മഹീന്ദ്ര ഥാര്‍ RWD ഡെലിവറി ആരംഭിച്ചു; പോക്കറ്റിലാക്കാവുന്നത് 4 ലക്ഷം രൂപ വരെ

ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി 5 ഡോര്‍ ജിംനി കൂടി അവതരിച്ചതോടെ ഇന്ത്യന്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റില്‍ വന്‍ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഥാര്‍ 5 ഡോറുമായി മഹീന്ദ്രയും ഗൂര്‍ഖയുടെ 5 ഡോര്‍ പതിപ്പുമായി ഫോഴ്‌സും കൂടി എത്തുന്നതോടെ അങ്കത്തട്ടില്‍ തീപാറും.

5 ഡോര്‍ പതിപ്പിന്റെ ലോഞ്ചിന് മുമ്പായി വില കുറഞ്ഞ ഒരു ഥാര്‍ മോഡല്‍ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം തുടക്കത്തിലാണ് മഹീന്ദ്ര റിയര്‍-വീല്‍ ഡ്രൈവ് (RWD) ഥാറിന്റെ വിലപ്രഖ്യാപിച്ചത്. ബേസ് വേരിയന്റിന് 9.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഥാര്‍ RWD ലോഞ്ചായത്. ടോപ് സ്‌പെക്ക് മോഡലിന് 13.49 ലക്ഷം രൂപ വരെ ഇതിന്റെ വില ഉയരുന്നു. ഇതിനോടകം ജനപ്രിയമായിക്കഴിഞ്ഞ മോഡലിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്ര ഇപ്പോള്‍.

മഹീന്ദ്ര ഥാര്‍ RWD ഡെലിവറി ആരംഭിച്ചു; പോക്കറ്റിലാക്കാവുന്നത് 4 ലക്ഷം രൂപ വരെ

4WD വേരിയന്റ് വാങ്ങുന്നതിനേക്കാള്‍ ധാരാളം ആനുകൂല്യങ്ങള്‍ RWD വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. നാല് ലക്ഷം രൂപയാണ് ഈ മോഡലിലൂടെ നിങ്ങള്‍ക്ക് പോക്കറ്റിലാക്കാന്‍ സാധിക്കുക. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, പുതിയ മാനദണ്ഡം അനുസരിച്ച് നാല് മീറ്ററില്‍ താഴെ നീളമുള്ള എസ്‌യുവി എന്നീ കാര്യങ്ങള്‍ പരിഗണിച്ച് മഹീന്ദ്ര ഥാറിന് നികുതി കുറച്ച് കിട്ടുന്നതിനാലാണ് ഇത്. ഫോര്‍ സിലിണ്ടര്‍ D117 എംഹോക് ഡീസല്‍ എഞ്ചിന്‍ പരമാവധി 117 bhp പവര്‍ ഔട്ട്പുട്ടും 300 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. XUV300 കോംപാക്ട് എസ്‌യുവി യിലും മറാസോ എംപിവിയിലും കാണപ്പെടുന്ന എഞ്ചിന്‍ ഥാര്‍ RWD കടംകൊള്ളുകയായിരുന്നു. വലിയ 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എഞ്ചിന്‍ ഇതില്‍ വാഗ്ദാനം ചെയ്യുന്നില്ല. എന്നിരുന്നാലും, ഇത് സാധാരണ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ വാങ്ങാം. ഈ എഞ്ചിന്‍ പരമാവധി 150 bhp പവറും 320 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

മഹീന്ദ്ര ഥാര്‍ RWD ഡെലിവറി ആരംഭിച്ചു; പോക്കറ്റിലാക്കാവുന്നത് 4 ലക്ഷം രൂപ വരെ

6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ഈ എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ബ്ലേസിംഗ് ബ്രോണ്‍സ്, എവറസ്റ്റ് വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് മഹീന്ദ്ര എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഒരു ഹാര്‍ഡ്-ടോപ്പ് മോഡലായി മാത്രമേ ഇത് ഓഫര്‍ ചെയ്യുന്നുള്ളൂ. ഥാര്‍ RWD-ന്റെ എക്‌സ്റ്റീരിയറില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണക്കുന്ന 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എല്‍ഇഡി ഡിആര്‍എല്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രോണിക് അഡ്ജസ്റ്റബിള്‍ വിംഗ് മിററുകള്‍, ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളോട് കൂടിയ മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമന്റ് കണ്‍സോള്‍ എന്നിവ ക്യാബിനില്‍ കാണാം. 4×4 സെലക്ടറിന്റെ സ്ഥാനത്ത് ഒരു കബി ഹോള്‍ ആണ് നല്‍കിയിരിക്കുന്നത്. ഥാര്‍ RWD-ന് ഓഫ്-റോഡ് സാഹചര്യങ്ങളില്‍ അതിന്റെ 4WD ആവര്‍ത്തനത്തോളം കില്ലാടിയല്ലെന്ന് തോന്നാം.

മഹീന്ദ്ര ഥാര്‍ RWD ഡെലിവറി ആരംഭിച്ചു; പോക്കറ്റിലാക്കാവുന്നത് 4 ലക്ഷം രൂപ വരെ

എന്നാല്‍ ഈ മോഡലില്‍ സജ്ജീകരിച്ചിരിക്കുന്ന ഇലക്ട്രിക് ബ്രേക്ക് ലോക്കിംഗ് ഡിഫറന്‍ഷ്യല്‍ (ഡീസല്‍ എഞ്ചിന്‍) ഓഫ്-റോഡ് സാഹചര്യങ്ങളില്‍ വളരെ സഹായകരമാണ്. ഡ്രെയിന്‍ പ്ലഗുകളുള്ള കഴുകാവുന്ന ഫ്ലോര്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ വെല്‍ഡഡ് ടോ ഹുക്കുകള്‍, ടൗ ഹിച്ച് പ്രൊട്ടക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഥാറിന്റെ രണ്ട് ആവര്‍ത്തനങ്ങളിലും നമ്മുക്ക് കാണാം. വില പ്രഖ്യാപനത്തില്‍ ഞെട്ടിച്ച മഹീന്ദ്ര എന്‍ട്രി ലെവല്‍ ഥാര്‍ 4WD-യെക്കാള്‍ താങ്ങാനാവുന്ന വിലയിലാണ് ഥാര്‍ RWD ലോഞ്ച് ചെയ്തത്.

പക്ഷേ, ഇത് പ്രാരംഭ വിലയാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യത്തെ 1000 ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ വിലയില്‍ വണ്ടി ലഭ്യമാകൂ എന്നാണ് കമ്പനി പറയുന്നത്. മഹീന്ദ്ര ഥാറിന്റെ 5 ഡോര്‍ പതിപ്പും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അധിക ഡോറുകള്‍ ചേര്‍ക്കുന്നത് എസ്‌യുവിയുടെ നീളം കൂട്ടുന്നതിനൊപ്പം അകത്തളം കൂടുതല്‍ വിശാലമാക്കുകയും ചെയ്യും. ഥാറിന്റെ നിലവിലെ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കൂടുതല്‍ പ്രായോഗികമായി മാറും. ഈ വര്‍ഷം അവസാനത്തോടെ അവതരിപ്പിക്കുമെന്ന് കരുതപ്പെടുന്ന എസ്‌യുവി 2024-ന്റെ തുടക്കത്തില്‍ വിപണിയില്‍ ഇറക്കും. മാരുതി സുസുക്കി ജിംനി 5 ഡോര്‍ ആയിരിക്കും നേരിട്ടുള്ള എതിരാളി.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Deliveries of mahindra thar rwd started in india more affordable by over rs 4 lakh
Story first published: Wednesday, February 1, 2023, 11:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X