ക്രെറ്റയുടെ 'കാലന്‍' വരുന്നു; സിട്രണ്‍ മിഡ്‌സൈസ് എസ്‌യുവി നമ്മളുദ്ദേശിച്ച ആളല്ല

C5 എയര്‍ക്രോസ്, C3 എന്നീ കാറുകള്‍ക്ക് ശേഷം പുതുതായി ഒരു മിഡ്‌സൈസ് എസ്‌യുവി ഇന്ത്യക്ക് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രണ്‍. പുതിയ സിട്രണ്‍ എസ്‌യുവി ഇന്ത്യന്‍ എസ്‌യുവി വിപണിയിലെ അതികായന്‍മാരായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നിവര്‍ക്ക് കനത്ത വെല്ലുവിളിയാകും.

സിട്രണ്‍ C3 എയര്‍ക്രോസ് എന്ന് പേരുവിളിക്കാന്‍ സാധ്യതയുള്ള കാര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചാരച്ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. തമിഴ്‌നാട്ടിലെ ചെന്നൈക്ക് സമീപത്ത് വെച്ച് പകര്‍ത്തിയ സിട്രണ്‍ എസ്‌യുവിയുടെ പുതിയ ചാരച്ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നേരത്തെ ഊഹിച്ച പോലെ വിപുലീകരിച്ച സിട്രണ്‍ C3 അല്ല, മറിച്ച് ഇത് അത്യാവശ്യം വലിപ്പമുള്ള ഒരു കാര്‍ ആണെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. പുതിയ സിട്രണ്‍ എസ്‌യുവിയുടെ എക്‌സ്റ്റീരിയര്‍ ഡിസൈനിനെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട് പുറത്തുവന്ന ചിത്രങ്ങള്‍.

ക്രെറ്റയുടെ കാലന്‍ വരുന്നു; സിട്രണ്‍ മിഡ്‌സൈസ് എസ്‌യുവി നമ്മളുദ്ദേശിച്ച ആളല്ല

സ്പ്ലിറ്റ് ഹെഡ്ലാമ്പുകളും ഗ്രില്ലും റാപ്പറൗണ്ട് ടെയില്‍ ലാമ്പ് എന്നിവ C3 ഹാച്ച്ബാക്കിനോട് സാമ്യമുള്ളവയാണ്. ഈ പുതിയ സിട്രണ്‍ എസ്യുവിക്ക് നാല് മീറ്ററിലധികം നീളമുണ്ടാകും. ഈ എസ്‌യുവിക്ക് രണ്ട് സീറ്റിംഗ് ലേഔട്ടുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. സിട്രണ്‍ എസ്‌യുവിയുടെ അകത്തളത്തിലെ ചിത്രങ്ങളും ചാരക്കണ്ണുകളില്‍ പതിഞ്ഞിട്ടുണ്ട്. സ്‌പൈ ചിത്രങ്ങള്‍ പുതിയ സിട്രണ്‍ എസ്‌യുവിയുടെ ഇന്റീരിയറിനെ കുറിച്ച് സൂചനകള്‍ നല്‍കുന്നു. പുതിയ ഒരു ഡാഷ്ബോര്‍ഡ് ലേഔട്ടായിരിക്കും ഫ്രഞ്ച് നിര്‍മാതാക്കള്‍ എസ്‌യുവിക്ക് നല്‍കുക.

എന്നാല്‍ C3-യില്‍ കാണപ്പെടുന്ന സ്റ്റിയറിംഗ് വീല്‍, സ്വിച്ച് ഗിയര്‍ എന്നിവ പുതിയ എസ്‌യുവിയിലും നിങ്ങള്‍ക്ക് കാണാം. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഹൗസിംഗ് C3 യുടെ പോലെ തന്നെ കാണപ്പെടുന്നുണ്ട്. വമ്പന്‍ എതിരാളികളോടാണ് മത്സരം എന്നതിനാല്‍ തന്നെ ഈ അടിസ്ഥാന സജ്ജീകരണത്തേക്കാള്‍ മികച്ച ഡിജിറ്റല്‍ ലേഔട്ട് സിട്രണ്‍ കാറില്‍ നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. C3-യില്‍ കാണുന്ന വൈഡ്സ്‌ക്രീന്‍ യൂണിറ്റിനെ അപേക്ഷിച്ച് ഹൈ മൗണ്ടഡ് ടച്ച്സ്‌ക്രീന്‍ ഹൗസിംഗ് വ്യത്യാസപ്പെട്ടിരിക്കുന്നു.

ക്രെറ്റയുടെ കാലന്‍ വരുന്നു; സിട്രണ്‍ മിഡ്‌സൈസ് എസ്‌യുവി നമ്മളുദ്ദേശിച്ച ആളല്ല

HVAC കണ്‍ട്രോളുകളുടെയും എസി വെന്റുകള്‍ക്കും ഒരു ബേസിക് ലുക്കിലാണ് ലഭിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന വേരിയന്റുകളില്‍ ഓട്ടോമറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിട്രണ്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. സ്‌പൈ ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് ഒരു വലിയ ചുവന്ന ബട്ടണ്‍ കാണാം. പ്രോട്ടോടൈപ്പുകളില്‍ കാണാവുന്ന ഒരു എമര്‍ജന്‍സി കില്‍ സ്വിച്ചാണ് അത്. കാര്‍ നിര്‍മിച്ച് വരുമ്പോള്‍ ഇത് കാണില്ല. ഇനി നമുക്ക് സിട്രണ്‍ C3 എയര്‍ക്രോസിന്റെ പവര്‍ട്രെയിന്‍ നോക്കാം.

C3 ഹാച്ച്ബാക്കിന്റെ ഉയര്‍ന്ന വേരിയന്റുകള്‍ക്ക് കരുത്ത് പകരുന്ന അതേ 110 bhp, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാകും പുതിയ എസ്‌യുവിക്കും കരുത്ത് പകരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എഞ്ചിന്റെ ബലത്തില്‍ C3 സിറ്റി കമ്മ്യൂട്ടര്‍ കാര്‍ ആയി പേരെടുത്തെങ്കിലും കുറച്ചുകൂടി വലിയ എസ്‌യുവിയില്‍ എത്തുമ്പോള്‍ പെര്‍ഫോമന്‍സ് എങ്ങിനെയാകുമെന്ന കാര്യത്തില്‍ ചില ആശങ്കകള്‍ ഉണ്ട്. 110 bhp കരുത്തുള്ള പുതിയ എസ്‌യുവി ക്രെറ്റയുയോടും സെല്‍റ്റോസിനോടും (1.5-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ വേരിയന്റുകള്‍) നേരിട്ട് ഏറ്റുമുട്ടും.

ക്രെറ്റയുടെ കാലന്‍ വരുന്നു; സിട്രണ്‍ മിഡ്‌സൈസ് എസ്‌യുവി നമ്മളുദ്ദേശിച്ച ആളല്ല

കൂടാതെ കരുത്തിന്റെ കാര്യത്തില്‍ ഇത് മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നിവയെ കടത്തിവെട്ടുകയും ചെയ്യും. ഇതിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനും സിട്രണിന് പദ്ധതിയുണ്ടെന്നാണ് സംസാരം. പെട്രോള്‍ പതിപ്പ് വിപണിയില്‍ എത്തിച്ച ശേഷം ഇലക്ട്രിക് പതിപ്പും പിന്നാലെ എത്തും.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സിട്രണ്‍ തങ്ങളുടെ മൂന്നാമത്തെ മോഡലായി eC3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ബ്രാന്‍ഡിന്റെ ഇന്ത്യയിലെ അദ്യ ഇലക്ട്രിക് കാര്‍ മോഡലല്‍ ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ അവസരമുണ്ട്.

25,000 രൂപ ടോക്കണ്‍ തുക നല്‍കിയാല്‍ സിട്രണ്‍ eC3 ഇലക്ട്രിക് ഹാച്ച്ബാക്ക് ബുക്ക് ചെയ്യാം. ഏതെങ്കിലും അംഗീകൃത സിട്രണ്‍ ഡീലര്‍ഷിപ്പിലൂടെയോ അല്ലെങ്കില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാം. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വില പ്രഖ്യാപനത്തിന് ശേഷം ഈ മാസം തന്നെ ഇവിയുടെ ഡെലിവറി ആരംഭിച്ചേക്കും. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഇവിയായ ടാറ്റ ടിയാഗോ ഇവിക്കാകും സിട്രണ്‍ eC3 കനത്ത വെല്ലുവിളി ഉയര്‍ത്തുക.

8.49 ലക്ഷം രൂപ മുതല്‍ 11.79 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇവിയുടെ എക്‌സ്-ഷോറൂം വില. ഇലക്ട്രിക് c3ക്ക് പുറമെ അടുത്ത വര്‍ഷം അവസാനത്തോടെ രണ്ട് ഉല്‍പ്പന്നങ്ങള്‍ കൂടി പ്രാദേശിക വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Image Courtesy: Autocar India

More from DriveSpark

Article Published On: Tuesday, February 7, 2023, 14:26 [IST]
English summary
Citroen s upcoming mid size suv c3 aircross design interior and feature details spied
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X