വില കൂടിയെന്ന പേടി വേണ്ട; വിറ്റഴിയാത്ത 2022 മോഡല്‍ എസ്‌യുവികള്‍ക്ക് വമ്പന്‍ ഓഫര്‍

പുതിയ വര്‍ഷം ആയതോടെ വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ വില വര്‍ധനവ് നടപ്പാക്കി തുടങ്ങിയിരിക്കുകയാണ്. കാറുകള്‍ക്ക് വില കൂടിയതിനാല്‍ ഇഷ്ട വാഹനം സ്വന്തമാക്കാന്‍ ബുദ്ധിമുട്ടുകയാണോ നിങ്ങള്‍. വിഷമിക്കേണ്ട, കാര്‍, എസ്‌യുവി ഡീലര്‍മാര്‍ വില്‍ക്കാത്ത 2022 മോഡല്‍ വാഹനങ്ങള്‍ വമ്പന്‍ വിലക്കുറവില്‍ ഇപ്പോള്‍ വാങ്ങാം.

ഇപ്പോള്‍ വന്‍ ആനുകൂല്യങ്ങളില്‍ വാങ്ങാനാകുന്ന സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളെ (എസ്‌യുവി) കുറിച്ചാണ് നമ്മള്‍ ഇന്ന് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

വില കൂടിയെന്ന പേടി വേണ്ട; വിറ്റഴിയാത്ത 2022 മോഡല്‍ എസ്‌യുവികള്‍ക്ക് വമ്പന്‍ ഓഫര്‍

ജീപ്പ് മെറിഡിയന്‍
ഡിസ്‌കൗണ്ട്: 3 ലക്ഷം രൂപ വരെ

ജീപ്പിന്റെ മുന്‍നിര എസ്‌യുവിക്ക് അവര്‍ മൂന്ന് ലക്ഷം രൂപ വരെയാണ് കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നത്. മൂന്ന് നിര എസ്‌യുവി ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഇത് മാനുവല്‍, ഓട്ടോമറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. എംജി ഗ്ലോസ്റ്റര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയാണ് ജീപ്പ് മെറിഡിയന്റെ പ്രധാന എതിരാളികള്‍.

സിട്രണ്‍ C5 എയര്‍ക്രോസ്
ഡിസ്‌കൗണ്ട്: 2 ലക്ഷം രൂപ വരെ

ഫേസ്‌ലിഫ്റ്റിന് മുമ്പുള്ള പതിപ്പാണ് വിലക്കുറവില്‍ ലഭ്യമാകുക. മികച്ച യാത്രാസുഖവും സുഗമമായ പവര്‍ട്രെയിനും ഉള്ള മികച്ച പ്രീമിയം എസ്‌യുവിയാണ് സിട്രണ്‍ C5 എയര്‍ക്രോസ്. സിട്രണ്‍ ഇന്ത്യയില്‍ എത്തിച്ച ആദ്യത്തെ മോഡലിന് രണ്ട് ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഡീസല്‍-ഓട്ടോമറ്റിക് പവര്‍ട്രെയിനിനൊപ്പം മാത്രമേ ഈ കാര്‍ ലഭിക്കുകയുള്ളൂ. ഫോക്സ്വാഗണ്‍ ടിഗുവാന്‍, പുതിയ ഹ്യുണ്ടായി ട്യൂസണ്‍, ജീപ്പ് കോമ്പസ് എന്നിവയാണ് സിട്രണ്‍ C5 എയര്‍ക്രോസിന്റെ എതിരാളികള്‍.

ജീപ്പ് കോമ്പസ് ഡീസല്‍
ഡിസ്‌കൗണ്ട്:1.5 ലക്ഷം രൂപ വരെ

ജീപ്പിന്റെ ഫീച്ചര്‍ സമ്പന്നമായ ഒരു 5-സീറ്ററാണ് കോമ്പസ്. 4WD ടെക്, ഡീസല്‍ എഞ്ചിന്‍ എന്നിവ ഇതില്‍ ലഭ്യമാണ്. ജീപ്പ് കോമ്പസിന്റെ ഡീസല്‍ എഞ്ചിന്‍ വേരിയന്റിന് 1.5 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് കോമ്പസ് ഡീസല്‍ ജോടിയാക്കുന്നത്. ഹ്യുണ്ടായി ട്യൂസണും സിട്രോണ്‍ C5 എയര്‍ക്രോസുമാണ് പ്രധാന എതിരാളികള്‍.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍
ഡിസ്‌കൗണ്ട്:1.5 ലക്ഷം രൂപ വരെ

മികച്ച പെര്‍ഫോമന്‍സ്, സുരക്ഷ, ഡ്രൈവിംഗ് ഡൈനാമിക്‌സ് എന്നിവയെല്ലാമാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണിനെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍. ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ 2022 സ്റ്റോക്ക് 1.5 ലക്ഷം രൂപ കിഴിവോടെ ഇപ്പോള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, സ്‌കോഡ കുഷാഖ് തുടങ്ങിയ കാറുകളാണ് ടൈഗൂണിന്റെ എതിരാളികള്‍.

സ്‌കോഡ കുഷാഖ്
ഡിസ്‌കൗണ്ട്: 1.25 ലക്ഷം രൂപ വരെ

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ കസിന്‍ ആണ് സ്‌കോഡ കുഷാഖ്. സമീപകാലത്ത് സ്‌കോഡക്ക് ഇന്ത്യയില്‍ ലഭിച്ച ഹിറ്റുകളില്‍ ഒന്നായ കുഷാഖ്. കാര്‍ ഇപ്പോള്‍ 1.25 ലക്ഷം രൂപ കിഴിവോടെ സ്വന്തമാക്കാം. ടൈഗൂണിനെ പോലെ തന്നെ പെര്‍ഫോമന്‍സ്, സേഫ്റ്റി, ഡ്രൈവിംഗ് ഡൈനാമിക്‌സ് എന്നിവയുടെ ബലത്തിലാണ് കുഷാഖും ഹിറ്റ് സ്റ്റാറ്റസ് നേടിയെടുത്തത്. 1.25 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് എസ്‌യുവിക്ക് ലഭിക്കുക. ഹ്യൂണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നീ മിഡ്‌സൈസ് എസ്‌യുവികളോടാണ് സ്‌കോഡ കുഷാഖ് ഇന്ത്യന്‍ വിപണിയില്‍ പോരാടുന്നത്.

ടാറ്റ ഹാരിയര്‍
ഡിസ്‌കൗണ്ട്: 1.2 ലക്ഷം രൂപ വരെ

വിശാലമായ ഇന്റീരിയര്‍, സ്മൂത്ത് ഓട്ടോമറ്റിക് ഗിയര്‍ബോക്സ്, മികച്ച ബില്‍ഡ് ക്വാളിറ്റി എന്നിവയുടെ ബലത്തില്‍ ടാറ്റ ഹാരിയര്‍ എസ്‌യുവി സെഗ്‌മെന്റില്‍ വാങ്ങാവുന്ന ഒരു മികച്ച ഓപ്ഷനായി നിലകൊള്ളുന്നു. ഡീസല്‍ എസ്‌യുവിയുടെ 2022 മോഡല്‍ 1.2 ലക്ഷം രൂപ വരെ ആനുകൂല്യത്തില്‍ ഇപ്പോള്‍ ലഭിക്കും. എംജി ഹെക്ടറാണ് പ്രധാന എതിരാളി.

ടാറ്റ സഫാരി
ഡിസ്‌കൗണ്ട്: 1.2 ലക്ഷം രൂപ വരെ

ഹാരിയറിനെ പോലെ തന്നെ ടാറ്റയുടെ മുന്‍നിര എസ്‌യുവിയായ സഫാരിയും 1.2 ലക്ഷം രൂപ വരെ കിഴിവില്‍ ലഭ്യമാണ്. ഹാരിയറും സഫാരിയും ഒരേ പവര്‍ട്രെയിനാണ് പങ്കിടുന്നതെങ്കിലും മൂന്നാം നിര സീറ്റ് ഇതിനെ വേറിട്ട് നിര്‍ത്തുന്നു. മഹീന്ദ്ര XUV700, എംജി ഹെക്ടര്‍ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയാണ് എതിരാളികള്‍.

മഹീന്ദ്ര ബൊലേറോ
ഡിസ്‌കൗണ്ട്: 72,000 രൂപ വരെ

നിങ്ങളുടെ ജോലിക്കോ വ്യക്തിപരമായ ഉപയോഗത്തിനോ ഇണങ്ങുന്ന ഒരു ഉത്തമനായ വാഹനമാണ് മഹീന്ദ്ര ബൊലേറോ. 75 bhp കരുത്ത് പകരുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായെത്തുന്ന മഹീന്ദ്ര ബൊലേറോയുടെ MY2022 യൂണിറ്റുകള്‍ക്ക് ഇപ്പോള്‍ 72,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

മഹീന്ദ്ര ബൊലേറോ നിയോ
ഡിസ്‌കൗണ്ട്: 61,000 രൂപ വരെ

അടിസ്ഥാനപരമായി ഒരു റീബ്രാന്‍ഡഡ് TUV300 ആണ് മഹീന്ദ്ര ബൊലേറോ നിയോ. ലാഡര്‍ ഫ്രെയിം ആര്‍ക്കിടെക്ചറിലാണ് ഈ എസ്‌യുവിയുടെ നിര്‍മാണം. 100 bhp ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലാണ് ഇത് ലഭ്യമാകുന്നത്. ബൊലേറോയുടെ ഒരു പ്രീമിയം ബദലാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ബൊലേറോ നിയോക്ക് കൈകൊടുക്കാം. MY 2022 ബൊലേറോ നിയോ ഇപ്പോള്‍ 61,000 രൂപ വരെ കിഴിവില്‍ വാങ്ങാം.

മഹീന്ദ്ര XUV300
ഡിസ്‌കൗണ്ട്: 61,000 രൂപ വരെ

മഹീന്ദ്ര XUV300-ന് 61,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഫീച്ചര്‍ സമ്പന്നമായ കാറിന് ശക്തമായ എഞ്ചിനും മഹീന്ദ്ര നല്‍കിയിട്ടുണ്ട്. ഇതിന് മാനുവല്‍, ഓട്ടോ ഗിയര്‍ബോക്സ് ഓപ്ഷനുകളും ലഭിക്കുന്നു. ടാറ്റ നെക്സോണ്‍, കിയ സോനെറ്റ്, മാരുതി ബ്രെസ എന്നിവയാണ് എതിരാളികള്‍.

റെനോ കൈഗര്‍
ഡിസ്‌കൗണ്ട്: 45,000 രൂപ വരെ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന റെനോ മോഡലുകളില്‍ ഒന്നാണ് കൈഗര്‍. ഇതിന് കഴിഞ്ഞ വര്‍ഷം ഒരു ചെറിയ അപ്ഡേറ്റ് ലഭിച്ചിരുന്നു. രണ്ട് പെട്രോള്‍ എഞ്ചിന്‍, രണ്ട് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ കോംപാക്റ്റ് എസ്‌യുവി ലഭിക്കും. 45,000 രൂപ വരെ ആനുകൂല്യങ്ങളോടെ MY 2022 റെനോ കൈഗര്‍ എസ്‌യുവി ഇപ്പോള്‍ വാങ്ങാം. നിസാന്‍ മാഗ്‌നൈറ്റ്, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു എന്നിവയാണ് കൈഗറിന്റെ എതിരാളികള്‍.

നിസാന്‍ മാഗ്‌നൈറ്റ്
ഡിസ്‌കൗണ്ട്: 45,000 രൂപ വരെ

കൈഗറിനെ പോലെ തന്നെ അതിന്റെ കസിനായ മാഗ്‌നൈറ്റിന്റെ 2022 മോഡലും വിലക്കിഴിവല്‍ ഇപ്പോള്‍ വാങ്ങാം. 45,000 രൂപ വരെ ആനുകൂല്യത്തിലാണ് ഇപ്പോള്‍ വാങ്ങാന്‍ സാധിക്കുക. പൈസ വസൂലാകുന്ന മോഡല്‍ എന്ന് ഇതിനോടകം പേര് സമ്പാദിച്ച വാഹനം വിലക്കിഴിവില്‍ കൂടി ലഭ്യമാകുന്നത് ഏതായാലും ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും. റെനോ കൈഗര്‍, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു എന്നിവയാണ് നിസാന്‍ മാഗ്‌നൈറ്റിന്റെ എതിരാളി.

മഹീന്ദ്ര ഥാര്‍
ഡിസ്‌കൗണ്ട്: 23,000 രൂപ വരെ

മഹീന്ദ്രയുടെ ജനപ്രിയ ലൈഫ്‌സ്‌റ്റൈല്‍ ഓഫ്-റോഡര്‍ എസ്‌യുവിയുടെ AX(O) വേരിയന്റിനാണ് ഇപ്പോള്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. ഇതിന് 25,000 രൂപ വരെ കിഴിവ് ലഭിക്കും. പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകളില്‍ ഥാര്‍ വരുന്നുണ്ട്. എഞ്ചിനുകള്‍ മാനുവല്‍, ഓട്ടോമറ്റിക് ഗിര്‍ബോക്‌സുകളുമായി ജോടിയാക്കിയിരിക്കുന്നു.

ഞങ്ങള്‍ ഈ ലേഖനത്തില്‍ പരാമര്‍ശിച്ച ഡിസ്‌കൗണ്ട് ഓഫറുകള്‍ നഗരങ്ങളെയും ലഭ്യമായ സ്റ്റോക്കിന്റെയും അടിസ്ഥാനത്തില്‍ മാറ്റത്തിന് വിധേയമാണെന്ന് മാന്യ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക. MY 2022 എസ്‌യുവികളുടെ ഡിസ്‌കൗണ്ടകളെ കുറിച്ചറിയാന്‍ നിങ്ങളുടെ ഏറ്റവും അടുത്തുള്ള വാഹന ഡീലറുമായി ബന്ധപ്പെടുക.

Most Read Articles

Malayalam
English summary
Don t worry about price hike huge discount offer for unsold 2022 model year suvs
Story first published: Thursday, January 19, 2023, 15:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X