കൂടുതൽ ഓട്ടം മികച്ച വരുമാനം! പുത്തൻ സീരീസ് HD നോൺ സ്റ്റോപ്പ് ട്രക്കുകൾ അവതരിപ്പിച്ച് ഐഷർ

വോൾവോ ഐഷർ കൊമേർഷ്യൽ വെഹിക്കിൾസ് ലിമിറ്റഡിന്റെ ബിസിനസ് യൂണിറ്റായ ഐഷർ ട്രക്ക്‌സ് ആൻഡ് ബസസ്, രാജ്യത്ത് തങ്ങളുടെ ഹെവി ഡ്യൂട്ടി ട്രക്കുകളുടെ പുതിയ റേഞ്ചായ ഐഷർ നോൺ-സ്റ്റോപ്പ് സീരീസ് ലോഞ്ച് ചെയ്തിരിക്കുകയാണ്. നാല് പുതിയ ഹെവി ഡ്യൂട്ടി ട്രക്കുകൾ ഉൾക്കൊള്ളുന്ന നോൺ സ്റ്റോപ്പ് സീരീസ് വളരെ പവർഫുള്ളും ഇന്ധനക്ഷമതയുള്ളതുമായ എഞ്ചിനുകളാൽ സജ്ജീകരിച്ചിരിക്കുന്നു.

കൂടാതെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് മെച്ചപ്പെട്ട പ്രകടനവും മികച്ച പ്രവർത്തന സമയവും നൽകുന്നതിന് കണക്റ്റഡ് സർവ്വീസ് ഇക്കോസിസ്റ്റം സപ്പോർട്ട് ചെയ്യുന്നു. ഐഷർ പ്രോ 6019 XPT, ടിപ്പർ; ഐഷർ പ്രോ 6048 XP, ലോഡ് ട്രക്ക്; ഐഷർ പ്രോ 6055 XP, ഐഷർ പ്രോ 6055 XP 4x2, ട്രാക്ടർ ട്രക്കുകൾ എന്നിവ ഐഷറിന്റെ ഹെവി, മീഡിയം, ലൈറ്റ് ഡ്യൂട്ടി ട്രക്കുകളുടെയും ബസുകളുടെയും വിപുലമായ ലൈനപ്പിനെ വിപുലമാക്കുന്നു.

പുത്തൻ സീരീസ് HD നോൺ സ്റ്റോപ്പ് ട്രക്കുകൾ അവതരിപ്പിച്ച് ഐഷർ

തങ്ങളുടെ ഉപഭോക്താക്കളോടുള്ള ബ്രാൻഡിന്റെ സമർപ്പണ മനോഭാവത്തെ പ്രതിനിധീകരിക്കുന്ന, പുതിയ ഇൻഡസ്ട്രി സ്റ്റാൻഡേർഡുകൾ സ്ഥാപിക്കുന്ന HD (ഹെവി ഡ്യൂട്ടി) ട്രക്കുകളുടെ നോൺ സ്റ്റോപ്പ് ശ്രേണി അവതരിപ്പിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു എന്ന് ലോഞ്ചിംഗ് ചടങ്ങിൽ വോൾവോ ഐഷർ കൊമേർഷ്യൽ വെഹിക്കിൾസ് (VECV), എംഡിയും സിഇഒയുമായ ശ്രീ വിനോദ് അഗർവാൾ പറഞ്ഞു.

മാത്രമല്ല നമ്മുടെ രാജ്യത്തെ ലോജിസ്റ്റിക്സിന്റെ കാര്യക്ഷമതയും ചെലവും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുമാണ് കമ്പനിയുടെ പ്രവർത്തനം. തങ്ങളുടെ വ്യവസായ രംഗത്തെ മുൻനിര അപ്‌ടൈം സെന്ററിന്റെയും മൈ ഐഷർ ആപ്പിന്റെയും പിന്തുണയോടെ, ഈ പുതിയ ട്രക്ക് റേഞ്ച് ഐഷർ ഉപഭോക്താക്കൾക്ക് കൂടുതൽ ഉൽപ്പാദനക്ഷമതയും ലാഭവും നൽകും.

ഐഷർ പ്രോ 6048 XP: 48 -ടൺ GVW (ഗ്രോസ് വെഹിക്കിൾ മാസ്) ഉള്ള ഈ വാഹനം, 300 hp ഹൈ പവർ നൽകുന്നതും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതുമായ VEDX8 എഞ്ചിനുമായിട്ടാണ് വരുന്നത്. 1200 Nm ഹൈ എഞ്ചിൻ torque ദീർഘദൂര ട്രാൻസ്പോർട്ടിൽ മികച്ച പെർഫോമെൻസും ഉയർന്ന ഉൽപ്പാദനക്ഷമതയും ഉറപ്പാക്കും.

ഐഷർ പ്രോ 6055 XP, ഐഷർ പ്രോ 6055/1 (4X2): ഈ ട്രാക്ടർ ട്രെയിലറുകൾ ഒരു ഇക്കണോമിക് VEDX8 എഞ്ചിനുമായിട്ടാണ് വരുന്നത്. ഇത് 1200 Nm പരമാവധി torque ഉം, 300 bhp എന്ന ഏറ്റവും മികച്ച പവർ ഔട്ട്പുട്ടും നൽകുന്നു. ഒപ്റ്റിമൽ പെർഫോമൻസിനും മികച്ച ടേൺ എറൗണ്ട് ടൈമിനും ദീർഘദൂര ലോജിസ്റ്റിക്സിനുമായി സുപീരിയർ അപ്പ്ടൈമിനും വേണ്ടി കരുത്തുറ്റതും മികച്ചതുമായ ഡ്രൈവ്‌ലൈൻ ഉപയോഗിച്ചാണ് വാഹനങ്ങൾ ഐഷർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പുത്തൻ സീരീസ് HD നോൺ സ്റ്റോപ്പ് ട്രക്കുകൾ അവതരിപ്പിച്ച് ഐഷർ

ഐഷർ പ്രോ 6019 XPT: VEDX5, 5.1 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിൻ, 240 bhp പവർ ഔട്ട്‌പുട്ടും 900 Nm പീക്ക് torque ഡെലിവറിയും പ്രദാനം ചെയ്യുന്നു, ഐഷർ പ്രോ 6019 XPT ടിപ്പർ മികച്ച പ്രകടനവും വിശ്വാസ്യതയും മാന്യമായ ഉൽപ്പാദനക്ഷമതയും അതോടൊപ്പം റെവന്യൂ ജനറേഷനും വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ ശ്രദ്ധേയമായ പവർ-ടു-വെയ്റ്റ് റേഷ്യോ, മികച്ച പുള്ളിംഗ് പവറും മികച്ച ഗ്രേഡബിലിറ്റിയും കൊണ്ട് അതിനെ ശക്തിപ്പെടുത്തുന്നു.

425 -ലധികം അംഗീകൃത സർവ്വീസ് കേന്ദ്രങ്ങളും പാർട്സുകൾക്കായുള്ള 8,000 -ലധികം റീട്ടെയിൽ സെന്ററുകളും ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 850 -ലധികം ടച്ച് പോയിന്റുകളുടെ ഐഷറിന്റെ മഹത്തായ ശൃംഖലയാണ് ഈ ട്രക്കുകളെ സപ്പോർട്ട് ചെയ്യുന്നത്. വിദൂരമായി സ്ഥിതിചെയ്യുന്ന സൈറ്റുകളിൽ പ്രശ്‌നരഹിത സപ്പോർട്ട് നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സർവ്വീസായ 'ഐഷർ സൈറ്റ് സപ്പോർട്ടും' ഐഷർ ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നു.

കമ്പനി 240 -ലധികം സൈറ്റുകൾ സ്ഥാപിച്ചു, 150 -ലധികം ഉപഭോക്താക്കൾക്ക് സർവ്വീസ് നൽകുകയും ഉപഭോക്താക്കളുടെ സൈറ്റുകളിൽ നേരിട്ട് 12,000 വാഹനങ്ങളെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. കൂടാതെ, തങ്ങളുടെ സമഗ്രമായ ട്രക്ക് സപ്പോർട്ട് പ്രോഗ്രാമിന്റെ ഭാഗമായി, വാർഷിക മെയിന്റനൻസ് കരാറുകളുടെ സൌകര്യത്തോടൊപ്പം, പരിശീലനവും വേഗത്തിലുള്ള പാർട്സ് ഡെലിവറിയും ഐഷർ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Monday, November 20, 2023, 20:36 [IST]
English summary
Eicher trucks and buses launches new non stop series of hd trucks in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X