വൃത്താകൃതിയില്‍ വളഞ്ഞ തീം ആണ. റെട്രോ തീമിലുള്ള സ്റ്റിയറിംഗ് വീല്‍ നല്ല കട്ടിയുള്ളതാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ഒരു ഡിജിറ്റല്‍ അസിസ്റ്റന്റിനെയും സമന്വയിപ്പിക്കുന്നു.

ഇത് ധാരാളം കണക്റ്റിവിറ്റി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. മുന്‍വശത്തെ സീറ്റുകള്‍ക്കിടയില്‍ ഒരു ഡ്രൈവ് സെലക്ടറും ഇലക്ട്രോണിക് ഹാന്‍ഡ്ബ്രേക്കും സ്ഥാപിച്ചിരിക്കുന്നു. സീറ്റുകള്‍ക്കിടയില്‍ നല്ല സ്‌പെയ്‌സ് ഉള്ളതിനാല്‍ നല്ല സമാധാനമായി ഇരിക്കാനൊക്കും. ഹ്യുണ്ടായി അയോണിക് 5-ന് സമാനമായ ഡ്യുവല്‍ സ്‌ക്രീനുകളാണ്. എന്നാല്‍ ഇവിയുടെ പിന്‍വശമാണ് രസകരം. സ്വതന്ത്രമായി മടക്കിവെക്കാന്‍ കഴിയുന്ന ഫ്‌ലെക്‌സിബിള്‍ പിന്‍ സീറ്റുകള്‍ വുലിംഗ് ബിങ്കോക്ക് 750 ലിറ്ററിലധികം സംഭരണ ശേഷി നല്‍കും.

ചൈനക്കാരുടെ ഒരു കാര്യമേ...എയര്‍ബെഡ് അടക്കമുള്ള സുഖസൗകര്യങ്ങളുമായി ഇവി വരുന്നു

കാറിനൊപ്പം ആക്‌സസറികളുടെ ഒരു പട്ടിക തന്നെ കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്റ്റോറേജ് ബോക്‌സുകള്‍, ക്യാമ്പിംഗ് സെറ്റുകള്‍, ലാമ്പുകള്‍, റേഡിയോകള്‍ തുടങ്ങി നിരവധി ആക്സസറികള്‍ വാഗ്ദാനം ചെയ്യുന്നതായി കമ്പനിയുടെ ആക്‌സസറി കാറ്റലോഗിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും. ബിങ്കോയുടെ പിന്‍ ബെഞ്ചിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ചൈല്‍ഡ് കാര്‍ സീറ്റുമുണ്ടെന്നാണ് കമ്പനി പറയുന്നത്. ക്യാമ്പിംഗ് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യം വെച്ചാണ് വുലിംഗ് ബിങ്കോയില്‍ ഇന്‍ഫ്ലേറ്റബിള്‍ എയര്‍ ബെഡ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഇത് കാറുമായി യാത്ര പോകുമ്പോള്‍ ഔട്ട്‌ഡോറില്‍ സുഖകരമായ ഉറക്കം സാധ്യമാക്കും. അളവുകള്‍ നോക്കുകയാണെങ്കില്‍ ഇന്ത്യന്‍ വിപണിയിലെ ഒരു പ്രീമിയം ഹാച്ച്ബാക്കിന്റെ അതേ വലിപ്പമാണ് വുലിംഗ് ബിങ്കോക്കുള്ളത്. ഇതിന് 3,950 എംഎം നീളവും 1,708 എംഎം വീതിയും 1,580 എംഎം ഉയരവുമുണ്ട്. 2,560 എംഎം ആണ് വീല്‍ബേസ്. പവര്‍ട്രെയിനിനെ കുറിച്ച് പറഞ്ഞാല്‍ രണ്ട് ഓപഷനിലാണ് ഇത് എത്തുക.

ചൈനക്കാരുടെ ഒരു കാര്യമേ...എയര്‍ബെഡ് അടക്കമുള്ള സുഖസൗകര്യങ്ങളുമായി ഇവി വരുന്നു

17.3 kWh ബാറ്ററി ഉപയോഗിച്ച് 40 bhp പവറും 110 Nm ടോര്‍ക്കും വികസിപ്പിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോററാണ് ഇവിക്ക് തുടിപ്പേകുന്നത്. ചൈന ലൈറ്റ്-ഡ്യൂട്ടി വെഹിക്കിള്‍ ടെസ്റ്റ് സൈക്കിള്‍ (സിഎല്‍ടിസി) പ്രകാരം വൂളിംഗ് ബിങ്കോ 203 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 100 കിലോമീറ്ററാണ് പരമാവധി വേഗത. 31.9 kWh ബാറ്ററി പാക്കിനൊപ്പം 67 bhp പവറും 150 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന കൂടുതല്‍ ശക്തമായ ഓപ്ഷനിലും ഇലക്ട്രിക് ഹാച്ച് ഓഫര്‍ ചെയ്യുന്നു.

എങ്കിലും ടോപ് സ്പീഡ് മണിക്കൂറില്‍ 100 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. വലിയ ബാറ്ററി പായ്ക്ക് ഉപയോഗിക്കുമ്പോള്‍ ഫുള്‍ചാര്‍ജില്‍ 333 കിലോമീറ്റര്‍ (CLTC) ആണ് റേഞ്ച് ലഭിക്കുക.
റോഡ് ട്രിപ്പ്, ക്യാമ്പിംഗ് എന്നിവയില്‍ തല്‍പ്പരരായ നഗരങ്ങളിലെ ഉപഭോക്താക്കളുടെ അഭിരുചികള്‍ക്ക് അനുസരിച്ച് നിരവധി ആക്‌സസറികളും വുലിംഗ് പുറത്തിറക്കുന്നുണ്ട്. അതിനാല്‍ തന്നെ ഊതിവീര്‍പ്പിക്കാവുന്ന എയര്‍ബെഡ് ഒരു മികച്ച ആക്‌സസറിയായി മാറുന്നു.

ഉറക്കത്തിന് കൂട്ടായി തലയിണകളും റേഡിയോയും ഒപ്പം വാങ്ങാം. ഷാങ്ഹായ് ഓട്ടോ ഷോയില്‍ അരങ്ങേറ്റം കുറിച്ച ശേഷം ഇലക്ട്രിക് ഹാച്ച്ബാക്ക് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 70,000-100,000 യുവാന്‍ (ഏകദേശം 8.29 ലക്ഷം-11.60 ലക്ഷം രൂപ) ആണ് വില പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനം ഇലക്ട്രിക് ഹാച്ച്ബാക്ക് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Article Published On: Monday, February 27, 2023, 8:30 [IST]
English summary
Chinese brand wuling showcased bingo electric hatchback offering optional inflatable airbed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X