എലിവേറ്റിന്റെ വരവ് ഏറ്റിലേലും C3 എയർക്രോസ് അല്പം കച്ചവടം പിടിക്കും; വേരിയന്റുകളും ഫീച്ചർ ലിസ്റ്റും ഇങ്ങനെ
9.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് സിട്രൺ C3 എയർക്രോസ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എസ്‌യുവിയുടെ വില ടോപ്പ് സ്പെക്ക് മാക്സ് വേരിയന്റിന് 12.10 ലക്ഷം രൂപ വരെ ഉയരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബേസ് വേരിയന്റ് ഒവികെ ശേഷിക്കുന്ന വേരിയന്റുകളുടെ ഔദ്യോഗിക വിലകൾ അടുത്ത മാസം മാത്രമേ ഫ്രഞ്ച് നിർമ്മാതാക്കൾ വെളിപ്പെടുത്തുകയുള്ളൂ, വാഹനത്തിന്റെ ഡെലിവറികളും ഒക്ടോബറിലും ആരംഭിക്കും.
ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്ന 110 bhp മാക്സ് പവറും 190 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ പ്യുവർടെക് ടർബോ പെട്രോൾ എഞ്ചിൻ അടങ്ങുന്ന ഒരൊറ്റ പവർട്രെയിൻ ഓപ്ഷനിൽ മാത്രമാണ് മിഡ് സൈസ് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുന്നത്. വാഹനത്തിന്റെ വേരിയൻറ് തിരിച്ചുള്ള വിലയും അവയുടെ ഫീച്ചറുകളും എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

സിട്രൺ C3 എയർക്രോസ്, ബേസ് 'യു' (YOU) വേരിയൻറ്: 9.99 ലക്ഷം എക്സ്-ഷോറൂം രൂപ വിലയിൽ വരുന്ന സിട്രോൺ C3 എയർക്രോസിന്റെ എൻട്രി ലെവൽ യൂ വേരിയന്റ് അഞ്ച് സീറ്റർ ലേയൗട്ടിൽ മാത്രമേ ലഭ്യമാകൂ. സ്‌റ്റൈലിങ്ങിന്റെയും മോഡലിലുള്ള ഫീച്ചറുകളുടെയും കാര്യത്തിൽ, എൽഇഡി DRL-കൾ, റൂഫ് റെയിലുകൾ, അലോയി വീലുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിയർ എയർ വെന്റുകൾ എന്നിവയും അതിലേറെയും പോലുള്ള നിരവധി ഘടകങ്ങൾ ഇത് നഷ്‌ടപ്പെടുത്തുന്നു.
എന്നിരുന്നാലും, കീലെസ് എൻട്രി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM -കൾ, ഒരു ബ്ലാക്ക് കാബിൻ, ഒരു ഫ്ലാറ്റ് ഫോൾഡിംഗ് റിയർ സീറ്റ്, 7.0 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയ്‌ക്കൊപ്പം മുൻവശത്ത് രണ്ട് എയർബാഗുകൾ ഉൾപ്പെടെയുള്ള സ്റ്റാൻഡേർഡ് സേഫ്റ്റി കിറ്റും,ABS + EBD, TPMS, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവയും ഈ വേരിയന്റിന് ലഭിക്കുന്നു.

സിട്രൺ C3 എയർക്രോസ്, മിഡ്-സ്പെക്ക് 'പ്ലസ്' വേരിയന്റ്: പ്ലസ് വേരിയന്റിന്റെ കൃത്യമായ വില ഇതുവരെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കമ്പനിയുടെ അഭിപ്രായത്തിൽ ഇതിന് 11.30 ലക്ഷം രൂപ മുതൽ 11.45 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം. ഈ മിഡ്-സ്പെക് വേരിയന്റിൽ അഞ്ച് അല്ലെങ്കിൽ ഏഴ് സീറ്റർ ലേയൗട്ട് ഓപ്ഷൻ നമുക്ക് തെരഞ്ഞെടുക്കാം.
യു വേരിയന്റിൽ വരുന്നവയ്ക്ക് പുറമേ പ്ലസ് വേരിയന്റിന് എൽഇഡി DRL-കൾ, റൂഫ് റെയിലുകൾ, ഡ്യുവൽ ടോൺ ഇന്റീരിയർ തീം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, കണക്റ്റ് കാർ ടെക്നോളജി, നാല് സ്പീക്കറുകളുമായി വരുന്ന സൗണ്ട് സിസ്റ്റം എന്നിവ ലഭിക്കുന്നു.

സിട്രൺ C3 എയർക്രോസ്, ടോപ്പ് സ്പെക്ക് 'മാക്സ്' (MAX) വേരിയന്റ്: ടോപ്പ് സ്പെക്ക് മാക്‌സ് ട്രിമ്മിന്റെ എക്സ്-ഷോറൂം വില 11.95 ലക്ഷം രൂപ മുതൽ 12.10 ലക്ഷം രൂപ പരിധിയിൽ പ്രതീക്ഷിക്കുന്നു. എല്ലാ ടെക്കും ഫീച്ചറുകളുമുള്ള C3 എയർക്രോസ് എസ്‌യുവിയുടെ പൂർണ്ണമായി ലോഡ് ചെയ്‌ത പതിപ്പാണിത്.
പ്ലസ് വേരിയന്റിൽ വരുന്നതിലുപരി, ഡയമണ്ട് കട്ട് അലോയി വീലുകൾ, ഷാർക്ക് ഫിൻ ആന്റിന, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, അഡ്ജസ്റ്റഭിൾ റിയർ ഹെഡ്‌റെസ്റ്റുകൾ, റിയർ സെന്റർ ആംറെസ്റ്റ് (ഫൈവ് സീറ്ററിൽ മാത്രം), റിയർ വൈപ്പറും വാഷറും, റിയർവ്യൂ ക്യാമറയും മറ്റും ലഭിക്കുന്നു. ഫൈവ് സീയർ സ്റ്റാൻഡേർഡ് ലേയൗട്ടിന് പുറമേ സെവൻ സീറ്റ് ഓപ്ഷനും മാക്‌സ് ട്രിമ്മിൽ ഫ്രഞ്ച് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ഇതിനുപുറമെ, പ്ലസ്, മാക്‌സ് വേരിയന്റുകൾക്ക് വൈബ് പാക്ക് എന്ന ഒരു ഓപ്‌ഷൻ ലഭിക്കുന്നു. 25,000 രൂപ അഡീഷണൽ ചെലവിന് ഇത് പാക്കേജിലേക്ക് ഫാക്ടറി ഫിറ്റഡ് കോസ്മെറ്റിക് എൻഹാൻസ്മെന്റുകൾ ചേർക്കുന്നു. ഡ്യുവൽ ടോൺ പെയിന്റ് സ്കീം ഓപ്ഷന്റെ വില 20,000 രൂപയാണ് (പ്ലസ് & മാക്‌സ് വേരിയന്റുകളിൽ മാത്രം), 5+2 ഫ്ലെക്‌സി പ്രോ മോഡൽ ഉപഭോക്താക്കൾക്ക് 35,000 രൂപ അധിക ചെലവിൽ ലഭിക്കും.


Click it and Unblock the Notifications








