Electric Truck വിപ്ലവത്തിന് ഡല്‍ഹി; സര്‍ക്കാര്‍ ട്രക്കുകള്‍ വൈദ്യുതീകരിക്കാന്‍ 'പ്ലാന്‍'

ലോകത്തില്‍ മലിനീകരണ തോത് വളരെ കൂടുതലുള്ള നഗരങ്ങളില്‍ ഒന്നാണ് ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹി. രാജ്യതലസ്ഥാനത്തെ മലിനീകരണം നിയന്ത്രിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് അധികാരികള്‍. അതിന്റെ ഭാഗമായി പല നിയന്ത്രണങ്ങളും കൊണ്ടുവന്നു. ഭാവി മുന്നില്‍ കണ്ട് രാജ്യതലസ്ഥാന മേഖലയില്‍ വൈദ്യുതീകരണത്തിന് ഊന്നല്‍ നല്‍കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.

അതിന്റെ ഭാഗമായി ടാക്‌സിളെല്ലാം ഇലക്ട്രിക് ആക്കാന്‍ പോകുകയാണ്. ഇതിന്റെ കൂടെ തന്നെ ട്രക്കുകളും വൈകാതെ ഇലക്ട്രിക് ആയേക്കും. ഡല്‍ഹിയിലെ മലിനീകരണ തോത് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ട്രക്കുകള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ഗതാഗത വകുപ്പ് ഉടന്‍ പഠനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ ക്ലീന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ (ഐസിസിടി) ആണ് പഠനം നടത്തുന്നത്. പഠനം അടുത്തയാഴ്ച ആരംഭിക്കും.

electric truck

ഇത് പൂര്‍ത്തീകരിച്ച ശേഷം ശുപാര്‍ശകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കുകയും ചെയ്യും. 'സര്‍ക്കാര്‍ ട്രക്കുകള്‍, മാലിന്യ നിര്‍മാര്‍ജനത്തിന് ഉപയോഗിക്കുന്ന ട്രക്കുകള്‍, വാട്ടര്‍ ടാങ്കറുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ ട്രക്കുകള്‍ എന്നിവ വൈദ്യുതീകരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. അവരുടെ ഊര്‍ജ്ജ ഉപഭോഗം ഞങ്ങള്‍ മനസ്സിലാക്കും. അതോടെ ഭാവിയില്‍ അവ വൈദ്യുതീകരിക്കപ്പെടുമ്പോള്‍ ഏത് തരത്തിലുള്ള ബാറ്ററിയും ചാര്‍ജിംഗ് സംവിധാനങ്ങളുമാണ് ഒരുക്കേണ്ടതെന്ന മനസ്സിലാക്കാമെന്ന് ഐസിസിടി മാനേജിംഗ് ഡയരക്ടര്‍ (ഇന്ത്യ) അമിത് ഭട്ട് പറഞ്ഞു.

ട്രക്കുകള്‍ ധാരാളം മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്നും അവയുടെ വൈദ്യുതീകരിക്കേണ്ടത് ആവശ്യമാണെന്നും ഭട്ട് പറയുന്നു. ഡേറ്റ കളക്ഷന്‍ രീതി ഞങ്ങള്‍ അന്തിമമാക്കിയിട്ടുണ്ടെന്നും പഠനം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനത്തിന്റെ ഭാഗമായി വാഹനത്തിന്റെ മൊബിലിറ്റി പ്രൊഫൈലും ഊര്‍ജ ഉപഭോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും വിവിധ ഘട്ടങ്ങളിലായി മനസ്സിലാക്കാന്‍ ഒരു ഓണ്‍ബോര്‍ഡ് ഉപകരണം വാഹനത്തില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഈ ഡാറ്റ ഞങ്ങളുടെ സോഫ്റ്റ്വെയറില്‍ സിമുലേറ്റ് ചെയ്യുകയും ട്രക്കുകളുടെ വൈദ്യുതീകരണം എത്രത്തോളം പ്രയോജനകരമാണെന്ന് പഠിക്കുകയും ചെയ്യും. ഇതില്‍ ബാറ്ററിയുടെ വിലയാണ് പ്രധാനം. അതിനാല്‍ തന്നെ എത്ര വലിയ ബാറ്ററിയാണ് ആവശ്യമെന്ന് വിലയിരുത്തും. ചാര്‍ജിംഗ് സൗകര്യങ്ങളും ആവശ്യമാണ്. 10 മുതല്‍ 15 ട്രക്കുകളില്‍ ഞങ്ങള്‍ ഈ ഉപകരണങ്ങള്‍ സ്ഥാപിക്കും' അമിത് ഭട്ട് പറഞ്ഞു.

പ്രതിദിനം 50,000 മുതല്‍ 70,000 വരെ ട്രക്കുകള്‍ വരെയാണ് ഡല്‍ഹി നഗരത്തില്‍ പ്രവേശിക്കുന്നത്. അവയുടെ മലിനീകരണം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. മിക്ക നഗരങ്ങളും ടൂവീലര്‍, ത്രീ വീലര്‍ മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ ട്രക്കുകളുടെ വൈദ്യുതീകരണം എവിടെയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മൊത്തത്തില്‍ വായു മലിനീകരണം കുറക്കുന്നതിന് ആവശ്യമായ നടപടികളുമായി കേന്ദ്ര സര്‍ക്കാറും രംഗത്തുണ്ട്.

electric truck

പൊതുഗതാഗതം കൂടുതലായി ഉപയോഗപ്പെടുത്തി കൊണ്ട് ഇന്ത്യയില്‍ വായു മലിനീകരണം കുറയ്ക്കണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ ജനങ്ങളോട് ആഹ്വാനം ചെയ്തത്. മുംബൈ, ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ ഇതിന്റെ ഭാഗമായി ഡബിള്‍ ഡെക്കര്‍ ബസുകള്‍ അവതരിപ്പിച്ചിരുന്നു. മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ഹൈവേകള്‍ നിര്‍മ്മിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം ഫ്‌ലെക്‌സ് എഞ്ചിനുകളുള്ള വാഹനങ്ങള്‍ ഉപയോഗിക്കാനും കേന്ദ്രം ശ്രമം നടത്തുന്നുണ്ട്

അതുപോലെ തന്നെ ഡല്‍ഹിയിലെ ടാക്സി/ക്യാബ് അഗ്രഗേറ്ററുകള്‍, ഫുഡ് ഡെലിവറി കമ്പനികള്‍, ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ എന്നീ മേഖലയിലുളളവര്‍ക്കായി പുതിയ നയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. 2030- ഓടെ ഈ മേഖല മുഴുവനായി വൈദ്യുതീകരിക്കണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി സീറോ എമിഷന്‍ ലക്ഷ്യം കൈവരിക്കുകയാണ് ഡല്‍ഹി സര്‍ക്കാരിന്റെ ലക്ഷ്യം. 2030 ഏപ്രില്‍ ഒന്നോടെ രാജ്യതലക്‌സ്ഥാനത്തെ മുഴുവന്‍ ക്യാബുകളും ഡെലിവറി വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ അടുത്തിടെ വ്യക്തമാക്കിയത്.

ഇന്ന് രാജ്യത്ത് ഇവികള്‍ അതിവേഗം ജനപ്രിയമാകുന്ന നഗരമായതിനാല്‍ അത് എളുപ്പമായിരിക്കുമെന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ പെട്രോള്‍, ഡീസല്‍ എന്നിങ്ങനെയുള്ള ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളേക്കാള്‍ ഇലക്ട്രിക് കാറുകള്‍ക്ക് വില കൂടുതലാണ്. പരമ്പരാഗത ഇന്ധനങ്ങള്‍ വിട്ട് ജനങ്ങള്‍ ഇവികളിലേക്ക് മാറാന്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ ഇവികള്‍ വരേണ്ടത് അത്യാവശ്യമാണ്. സമീപഭാവിയില്‍ തന്നെ കുറച്ച് താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറുകള്‍ വിപണയില്‍ എത്തിയാല്‍ ആളുകള്‍ ഇവികളോട് താല്‍പര്യം കാണിച്ച് തുടങ്ങും.

More from DriveSpark

Article Published On: Monday, April 17, 2023, 8:32 [IST]
English summary
Delhi government trucks converting into electric vehicles feasibility study commence soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X