ഭയക്കണം ഈ ടര്‍ബോ കരുത്തിനെ; C3 ഹാച്ചിനെ മിനുക്കിയെടുത്ത് സിട്രണ്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഓഫറിംഗാണ് സിട്രണ്‍ C3 ഹാച്ച്ബാക്ക്. 13 പുതിയ ഫീച്ചറുകളും ടര്‍ബോചാര്‍ജ്ഡ് പ്യുവര്‍ടെക് എഞ്ചിന്റെ കരുത്തുമായി സിട്രണ്‍ C3 ഹാച്ചിനെ മിനുക്കിയെടുത്തിരിക്കുകയാണ് സിട്രണിപ്പോള്‍. കഴിഞ്ഞ വര്‍ഷം മധ്യത്തോടെയാണ് സിട്രണ്‍ C3 ഹാച്ച്ബാക്ക് ഇന്ത്യലെത്തിയത്. ഫീല്‍, ലൈവ് എന്നീ ഫീച്ചറുകള്‍ മാത്രമായിരുന്നു പ്രാരംഘട്ടത്തില്‍ ഓഫര്‍ ചെയ്തത്.

ഫീല്‍ ട്രിമ്മിന് 5.71 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയും ലൈവ് ട്രിമ്മിന് 8.06 ലക്ഷം രൂപയുമായിരുന്നു വില. എന്നാല്‍ കാറിലെ ഫീച്ചറുകള്‍ കുറവായതിനെ കുറിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ അടുത്തിടെ കമ്പനി 'ഷൈന്‍' എന്ന പുത്തന്‍ വേരിയന്റ് കൂടി ചേര്‍ത്തു. ഷെന്‍, ഷൈന്‍ വൈബ് പാക്ക്, ഷൈന്‍ ഡ്യുവല്‍-ടോണ്‍, ഷൈന്‍ ഡ്യുവല്‍-ടോണ്‍ വിത്ത് വൈബ് പാക്ക് എന്നിങ്ങനെ നാല് ഓപ്ഷനുകളിലായി ഈ വേരിയന്റ് വാങ്ങാം.

citroen c3 turbo

കഴിഞ്ഞ മാസം ഷൈന്‍ വേരിയന്റ് ലോഞ്ച് ചെയ്ത വേളയില്‍ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ മാത്രമായിരുന്നു വാഗ്ദാനം ചെയ്തത്. 1.2 NA പെട്രോള്‍ എഞ്ചിനുമായി എത്തുന്ന ഷൈന്‍ വേരിയന്റിന് 7.60 ലക്ഷം രൂപയാണ് വില. സിട്രണ്‍ C3 ഷൈന്‍ വൈബ് പാക്ക്, സിട്രണ്‍ C3 ഷൈന്‍ ഡ്യുവല്‍ ടോണ്‍ എന്നിവയ്ക്ക് യഥാക്രമം 7.72 ലക്ഷം രൂപയും 7.75 ലക്ഷം രൂപയുമാണ് വില.

അതേസമയം സിട്രണ്‍ C3 ഷൈന്‍ ഡ്യുവല്‍ ടോണ്‍ വിത്ത് വൈബ് പായ്ക്ക് ലഭിക്കാന്‍ 7.87 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) മുടക്കണം. ഇനി ടര്‍ബോ വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വിലയിലേക്ക് വന്നാല്‍ സിട്രണ്‍ C3 ഫീല്‍ ഡ്യുവല്‍ ടോണിന് 8.28 ലക്ഷം രൂപയാണ് വില. ഫീല്‍ ടര്‍ബോ വൈബ് പാക്കിന് 8.43 ലക്ഷം രൂപ നല്‍കണം.

8.8 ലക്ഷം രൂപയാണ് ഷൈന്‍ ടര്‍ബോ ഡ്യുവല്‍ ടോണിന്റെ വില. വൈബ് പാക്കോടുകൂടിയ ഷൈന്‍ ടര്‍ബോ ഡ്യുവല്‍ ടോണിന് 8.92 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ഹാച്ച്ബാക്കിലെ അപ്‌ഡേറ്റുകള്‍ നോക്കിയാല്‍ ഇതിന് പുതിയ 13 ഫീച്ചറുകള്‍ ലഭിക്കുന്നു. എന്നാല്‍ അവയില്‍ ചിലത് ഫീല്‍, ലൈവ് ട്രിമ്മുകളില്‍ കാണാന്‍ സാധിക്കില്ല.

citroen c3 turbo interior

ഇലക്‌ട്രോണിക്കലി അഡ്ജസ്റ്റബിള്‍ ORVM-കള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, റിയര്‍ വൈപ്പര്‍, വാഷര്‍, റിയര്‍ ഡീഫോഗര്‍, ഡേ/നൈറ്റ് IRVM-കള്‍, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് അവ. ഏകദേശം 35 കണക്റ്റിവിറ്റി ഫീച്ചറുകളുള്ള 'മൈ സിട്രണ്‍ കണക്ട്' ആപ്പും വാഗ്ദാനം ചെയ്യുന്നു. ഇതുവഴി യുവ ഉപഭോക്താക്കളെയാണ് ഫ്രഞ്ച് കാര്‍ ഭീമന്‍ ഉന്നംവെക്കുന്നത്.

കാറിലെ സേഫ്റ്റിയും സിട്രണ്‍ കൂട്ടിയിട്ടുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എഞ്ചിന്‍ ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവക്കൊപ്പം ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ABS, EBD എന്നിവ സുരക്ഷയൊരുക്കുന്നു. സിട്രണിന്റെ ഷൈന്‍ വേരിയന്റ് ഇപ്പോള്‍ വെബ്‌സൈറ്റ് വഴിയും അല്ലാതെയും ബുക്ക് ചെയ്യാം. ഈ മാസം പകുതിയോടെ C3 ടര്‍ബോയുടെ ഡെലിവറി ആരംഭിക്കും.

citroen c3 turbo rear

സിട്രണ്‍ C3 ഹ്ാച്ച്ബാക്കിന്റെ എഞ്ചിന്‍ ബിഎസ് VI ഘട്ടം II മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണ്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ 82 bhp പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 109 bhp പവറും 190 Nm ടോര്‍ക്കും നല്‍കുന്ന ടര്‍ബോ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനിലാണ് വരുന്നത്.

ARAI സാക്ഷ്യപ്പെടുത്തിയ ലിറ്ററിന് 19.3 കിലോമീറ്റര്‍ മൈലേജാണ് സിട്രണ്‍ വാഗ്ദാനം ചെയ്യുന്നത്. പുത്തന്‍ ഫീച്ചറുകളും ടര്‍ബോ എഞ്ചിനുമായി എത്തുന്ന സിട്രണ്‍ C3-യെ ഇനി എതിരാളികള്‍ കൂടുതല്‍ ഭയപ്പെടണം. കാരണം ആര്‍ക്കും ഇഷ്ട്ടപ്പെടുന്ന ഡിസൈന്‍, വിശാലമായ ഇന്റീരിയര്‍, മികച്ച യാത്രാ നിലവാരം എന്നിവയുണ്ടായിട്ടും അത്യാവശ്യമായ ഫീച്ചറുകളുടെ അഭാവം കൊണ്ടായിരുന്നു ആളുകള്‍ സിട്രണിലേക്ക് അടുക്കാതിരുന്നത്.

എന്നാല്‍ ഫീച്ചര്‍ അപ്‌ഡേറ്റുകളുടെ കൂടെ ടര്‍ബോ എഞ്ചിന്‍ കൂടി എത്തുന്നത് സിട്രണ്‍ C3-യുടെ ലെവല്‍ മാറും. ടാറ്റ പഞ്ച്, മാരുതി സുസുക്കി ഇഗ്നിസ്, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ്, ഉടന്‍ വിപണിയില്‍ എത്താന്‍ പോകുന്ന ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവയാണ് സിട്രണ്‍ C3 ഹാച്ച്ബാക്കിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Thursday, May 4, 2023, 15:33 [IST]
English summary
Citroen c3 launched with turbo petrol engine 13 new features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X