എസ്‌യുവികളോട് നോ പറയണമെന്ന് ഗ്ലോബൽ NCAP മേധാവി; ഞെട്ടിക്കുന്ന പ്രസ്താവന ഇങ്ങനെ
ഇന്ത്യയിലുൾപ്പെടെ ലോകത്തുളള എല്ലാ വാഹന വിപണിയിലും വിവിധ വലുപ്പത്തിലും അളവുകളിലും എസ്‌യുവിയുടെ വിൽപ്പന വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഗ്ലോബൽ എൻസിഎപി മേധാവി ഇതിനെതിരെ ഒരു പ്രസ്താവന ഇറക്കിയിരിക്കുകയാണ്. എസ്‌യുവികളെ അമിതമായി പ്രോത്സാഹിപ്പിക്കുന്നതിൽ അമേരിക്ക കാണിച്ച തെറ്റ് ഇന്ത്യയിൽ സംഭവിക്കരുതെന്നാണ് ഗ്ലോബൽ എൻസിഎപി മേധാവി ഡേവിഡ് വാർഡ് പറഞ്ഞത്
പരമ്പരാഗത ഹാച്ച്ബാക്കുകളെയും സെഡാനുകളേയും അപേക്ഷിച്ച് എസ്‌യുവികൾ കാൽനടയാത്രക്കാർക്ക് കൂടുതൽ അപകടസാധ്യതകൾ സൃഷ്ടിക്കുന്നതായിട്ടാണ് ഡേവിഡ് വാർഡ് ചൂണ്ടിക്കാട്ടിയത്. ഉയർന്ന ബോണറ്റുകളോ ഹൂഡുകളോ കാരണം, എസ്‌യുവികൾ ഇടിക്കുമ്പോൾ കാൽനടയാത്രക്കാർക്ക് ശരീരത്തിന്റെ മുകൾഭാഗത്തിന് കൂടുതൽ പരിക്കേൽക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

രാജ്യത്തെ വളരെ പരിമിതമായ ട്രാഫിക് അവബോധവും അത് പോലെ തന്നെ എസ്‌യുവികളുടെ എണ്ണം വർധിക്കുന്നതും തന്നെ ആശങ്കപ്പെടുത്തുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. കാർ നിർമ്മാതാക്കൾ വിവിധ സെഗ്‌മെന്റുകളിലുടനീളം വലുതും ഭാരമേറിയതുമായ എസ്‌യുവികളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമീപ വർഷങ്ങളിൽ ഇന്ത്യൻ കാർ വാങ്ങുന്നവർക്കിടയിൽ എസ്‌യുവികളുടെ ജനപ്രീതി ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്. കോംപാക്റ്റ്, എസ്‌യുവികളുടെ വിൽപ്പനയിലെ പെട്ടെന്നുളള വർദ്ധനവ് എൻട്രി ലെവൽ ഹാച്ച്ബാക്കുകളുടെയും കോംപാക്റ്റ് സെഡാനുകളുടെയും വിൽപ്പനയിൽ പെട്ടെന്നുള്ള ഇടിവിന് കാരണമായിട്ടുണ്ട്.

സ്കോഡ കൊഡിയാക്കിന് ഇന്ത്യയിലുളള ഡിമാൻ്റ് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ വാഹന നിർമാതാക്കൾ ഇന്ത്യയിലേക്കുളള യൂണിറ്റിൻ്റെ എണ്ണം വർധിപ്പിച്ചിരുന്നു. എംജി ഗ്ലോസ്റ്ററിനെയും ടൊയോട്ട ഫോർച്യൂണറിനെയും ജീപ്പ് മെറിഡിയനെയും എല്ലാം വെല്ലുവിളിക്കാനായി എസ്‌യുവിയിൽ 4x4 ഡ്രൈവ് സംവിധാനം സ്റ്റാൻഡേർഡായാണ് കമ്പനി അവതരിപ്പിക്കുന്നത്. ബിഎസ്-VI കംപ്ലയിന്റ് രണ്ടാംഘട്ട മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഫുൾ-സൈസ് എസ്‌യുവിയുടെ എഞ്ചിൻ പരിഷ്ക്കരിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.
ടിഗുവാന്‍ മുമ്പ് ഓള്‍സ്‌പേസ് 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 5 സീറ്റ് സജ്ജീകരണത്തില്‍ മാത്രമേ ലഭ്യമാകൂ. 2023 ടിഗുവാന്‍ എസ്‌യുവി നൈറ്റ്ഷെയ്ഡ് ബ്ലൂ, ഓറിക്സ് വൈറ്റ് വിത്ത് പേള്‍ ഇഫക്റ്റ്, ഡീപ് ബ്ലാക്ക്, ഡോള്‍ഫിന്‍ ഗ്രേ, റിഫ്ലെക്സ് സില്‍വര്‍ എന്നിവയുള്‍പ്പെടെ അഞ്ച് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നത്.

ബിഎസ് VI ഘട്ടം രണ്ട് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടിഗുവാന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. E20 ഇന്ധനത്തില്‍ ഓടാന്‍ ഇപ്പോള്‍ ഈ വാഹനത്തിന് കഴിയും. ടിഗുവാന്‍ എസ്‌യുവിയുടെ ഏറ്റവും പുതിയ മോഡലില്‍ ലെവല്‍ 1 ADAS സാങ്കേതികവിദ്യ കൂടുതല്‍ കാര്യക്ഷമമായ പവര്‍ട്രെയിന്‍ എന്നിവ ഉള്‍പ്പെടെ നിരവധി അപ്പ്‌ഗ്രേഡുകളും മാറ്റങ്ങളും ഉള്‍പ്പെടുന്നു.
ഇന്നും സെഗ്മെന്റിൽ അനേകം എസ്‌യുവികൾ അണിനിരക്കുന്നുണ്ടെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ ബ്രെസ മുൻപന്തിയിൽ തന്നെയുണ്ട്. നിലവിൽ 8.29 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ് മാരുതി ബ്രെസയുടെ എക്സ്ഷോറൂം വില വരുന്നത്. 1.5 ലിറ്റർ പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനോടെയാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. പെട്രോളിൽ വാഹനം 103 bhp കരുത്തിൽ പരമാവധി 137 Nm torque ഉത്പാദിപ്പിക്കുമ്പോൾ സിഎൻജിയിൽ പവർ കണക്കുകൾ 88 bhp, 121.5 Nm torque എന്നിങ്ങനെയായി കുറയും. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സും വാഹനത്തിലുണ്ട്.

ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് മാരുതി ബ്രെസയിൽ സ്റ്റാൻഡേർഡായി ലഭിക്കുന്ന സേഫ്റ്റി ഫീച്ചറുകൾ. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നാല് സ്പീക്കർ സൗണ്ട് സിസ്റ്റവും കാറിന് ലഭിക്കുന്നു. മുൻഗാമിയെ അപേക്ഷിച്ച് വലിയ ഫീച്ചർ നിരയുമായാണ് എസ്‌യുവി ഇപ്പോൾ ലഭ്യമാവുന്നത്.
നൂതന കണക്റ്റിവിറ്റി ഫീച്ചറുകളുള്ള 12.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കോൺസിൽ, പനോരമിക് സൺറൂഫ്, 12 സ്പീക്കർ സൗണ്ട് സിസ്റ്റം, ഹീറ്റിംഗ്, വെന്റിലേഷൻ എന്നിവയുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് എംജി ഗ്ലോസ്റ്റർ എസ്‌യുവി വരുന്നത്.

2.0 ലിറ്റർ, 4 സിലിണ്ടർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനുകളിൽ ഗ്ലോസ്റ്റർ ലഭ്യമാണ്. ആദ്യത്തേത് 163 bhp കരുത്തിൽ പരമാവധി 375 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഇരട്ട ടർബോ ഡീസൽ എഞ്ചിനാവട്ടെ 218 bhp പവറിൽ 480 Nm torque വരെ നിർമിക്കാനും കഴിവുള്ളതാണ്. ട്വിൻ ടർബോ ഡീസൽ എഞ്ചിൻ തെരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളുള്ള ഓൺ-ഡിമാൻഡ് 4WD (ഫോർ-വീൽ ഡ്രൈവ്) സിസ്റ്റത്തോടൊപ്പമാണ് വരുന്നത് എന്നതും മേൽകൈ നൽകും.


Click it and Unblock the Notifications








