25+ കി.മീ മൈലേജും 10 ലക്ഷം രൂപയില്‍ താഴെ വിലയും; ദീപാവലിക്ക് വാങ്ങാന്‍ പറ്റിയ മികച്ച 3 എസ്‌യുവികള്‍

ചെറുകാറുകളെ വിട്ട് ഇന്ത്യക്കാര്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളിലേക്ക് (എസ്‌യുവി) ചായാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഹാച്ച്ബാക്ക്, സെഡാന്‍ മോഡലുകളെ അപേക്ഷിച്ച് എസ്‌യുവികളുടെ വിപണി വിഹിതം കൂടിവരുന്നത് ഇതിന് അടിവരയിടുന്നു. ചെറുകാറുകള്‍ ആണെങ്കിലും എസ്‌യുവികള്‍ ആണെങ്കിലും പുതിയ കാര്‍ വാങ്ങുമ്പോള്‍ ഉപഭാക്താക്കള്‍ പരിഗണിക്കുന്ന ഘടകങ്ങള്‍ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

അതായത് എസ്‌യുവി വാങ്ങുകയാണെങ്കിലും ഫീച്ചറുകളും മൈലേജും വിലയുമെല്ലാം ആളുകള്‍ നോക്കുന്നുണ്ടെന്ന്. മികച്ച സേഫ്റ്റി ഫീച്ചറുകളും മികച്ച മൈലേജും ഉള്ള 10 ലക്ഷം രൂപയില്‍ താഴെയുള്ള ഒരു പുതിയ എസ്‌യുവി വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ മികച്ച ചില ഓപ്ഷനുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ഉണ്ട്. മികച്ച സുരക്ഷയും മൈലേജുമുള്ള 10 ലക്ഷം രൂപയില്‍ താഴെ ബജറ്റില്‍ ഈ ദീപാവലിക്കാലത്ത് വാങ്ങാവുന്ന ടോപ് 3 മോഡലുകളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.

maruti brezza

മാരുതി സുസുക്കി ബ്രെസ : ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള കാര്‍ മോഡലുകളില്‍ ഒന്നാണ് മാരുതി ബ്രെസ. സുരക്ഷ വശം പരിശോധിക്കുമ്പോള്‍ മാരുതി സുസുക്കി ബ്രെസ (Mariti Suzuki Brezza) ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. 1.5-ലിറ്റര്‍, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കോംപാക്ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 99.2 bhp പവറും 136 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.

ലിറ്ററിന് 19.8 കിലോമീറ്ററാണ് കമ്പനി മൈലേജ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം എസ്‌യുവിയുടെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 25.1 കിലോമീറ്റര്‍ എന്ന അവിശ്വസനീയമായ ഇന്ധനക്ഷമതാ കണക്ക് നല്‍കുന്നു. 8.29 ലക്ഷം പ്രാരംഭ എക്‌സ്‌ഷോറൂം വിലയുള്ള ഈ എസ്‌യുവി ഇന്ന് മാര്‍ക്കറ്റിലുള്ള കാറുകളില്‍ കൊടുക്കുന്ന പൈസക്കുള്ള മുതലാണെന്ന് നിസ്സംശയം പറയാം.

tata punch

ടാറ്റ പഞ്ച്: ഇന്ന് ഇന്ത്യയില്‍ വില്‍പ്പനക്കുള്ളതില്‍ വെച്ച് ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് ടാറ്റ പഞ്ച്. മൈക്രോ എസ്‌യുവി സെഗ്‌മെന്റ് ഭരിക്കുന്ന ടാറ്റ പഞ്ച് (Tata Punch) ഗ്ലോബല്‍ NCAP ക്രാഷ് ടെസ്്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. 88 bhp പവറും 115 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ എഞ്ചിനാണ് ടാറ്റ പഞ്ച് എസ്‌യുവിക്ക് കരുത്ത് പകരുന്നത്.

ടാറ്റ പഞ്ചിന്റെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 20.09 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുമായി പഞ്ചിന്റെ സിഎന്‍ജി പതിപ്പ് ടാറ്റ അടുത്തിടെ പുറത്തിറക്കിയിരുന്നു. കിലോഗ്രാമിന് 26.99 കിലോമീറ്ററാണ് ടാറ്റ പഞ്ച് സിഎന്‍ജിയുടെ മൈലേജ് അവകാശപ്പെടുന്നത്. 6.00 ലക്ഷം രൂപ മുതലാണ് ടാറ്റ പഞ്ചിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

hyundai exter

ഹ്യുണ്ടായി എക്സ്റ്റര്‍: ഇന്ത്യയില്‍ ചുടന്‍ മത്സരം അരങ്ങേറുന്ന എസ്‌യുവി അങ്കത്തട്ടില്‍ മത്സരിക്കാന്‍ ഇറങ്ങിയ ഏറ്റവും പുതിയ പോരാളിയാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍ (Hyundai Exter). ടാറ്റ പഞ്ചിനെ പഞ്ചറാക്കാനാണ് പ്രധാനമായും ഈ എന്‍ട്രി ലെവല്‍ എസ്‌യുവി അവതരിപ്പിച്ചത്. മൈലേജും സേഫ്റ്റിയും താങ്ങാവുന്ന വിലയുമുള്ള എക്‌സ്റ്റര്‍ അതിവേഗം ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായിരുന്നു.

ഇടിക്കൂട്ടില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലെങ്കിലും 6 എയര്‍ബാഗുകളും ഇന്‍ബില്‍ഡ് ഡാഷ്‌ക്യാമും ഉള്‍പ്പെടെ ധാരാളം സുരക്ഷാ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാണ് എക്‌സ്റ്റര്‍ എസ്‌യുവി വരുന്നത്. 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി എക്സ്റ്റര്‍ എസ്‌യുവിയുടെ ഹൃദയം. ഈ എഞ്ചിന്‍ 81 bhp പവറും 114 Nm ടോര്‍ക്കും നല്‍കുന്നു.

ഇന്ധനക്ഷമത കണക്കുകള്‍ നോക്കിയാല്‍ എക്‌സ്റ്റര്‍ പെട്രോള്‍ പതിപ്പ് ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കൊറിയന്‍ കമ്പനി പറയുന്നത്. പഞ്ചിനെ പോലെ തന്നെ ഹ്യുണ്ടായി എക്സ്റ്റര്‍ എസ്‌യുവിയും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി പുറത്തിറങ്ങുന്നുണ്ട്. ഹ്യുണ്ടായി എക്സ്റ്റര്‍ എസ്‌യുവിയുടെ സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 27.1 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് വാഗ്ദാനം. 6 ലക്ഷം രൂപ മുതലാണ് എക്‌സ്റ്ററിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്.

കുറഞ്ഞ ബജറ്റില്‍ മൈലേജും സേഫ്റ്റിയുമുള്ള എസ്‌യുവികള്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച ചോയ്‌സുകളാണ് മുകളില്‍ സൂചിപ്പിച്ച മോഡലുകള്‍. മാത്രമല്ല ഈ മൂന്ന് കാറുകളും ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. പോയ മാസം എസ്‌യുവി വില്‍പ്പനയില്‍ ബ്രെസ രണ്ടാമതും പഞ്ച് മൂന്നാം സ്ഥാനത്തുമാണ്. ഹ്യുണ്ടായിക്കായി എക്‌സ്റ്ററും മികച്ച സംഭാവന നല്‍കുന്നു. നിങ്ങള്‍ ഉടന്‍ ഒരു കാര്‍ വാങ്ങാന്‍ പോകുന്നുണ്ടെങ്കില്‍ ഈ മോഡലുകള്‍ ഒന്ന് മനസ്സില്‍ വെക്കുന്നത് നന്നാകും.

More from DriveSpark

Article Published On: Friday, November 10, 2023, 17:35 [IST]
English summary
Diwali 2023 top 3 suvs you can buy under rs 10 lakh budget offering 25 km mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X