ഇത്രയ്ക്ക് ചീപ്പാണോ ബേബിച്ചേട്ടൻ; റേഞ്ചിനെതിരെയുളള പരാതി മറയ്ക്കാൻ ടീമിനെയിറക്കി ടെസ്‌ല

ഇലക്ട്രിക്ക് വാഹന വിപണിയിലെ ഭീമനാണ് ടെസ്‌ല. എന്നാൽ ഇപ്പോൾ കമ്പനിക്കെതിരെ ഒരു പുതിയ ആരോപണം ഉണ്ടായിരിക്കുന്നത് വാഹനത്തിൻ്റെ റേഞ്ച് സംബന്ധിച്ച് ഉപഭോക്താക്കൾ പറയുന്ന പരാതികളെ മറച്ചു വയ്ക്കുകയാണ് എന്നാണ്. പരാതികൾ മറച്ചു വയ്ക്കുന്നതിനായി ആയിരം പേരടങ്ങുന്ന ഒരു ടീം തന്നെ കമ്പനി നിലനിർത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റേഞ്ച് സംബന്ധിച്ച് നിങ്ങളൊരു പരാതി പറഞ്ഞാൽ നിങ്ങളെ സർവീസ് സെൻ്ററിൽ നിന്ന് ബന്ധപ്പെടുകയും പരിശോധിച്ചതിന് ശേഷം റിമോട്ട് ഡയഗനിസ്റ്റ് എന്നാണ് പറയുന്നത്.

അതിന് ശേഷം നിങ്ങളുടെ പരാതി ഞങ്ങൾ റിമൂവ് ചെയ്യുകയാണ് എന്നാണ് പറയുന്നത്. ഒരു ഉപഭോക്താവാണ് ഈ കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. അലക്‌സാണ്ടർ പോൺസിൻ തന്റെ പുതുതായി വാങ്ങിയ ടെസ്‌ല 2021 മോഡൽ 3-ൽ കൊളറാഡോയിൽ നിന്ന് കാലിഫോർണിയയിലേക്ക് ഒരു കുടുംബ റോഡ് യാത്ര പോകുകയും കമ്പനി അവകാശപ്പെടുന്ന റേഞ്ചായ 353 മൈൽ എങ്കിലും ലഭിക്കുമെന്നാണ് അദ്ദേഹം വിചാരിച്ചത് പക്ഷേ പകുതിയിലും താഴെയാണ് റേഞ്ച് ലഭിച്ചത്.

ഇത്രയ്ക്ക് ചീപ്പാണോ ബേബിച്ചേട്ടൻ; റേഞ്ചിനെതിരെയുളള പരാതി മറയ്ക്കാൻ ടീമിനെയിറക്കി ടെസ്‌ല

മോശം ഡ്രൈവിംഗ് റേഞ്ചിനെക്കുറിച്ച് പരാതിപ്പെടുന്ന ഉപഭോക്താക്കളെ തങ്ങളുടെ വാഹനങ്ങൾ സർവീസിനായി കൊണ്ടുവരുന്നതിൽ നിന്ന് തടയാൻ ടെസ്‌ല ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ വേനൽക്കാലത്ത്, പരമാവധി ശ്രേണിയുമായി ബന്ധപ്പെട്ട അപ്പോയിന്റ്മെന്റുകൾ റദ്ദാക്കാൻ ലാസ് വെഗാസിൽ കമ്പനി ആരും അറിയാതെ ഒരു "ഡൈവേർഷൻ ടീം" സൃഷ്ടിച്ചിരുന്നു.

ടെസ്‌ല വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ വാഹനങ്ങളുടെ ഡ്രൈവിംഗ് ദൂരം പെരുപ്പിച്ചുകാട്ടാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അത് മാത്രമല്ല - കമ്പനിയുടെ റേഞ്ച്-എസ്റ്റിമേറ്റിംഗ് സോഫ്‌റ്റ്‌വെയറിൽ കൃത്രിമം കാണിച്ചിട്ടും ഉണ്ട് എന്നാണ് ഒരു സോഫ്റ്റുവെയർ വിദഗ്ദൻ അഭിപ്രായപ്പെട്ടത്. തുടർന്ന്, ബാറ്ററി അതിന്റെ പരമാവധി ചാർജിന്റെ 50% ത്തിൽ താഴെയാകുമ്പോൾ, അൽഗോരിതം ഡ്രൈവർമാർക്ക് അവരുടെ ശേഷിക്കുന്ന ഡ്രൈവിംഗ് റേഞ്ചിനായി കൂടുതൽ റിയലിസ്റ്റിക് പ്രൊജക്ഷനുകൾ കാണിക്കും.

ഇത്രയ്ക്ക് ചീപ്പാണോ ബേബിച്ചേട്ടൻ; റേഞ്ചിനെതിരെയുളള പരാതി മറയ്ക്കാൻ ടീമിനെയിറക്കി ടെസ്‌ല

ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് പുറത്തറിയുമ്പോൾ കമ്പനിയുടെ നിലനിൽപ്പിനെ തന്നെയാണ് അത് ബാധിക്കുന്നതെന്ന് ഓർക്കണം. അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകൾക്കുള്ള പി‌എൽ‌ഐ പോലുള്ള നിലവിലെ സ്കീമുകൾക്ക് കീഴിൽ കമ്പനിക്ക് ഇന്ത്യയിൽ അപേക്ഷിക്കാൻ സാധിക്കും. ബാറ്ററി സംഭരണത്തിനായി 18,100 കോടി രൂപയും, ഓട്ടോ-കോൺപോണന്റുകൾ അത് പോലെ തന്നെ ഡ്രോൺ സാങ്കേതിക വിദ്യകൾ എന്നിവയ്ക്കായി 26,058 കോടി രൂപയുടെ പിഎൽഐ സ്കീമും സർക്കാർ ഇതിനകം തന്നെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരെ കാണാൻ ടെസ്‌ലയുടെ പ്രതിനിധികൾ കഴിഞ്ഞ മാസം രാജ്യം സന്ദർശിച്ചിരുന്നു. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് അന്ന് ചർച്ചയിൽ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ, പൂർണ്ണമായി നിർമ്മിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് എഞ്ചിൻ വലുപ്പവും, ഇൻഷുറൻസ്, ചരക്ക് മൂല്യം എന്നിവയെല്ലാം കണക്കിലെടുത്ത് 60% മുതൽ 100% വരെ കസ്റ്റംസ് തീരുവയുണ്ട്.

ടെസ്‌ലയുടെ മേധാവി ഇലോൺ മസ്‌ക് കഴിഞ്ഞ മാസം ന്യൂയോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും 2024ൽ ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇന്ത്യയിൽ ടെസ്‌ല എത്തിക്കുന്നതിന് മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നാണ്. കഴിഞ്ഞ ദിവസം കമ്പനിയുടെ ഏറെ നാൾ കാത്തിരുന്ന സൈബർ ട്രക്കിൻ്റെ ആദ്യത്തെ മോഡൽ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയുടെ അയല്‍രാജ്യമായ ചൈന ലോകത്തിലെ ഏറ്റവും വലിയ ഇവി വിപണികളില്‍ ഒന്നാണ്. ഒപ്പം തന്നെ ടെസ്‌ലയുടെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഹബുകളില്‍ ഒന്നും കൂടിയാണ് ചൈന. ഷാങ്ഹായിയിലെ ടെസ്‌ലയുടെ ഫാക്ടറിയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് ഇവികള്‍ കയറ്റി അയക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്തോ-പസഫിക് മേഖലയിലെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്.

ടെസ്‌ല ഇന്ത്യയില്‍ എത്തുമ്പോള്‍ ഇവി മാര്‍ക്കറ്റില്‍ മത്സരം മുറുകുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ വിലയാണ് ഇന്ത്യയില്‍ വാഹനങ്ങളുടെ ഗതിനിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്. അതിനാല്‍ തന്നെ ടെസ്‌ല ഇന്ത്യയില്‍ എത്തുമ്പോള്‍ അവയുടെ വില എങ്ങനെ ആയിരിക്കുമെന്നറിയാന്‍ ആയിരിക്കും ഏവര്‍ക്കും ആകാംക്ഷ. വാര്‍ത്തയുടെ തുടക്കത്തില്‍ പറഞ്ഞ പോലെ 20 ലക്ഷം രൂപയില്‍ ടെസ്‌ല കാറുകളുടെ വില ആരംഭിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥീരകരണം ഒന്നും ഇതുവരെ വന്നിട്ടില്ല.

More from DriveSpark

Article Published On: Friday, July 28, 2023, 13:14 [IST]
English summary
Cover up complaints against tesla deployed special teams
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X