ജാഗ്വാറിന് കൺസ്യൂമർ കോടതിയുടെ എട്ടിൻ്റെ പണി; നഷ്ടപരിഹാരം കൊടുക്കേണ്ട തുക കേട്ടോ

ഡീലർമാർ ഉപഭോക്താക്കൾക്ക് കേടായതോ അല്ലെങ്കിൽ ഉപയോഗിച്ചതോ ആയ കാറുകൾ നൽകിയ നിരവധി സംഭവങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാവും. ഇതിൽ മിക്ക കേസുകളിലും ഉപഭോക്താക്കൾ പരിഹാരം തേടി കൺസ്യൂമർ കോടതിയെ സമീപിക്കുകയും അനുകൂല വിധികൾ നേടിയ സംഭവങ്ങളുമുണ്ട്. ആഡംബര കാർ നിർമാതാക്കളായ ജാഗ്വാറിനോട് എഞ്ചിൻ തകരാറിലായ ജാഗ്വാർ എക്സ്എഫ് സെഡാൻ വിറ്റ ഉപഭോക്താവിന് 42 ലക്ഷം രൂപ നൽകണമെന്ന് വിധിച്ചിരിക്കുകയാണ്.

പ്രശസ്ത ടെക്സ്റ്റൈൽ ഷോറൂമായ പോത്തിസിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ എസ് രമേഷ് വാങ്ങിയ ഒരു ജാഗ്വാർ XF ആണ് കേടായത്. ജാഗ്വാർ എക്‌സ്‌എഫിന്റെ 3.0 ലിറ്റർ ഡീസൽ വേരിയന്റ് 2016 ജനുവരിയിലാണ് 61 ലക്ഷം രൂപ കൊടുത്ത് വാങ്ങുന്നത്. കാർ വാങ്ങിയ ശേഷം രമേശ് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടായിരുന്നു. 2018 മാർച്ചിൽ, രമേഷ് സ്വകാര്യ യാത്രയ്‌ക്ക് പോകുമ്പോൾ കാർ തകരാറിലായി. ഏകദേശം 22,400 കിലോമീറ്റർ മാത്രം ഓടിയ ഈ കാർ അപ്പോഴും വാറൻ്റിയിൽ തന്നെ ആയിരുന്നു.

Consumer Court Announced To Pay 42 Lakhs Against Jaguar

എഞ്ടിൻ തകരാറായത് കൊണ്ട് വാഹനത്തിൻ്റെ എഞ്ചിൻ മാറ്റിവച്ചു. അതിന് ശേഷം ഒരു വർഷത്തോളം വാഹനം ഉപയോഗിച്ചു. എന്നാൽ വീണ്ടും വാഹനത്തിൻ്റെ എഞ്ചിൻ തകരാറിലായി, ഇത്തവണ എഞ്ചിൻ മാറ്റി വയ്ക്കാൻ കഴിയില്ല എന്നാണ് കമ്പനി അറിയിച്ചത്. ഒരു വർഷത്തോളം വാഹനം സർവീസ് സെൻ്ററിൽ തന്നെ ആയിരുന്നു.

ഈ അവസ്ഥയിൽ അതൃപ്തനായ ഉടമ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ കേസ് ഫയൽ ചെയ്തു. നിർമ്മാണ തകരാറുകളുള്ള ഒരു കാർ തനിക്ക് നൽകിയെന്ന് അവകാശപ്പെടാൻ മതിയായ തെളിവുകൾ ഉടമ ഹാജരാക്കിയില്ലെന്ന് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ കോടതിയിൽ വാദിച്ചു. ജാഗ്വാർ എക്‌സ്‌എഫിന്റെ എഞ്ചിൻ മാറ്റിസ്ഥാപിക്കുക അല്ലെങ്കിൽ എഞ്ചിൻ മാറ്റിസ്ഥാപിക്കുന്നതിന് പണം നൽകണമെന്ന് കമ്മീഷൻ ബ്രാൻഡിനോട് ഉത്തരവിട്ടു. കൂടാതെ, 55,000 രൂപ മറ്റ് ചിലവിനുളള തുകയായി നൽകാനും വിധിച്ചു.

Consumer Court Announced To Pay 42 Lakhs Against Jaguar

എഞ്ചിന്‍ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങുമ്പോള്‍ തന്നെ കാറില്‍ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. നാം പലപ്പോഴും ശ്രദ്ധിക്കാറില്ലെന്ന് മാത്രം. എഞ്ചിനില്‍ നിന്നും അമിത ശബ്ദം പുറത്ത് വരുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കാര്‍ മെക്കാനിക്കിനെ കൊണ്ട് പരിശോധിപ്പിക്കണം. കാറില്‍ നിന്നും ക്രമാതീതമായി പുക പുറത്ത് വരുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ധനം അനാവശ്യമായി നഷ്ടപ്പെടുകയാണെന്നതിന്റെ സൂചനയാണ് കറുത്ത പുക.

ഇന്ധന സംവിധാനം ആവശ്യത്തിലേറെ ഇന്ധനം പമ്പ് ചെയ്യുന്ന അവസരത്തിലാണ് എക്‌സ്‌ഹോസ്റ്റില്‍ നിന്നും കറുത്ത പുക ഉയരുക. സ്പ്ലാര്‍ക്ക് പ്ലഗിലുണ്ടാകുന്ന തകരാറും പുകയ്ക്ക് കാരണമാണ്. ഇനി പുകയ്ക്ക് നീല നിറമാണെങ്കില്‍ ജ്വലന പ്രക്രിയയില്‍ എഞ്ചിന്‍ ഓയിലും കലരുന്നുണ്ടെന്നതിന്റെ സൂചനയാണ്. എഞ്ചിന്‍ സംവിധാനത്തിലുണ്ടാകുന്ന ചോര്‍ച്ച കാരണമാണ് ഇത് സംഭവിക്കുക.

Consumer Court Announced To Pay 42 Lakhs Against Jaguar

സാധാരണയായി ഇഗ്നീഷന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം തെളിയും. ശേഷം കാര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം പിന്‍വാങ്ങും. കാര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടും എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം തെളിയുന്നുണ്ടെങ്കില്‍ എഞ്ചിനിൽ പ്രശ്‌നങ്ങളുണ്ടെന്നതിന്റെ സൂചനയാണ്. ഓക്‌സിജന്‍ സെന്‍സര്‍, കാറ്റാലിറ്റിക് കണ്‍വേര്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ് എന്നിവയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം തെളിയാനുള്ള കാരണമാണ്.

എഞ്ചിന്‍ ഓയിലിന്റെ അളവ് കുറയുമ്പോഴാണ് കാറില്‍ ഓയില്‍ പ്രഷര്‍ ലാമ്പ് തെളിയുക. അതിവേഗത്തില്‍ ചലിക്കുന്ന എഞ്ചിന്‍ ഘടകങ്ങള്‍ക്ക് ആവശ്യമായ ലൂബ്രിക്കേഷന്‍ നല്‍കുകയാണ് എഞ്ചിന്‍ ഓയിലിന്റെ ദൗത്യം. എഞ്ചിന്‍ ഓയിലിന്റെ അളവ് കുറഞ്ഞാല്‍ എല്ലാ ഘടകങ്ങള്‍ക്കും ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കില്ല. എഞ്ചിന്‍ ഓയില്‍ ഇല്ലാതെ ഏറെ നേരം വാഹനമോടിച്ചാല്‍ എഞ്ചിനില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കരുത്ത് നഷ്ടപ്പെടുന്നതും എഞ്ചിന്‍ തകരാറിലേക്കുള്ള സൂചനയാണ്. എഞ്ചിനിലേക്ക് ആവശ്യമായ ഇന്ധനം എത്താത്തതാണ് കരുത്ത് നഷ്ടപ്പെടാനുള്ള പ്രധാന കാരണം. ടര്‍ബ്ബോചാര്‍ജ്ഡ് കാറാണെങ്കില്‍ ടര്‍ബ്ബോയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളാകും കരുത്ത് നഷ്ടപ്പെടുത്തുക. കാറ്റാലിറ്റിക് കണ്‍വേര്‍ട്ടറില്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങള്‍ കുടുങ്ങുന്നതും കരുത്ത് നഷ്ടപ്പെടാന്‍ ഇടവരുത്തും.

More from DriveSpark

Article Published On: Sunday, November 19, 2023, 16:00 [IST]
English summary
Consumer court announces judgment against jaguar company to pay 42 lakhs details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X