ഇരുകരകളും തമ്മിൽ അന്തരം ഏറെ; സിട്രൺ eC3 യൂറോ സ്പെക്ക് vs ഇന്ത്യ സ്പെക്ക്
യൂറോപ്പിനായുള്ള പുതിയ eC3 -യെ സിട്രൺ പുറത്തിറക്കിയിരിക്കുകയാണ്. ഫ്രഞ്ച് കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് മോഡലാണിത്. പുതിയൊരു ഇലക്‌ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് കാർ.
കൂടാതെ നിരവധി പരിഷ്‌ക്കരിച്ച ഫീച്ചറുകളും, പവർട്രെയിനും തുടങ്ങി കാര്യമായ അപ്പ്ഡേറ്റുകൾ നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ യൂറോ-സ്പെക്ക് മോഡലും ഇന്ത്യയിൽ ലഭ്യമായ eC3 -യും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

രൂപകൽപന: കാഴ്ചയുടെ കാര്യത്തിൽ, യൂറോപ്യൻ eC3 ബ്രാൻഡിന്റെ പുതിയ ഡിസൈൻ ശൈലിയിൽ അരങ്ങേറ്റം കുറിക്കുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള മോഡലിൽ നിന്ന് വളരെ വ്യത്യസ്തമാണ് എന്ന് ഒറ്റനോട്ടത്തിൽ പറയാം. മുൻവശത്ത്, ഷാർപ്പ് C ആകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, ത്രീ എലമെന്റ് എൽഇഡി DRL-കൾ, പുതിയ സിട്രൺ ലോഗോയുള്ള ഡ്യുവൽ-സ്ലാറ്റ് ഗ്രില്ല് എന്നിവയുണ്ട്.
ക്ലോസ്ഡ് ഗ്രില്ല് യാതൊരു തടസ്വുസമില്ലാതെ ഹെഡ്‌ലൈറ്റുകളിലേക്ക് ലയിക്കുന്നു. ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഒരു വലിയ എയർ ഡാം നൽകിയിട്ടുണ്ട്, താഴെ ഒരു സിൽവർ സ്കിഡ് പ്ലേറ്റും നമുക്ക് കാണാം. ഇതിനു വിപരീതമായി, വ്യക്തമായ ദൃശ്യവ്യത്യാസങ്ങൾ ഒന്നുല്ലാതെ ഇന്ത്യ-സ്പെസിഫിക്ക് C3 ഹാച്ച്ബാക്കിന്റെ പെട്രോൾ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യൻ eC3.

മറ്റ് സിട്രൺ മോഡലുകളെപ്പോലെ ഇതിന് കൂടുതൽ വൃത്താകൃതിയിലുള്ള സ്റ്റൈലിംഗാണ് ലഭിക്കുന്നത്. വശങ്ങളിലേക്ക് വരുമ്പോൾ, യൂറോ-സ്പെക്കും ഇന്ത്യൻ മോഡലും തമ്മിൽ സാമ്യമുണ്ട്. എന്നിരുന്നാലും ഫെൻഡർ ഡിസൈനുകളും ഡോറുകളും വ്യത്യസ്തമാണെന്ന് നമുക്ക് കാണാൻ കഴിയും, അതോടൊപ്പം ഇതിന് ഡോർ സൈഡ് ക്ലാഡിംഗും ലഭിക്കുന്നില്ല.
ഇന്ത്യൻ കാറിലെ പരമ്പരാഗത ഫ്ലാപ്പ് യൂണിറ്റുകൾക്ക് പകരം യൂറോപ്യൻ eC3 -ക്ക് പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകളാണ് ലഭിക്കുന്നത്. കൂടാതെ, ഇതിന് 17 ഇഞ്ച് അലോയി വീലുകൾ ലഭിക്കുന്നു, അതേസമയം ഇന്ത്യ-സ്പെക്ക് eC3 -യ്ക്ക് 15 ഇഞ്ച് അലോയി വീലുകളാണ് വരുന്നത്. പിൻഭാഗവും തികച്ചും വ്യത്യസ്തമാണ്. പുതിയ eC3 -ക്ക് പുതിയ ടെയിൽ ലാമ്പുകൾ, ബൂട്ട്, ബമ്പർ എന്നിവയും ലഭിക്കുന്നു. യൂറോപ്യൻ ഇവി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ സ്റ്റൈലിഷും അപ്പ് മാർക്കറ്റുമായി കാണപ്പെടുന്നു.

ഇന്റീരിയറുകൾ: അകത്തളങ്ങളിൽ, പുതിയ യൂറോപ്യൻ സിട്രൺ eC3, മിനിമലിസ്റ്റ് ക്യാബിൻ ലേയൗട്ടും, ഫീച്ചറുകളും സ്ലീക്ക് സ്റ്റൈലിംഗും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു പുതിയ ഡാഷ്‌ബോർഡും മൾട്ടി ഫംഗ്ഷൻ ബട്ടണുകളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗും ഇതിന് ഉണ്ട്. പരമ്പരാഗത ഗേജ് ക്ലസ്റ്ററിന് പകരം ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയ്ക്ക് സമാനമായി, ഡാഷ്‌ബോർഡിലേക്ക് ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഒരു പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡ്രൈവറിന് ലഭിക്കുന്നു.
ഒരു പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിട്രെൺ യൂറോ-സ്പെക്ക് eC3 -ൽ സജ്ജീകരിച്ചിട്ടുണ്ട്, എന്നാൽ 10.25 ഇഞ്ച് സ്‌ക്രീൻ സൈസ് അതേപടി തുടരുന്നു. ഇന്ത്യൻ മോഡൽ പോലെ, യൂറോപ്യൻ eC3 -യ്ക്കും വേരിയന്റിന് എക്സ്റ്റീരിയർ പെയിന്റ് ഷേഡ് അടിസ്ഥാനമാക്കി അകത്തളങ്ങളിൽ വ്യത്യസ്ത നിറങ്ങൾ ലഭിക്കും. പുതിയ eC3 -യിലെ ചില എക്സ്ട്ര ഫീച്ചറുകളിൽ ഓട്ടോ വൈപ്പറുകൾ, ഓട്ടോ ഫോൾഡിംഗ് & ഹീറ്റഡ് ORVM -കൾ, വയർലെസ് ചാർജിംഗ്, ADAS എന്നിവയും ഉൾപ്പെടുന്നു.

പ്ലാറ്റ്‌ഫോം, പവർട്രെയിൻ, ബാറ്ററി: യൂറോ-സ്പെക്കും ഇന്ത്യൻ eC3 ഉം ഒരേ CC21 പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. യൂറോ-സ്പെക്കിന് 'സ്മാർട്ട് കാർ' പ്ലാറ്റ്‌ഫോം എന്ന് വിളിക്കപ്പെടുന്ന എക്സ്ട്രീം റീവർക്ക്ഡ് പതിപ്പ് ലഭിക്കുന്നു. ഈ സിട്രൺ eC3 യൂറോപ്പിൽ ഒരു ഇവി ആയി മാത്രമേ വിൽക്കൂ, ഇന്ത്യയിൽ കാറിന് ഇലക്ട്രിക്, പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ഉണ്ട്.
പുതുക്കിയ ക്രാഷ് സ്ട്രക്ച്ചർ, കൂടുതൽ റീഇൻഫോഴ്സ്മന്റുകൾ, പരിഷ്കരിച്ച ബാറ്ററി കമ്പാർട്ട്മെന്റ്, പുതിയ റിയർ സീറ്റ് ബെഞ്ച് എന്നിവ പുതിയ eC3 -ക്ക് ലഭിക്കുന്നു. ഇവയെല്ലാം ഒരു വലിയ ബാറ്ററിയും മറ്റ് അപ്പ്ഡേറ്റുകളും ഉറപ്പാക്കിയിട്ടുണ്ട്. യൂറോപ്യൻ eC3 44kWh ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയുമായാണ് വരുന്നത്.

ഇതിന് 113 PS ഇലക്ട്രിക് മോട്ടോറും സിംഗിൾ ചാർജിൽ 320 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യൻ സിട്രൺ eC3 -ക്ക് 29.2 kWh ബാറ്ററിയും 57 PS മോട്ടോറും 320 കിലോമീറ്റർ (ARAI- അവകാശപ്പെട്ട) റേഞ്ചും ലഭിക്കുന്നു. യൂറോപ്യൻ ഉപഭോക്താക്കൾക്ക് 200 കിലോമീറ്റർ റേഞ്ച് വേരിയന്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.
eC3 ഇലക്ട്രിക് ഹാച്ച്ബാക്കുകൾ രണ്ടും DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇന്ത്യൻ യൂണിറ്റ് 57 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ടോപ്പ്-അപ്പ് അവകാശപ്പെടുന്നു, അതേസമയം യൂറോപ്യൻ പതിപ്പ് 100kW DC ചാർജിംഗിനെ പിന്തുണയ്ക്കുന്നു, വെറും 26 മിനിറ്റിനുള്ളിൽ 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജിംഗ് ഇത് കൈവരിക്കുന്നു.

വിലനിർണ്ണയവും ഇന്ത്യയ്ക്കായുള്ള പ്ലാനുകളും: പുതിയ യൂറോപ്യൻ സിട്രൺ eC3 -യുടെ പ്രാരംഭ വില 23,300 യൂറോആണ്, ഇത് ഏകദേശം 20 ലക്ഷം രൂപയിൽ കൂടുതലായിരിക്കും, അതേസമയം ഇന്ത്യൻ eC3 -യുടെ എക്സ്-ഷോറൂം വില 11.50 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. തീർച്ചയായും, ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ യൂറോപ്യൻ പതിപ്പ് ഈ ഉയർന്ന പ്രീമിയത്തിന് വളരെ മികച്ച പായ്ക്കേജ് നൽകുന്നുണ്ട്.
ഈ യൂറോ-സ്പെക്ക് eC3 നമ്മുടെ രാജ്യത്ത് എത്താൻ പോകുന്നില്ല, എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു മുഖം മിനുക്കലിനുള്ള സമയമാകുമ്പോൾ, അടുത്ത ഇന്ത്യ-സ്പെക്ക് സിട്രൺ eC3 ഈ യൂറോ-സ്പെക്കിൽ നിന്ന് സ്റ്റൈലിംഗ് ഘടകങ്ങൾ സ്വീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നിരുന്നാലും പല കാര്യങ്ങളിലും ഇന്ത്യൻ മോഡലിനേക്കാൾ യൂറോ-സ്പെക്ക് eC3 വളരെയധികം മെച്ചപ്പെട്ടതാണ്.


Click it and Unblock the Notifications








