ക്രെറ്റയെ 'എയറിലാക്കാന്‍' സിട്രണ്‍ C3 എയര്‍ക്രോസ് നാളെ അവതരിക്കും
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ((Citroen) നിലവില്‍ മൂന്ന് മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. സിട്രണ്‍ C5 എയര്‍ക്രോസ്, സിട്രണ്‍ C3, സിട്രണ്‍ eC3 എന്നിവയാണവ. ആഗോള തലത്തില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് വാഹന വിഭാഗമാണ് സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ സെഗ്‌മെന്റ്. ഇപ്പോള്‍ എസ്‌യുവി സെഗ്‌മെന്റില്‍ പുത്തന്‍ പോരാളിയെ കളത്തിലിറക്കുകയാണ് സിട്രണ്‍.
നാളെയാണ് (27 ഏപ്രില്‍ 2023) മൂന്ന് വരി എസ്‌യുവിയുടെ ഗ്ലോബല്‍ പ്രീമിയര്‍. എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടായി ക്രെറ്റക്കും മാരുതി ഗ്രാന്‍ഡ് വിറ്റാരക്കും വെല്ലുവിളി ഉയര്‍ത്താന്‍ എത്തുന്ന സിട്രണ്‍ C3 എയര്‍ക്രോസ് (Citroen C3 Aircross) എസ്‌യുവിയുടെ സ്‌പൈ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി സിട്രണ്‍ C3 എയര്‍ക്രോസിനെ ((Citroen C3 Aircross Unveil) കുറിച്ച് ഇതുവരെ അറിയാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് വിശദമായി നോക്കാം.

സിട്രണ്‍ C3 എയര്‍ക്രോസിനെ കുറിച്ച് വളരെ വിരളമായ ഔദ്യോഗിക വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിരിക്കുന്നത്. എന്നാല്‍ അടുത്തിടെ പരീക്ഷണയോട്ടത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞതില്‍ നിന്ന് എസ്‌യുവിയുടെ ഡിസൈനിനെ കുറിച്ചുള്ള സൂചനകള്‍ നമുക്കറിയാനായി. മുന്‍വശത്ത് നോക്കിയാല്‍ രണ്ട് സ്ലാറ്റ് ക്രോം ഗ്രില്ലിനൊപ്പം ഇതിന് സ്പ്ലിറ്റ് ഹെഡ്ലൈറ്റുകളും ഡിആര്‍എല്ലുകളും ലഭിക്കുന്നു. പുതിയ ഫോഗ്‌ലാമ്പ് ഹൗസിംഗ് താരതമ്യേന ചെറുതാണ്.
സിട്രണ്‍ C5 എയര്‍ക്രോസില്‍ നിന്നാണ് പുത്തന്‍ എസ്‌യുവിയുടെ മുന്‍വശത്തെ ഡിസൈന്‍ കടംകൊണ്ടിരിക്കുന്നത്. സിട്രണ്‍ C3 എയര്‍ക്രോസിന് നാല് സ്പ്ലിറ്റ് സ്പോക്ക് അലോയ് വീലുകള്‍ ലഭിക്കുന്നു. പരുക്കന്‍ ലുക്കിനായി പ്ലാസ്റ്റിക് സൈഡ്, വീല്‍ ആര്‍ച്ച് ക്ലാഡിംഗും നല്‍കുന്നു. മൂന്ന് വരി എസ്യുവി ആയതിനാല്‍ നീളമുള്ള ഓവര്‍ഹാംഗോടുകൂടിയ നീളമേറിയ റിയര്‍ എന്‍ഡും സ്‌പെയ്‌സ് വര്‍ധിപ്പിക്കുന്നതിന് ഫ്‌ലാറ്റ് ടെയില്‍ഗേറ്റും കാണാം.

എസ്‌യുവിയുടെ അകത്തളത്തിലേക്ക് കടന്നാല്‍ സിട്രണ്‍ C3 ഹാച്ച്ബാക്കിന് സമാനമായ ഡാഷ്‌ബോര്‍ഡ് ലേഔട്ടും ഇന്റീരിയര്‍ ഡിസൈനുമാണ് ലഭിക്കുന്നത്. മൂന്ന് വരി എസ്യുവിയില്‍ ഏഴ് പേര്‍ക്ക് വരെ ഇരിക്കാം. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഫാന്‍ സ്പീഡ് കണ്‍ട്രോളുകള്‍ അടക്കമുള്ള സീലിംഗ് മൗണ്ടഡ് എസി വെന്റുകളും ക്യാബിന്‍ ലാമ്പുകളും ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. അവസാന സീറ്റ് യാത്രികര്‍ക്ക് സ്പ്ലിറ്റ് സീറ്റും യുഎസ്ബി പോര്‍ട്ടും ലഭിക്കാന്‍ സാധ്യതയുണ്ട്.
കൂടാതെ, ടാക്കോമീറ്റര്‍ ഉള്ള ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും എസ്യുവിക്ക് ലഭിക്കുന്നു. എന്നാല്‍ ഏറ്റവും പിറകിലെ സീറ്റില്‍ ലെഗ്‌റൂം കുറവാണെന്ന പോരായ്മ സ്‌പൈ ചിത്രങ്ങള്‍ എടുത്തുകാണിക്കുന്നു. ടാക്കോമീറ്റര്‍, റൂഫ് മൗണ്ടഡ് റിയര്‍ എസി വെന്റുകള്‍ എന്നിവയുള്ള ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ പുത്തന്‍ സിട്രണ്‍ എസ്‌യുവിയുടെ സുപ്രധാന സവിശേഷതകളില്‍ ഒന്നാണ്. ഇത് കൂടാതെ C3 ഹാച്ച്ബാക്കില്‍ നിന്ന് ഒരുപിടി ഫീച്ചറുകളുംം C3 എയര്‍ക്രോസില്‍ എത്തും.
വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍, കണക്റ്റഡ് കാര്‍ ടെക്, റിയര്‍ വൈപ്പര്‍, ഡീഫോഗര്‍ എന്നിവയാണ് C3-യില്‍ നിന്ന് കടംകൊള്ളുന്ന മറ്റ് ഫീച്ചറുകള്‍. പുത്തന്‍ സിട്രണ്‍ C3 എയര്‍ക്രോസിന്റെ സുരക്ഷ സവിശേഷതകള്‍ നോക്കിയാല്‍ ഒന്നിലധികം എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റിവേഴ്സ് ക്യാമറ, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഇതില്‍ കാണാം.
ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെങ്കിലും നാചുറലി ആസ്പിരേറ്റഡ് എഞ്ചിനൊപ്പം സിട്രണ്‍ C5 എയര്‍ക്രോസില്‍ 1.2 ലിറ്റര്‍ പ്യുവര്‍ടെക് ടര്‍ബോ പെട്രോള്‍ എഞ്ചിനും സജ്ജീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. C3 ടര്‍ബോ ഹാച്ച്ബാക്കിലുള്ള എഞ്ചിനായിരിക്കും പകുത്ത് നല്‍കിയേക്കുക. ഈ ടര്‍ബോ എഞ്ചിന്‍ 110 bhp പവര്‍ ഉത്പാദിപ്പിക്കുന്നു. എന്നാല്‍ ഈ എഞ്ചിന്‍ എസ്‌യുവിയില്‍ എത്തുമ്പോള്‍ ഏകദേശം 130 bhp പവര്‍ ലഭിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്യാനാണ് സാധ്യത.

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കും. ഇതോടൊപ്പം ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ഓഫര്‍ ചെയ്‌തേക്കും. അവതരണ സമയത്ത് വാഹനം എന്ന് വിപണിയിലെത്തുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തുമെന്ന് കരുതുന്നു. ഈ വര്‍ഷം മധ്യത്തോടെ പുറത്തിറക്കുമെന്നാണ് സൂചന. ഏകദേശം 9 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരിക്കും സിട്രണ്‍ C3 എയര്‍ക്രോസ് വിപണിയില്‍ എത്തിയേക്കുക.
ക്രെറ്റയും ഗ്രാന്‍ഡ് വിറ്റാരയും അടക്കമുള്ള മിഡ്‌സൈസ് എസ്‌യുവികളോടായിരിക്കും പ്രധാന മത്സരം. ഒപ്പം തന്നെ കിയ കാരെന്‍സ്, മാരുതി XL6 എന്നീ മൂന്നുവരി കാറുകള്‍ക്കും ഇത് ഒരു ബദലായി മാറും. ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സിട്രണിനായിട്ടില്ല. എന്നാല്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന എസ്‌യുവി സെഗ്‌മെന്റില്‍ തങ്ങളുടേതായ ഒരിടം പുത്തന്‍ കാറിലൂടെ നേടാമെന്നാകും സിട്രണ്‍ കരുതുന്നത്.


Click it and Unblock the Notifications








