ഡ്രാഗ് റേസിൽ സ്കോഡയുടെ മുന്നിൽ ടാറ്റ തോൽവിയറിഞ്ഞോ; ആരാധകരേ വീഡിയോ കാണാം

ഹാരിയർ, സഫാരി എസ്‌യുവികളുടെ അപ്ഡേറ്റ് ചെയ്‌ത പതിപ്പുകളുമായി ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ എസ്‌യുവി വിപണിയിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. പുതിയ ടാറ്റ ഹാരിയറും സഫാരിയും മുൻ മോഡലുകളേക്കാൾ ആകർഷകമായിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പുതിയ ടാറ്റ ഹാരിയറും സ്റ്റേജ്-1 ട്യൂൺ ചെയ്‌ത സ്‌കോഡ കുഷാക്ക് 1.0 മാനുവലും തമ്മിലുള്ള ഒരു റേഡ് വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിൻ്റെ വിജയികളെ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

സ്റ്റേജ്-1 ട്യൂൺ ചെയ്‌ത സ്‌കോഡ കുഷാക്കുമായി മത്സരിക്കുന്ന ഒരു പുത്തൻ ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി സംയോജിപ്പിച്ച 170 bhp പവറും 350 nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനോടുകൂടിയ ടാറ്റ ഹാരിയർ, സ്റ്റേജ്-1 ട്യൂൺ ചെയ്ത സ്കോഡ കുഷാക്കിനെ അപേക്ഷിച്ച് വളരെ മികച്ചതാണ് എന്ന് തോന്നിയേക്കാം.

Drag Race Between New Tata Harrier Facelift And Skoda Kushaq

6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 140 PS പവറും 240 Nm torque ഉം ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്ത 1.0-ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കുഷാക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. പവർ ഫിഗറുകളിൽ ടാറ്റ തന്നൊണ് മുന്നിൽ എന്നാൽ കാര്യത്തോട് അടുക്കുമ്പോൾ പെർഫോമൻസിൽ ആരാണ് മുന്നിൽ എന്നാണ് നമ്മൾക്ക് അറിയേണ്ടത്. ആദ്യ രണ്ട് തവണും ടാറ്റയെ മുട്ടുകുത്തിച്ചിരിക്കുകയാണ് സ്കോഡ.

രണ്ട് എസ്‌യുവികളുടെയും പവർ-വെയ്റ്റ് അനുപാതത്തിലുളള വ്യത്യാസമാണ് കുഷാക്കിന്റെ വിജയത്തിന് പിന്നിലെ കാരണം. സ്‌കോഡ കുഷാഖിന് ടാറ്റ ഹാരിയറിനേക്കാൾ ഭാരം കുറവാണ്, സ്റ്റേജ്-1 ട്യൂണിംഗിൽ നിന്ന് ലഭിച്ച പവറും ടോർക്കും ഉപയോഗിച്ച്, ഇത് കൂടുതൽ പെർഫോമൻസ് പുറപ്പെടുവിച്ചതോടെ വാഹനം മുന്നിലെത്തുകയായിരുന്നു.

Drag Race Between New Tata Harrier Facelift And Skoda Kushaq

ടാറ്റ തങ്ങളുടെ ലൈനപ്പിലെ വാഹനങ്ങളുടെ ഡിസൈനിന്റെ കാര്യത്തിൽ ഒരു പുതിയ ചിന്ത കൊണ്ടുവന്നിരിക്കുകയാണ്, പുതിയ ഹാരിയർ, നെക്‌സോണിന് ശേഷം പുതുക്കിയ എക്സ്റ്റീരിയർ ഡിസൈൻ ട്രീറ്റ്‌മെന്റ് ലഭിക്കുന്ന ലൈനപ്പിലെ രണ്ടാമത്തെ എസ്‌യുവിയാണ്. അതുകൊണ്ട് തന്നെ 2023 ടാറ്റ ഹാരിയറിന്റെ മുൻഭാഗവും പിൻഭാഗവും എസ്‌യുവിയുടെ മുൻ പതിപ്പിനെ അപേക്ഷിച്ച് കനത്ത മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും.

സൺലൈറ്റ് യെല്ലോ, കോറൽ റെഡ്, പെബിൾ ഗ്രേ, ലൂണാർ വൈറ്റ്, ഒബറോൺ ബ്ലാക്ക്, സീവീഡ് ഗ്രീൻ, ആഷ് ഗ്രേ എന്നീ നിറങ്ങളിലാണ് ഹാരിയർ വാഗ്ദാനം ചെയ്യുന്നത്. ചില നിറങ്ങൾ ടാറ്റ എസ്‌യുവിയുടെ പ്രത്യേക മോഡലുകളിൽ ഒന്നിന് മാത്രമുള്ളതാണ്.പുതിയ ഹാരിയറിനുള്ളിൽ കയറമ്പോൾ തന്നെ, മാറ്റങ്ങൾ കൂടുതൽ ദൃശ്യമാകും. സെന്റർ കൺസോളിലെ പുതിയ ഡാഷും ഗ്രാബ് ഹാൻഡിലുകളും പുതിയ 2023 ഹാരിയറിന്റെ തിരഞ്ഞെടുത്ത മോഡലിന് ചേരുന്നുണ്ട്. മൾട്ടി-ലെയർ ഡാഷിൽ അതിന്റെ മധ്യഭാഗത്ത് ഇരിക്കുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് വീണ്ടും എടുത്തു നിൽക്കുന്നു.

Drag Race Between New Tata Harrier Facelift And Skoda Kushaq

നിലവില്‍ കുഷാക്കിന് 11.59 ലക്ഷം മുതല്‍ 19.69 ലക്ഷം ആണ് എക്സ്ഷോറൂം വില. നിലവില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്‌കോഡ കുഷാക്ക് എത്തുന്നത്. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിന്‍ 115 bhp പവറും 178 NM ടോര്‍ക്കും നല്‍കുന്നു. കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ TSI എഞ്ചിന്‍ 150 bhp കരുത്തും 250 Nm ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്.

കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരാണ് കുഷാക്കിന്റെ വിപണിയിലെ മുഖ്യഎതിരാളികള്‍. ഹണി ഓറഞ്ച്, ടൊര്‍ണാഡോ റെഡ്, കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ നിറങ്ങളിലാണ് വാഹനം വിപണിയില്‍ ലഭ്യമാകുന്നത്. സ്ലാവിയക്കും വെര്‍ട്ടിസിനും മുമ്പ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പില്‍ നിന്ന് 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ മോഡലാണ് കുഷാഖ്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയില്‍ 5 സ്്റ്റാര്‍ റേറ്റിംഗ് നേടി. മുതിര്‍ന്നവരുടെ റേറ്റിംഗ് പോയിന്റില്‍ 34-ല്‍ 29.64 പോയിന്റും കുട്ടികളുടെ റേറ്റിംഗ് പോയിന്റില്‍ 49-ല്‍ 42 പോയിൻ്റ് ലഭിച്ചു.

Article Published On: Sunday, November 12, 2023, 18:00 [IST]
English summary
Drag race between new tata harrier facelift and skoda kushaq video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X