15 ലക്ഷം രൂപയാണോ ബജറ്റ്? ഈ കിടു ഇലക്ട്രിക് കാറുകൾ സ്വന്തമാക്കാം

സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാര്‍ഗങ്ങള്‍ക്കാണ് ഇന്ന് ലോകം പ്രാധാന്യം കൊടുക്കുന്നത്. പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പതിയെ പതിയെ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങും. പല രാജ്യങ്ങളും പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുകയും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത് വരുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ വാഹന വിപണിയിലും ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ജനപ്രിയമാകുന്നുണ്ട്.

പുതിയ പല കമ്പനികളും കടല്‍ കടന്നെത്തുക കൂടി ചെയ്താല്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ കിട്ടാനുള്ള അവസരം ഒരുങ്ങും. നിലവില്‍ പുതിയതും കൂടുതല്‍ താങ്ങാനാവുന്നതുമായ ഇവികള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. അതോടെ ഒരു ഇവി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നില്‍ ഒത്തിരി ഓപ്ഷനുകളും കാണാം. 15 ലക്ഷം രൂപ ബജറ്റില്‍ ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ പരിഗണിക്കാവുന്ന ചില മോഡലുകളെ കുറിച്ചാണ് ഞങ്ങള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

tata tiago ev

ടാറ്റ ടിയാഗോ ഇവി: ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ ഒരാളാണ് ടാറ്റ മോട്ടോര്‍സ്. ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് വന്നാല്‍ നമ്പര്‍ വണ്‍ ആണ് ടാറ്റ. ഇന്ത്യയില്‍ ഇന്ന് താങ്ങാനാകുന്ന വിലയില്‍ ഇവികള്‍ വില്‍ക്കുന്ന നിര്‍മാതാക്കള്‍ ആയതിനാല്‍ തന്നെ വില്‍പ്പനയിലും വിപണി വിഹിതത്തിലും ടാറ്റയാണ് ഫസ്റ്റ്.

കമ്പനിയുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയിലെ ഏറ്റവും താങ്ങാനാകുന്ന മോഡല്‍ ടാറ്റ ടിയാഗോ ഇവിയാണ്. 8.69 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഈ കാര്‍ വില്‍ക്കുന്നത്. ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ കോംപാക്റ്റ് ഹാച്ച്ബാക്കിന് സാധിക്കും. ടിയാഗോ ഇവിയാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന പാസഞ്ചര്‍ കാര്‍. ഈ ഇലക്ട്രിക് കാറിന്റെ ആദ്യത്തെ 2000 യൂണിറ്റുകള്‍ ഇതിനകം ഡെലിവറി ചെയ്തു.

citroen ec3

സിട്രണ്‍ eC3: ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രണ്‍ കഴിഞ്ഞ വര്‍ഷമാണ് C3 ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വെറും ആറുമാസത്തിനുള്ളില്‍ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പും അവര്‍ വിപണിയില്‍ എത്തിച്ചു. 2023 ആദ്യ പാദത്തിലാണ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പായ e-C3 സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഓഫറിംഗ് ആണിത്. 11.50 ലക്ഷം രൂപ മുതലാണ് ഈ മോഡലിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 320 കിലോമീറ്റര്‍ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. ടാറ്റ ടിയാഗോ ഇവി ലോംഗ് റേഞ്ച് പതിപ്പാണ് വിപണിയിലെ എതിരാളി.

tata tigor

ടാറ്റ ടിഗോര്‍ ഇവി: സ്‌റ്റൈലിംഗിലെ ചെറിയ മാറ്റങ്ങളോടെ ടാറ്റ വിപണിയിലിറക്കിയ ടിഗോര്‍ സെഡാന്റെ ഇലക്ട്രിക് പതിപ്പാണിത്. ഈ സബ്-4 മീറ്റര്‍ ഇലക്ട്രിക് സെഡാന്‍ ഇന്ത്യയിലെ ഫ്‌ലീറ്റ് ഉടമകള്‍ക്കും ക്യാബ് അഗ്രഗേറ്റര്‍മാര്‍ക്കും ഇടയില്‍ അതിവേഗം ജനപ്രിയമായിരുന്നു. 12.49 ലക്ഷം രൂപയാണ് ടിഗോര്‍ ഇവിയുടെ പ്രാരംഭ എക്സ്ഷോറൂം വില. ഫുള്‍ചാര്‍ജില്‍ 315 കിലോമീറ്റര്‍ വരെയാണ് റേഞ്ച് അവകാശപ്പെടുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ടിഗോര്‍ ഇലക്ട്രിക് സെഡാന് നേരിട്ടുള്ള എതിരാളികള്‍ ഇല്ല.

ടാറ്റ നെക്സോണ്‍ ഇവി പ്രൈം: ഈ പട്ടികയിലെ ഏറ്റവും വിലയേറിയ ഇലക്ട്രിക് കാറാണ് നെക്‌സോണ്‍ ഇവി പ്രൈം. 14.49 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് കാറിന്റെ പ്രാരംഭ എക്സ്ഷോറൂം വില. ഒരേ സമയം ഇലക്ട്രിക്, പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കാറാണ് ടാറ്റ നെക്സോണ്‍. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നാണ് നെക്‌സോണ്‍. ഇലക്ട്രിക് കുപ്പായമണിയിച്ച് വിപണിയില്‍ ഇറക്കിയപ്പോഴും ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ടാറ്റ നെക്സോണ്‍ ഇവിയുടെ സാധാരണ പതിപ്പിനെ നെക്സോണ്‍ ഇവി പ്രൈം എന്ന് പുനര്‍നാമകരണം ചെയ്തു. ലോംഗ് റേഞ്ച് പതിപ്പ് നെക്സോണ്‍ ഇവി മാക്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 15 ലക്ഷം രൂപയില്‍ താഴെ വിലയില്‍ നിലവില്‍ ഇന്ത്യയില്‍ സ്വന്തമാക്കാവുന്ന ഏക ഇലക്ട്രിക് എസ്‌യുവിയാണ് ടാറ്റ നെക്‌സോണ്‍ ഇവി പ്രൈം. ഒറ്റ ചാര്‍ജില്‍ ഇലക്ട്രിക് കാര്‍ 312 കിലേമീറ്റര്‍ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ ലേഖനം നിങ്ങള്‍ക്ക് ഉപകാരപ്രദമായെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ....

Article Published On: Tuesday, April 4, 2023, 15:23 [IST]
English summary
Electric cars to buy under rs 15 lakh budget in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X