കൂടുതൽ പോക്കറ്റ് ഫ്രണ്ട്ലി; കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ വരാനിരിക്കുന്ന CNG മോഡലുകൾ
പെട്രോൾ ഡീസൽ വിലകൾ റോക്കറ്റ് പോലെ കുതിച്ച് ഉയർന്നതും പുതുക്കിയ എമിഷൻ മാനദണ്ഡങ്ങൾ എല്ലാം കാരണം മറ്റ് ഇതര ഫ്യുവൽ ഓപ്ഷനുകൾക്ക് വളരെയധികം ഡിമാന്റ് വർധിക്കുകയും ചെയ്തു. ഹൈഡ്രജൻ ഫ്യുവൽ സെൽ, ഫ്ലെക്സ് ഫ്യുവൽ, ഇവി, CNG തുടങ്ങിയ പല ഓപഷനുകൾ ലഭ്യമാണ്.
എങ്കിലും നിലവിലെ സാഹചര്യത്തിൽ ഏറ്റവും പോക്കറ്റ് ഫ്രണ്ട്ലി ഓപ്ഷൻ എന്ന് പറയുന്നത് CNG തന്നെയാണ്. അതിനാൽ തന്നെ പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ CNG സെഗ്മെന്റിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. ചെറു ഹാച്ച്ബാക്കുകളിൽ തുടങ്ങി ഈ CNG ട്രെൻഡ് ഇപ്പോൾ ഇന്ത്യൻ വിപണിയിലെ വളരെ ജനപ്രിയമായ എസ്‌യുവി ശ്രേണിയിലേക്കും എത്തിയിരിക്കുകയാണ്.

മാരുതി സുസുക്കി, ടാറ്റ, കിയ തുടങ്ങിയ ബ്രാൻഡുകൾ ഈ കലണ്ടർ വർഷത്തിൽ പുതിയ CNG എസ്‌യുവികൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ബ്രെസ, ഫ്രോങ്ക്സ്, പഞ്ച്, സോനെറ്റ് എന്നിവയുടെ CNG പതിപ്പുകളെക്കുറിച്ച് നമുക്ക് ഒന്ന് നോക്കാം:
1. മാരുതി സുസുക്കി ബ്രെസ CNG:
മാസങ്ങൾക്ക് മുമ്പ് നടന്ന ഓട്ടോ എക്‌സ്‌പോയിൽ ബ്രെസ CNG മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു. വാഹനത്തിന്റെ വില വരും മാസങ്ങളിൽ നിർമ്മാതാക്കൾ പ്രഖ്യാപിക്കും എന്ന് വിശ്വസിക്കുന്നു. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ മാനുവൽ, ഓട്ടോമാറ്റിക് വകഭേദങ്ങളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. മാനുവൽ & ഓട്ടോമാറ്റിക് ഓപ്ഷനുകൾ ഒരു പോലെ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കോംപാക്റ്റ് എസ്‌യുവിയായിരിക്കും ഇത്.

2. മാരുതി സുസുക്കി ഫ്രോങ്ക്സ് CNG:
ഫ്രോങ്കിസിന്റെ CNG പതിപ്പ് മാരുതി സുസുക്കി അധികം വൈകാതെ വിപണിയിൽ എത്തിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോംപാക്ട് എസ്‌യുവി കൂപ്പെയുടെ നോർമൽ പതിപ്പ് അടുത്ത മാസം വിൽപ്പനയ്‌ക്കെത്തും, വാഹനത്തിന്റെ CNG വേരിയന്റ് അതിന് പിന്നാലെ വാഗ്ദാനം ചെയ്തേക്കാം. ഇത് 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കും. ഒരു എക്സ്റ്റെന്റഡ് റേഞ്ച് കൈവരിക്കാൻ ഈ യൂണിറ്റ് ഫ്രോങ്ക്‌സിനെ സഹായിക്കും.
3. ടാറ്റ പഞ്ച് CNG:
രാജ്യത്തെ ഏറ്റവും വലിയ വാഹന മാമാങ്കമായ 2023 ഓട്ടോ എക്‌സ്‌പോയിലാണ്, ടാറ്റ CNG -സ്പെക്ക് പഞ്ചും ആൾട്രോസും അവതരിപ്പിച്ചത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്ന 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് രണ്ടിനും കരുത്തേകുന്നത്. ഈ വർഷം അവസാനത്തോടെ ഇവ വിൽപ്പനയ്‌ക്കെത്തും. ബൂട്ട്‌സ്‌പേസിനെ കാര്യമായി ബാധിക്കാതിരിക്കാൻ പരസ്പരം പാരലലായി ക്രമീകരിച്ചിരിക്കുന്ന രണ്ട് CNG ടാങ്കുകളുടെ പ്ലെയ്സ്മെന്റാണ് പ്രധാന സവിശേഷതകളിലൊന്ന്.

4. കിയ സോനെറ്റ് CNG:
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, കിയ CNG പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുന്ന എമിഷൻ ടെസ്റ്റ് കിറ്റുമായി സോനെറ്റ് ക്യാമറ കണ്ണിപ്പെട്ടിരുന്നു. ബിഎസ് VI ഫേസ് II മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം ഇത് വരും മാസങ്ങളിൽ ലോഞ്ച് ചെയ്യപ്പെടും. സ്പൈ ചിത്രങ്ങൾ വിലയിരുത്തിയാൽ, കിയ സോനെറ്റ് CNG അതിന്റെ X-ലൈൻ വേരിയന്റിൽ നൽകിയേക്കാം, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഇത് നൽകുന്നത്.
CNG പരിവേഷത്തിൽ, വാഹനം അല്പം കുറഞ്ഞ പവറും torque ഉം ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നോർമൽ പെട്രോൾ മാത്രമുള്ള വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, CNG മോഡലിന്റെ വില ഏകദേശം ഒരു ലക്ഷം രൂപ വർധിച്ചേക്കാം. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രമേ പവർട്രെയിൻ കണക്ട് ചെയ്യൂ എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സോനെറ്റ് അതിന്റെ എഞ്ചിൻ ലൈനപ്പ് വെന്യുവുമായി പങ്കിടുന്നതിനാൽ, CNG വേരിയന്റ് മോഡൽ ചേർക്കാൻ ഹ്യുണ്ടായി തീരുമാനിക്കുമോ ഇല്ലയോ എന്നത് കണ്ടറിയണം.


Click it and Unblock the Notifications








