1 ലക്ഷം രൂപ വരെ കിഴിവില്‍ നെക്‌സ കാറുകള്‍! ദീപാവലി കച്ചോടം മാരുതി തന്നെ തൂക്കും

ദീപാവലി ആഘോഷങ്ങളുടെ മാസമാണ് നവംബര്‍. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി അവരുടെ അരീന മോഡലുകള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ കഴിഞ്ഞ ദിവസം ഞങ്ങള്‍ നിങ്ങളുമായി പങ്കുവെച്ചിരുന്നു. മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കുന്ന നെക്‌സ ശൃംഖലയിലും കമ്പനി ഈ മാസം കിടിലന്‍ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

മാരുതി നെക്സ ഷോറൂമുകളില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് ദീപാവലി ഡിസ്‌കൗണ്ടുകളുടെ ഭാഗമായി ലക്ഷം രൂപ വരെ ആനുകൂല്യം നേടാനാണ് ഇപ്പോള്‍ അവസരം. തെരഞ്ഞെടുത്ത മോഡലുകള്‍ക്കും വേരിയന്റുകള്‍ക്കുമായിരിക്കും ഓഫറുള്ളത്. അതനുസരിച്ച് നെക്‌സ ഷോറൂമുകളില്‍ വില്‍ക്കുന്ന ബലേനോ, ഇഗ്‌നിസ്, ജിംനി, സിയാസ് എന്നീ കാറുകളാണ് ഇക്കുറി ഓഫര്‍ ലിസ്റ്റിലുള്ളത്. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

maruti suzuki nexa diwali discounts

മാരുതി സുസുക്കി ജിംനി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഈ വര്‍ഷമാണ് മാരുതി സുസുക്കി ജിംനി 5 ഡോര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. റെട്രോ ലുക്കിലുള്ള ഫീച്ചര്‍ സമ്പന്നമായ ഒരു ഓഫ് റോഡര്‍ എസ്‌യുവിയാണ് ജിംനി. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ സീറ്റ വേരിയന്റിന് ഈ മാസം ഒരു ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

വില്‍പന വിലയില്‍ നേരിട്ടുള്ള കിഴിവായി 50,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസായി 50,000 രൂപയും നേടാനാകും. അതേ സമയം, ആല്‍ഫ വേരിയന്റിന് 20,000 രൂപയാണ് എക്സ്ചേഞ്ച് ബോണസ് കിട്ടുക. ജിംനിയുടെ സീറ്റ വേരിയന്റിന്റെ ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ ബോക്സ് പതിപ്പുകള്‍ മുകളില്‍ പറഞ്ഞ ഓഫറില്‍ സ്വന്തമാക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

maruti baleno

മാരുതി സുസുക്കി ബലേനോ: മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോക്കും ഈ മാസം വമ്പന്‍ ഡിസ്‌കൗണ്ടിട്ടിട്ടുണ്ട്. 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് അടക്കം 40,000 രൂപ വരെ ഓഫറില്‍ കാര്‍ സ്വന്തമാക്കാം. 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും തെരഞ്ഞെടുത്ത കാറുകള്‍ക്ക് 10,000 രൂപ അഡീഷനല്‍ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. ബലേനോ സിഎന്‍ജി പതിപ്പിന് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്സ്ചേഞ്ച് ബോണസും നല്‍കുന്നുണ്ട്.

മാരുതി സുസുക്കി ഇഗ്നിസ്: 70,000 രൂപ വരെ ഡിസ്‌കൗണ്ടിലാണ് മാരുതി സുസുക്കി ഇഗ്‌നിസ് കാര്‍ ഈ മാസം സ്വന്തമാക്കാന്‍ സാധിക്കുക. 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 10,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ചില കാറുകള്‍ അഡീഷനല്‍ എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കിട്ടും. ഇവയെല്ലാം സഹിതം 70,000 രൂപ വരെ കിഴിവില്‍ കാര്‍ സ്വന്തമാക്കാനാണ് ഇപ്പോള്‍ അവസരം.

maruti ciaz

മാരുതി സുസുക്കി സിയാസ്: മാരുതി തങ്ങളുടെ മിഡ്‌സൈസ് സെഡാന്‍ കാറായ സിയാസിനും ഓഫര്‍ ഇട്ടിട്ടുണ്ട്. പോയമാസം വില്‍പ്പനയില്‍ വമ്പന്‍ ഇടിവ് നേരിട്ട സിയാസ് കാറിന് 38,000 രൂപ വരെയാണ് ഈ മാസം കിഴിവ് ലഭിക്കുക. 10,000 രൂപ ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ബോണസായി 25,000 രൂപയും കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായി 3,000 രൂപയും അടക്കമാണ് 38,000 രൂപയുടെ ഓഫര്‍.

അതേസമയം നെക്സ ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കുന്ന ചില കാറുകള്‍ക്ക് മാരുതി ഇതുവരെ ഓഫറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന ഫ്രോങ്ക്സ്, ഇന്‍വിക്റ്റോ, XL6, ഗ്രാന്‍ഡ് വിറ്റാര എന്നീ മോഡലുകള്‍ ഓഫര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇന്ത്യയിലുടനീളമുള്ള മാരുതി നെക്സ ഡീലര്‍ഷിപ്പുകളില്‍ ദീപാവലിക്ക് ഈ ഈ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ മാരുതിയുടെ പ്രീമിയം കാറുകള്‍ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

maruti nexa models

രാജ്യത്ത് കാറുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഓഫര്‍ ലഭിക്കുന്ന സമയങ്ങളില്‍ ഒന്നായതിനാല്‍ ഈ ഉത്സവകാലത്ത് കാര്‍ വീട്ടിലെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള നെക്‌സ ഷോറൂം സന്ദര്‍ശിച്ച് ഇപ്പോള്‍ തന്നെ കാര്‍ റിസര്‍വ് ചെയ്യാം. ദീപാവലി സമയത്ത് കാര്‍ നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ അവരുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി വിവിധ കിഴിവുകള്‍ പ്രഖ്യാപിക്കാറുണ്ട്. 2023 ഒക്‌ടോബറില്‍ 2 ലക്ഷത്തിനടുത്ത് പാസഞ്ചര്‍ കാറുകള്‍ വിറ്റ മാരുതി പുത്തന്‍ റെക്കോഡ് തീര്‍ക്കാനാണ് ഈ മാസം ലക്ഷ്യമിടുന്നത്.

അതിന്റെ അടിസ്ഥാനത്തിലാണ് അരീന, നെക്‌സ മോഡലുകളിലെ തെരഞ്ഞെടുത്ത കാറുകള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്. ഈ കിടിലന്‍ ഓഫറുകള്‍ ഈ മാസം ഷോറൂമുകള്‍ നിറക്കുമെന്ന് തന്നെയാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ പ്രതീക്ഷ. വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ മേല്‍പ്പറഞ്ഞ ഓഫറുകള്‍ ഒരുപക്ഷേ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെയും ഡീലര്‍ഷിപ്പുകളെയും സ്റ്റോക്കിനെയുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്. കൃത്യമായ വിവരങ്ങള്‍ക്കായി നിങ്ങളുടെ തൊട്ടടുത്ത മാരുതി സുസുക്കി നെക്‌സ ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.

Article Published On: Tuesday, November 7, 2023, 10:35 [IST]
English summary
Diwali 2023 maruti suzuki nexa offers up to rs 1 lakh discount details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X