Citroen C3 ഇനി 'ഷൈന്‍' ചെയ്യും; സുരക്ഷ കൂട്ടി ഫീച്ചറുകള്‍ നിറച്ച് പുത്തന്‍ വേരിയന്റ് വിപണിയില്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യയിലെത്തിച്ച രണ്ടാമത്തെ മോഡലാണ് C3. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. അടുത്തിടെ C3 ഹാച്ചിന്റെ ഇലക്ട്രിക് പതിപ്പും സിട്രണ്‍ കൊണ്ടുവന്നു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സിട്രോണ്‍ കാറാണ് C3.

സെഗ്‌മെന്റിലെ കാറില്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ചില ഫീച്ചറുകള്‍ നഷ്ടപ്പെടുന്നതിനാല്‍ ഉപഭോക്താക്കള്‍ സിട്രണ്‍ C3-യോട് അടുക്കാന്‍ മടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ മാനിച്ച് പുത്തന്‍ സവിശേഷതകള്‍ ചേര്‍ത്ത് സിട്രണ്‍ C3-ക്ക് പുതിയ ടോപ് സ്‌പെക്ക് വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് സിട്രണ്‍. 'ഷൈന്‍' എന്നാണ് പുതിയ ട്രിമ്മിന്റെ പേര്. ഫീല്‍ വൈബ് പാക്ക് ട്രിമ്മിന്റെ മുകളിലാണ് ഇത് സ്ഥാനം പിടിക്കുക. 7.60 ലക്ഷം രൂപയാണ് സിട്രണ്‍ C3 ഷൈനിന്റെ വില.

citroen c3 shine

ഇത് വൈബ് പാക്കിലും ഇത് ലഭ്യമാകും. ഷൈന്‍ വൈബ് പാക്ക് വേരിയന്റിന് 7.72 ലക്ഷം രൂപയാണ് വില. രണ്ടും എക്‌സ്‌ഷോറൂം വിലകള്‍ ആണ്. കൂടാതെ, പുതിയ വേരിയന്റിനൊപ്പം ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമുകളും സിട്രണ്‍ വാഗ്ദാനം ചെയ്യുന്നു. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ പോലുള്ള കുറച്ച് സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് സിട്രണ്‍ C3 ഫീല്‍ വേരിയന്റ് വരുന്നത്.

എന്നാല്‍ ചില ഫീച്ചറുകള്‍ ഇതില്‍ ഇല്ലാതെ പോയെന്ന് പരാതിയുണ്ടായിരുന്നു. ഇലക്ട്രിക്കല്ലി ക്രമീകരിക്കാവുന്ന ഔട്‌സൈഡ് റിയര്‍വ്യു മിറര്‍ (ORVM), റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഡേ/നൈറ്റ് IRVM, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്‌വീലുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, റിയര്‍ വൈപ്പറും വാഷറും, റിയര്‍ ഡീഫോഗര്‍ എന്നീ ഫീച്ചറുകള്‍ മുമ്പ് ഫീല്‍ ട്രിമ്മില്‍ ഇല്ലായിരുന്നു. ഈ ഫീച്ചറുകള്‍ എല്ലാം ചേര്‍ത്താണ് സിട്രണ്‍ ഇപ്പോള്‍ C3 ഷൈന്‍ വേരിയന്റ് പുറത്തിറക്കിയിരിക്കുന്നത്.

citroen c3 shine

35 സ്മാര്‍ട്ട് കണക്റ്റിവിറ്റി ഫീച്ചറുകളുള്ള 'മൈ സിട്രണ്‍ കണക്റ്റ്' ആപ്പും ഇതില്‍ ലഭിക്കുന്നു. പുത്തന്‍ ഫീച്ചറുകള്‍ ചേര്‍ക്കുന്നതിനൊപ്പം തന്നെ പുത്തന്‍ സേഫ്റ്റി ഫീച്ചറുകളും ചേര്‍ത്ത് C3 ഹാച്ച്ബാക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗുകള്‍, ABS, EBD, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവക്ക് പുറമെ TPMS, ESP, ഹില്‍ അസിസ്റ്റ് എന്നീ സവിശേഷതകള്‍ ലഭിക്കുന്നു.

മുമ്പ് ടോപ് സ്‌പെക് മോഡലില്‍ പോലും ഡ്യുവല്‍ എയര്‍ബാഗുകള്‍, ABS, EBD, സ്പീഡ് അലര്‍ട്ട്, ചൈല്‍ഡ് സീറ്റ് ആങ്കര്‍ പോയിന്റുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ ഫീച്ചറുകള്‍ മാത്രമായിരുന്നു സിട്രണ്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇവക്കൊപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ESP, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ കൂടി ചേരുന്നതോടെ സേഫ്റ്റി കൂടും. TPMS ഡ്രൈവര്‍മാര്‍ക്ക് തത്സമയം ടയര്‍ പ്രഷര്‍ വിവരങ്ങള്‍ നല്‍കുന്നു.

ESP (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം) എബിഎസിനൊപ്പം പ്രവര്‍ത്തിക്കുകയും ഡ്രൈവറുടെ ഇടപെടല്‍ ഇല്ലാതെ ഏതെങ്കിലും സ്ലിപ്പേജ്, അണ്ടര്‍സ്റ്റീയര്‍ അല്ലെങ്കില്‍ ഓവര്‍സ്റ്റീയര്‍ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യുന്നു. വാഹനത്തിന്റെ സുരക്ഷ ഒരുപടി ഉയര്‍ത്തുന്ന ഒന്നാണിത്. ചെരിവുള്ള സ്ഥലങ്ങളില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ വളരെ അനുഗ്രഹമായി വരുന്ന ഫീച്ചറാണ് ഹില്‍ അസിസ്റ്റ്.

ഡ്രൈവര്‍ പെഡലില്‍ നിന്ന് കാല്‍ എടുത്തതിന് ശേഷം ഇത് ബ്രേക്കില്‍ ചെറിയ പിടുത്തം നല്‍കുകയും കാര്‍ പിറകോട്ട് നീങ്ങാതെ വാഹനം മുന്നോട്ട് എടുക്കാന്‍ സഹായിക്കുന്നു. സിട്രണ്‍ C3 ഹാച്ച്ബാക്കിന്റെ പവര്‍ട്രെയിന്‍ റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ പ്രകാരം പരിഷ്‌കരിച്ചിട്ടുണ്ട്. നോക്കിയാല്‍ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് വരുന്നത്.

NA അല്ലെങ്കില്‍ ടര്‍ബോ എഞ്ചിന്‍ എടുക്കാനുള്ള വിവേചനാധികാരം ഉപഭോക്താക്കള്‍ക്ക് വിട്ടുനല്‍കുന്നു. സിട്രണിലെ NA പെട്രോള്‍ എഞ്ചിന്‍ 80 bhp പവറും 115 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനിലാണ് ഇത് വരുന്നത്. 109 bhp പവറും 190 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ടര്‍ബോ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

More from DriveSpark

Article Published On: Thursday, April 13, 2023, 18:15 [IST]
English summary
Citroen c3 shine variant launched gets new features alloy wheels details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X