എല്ലാവര്‍ക്കും സുരക്ഷ; ഇന്ത്യക്കായുള്ള ADAS ടെക് പരിചയപ്പെടുത്തി കോണ്ടിനെന്റല്‍

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS) കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയിലെ ട്രെന്‍ഡിംഗ് ഫീച്ചറുകളിലൊന്നാണ്. ADAS സേഫ്റ്റി ഫീച്ചറുകള്‍ വിവിധ സെഗ്‌മെന്റുകളില്‍ എതിരാളികള്‍ക്കിടയില്‍ മത്സരം വരെ സൃഷ്ടിക്കുന്ന കാഴ്ചയാണ്.

ജര്‍മ്മന്‍ ഓട്ടോമോട്ടീവ് കമ്പനിയായ കോണ്ടിനെന്റല്‍ നിലവില്‍ ലെവല്‍ 2 ADAS ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഹാനോവര്‍ ആസ്ഥാനമായുള്ള കമ്പനി കാറുകളില്‍ ADAS സജ്ജീകരണങ്ങള്‍ കൊണ്ടുവരാനായി ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. കോണ്ടിനെന്റല്‍ ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ലെവല്‍ 2 ADAS സാങ്കേതികവിദ്യ നല്‍കാന്‍ സാധ്യതയുള്ളതിനാല്‍ ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം കാണിക്കാനായി ജര്‍മ്മന്‍ കമ്പനി ഞങ്ങളെ ക്ഷണിച്ചു.

എല്ലാവര്‍ക്കും സുരക്ഷ; ഇന്ത്യക്കായുള്ള ADAS ടെക് പരിചയപ്പെടുത്തി കോണ്ടിനെന്റല്‍

ക്ഷണം സ്വീകരിച്ച ഞങ്ങള്‍ ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശത്തുള്ള തനേജ ഏറോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ ലിമിറ്റഡിന്റെ (TAAL) എയര്‍സ്ട്രിപ്പില്‍ എത്തി. കോണ്ടിനെന്റല്‍ അതിന്റെ ലെവല്‍ 2 ഡ്രൈവര്‍ എയ്ഡുകളില്‍ ചിലത് അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോണ്ടിനെന്റലിന്റെ പ്രധാന ADAS സിസ്റ്റങ്ങള്‍ ഏതെല്ലാമാണെന്ന് ഇനി നമുക്ക് നോക്കാം.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍: കാറിന്റെ മുന്‍വശത്ത് ഘടിപ്പിച്ചിരിക്കുന്ന റഡാര്‍ സെന്‍സറിന്റെ സഹായത്തോടെയാണ് അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുത്ത വേഗതയില്‍ നിങ്ങളുടെ ലെയ്‌നില്‍ മുന്നിലുള്ള കാറില്‍ നിന്ന് നിശ്ചിത ദൂരം നിലനിര്‍ത്താന്‍ സിസ്റ്റം റഡാര്‍, പവര്‍ട്രെയിന്‍, ഇലക്ട്രോണിക് ബ്രേക്ക് സിസ്റ്റം എന്നിവ ഉപയോഗിക്കുന്നു. മറ്റൊരു വാഹനം കയറി വരികയോ മുന്നിലുള്ള വാഹനം വേഗത കൂട്ടുകയോ അതോ കുറക്കുകയോ ചെയ്താല്‍ സിസ്റ്റം സ്വയം മാറ്റങ്ങള്‍ വരുത്തും.

എല്ലാവര്‍ക്കും സുരക്ഷ; ഇന്ത്യക്കായുള്ള ADAS ടെക് പരിചയപ്പെടുത്തി കോണ്ടിനെന്റല്‍

ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍: റഡാറുകള്‍ ഉപയോഗിച്ച് ഈ സിസ്റ്റം കാറിന്റെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ നിരീക്ഷിക്കുന്നു. കൂടാതെ ഏതെങ്കിലും വാഹനമോ വ്യക്തിയോ ബ്ലൈന്‍ഡ് സ്‌പോട്ടില്‍ എത്തിയാല്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി കാറിന്റെ സൈഡ് മിററുകളിലൂടെ വിഷ്വല്‍ അലേര്‍ട്ടുകള്‍ അയയ്ക്കും.

എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്: ഡ്രൈവിംഗിനിടെ വാഹനം തൊട്ടുമുന്നിലുള്ള വാഹനത്തിന്റെയോ വ്യക്തിയുടെയോ അടുത്തെത്തിയാല്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ് ഫീച്ചര്‍. ഡ്രൈവര്‍ക്ക് വേഗത കുറയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ് സിസ്റ്റം പ്രവര്‍ത്തനക്ഷമമാകും. വാഹനത്തിനകത്തുള്ളവരുടെ സുരക്ഷക്കായി ഇത് ഒന്നുകില്‍ കാറിന്റെ വേഗത കുറയ്ക്കുകയോ അല്ലെങ്കില്‍ കാര്‍ പൂര്‍ണ്ണമായി നിര്‍ത്തുകയോ ചെയ്യും.

എല്ലാവര്‍ക്കും സുരക്ഷ; ഇന്ത്യക്കായുള്ള ADAS ടെക് പരിചയപ്പെടുത്തി കോണ്ടിനെന്റല്‍

സീ ത്രൂ ബോണറ്റ്: ഡ്രൈവര്‍ക്ക് കാറിന്റെ ബോണറ്റിന് കീഴെ മുന്‍വശത്തെയും അടിവശത്തെയും കാഴ്ചകള്‍ നല്‍കുന്നതിനായി ഈ സിസ്റ്റം കാറിന് ചുറ്റും ഘടിപ്പിച്ച ക്യാമറകള്‍ ഉപയോഗിക്കുന്നു. അത്ര സുപരിചിതമല്ലാത്ത ഓഫ്-റോഡ് പാതകളിലൂടെ സഞ്ചരിക്കുന്നവര്‍ക്കും കുഴികള്‍ ഗട്ടറുകളും നിറഞ്ഞ ഇന്ത്യന്‍ റോഡുകളിലും ഈ ഫീച്ചര്‍ ഉപയോഗപ്രദമാണ്.

ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്: ഡ്രൈവര്‍മാരെ അവരുടെ കാറുള്ള ലെയ്‌നിന്റെ മധ്യഭാഗത്ത് നിര്‍ത്താന്‍ സഹായിക്കുന്നതാണ് കോണ്ടിനെന്റലിന്റെ ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്. ഈ സിസ്റ്റം ആക്ടിവേറ്റ് ചെയ്യുമ്പോള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമാകൂ. ഡ്രൈവറുടെ കൈ സ്റ്റിയറിംഗ് വീലില്‍ ഉണ്ടായിരിക്കുകയും വേണം.

റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്: RCA സിസ്റ്റം കാല്‍നടയാത്രക്കാരും കാറുകളും ഉള്‍പ്പെടെ നിങ്ങളുടെ വാഹനത്തിന് പിന്നിലെ ട്രാഫിക് നിരീക്ഷിക്കുന്നു. ഏതെങ്കിലും വ്യക്തിയോ വാഹനമോ പുറകില്‍ നിന്ന് വളരെ അടുത്ത് വന്നാല്‍ സിസ്റ്റം ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

കോണ്ടിനെന്റല്‍ TAAL-ല്‍ ഹെവി വാഹനങ്ങള്‍ക്കായുള്ള ARS540 റഡാര്‍ മൊഡ്യൂളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പെഡസ്ട്രിയന്‍ ക്രോസിംഗ് അലേര്‍ട്ട്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രെയിലര്‍ മാനേജ്മെന്റ് തുടങ്ങിയ ADAS ഫീച്ചറുകളുടെ ഉപയോഗം ട്രക്കുകളിലെ കമ്പ്യൂട്ടര്‍ സിമുലേഷനുകളിലൂടെ കോണ്ടിനെന്റല്‍ പ്രദര്‍ശിപ്പിച്ചു. സ്‌ക്രീനില്‍ ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ പ്രൊജക്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന HMI സ്‌ക്രീന്‍ സാങ്കേതികവിദ്യയാണ് കോണ്ടിനെന്റല്‍ അവസാനമായി പ്രദര്‍ശിപ്പിച്ചത്.

ഗാമിഫിക്കേഷന്‍ പ്രക്രിയയുടെ ഭാഗമായി ഫോക്കസിലുള്ള വസ്തുവിന്റെ നിറം മാറുന്നു. ഇമേജ് മാപ്പിംഗിന്റെ മികവില്‍ 3D ഇമേജ് സ്റ്റിച്ചിംഗും HMI അനുവദിക്കുന്നു. കോണ്ടിനെന്റലിന്റെ സുരക്ഷ സവിശേഷതകള്‍ സ്വീകരിക്കാന്‍ വാഹന നിര്‍മാതാക്കള്‍ മുന്നോട്ട് വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ നിര്‍മാതാക്കള്‍ സ്വീകരിക്കുകയാണെങ്കില്‍ കോണ്ടിനെന്റലിന്റെ ADAS സ്യൂട്ട് അലേര്‍ട്ട് അധിഷ്ഠിത സംവിധാനങ്ങളോടെയായിരിക്കും തുടക്കം കുറിക്കുക. സുരക്ഷിതമായ റോഡുകള്‍ വരുന്ന മുറക്ക് ഫുള്‍ സ്യൂട്ടും പിന്നാലെ വരും.

More from DriveSpark

Article Published On: Tuesday, March 14, 2023, 17:40 [IST]
English summary
Continental showcased few of its level 2 adas tech for india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X