ജിംനിയുടെ ദക്ഷിണാഫ്രിക്കൻ പതിപ്പിൽ സുരക്ഷ കുറവ്; ഇങ്ങനെയൊക്കെ ചെയ്യാമോ
മാരുതി സുസുക്കി ജിംനി 5-ഡോർ സമാനമായ ഡിസൈനും ഫീച്ചറുകളുമായി ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിച്ചിരുന്നു. മൊത്തത്തിലുള്ള സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും ഇന്ത്യ-സ്പെക് മോഡലിന് സമാനമാണെങ്കിലും,ഒന്നുകൂടി സുക്ഷിച്ചു നോക്കിയാൽ മനസിലാകുന്ന ഒരു കാര്യമുണ്ട് എൻട്രി ലെവൽ മോഡലിന് ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ സേഫ്റ്റ് ഫീച്ചറുകളാണ് കമ്പനി നൽകിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ ജിംനി 5-ഡോർ ബേസ് വേരിയന്റിൽ ഇരട്ട എയർബാഗുകൾ മാത്രമാണുള്ളത്, അതേസമയം ഇന്ത്യയിൽ ലഭിക്കുന്ന മോഡലിൽ എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. കുറഞ്ഞ എയർബാഗുകൾ കൂടാതെ, രണ്ട് പതിപ്പുകൾക്കും EBD ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, ചൈൽഡ് സീറ്റുകൾക്കുള്ള ISOFIX മൗണ്ടുകൾ തുടങ്ങിയ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾ ലഭിക്കുന്നുണ്ട്.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ ഉള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി എന്നിവയാണ് ജിംനിയിലെ മറ്റ് മികച്ച ഫീച്ചറുകൾ എന്ന് പറയുന്നത്. ദക്ഷിണാഫ്രിക്കൻ മോഡലിന് 102 PS പവറും 130Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5-ലിറ്റർ പെട്രോൾ എഞ്ചിനാണ് സുസുക്കി ജിംനി 5-ഡോറിന് കരുത്ത് പകരുന്നത്, അതേസമയം നമുക്ക് ഇന്ത്യയിൽ ലഭിക്കുന്ന ജിംനിക്ക് 105PS പവറും 134Nm ടോർക്കുമാണ് കമ്പനി നൽകിയിരിക്കുന്നത്.
ഇത് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു കൂടാതെ ലോ-റേഞ്ച് ട്രാൻസ്ഫർ കെയ്സുള്ള ഫോർ-വീൽ-ഡ്രൈവ് സിസ്റ്റവുമായി വരുന്നു. ഇന്ത്യ-സ്പെക്ക് ജിംനി 5-ഡോറിന്റെ വില 12.74 ലക്ഷം മുതൽ 15.05 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) ആയിരിക്കുമ്പോൾ, ദക്ഷിണാഫ്രിക്കൻ ജിംനിയുടെ വില ഏകദേശം 19.63 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത് എന്നതാണ് വിലയുടെ കാര്യത്തിലുളള വ്യത്യാസം.

ഇന്ത്യ സ്‌പെക് വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജിംനിക്ക് ദക്ഷിണാഫ്രിക്കയില്‍ ഏഴുലക്ഷം രൂപയിലധികം കൂടുതലാണ്. ദക്ഷിണാഫ്രിക്ക സ്പെക് ജിംനി ഇന്ത്യയില്‍ മാരുതി സുസുക്കി നിര്‍മ്മിച്ച് കയറ്റി അയക്കുന്നതിനാലാണ് വില കൂടുന്നത്. എന്നാല്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്ത ചില കളര്‍ ഓപ്‌ഷന്‍സ് ദക്ഷിണാഫ്രിക്കയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസൈന്‍, പവര്‍ട്രെയിനുകള്‍, മെക്കാനിക്കല്‍ വശങ്ങള്‍ എന്നിവ നോക്കുമ്പോള്‍ ദക്ഷിണഫ്രിക്കയില്‍ വില്‍പ്പനക്കെത്തുന്ന ജിംനി ഇന്ത്യ സ്‌പെക്കിന് സമമാണ്.
മെയ്ഡ് ഇന്‍ ഇന്ത്യ ജിംനി 5 ഡോര്‍ ദക്ഷിണാഫ്രിക്കയെ കൂടാതെ ലാറ്റിനമേരിക്കയിലെ തുടങ്ങിയ ഒന്നിലധികം വിപണികളിലും ഏതാനും ആസിയാന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും വില്‍ക്കും. ഇന്ത്യയില്‍ ജിംനി 5 ഡോര്‍ മഹീന്ദ്ര ഥാറിനോടും ഫോഴ്‌സ് ഗൂര്‍ഖയോടുമാണ് മത്സരിക്കുന്നത്. ഈ പ്രൈസ് റേഞ്ചില്‍ മറ്റ് 5 ഡോര്‍ ഓഫ്‌റോഡര്‍ എസ്‌യുവികളില്ലാത്തതിനാലാണിത്. എന്നാല്‍ ഥാറിന്റെയും ഗൂര്‍ഖയുടെയും 5 ഡോര്‍ പതിപ്പുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജിംനിയേക്കാള്‍ വലിപ്പത്തിലും വിലയിലുമായിരിക്കും ഇവ അരങ്ങേറുകയെന്നാണ് തോന്നുന്നത്.

ഡോറിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നാമത്തെ ബ്രെയ്ക്ക് ലൈറ്റ് ഒഴികെ ജിംനിയുടെ മുഴുവന്‍ റിയര്‍ ലൈറ്റിംഗ് സജ്ജീകരണവും പിന്‍ ബമ്പറിലെ രണ്ട് പോഡുകളില്‍ കാണാം.നിരവധി സുഖസൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഇന്റീരിയറാണ് ജിംനിയില്‍ ഒരുക്കിയിരിക്കുന്നത്. 7 അല്ലെങ്കില്‍ 9 ഇഞ്ച് സ്‌ക്രീന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത.
മാരുതി സുസുക്കി ജിംനി അതിന്റെ ലാഡര്‍ ഫ്രെയിം ഷാസിയും സസ്‌പെന്‍ഷന്‍ സജ്ജീകരണവും ഉപയോഗിച്ച് മികച്ച ഓഫ്റോഡിംഗ് കഴിവുകള്‍ പ്രകടമാക്കുമ്പോള്‍ റോഡില്‍ ഇതിന്റെ പ്രകടനം പ്രശംസനീയമെന്ന് പറയാന്‍ സാധിക്കില്ല. ദൈനംദിന യാത്രകള്‍ക്ക് കൂടി സഹായകമാകുന്ന തരത്തില്‍ എഞ്ചിന് അല്‍പ്പം കൂടുതല്‍ ശക്തി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓഫ്റോഡിംഗ് സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജിംനി നിങ്ങളെ ആശ്ചര്യപ്പെടുത്തും.

5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിപ്സി വിടവാങ്ങിയപ്പോള്‍ ഓഫ് റോഡര്‍ സെഗ്‌മെന്റിലുണ്ടായ വിടവ് ജിംനിയിലൂടെ നികത്തുകയാണ് മാരുതി സുസുക്കി. ഓഫ്റോഡിംഗ് പ്രതലത്തില്‍ ശരിക്കും 'ഭീകരന്‍' ആണ് മാരുതി ജിംനി. തികച്ചും പ്രായോഗികമായ ഒരു ക്യാബിനും മികച്ച റൈഡ് നിലവാരം എന്നിവ വാഗ്ദാനം ചെയ്യുന്ന ജിംനി ഓഫ്‌റോഡിംഗ് പ്രേമികള്‍ക്ക് ഒരു യുക്തിസഹമായ ചോയ്‌സായി മാറുന്നു.


Click it and Unblock the Notifications








