എതിരാളികള്‍ ഇനി എയറില്‍; ടര്‍ബോ എഞ്ചിനും 18.5 കി.മീ മൈലേജുമായി സിട്രണ്‍ C3 എയര്‍ക്രോസ് വിപണിയിലേക്ക്
ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഔദ്യോഗിക അരങ്ങേറ്റത്തിന് ഒരുങ്ങുന്ന മോഡലാണ് സിട്രണ്‍ C3 എയര്‍ക്രോസ്. ഇപ്പോള്‍ മിഡ്‌സൈസ് എസ്‌യുവിയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് സിട്രണ്‍ ഇന്ത്യ. വാഹനത്തിനുള്ള ബുക്കിംഗ് ജാലകം സെപ്റ്റംബറില്‍ തുറക്കുമെന്ന് ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
C5 എയര്‍ക്രോസ്, C3, eC3 എന്നീ മോഡലുകള്‍ക്ക് ശേഷം സിട്രണ്‍ ഇന്ത്യയിലെത്തിക്കുന്ന നാലാമത്തെ ഉല്‍പ്പന്നമായ C3 എയര്‍ക്രോസിന്റെ ഡെലിവറികള്‍ ഒക്ടോബര്‍ മുതല്‍ ആരംഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. 2021-ല്‍ 5 എയര്‍ക്രോസ് എസ്‌യുവിയുമായിട്ടാണ് ഫ്രഞ്ച് കമ്പനി ഇന്ത്യയിലെത്തിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവര്‍ C3 ഹാച്ച്ബാക്കും അതിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കി.

ഇവയിലൂടെ കാര്യമായ ക്ലച്ചുപിടിക്കാത്ത കമ്പനി ഇപ്പോള്‍ രണ്ടില്‍ ഒനന് പരീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്ത് കിടമത്സരം നടക്കുന്ന സെഗ്‌മെന്റായ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ ചൂതാട്ടത്തിനിറങ്ങുകയാണ്. ഈ വര്‍ഷം ഏപ്രിലിലാണ് സിട്രണ്‍ C3 എയര്‍ക്രോസ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഫൈവ് പ്ലസ് ടു സീറ്റിംഗ് കോണ്‍ഫിഗറേഷന്‍ വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ഏക വാഹനമാണിത്. മൂന്നാമത്തെ നിരയിലെ രണ്ട് സീറ്റുകള്‍ ആവശ്യമില്ലാത്തപ്പോള്‍ മാറ്റി വെക്കാമെന്നതാണ് സൗകര്യം.
ഇതുവഴി 500 ലിറ്ററിലധികം വരുന്ന ഒരു സെഗ്മെന്റ്-ലീഡിംഗ് കാര്‍ഗോ ഏരിയ ഉപയോഗപ്പെടുത്താന്‍ വഴിയൊരുങ്ങുന്നു. എസ്‌യുവിയുടെ 5 സീറ്റര്‍ വേരിയന്റ് വാങ്ങുന്നവര്‍ക്കും ഇത്രയും വലിയ ബൂട്ട് സ്‌പെയ്‌സ് ലഭ്യമാകും. അഞ്ച് സീറ്റുകളുള്ള കോണ്‍ഫിഗറേഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇപ്പോഴും അതേ വലിയ കാര്‍ഗോ ഏരിയ ലഭിക്കും.

സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണം, ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍ എന്നിവയ്ക്കൊപ്പം വരുന്ന C3 എയര്‍ക്രോസിന്റെ മസ്‌കുലര്‍ പ്രൊഫൈലിന് സിട്രണ്‍ അടിവരയിടുന്നു. കസ്റ്റമൈസേഷന്‍ പായ്ക്കുകള്‍ കൂടാതെ ഡാഷ്ബോര്‍ഡ് കളര്‍ സ്‌കീമിനുള്ള രണ്ട് ഓപ്ഷനുകളും കൂടാതെ നാല് സിംഗിള്‍-ടോണ്‍, ആറ് ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളും എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയം.
മികച്ച യാത്രാസുഖം കരുത്തുറ്റഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് ഫ്രഞ്ച് നിര്‍മാതാക്കള്‍ എസ്‌യുവി പണിതിറക്കുന്നത്. 10.2 ഇഞ്ച് മെയിന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഏഴ് ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേറൂഫ് മൗണ്ടഡ് എസി വെന്റുകള്‍ എന്നിവയാണ് വിശാലമായ ക്യാബിനിലെ പ്രധാന സവിശേഷതകള്‍. സിട്രണ്‍ C3 എയര്‍ക്രോസിന്റെ എല്ലാ വേരിയന്റുകള്‍ക്കും 108 bhp പവറും 190 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും തുടിപ്പേകുക.

ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ജോഡിയാക്കുന്നത്. വൈകാതെ തന്നെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ചേര്‍ത്തേക്കും. C3 ടര്‍ബോ ഹാച്ച്ബാക്കിന് ഇതേ എഞ്ചിനാണ് കരുത്ത് പകരുന്നത്. മാനുവല്‍ ഗിയര്‍ബോക്സോടുകൂടിയ C3 എയര്‍ക്രോസ് 1.2 ടര്‍ബോ പെട്രോള്‍ ലിറ്ററിന് 18.5 കിലോമീറ്റര്‍ എന്ന ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതാ കണക്ക് നല്‍കുമെന്ന് സിട്രണ്‍ പ്രഖ്യാപിച്ചു.
1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ച മിഡ്‌സൈസ് എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് C3 എയര്‍ക്രോസിന് ഒത്ത മധ്യത്തില്‍ തന്നെ സ്ഥാനം നല്‍കുന്നു. വരാനിരിക്കുന്ന ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ 1.5 NA പെട്രോള്‍ എഞ്ചില്‍ ലിറ്ററിന് 16.11 കിലോമീറ്റര്‍ ആണ് മൈലേജ് പറയന്നേത്.
സ്‌കോഡ കുഷാഖ് 1.0 TSI, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ 1.0 TSI എന്നിവ യഥാക്രമം 16.83 kmpl, 18.23 kmpl എന്നിങ്ങനെ മൈലേജ് നല്‍കുന്നു. ക്രെറ്റയുടെയും സെല്‍റ്റോസിന്റെയും 1.5 NA എഞ്ചിനുകള്‍ യഥാക്രമം 16.85 kmpl, 17.35 kmpl ഇന്ധനക്ഷമത നല്‍കും. 21.12 kmpl മൈലേജ് വാഗ്ദാനം ചെയ്യുന്ന ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറുമാണ് പട്ടികയില്‍ മുന്നില്‍. 10 മുതല്‍ 15 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








