6 മാസം കൊണ്ട് eC3 യാഥാര്‍ഥ്യമായ രഹസ്യം വെളിപ്പെടുത്തി സിട്രണ്‍ മേധാവി-അഭിമുഖം
C3 ഹാച്ച്ബാക്കിന്റെ ഫുള്‍ ഇലക്ട്രിക് അവതരിപ്പിച്ച് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യന്‍ വാഹന ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ മാസം eC3-യുടെ വില പ്രഖ്യാപനം ഉണ്ടാകും. വലിയ C5 എയര്‍ക്രോസ് എസ്‌യുവിയുമായാണ് സിട്രണ്‍ ഇന്ത്യയില്‍ കാലുകുത്തിയത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം C-ക്യൂബ്ഡ് പ്ലാറ്റ്ഫോമില്‍ ഒരുക്കിയ C3 ഹാച്ച്ബാക്കിന്റെ വരവാണ് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യയില്‍ ഗ്രിപ്പ് നല്‍കിയത്. ഹാച്ച്ബാക്കിന്റെ ലോഞ്ച് സമയത്ത് ഒരു ഇലക്ട്രിക് C3 വരാന്‍ പോകുന്ന വിവരം സിട്രണ്‍ വെളിപ്പെടുത്തിയിരുന്നു. eC3 എന്ന് വിളിക്കപ്പെടുന്ന ഇവിയിലൂടെ വെറും 6 മാസം കൊണ്ട് ഇലക്ട്രിക്കിലേക്ക് മാറി സിട്രണ്‍ ഇന്ത്യന്‍ കാര്‍ വ്യവസായത്തെ ഞെട്ടിച്ചു. ഇതെങ്ങനെ സാധിച്ചുവെന്ന് പലരും അതിശയപ്പെടുകയാണ്.

eC3-യുടെ ഡ്രൈവ് റിവ്യൂ സമയത്ത് സിട്രണ്‍ ഇന്ത്യ ബ്രാന്‍ഡ് ഹെഡ് സൗരഭ് വത്സയോടൊപ്പം അല്‍പ്പ സമയം ചെലവഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഫ്രഞ്ച് കാര്‍ നിര്‍മ്മാതാവ് എങ്ങനെയാണ് വെറും 6 മാസത്തിനുള്ളില്‍ ഒരു ഇലക്ട്രിക് eC3-ലേക്കുള്ള മിന്നല്‍ വേഗത്തില്‍ മാറിയത് എന്നതിനെക്കുറിച്ച് അദ്ദേഹം ഞങ്ങളോട് ഉള്ളുതുറന്നു. പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, ബാറ്ററി ഇവി കോണ്‍ഫിഗറേഷനുകള്‍ കണക്കിലെടുത്താണ് ഇന്ത്യയില്‍ C-ക്യൂബ്ഡ് പ്ലാറ്റ്ഫോം വികസിപ്പിച്ചതെന്ന് വത്സ വെളിപ്പെടുത്തി.
അതിനാലാണ് സബ് 4.0-മീറ്ററില്‍ താഴെയുള്ള കാറിന്റെ വീല്‍ബേസ് 2,540 മില്ലിമീറ്റര്‍ വലുതായത്. ഇവികളെ കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തിന് പ്ലാറ്റ്ഫോം വികസിപ്പിച്ചതിനാല്‍ C3-ല്‍ നിന്ന് eC3-ലേക്കുള്ള മാറ്റം എളുപ്പം സാധ്യമായതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ബൂട്ട് സ്പേസിലും ഫുള്‍ സൈസ് സ്പെയര്‍ വീലിലും eC3 വിട്ടുവീഴ്ച ചെയ്യാതിരുന്നതിന്റെ കാരണം നീളമേറിയ വീല്‍ബേസ് ആണെന്നും വത്സ വെളിപ്പെടുത്തി.
പല കസ്റ്റമേഴ്‌സും ഏറെ താല്‍പര്യപ്പെടുന്ന ഒരു കാര്യമാണ് ഫുള്‍ സൈസ് സ്‌പെയര്‍ വീലിന്റെ കാര്യം. ഒരൊറ്റ ചാര്‍ജില്‍ 320 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നാണ് അവകാശപ്പെടുന്നത്. എങ്കിലും യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് 240 മുതല്‍ 260 കിലോമീറ്റര്‍ വരെ റേഞ്ച് പ്രതീക്ഷിക്കാമെന്ന് വത്സ പറഞ്ഞു. ഓഫീസിലേക്കും തിരിച്ചും ഒരാഴ്ചത്തെ ഓടാന്‍ ഇത് മതിയാകുമെന്നാണ് അദ്ദേഹം പറയുന്നത്.
ചാര്‍ജ് ചെയ്യാനായി ഫാസ്റ്റ് DC ചാര്‍ജര്‍ മാത്രം ഉപയോഗിച്ചാല്‍ സിട്രണ്‍ eC3-യുടെ ബാറ്ററി പായ്ക്കിന് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും വത്സ വെളിപ്പെടുത്തി. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇന്‍സ്റ്റാളേഷനിലും ഉപയോഗത്തിലും വരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് വാള്‍ ബോക്സുകള്‍ക്ക് പകരം 15A സോക്കറ്റ്-ടൈപ്പ് ചാര്‍ജര്‍ ആണ് സിട്രണ്‍ നിര്‍ദേശിക്കുന്നത്. ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക്, പുതിയ eC3 സാധ്യമായ എല്ലാ വേരിയന്റുകളോടൊപ്പം കസ്റ്റമൈസേഷന്‍, വില്‍പ്പനാനന്തര സര്‍വീസ് ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
അവരെ സിട്രണ്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് വത്സ വ്യക്തമാക്കി. ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നത് സിട്രണ്‍ തുടരും. സിട്രണിന്റെ മൊബൈല്‍ 'സര്‍വീസ് ഓണ്‍ വീല്‍സ്' പ്ലാറ്റ്ഫോം കഴിഞ്ഞ വര്‍ഷം 150,000 കിലോമീറ്ററിലധികം സഞ്ചരിച്ചതായി വത്സ വെളിപ്പെടുത്തി.
സിട്രണ്‍ eC3 ഇന്ത്യയിലെ ഫ്രഞ്ച് ബ്രാന്‍ഡിന്റെ തലവര മാറ്റിയേക്കുമെന്നാണ് സൂചന. അതിന്റെ സ്‌റ്റൈലിംഗും ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന കമ്പനിയുടെ മനോഭാവവും ഇവിയലേക്ക് ചുവടുമാറാന്‍ ഒരുങ്ങുന്ന ആളുകളെ ആകര്‍ഷിക്കും.


Click it and Unblock the Notifications








