പാവങ്ങളുടെ വേരിയന്റില്‍ "കൈവെക്കാതെ" സിട്രണ്‍! ജനുവരി മുതല്‍ അധികം മുടക്കേണ്ടത് ഇത്ര

പുതുവര്‍ഷം പുതിയ കാര്‍ വീട്ടുമുറ്റത്ത് എത്തിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ആദ്യമായി കാര്‍ വാങ്ങുന്നവരുടെയും നിലവിലുള്ള വാഹനം അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെയുമെല്ലാം ആഗ്രഹം പുതിയ വര്‍ഷത്തില്‍ ഒരു പുതിയ തുടക്കമെന്നോണം പുതിയ വാഹനം വാങ്ങുന്നതായിരിക്കും. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഒട്ടുമിക്ക ബ്രാന്‍ഡുകളും ജനുവരി മുതല്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

നിര്‍മാണച്ചെലവും പണപ്പെരുപ്പവുമെല്ലാമാണ് കാരണമായി പറയുന്നത്. 2021-ല്‍ C5 എയര്‍ക്രോസ് എന്ന എസ്‌യുവിയും കൊണ്ട് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഫ്രഞ്ച് കമ്പനിയാണ് സിട്രണ്‍. ആക്രമണാത്മകമായ വിലയില്‍ ഇന്ത്യക്കാര്‍ക്ക് മികച്ച വാഹനങ്ങള്‍ ഓഫര്‍ ചെയ്ത് പേരെടുത്തവരാണ് സിട്രണ്‍. C3 ഹാച്ച്ബാക്ക്, C3 എയര്‍ക്രോസ് എസ്‌യുവി എന്നിവ ഉദാഹരണങ്ങളായി പറയാം. എന്നാല്‍ 2024 ജനുവരി മുതല്‍ തങ്ങളുടെ മോഡല്‍ നിരയിലുടനീളം വില വര്‍ധനവ് നടപ്പാക്കാതെ തരമില്ലെന്നാണ് സിട്രണ്‍ ഡിസംബര്‍ മാസം തുടക്കത്തില്‍ പ്രഖ്യാപിച്ചത്.

citroen c3 aircross front

സിട്രണിനൊപ്പം മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര, എംജി പോലുള്ള വമ്പന്‍ കമ്പനികളും പുതുവര്‍ഷം മുതല്‍ കാറുകള്‍ക്ക് വില കൂട്ടുന്നുണ്ട്. പുതുതായി സിട്രണ്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വില വര്‍ധനവില്‍ നിന്ന് രക്ഷനേടാനും കിടിലന്‍ ഓഫറില്‍ കാറുകള്‍ സ്വന്തമാക്കാനും ഇനിയും രണ്ട് ദിവസം കൂടി അവശേഷിക്കുന്നുണ്ട്. അതല്ല പുതിയ വര്‍ഷം മാത്രം കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുവരാണെങ്കില്‍ സിട്രണ്‍ കാറുകളുടെ പുതുക്കിയ വിലവിവരപ്പട്ടിക ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

2024 ജനുവരി മുതല്‍ 31,800 രൂപ വരെയാണ് സിട്രണ്‍ കാറുകള്‍ക്ക് ഇനി അധികം മുടക്കേണ്ടി വരിക. ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് ഇലക്ട്രിക് ഹാച്ച്ബാക്കായ സിട്രണ്‍ eC3-ക്കാണ്. എന്‍ട്രി ലെവല്‍ ലൈവ് വേരിയന്റ് ഒഴികെയുള്ള എല്ലാ വേരിയന്റുകളും സമാനമായ വില വര്‍ധനനാണ് ലഭിക്കുന്നത്. ബേസ് വേരിയന്റല്ലാത്ത ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ മറ്റ് വകഭേദങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഇനി മുതല്‍ 31,800 രൂപ കൂടി അധികം കരുതണം.

citroen ec3

11.61 ലക്ഷം മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ റേഞ്ച് ടോപിംഗ് വേരിയന്റിന്റെ വില 13 ലക്ഷം രൂപ കടക്കും. വിലകളെല്ലാം എക്‌സ്‌ഷോറൂം. ഈ വര്‍ഷം സിട്രണ്‍ വിപണിയിലെത്തിച്ച മിഡ്‌സൈസ് എസ്‌യുവിയാണ് C3 എയര്‍ക്രോസ്. രണ്ട് സീറ്റിംഗ് ക്രമീകരണങ്ങളുമായാണ് ഈ എസ്‌യുവി വരുന്നത്. eC3-യെ പോലെ തന്നെ C3 എയര്‍ക്രോസിന്റെ ബേസ് വേരിയന്റില്‍ സിട്രണ്‍ കൈവെച്ചിട്ടില്ല.

ബേസ് വേരിയന്റ് ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 20,800 രൂപയുടെ വര്‍ധനവ് ലഭിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ് എസ്‌യുവികളുടെ എതിരാളിയായ C3 എയര്‍ക്രോസിന്റെ വില 9.99 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) ആരംഭിക്കുന്നത്. വില വര്‍ധനവോടെ ടോപ്പ് എന്‍ഡ് വേരിയന്റിന്റെ വില 12 ലക്ഷം കടക്കും. 2022-ല്‍ വിപണിയിലിറക്കിയ C3 ഹാച്ച്ബാക്ക് ഇന്ത്യയിലെ സിട്രണിന്റെ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന കാറാണ്.

citroen c3

സിട്രണ്‍ C3 ഹാച്ച്ബാക്ക് ഷൈന്‍ വേരിയന്റ് വാങ്ങുന്നവര്‍ അടുത്ത വര്‍ഷം നിലവിലെ വിലയേക്കാള്‍ 15,800 രൂപ അധികം മുടക്കാന്‍ തയാറായിക്കോളൂ. അതേ സമയം മറ്റെല്ലാ വേരിയന്റുകള്‍ക്കും 18,000 രൂപയാണ് മാറ്റമുണ്ടാകുക. വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ 5.98 ലക്ഷം രൂപയാകും സിട്രണിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില.

സിട്രണ്‍ അതിന്റെ മോഡലുകളിലുടനീളം വില വര്‍ധിപ്പിക്കാനുള്ള കൃത്യമായ കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഉയര്‍ന്നു വരുന്ന ഇന്‍പുട്ട് ചെലവുകള്‍, പ്രതികൂല വിനിമയ നിരക്കുകള്‍, ചരക്ക് വിലയിലെ വര്‍ധനവ് എന്നിവയും മറ്റ് കാരണങ്ങളും കണക്കിലെടുത്താണ് വില വര്‍ധിപ്പിക്കാന്‍ സിട്രണിനെ നിര്‍ബന്ധിതമാക്കിയിരിക്കുന്നതെന്നാണ് സൂചന. തുടക്കത്തില്‍ പറഞ്ഞ പോലെ വില വര്‍ധനവില്‍ നിന്ന് രക്ഷനേടാന്‍ ഇയര്‍ എന്‍ഡ് ഓഫറുകളുടെ രൂപത്തില്‍ ഇപ്പോള്‍ അവസരമുണ്ട്.

citroen c3 aircross

C3 ഹാച്ച്ബാക്ക്, C3 എയര്‍ക്രോസ് എസ്‌യുവി എന്നിവക്ക് 1.50 ലക്ഷം രൂപ വരെയാണ് കമ്പനി ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് മാത്രമല്ല 5 വര്‍ഷത്തെ കോംപ്ലിമെന്ററി എക്സ്റ്റന്റഡ് വാറണ്ടിയും കമ്പനി ഒരുക്കിയിട്ടുണ്ട്. 70,000 രൂപ വില വരുന്ന ഈ വാറണ്ടി ഓഫര്‍ വേണ്ടെന്ന് വെക്കുന്നവര്‍ക്ക് ആനുകൂല്യം ക്യാഷ് ഡിസ്‌കൗണ്ടായി നേടാം.

മാത്രമല്ല നിബന്ധനകള്‍ക്ക് വിധേയമായി ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്ധനവും കമ്പനി നല്‍കുന്നുണ്ട്. ഈ ഓഫറുകള്‍ തീരാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. കുറച്ച് പണം അധികമായാലും കുഴപ്പല്ല പുതിയ മോഡല്‍ ഇയര്‍ കാര്‍ തന്നെ വേണമെന്നുള്ളവര്‍ക്ക് പുതുവര്‍ഷം പിറക്കാന്‍ കാത്തിരിക്കാം. ബേസ് വേരിയന്റിന് വില വർധിപ്പിക്കാതിരിക്കാനുള്ള സിട്രണിന്റെ തീരുമാനം ഏതായാലും നന്നായി.പാവപ്പെട്ട ഉപഭോക്താക്കൾക്ക് അത് വലിയ ആശ്വാസമാകും.

More from DriveSpark

Article Published On: Friday, December 29, 2023, 17:33 [IST]
English summary
Citroen cars gets up to rs 31800 price hike revised price list is here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X