വേഗം വാങ്ങിക്കോ...കിയ സെല്‍റ്റോസ്, സോനെറ്റ്, കാരെന്‍സ് കാറുകളുടെ ഈ വേരിയന്റ് നിര്‍ത്തുന്നു

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായായ ഹ്യുണ്ടായിയുടെ സഹോദര ബ്രാന്‍ഡാണ് കിയ. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യക്കാരുടെ മനസ്സറിഞ്ഞ് ചില കാറുകള്‍ പുറത്തിറക്കി അവര്‍ ഇവിടെ ചുവടുറപ്പിക്കുകയും ചെയ്തു. ഇലക്ട്രിക് കോംപാക്ട് ക്രോസ്ഓവറായ EV6-ലൂടെ കിയ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്കും ചുവടുവെച്ചിരിക്കുന്നു.

ഇലക്ട്രിക് പ്രൊഡക്ട് പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാനും 2025 -ഓടെ രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് മാസ്-മാര്‍ക്കറ്റ് ഇവി സ്പെയ്സിലേക്ക് പ്രവേശിക്കാനും അവര്‍ ലക്ഷ്യമിടുന്നു. 2025 -ഓടെ കമ്പനി രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് കിയ ഇന്ത്യ എംഡി അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതേസമയം തന്നെ ഇന്ത്യയില്‍ നല്ല വിറ്റുവരവുള്ള പരമ്പരാഗത എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ ലൈനപ്പില്‍ ചില മാറ്റങ്ങള്‍ വരുത്താനുമുള്ള ശ്രമത്തിലാണ് കൊറിയന്‍ കമ്പനി.

വേഗം വാങ്ങിക്കോ...കിയ സെല്‍റ്റോസ്, സോനെറ്റ്, കാരെന്‍സ് കാറുകളുടെ ഈ വേരിയന്റ് നിര്‍ത്തുന്നു

ഇതിന്റെ ഭാഗമായി തങ്ങളുടെ ഹിറ്റ് മോഡലുകളായ സെല്‍റ്റോസ്, സോനെറ്റ്, കാരെന്‍സ് എന്നിവയുടെ ഡീസല്‍ മാനുവല്‍ വേരിയന്റുകള്‍ അടുത്ത് തന്നെ നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡീസല്‍ എഞ്ചിന്‍ താല്‍പര്യമുള്ളവര്‍ ഇനി iMT (ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍) കൊണ്ട് തൃപ്തിയടയേണ്ടി വരും. ഇത് പ്രധാനമായും ഒരു ഓട്ടോമേറ്റഡ് ക്ലച്ച് ഓപ്പറേഷനോടുകൂടിയ ഒരു മാനുവല്‍ ട്രാന്‍സ്മിഷന്‍ ആണ്. നിലവിലെ കിയ മോഡലുകളില്‍ സെല്‍റ്റോസ് മാത്രമാണ് 1.5 ഡീസല്‍ എഞ്ചിനൊപ്പം 6 സ്പീഡ് iMT വാഗ്ദാനം ചെയ്യുന്നത്.

6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് എന്നിവക്ക് പുറമെയാണിത്. സോനെറ്റ്, കാരെന്‍സ് ഡീസല്‍ വേരിയന്റുകള്‍ പരമ്പരാഗത MT, AT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് നല്‍കുന്നത്. കിയ ഇന്ത്യയുടെ ഡീസല്‍ ശ്രേണിയിലുടനീളം iMT-ക്ക് വേണ്ടി മാനുവല്‍ ട്രാന്‍സ്മിഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കം ഉപഭോക്തൃ മുന്‍ഗണനയ്ക്ക് കാരണമാകാം. ഉല്‍പ്പാദന ആസൂത്രണം, സോഴ്സിംഗ്, CO2 മാനേജ്മെന്റ് എന്നിവയുടെ കാര്യത്തില്‍ സാധാരണയായി ലാഭവിഹിതം നല്‍കുന്ന അതിന്റെ വേരിയന്റ് നിരയിലെ സങ്കീര്‍ണ്ണത കുറയ്ക്കാനുള്ള അവസരം കൂടി ഇത് കിയയ്ക്ക് നല്‍കും.

വേഗം വാങ്ങിക്കോ...കിയ സെല്‍റ്റോസ്, സോനെറ്റ്, കാരെന്‍സ് കാറുകളുടെ ഈ വേരിയന്റ് നിര്‍ത്തുന്നു

ഓട്ടോമറ്റിക്ക് ക്ലച്ചിംഗ്, ഡി-ക്ലച്ചിംഗ് ഷിഫ്റ്റിംഗ് സമയത്ത് പൂര്‍ണ്ണ നിയന്ത്രണം ഡ്രൈവര്‍ക്ക് അനുവദിച്ചുകൊണ്ട് ഒരു പരമ്പരാഗത മാനുവല്‍ ഗിയര്‍ബോക്സും AMT-യും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാന്‍ കിയയുടെ iMT ലക്ഷ്യമിടുന്നു. ഗിയര്‍ ലിവര്‍ ഉപയോഗിച്ചുള്ള ടു പെഡല്‍ ഡ്രൈവിംഗ് ശീലമാക്കാന്‍ കുറച്ച് സമയമെടുത്തേക്കാം, പക്ഷേ ഇത് ഡ്രൈവിംഗ് കൂടുതല്‍ ഈസിയാക്കും. പ്രത്യേകിച്ച് ബമ്പര്‍ ടു ബമ്പര്‍ ട്രാഫിക് സാഹചര്യങ്ങള്‍ ഉണ്ടാകുന്ന നഗരയാത്രകളില്‍. ഒരു സാധാരണ MT-യുടെ അതേ കാര്യക്ഷമത നിലനിര്‍ത്തിക്കൊണ്ട് ഇതിന് ഇതെല്ലാം ചെയ്യാന്‍ കഴിയും.

അടുത്ത കാലത്തായി ക്ലച്ച്ലെസ് ഡ്രൈവിംഗിന് ഇന്ത്യയില്‍ കൂടുതല്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ഒരു ഫുള്‍ ഓട്ടോമാറ്റിക് അല്ലെങ്കില്‍ AMT വാഹനം സ്വന്തമാക്കാന്‍ കുറച്ചധികം പണം മുടക്കേണ്ടതായി വരുന്നു. എന്നാല്‍ കുറച്ച് കൂടി സിംപിളായ iMT കസ്റ്റമേഴ്‌സിന്റെ പോക്കറ്റിനും താങ്ങാകും. ഡീസല്‍ ശ്രേണിയിലുടനീളം iMT സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നതിലൂടെ അതിന്റെ പോര്‍ട്ട്ഫോളിയോ കൂടുതല്‍ ആകര്‍ഷണീയമാക്കാനും കൂടിയാണ് കൊറിയന്‍ വാഹന ഭീമന്‍മാര്‍ ലക്ഷ്യമിടുന്നത്.

വേഗം വാങ്ങിക്കോ...കിയ സെല്‍റ്റോസ്, സോനെറ്റ്, കാരെന്‍സ് കാറുകളുടെ ഈ വേരിയന്റ് നിര്‍ത്തുന്നു

മോഡല്‍ റേഞ്ചില്‍ മൊത്തത്തില്‍ വേരിയന്റുകളുടെ എണ്ണം കുറയാനും സാധ്യത കാണുന്നുണ്ട്. ചിപ്പ് ക്ഷാമം ഏറെക്കുറെ പരിഹരിച്ച സാഹചര്യത്തില്‍ ഗിയര്‍ബോക്സിന് വിതരണ ശൃംഖലയില്‍ കിയക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും നേരിടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. അതിനാല്‍ തന്നെ ഈ വര്‍ഷം അവസാനത്തോടെ മാറ്റങ്ങള്‍ നടക്കാനാണ് സാധ്യത. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുദിനം ഓരോ രാജ്യത്തുകം കര്‍ശനമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ പാസഞ്ചര്‍ ഡീസല്‍ കാറുകളുടെ അന്ത്യവും വളരെ വൈകാതെ ഉണ്ടാകുമെന്നാണ് പ്രവചനങ്ങള്‍.

ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള എമിഷന്‍ മാനദണ്ഡങ്ങള്‍ ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ കര്‍ശനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഡീസല്‍ പാസഞ്ചര്‍ കാറുകള്‍ അവയുടെ അവസാനത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യയെ തന്നെ ഉദാഹരണമായി എടുത്താല്‍ ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്തിയതോടെ നിരവധി ഡീസല്‍ കാറുകള്‍ അകാലചരമമടഞ്ഞു. ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഡീസല്‍ കാറുകളോട് സലാം പറഞ്ഞു.

ഇപ്പോള്‍ അവര്‍ ഒറ്റ ഡീസല്‍ കാറുകള്‍ പോലും നിര്‍മിക്കുന്നില്ല. ഡീസല്‍ കാറുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ഈ പ്രവണത സമീപഭാവിയില്‍ മാത്രമേ ശക്തമാകൂ. വരാനിരിക്കുന്ന കിയ iMT മോഡലുകള്‍ ഇന്ത്യയില്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന ഡീസല്‍ മോഡലുകളില്‍ അവസാനത്തേതാകാനാണ് സാധ്യതകള്‍. അതിനാല്‍ തന്നെ ഡീസല്‍ വാഹന പ്രേമികള്‍ വണ്ടി വാങ്ങുമ്പോള്‍ ഇക്കാര്യം കൂടി ഒന്ന് മനസ്സില്‍ കരുതുക.

More from DriveSpark

Article Published On: Saturday, February 25, 2023, 11:00 [IST]
English summary
Diesel manual variants of kia seltos sonet and carens could be discontinued soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X