വരുന്നത് 700 കി.മീ റേഞ്ചുള്ള ഇവിയടക്കം! റോഡില്‍ ഇനി പച്ച നമ്പര്‍ പ്ലേറ്റുകള്‍ നിറയും
ഇന്ത്യന്‍ ഇലക്ട്രിക് വാഹന (Electric Vehicles) വിപണി വളരെയേറെ വികസിച്ച ഒരു വര്‍ഷമാണ് കഴിഞ്ഞ് പോകുന്നത്. അടുത്ത വര്‍ഷം മത്സരം കൊഴുപ്പിക്കാന്‍ കൂടുതല്‍ മോഡലുകള്‍ പുറത്തിറങ്ങാന്‍ പോകുകയാണ് വണ്ടിക്കമ്പനികള്‍. ചില ബ്രാന്‍ഡുകള്‍ ഇവി പോര്‍ട്‌ഫോളിയോ വികസിപ്പിക്കുമ്പോള്‍ പുതുമുഖങ്ങളുടെ അരങ്ങേറ്റത്തിനും 2024 സാക്ഷ്യം വഹിക്കും.
ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലായതിനാല്‍ റേഞ്ച് ഉത്കണ്ഠ ഇനിയും ജനങ്ങളില്‍ നിന്ന് വിട്ടുപോയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇവി നിര്‍മാതാക്കള്‍ ബാറ്ററി സാങ്കേതികവിദ്യയില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി കൂടുതല്‍ തുക നിക്ഷേപിക്കുന്നുണ്ട്. എങ്കിലും മികച്ച റേഞ്ച് തരുന്ന ഒരുപിടി വാഹനങ്ങള്‍ അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ടാറ്റ പഞ്ച് ഇവി: ഇന്ത്യയില്‍ മൈക്രോ എസ്‌യുവി വിഭാഗം ഭരിക്കുന്ന മോഡലാണ് ടാറ്റ പഞ്ച്. മോഡലിന്റെ സിഎന്‍ജി പതിപ്പ് ഈ വര്‍ഷം ടാറ്റ പുറത്തിറക്കിയിരുന്നു. ടാറ്റയില്‍ നിന്ന് വിപണിയില്‍ എത്തുന്ന നാലാമത്തെ ഓള്‍ ഇലക്ട്രിക് കാറാകാന്‍ ഒരുങ്ങുകയാണ് പഞ്ച് ഇവി. ടാറ്റയുടെ രണ്ടാം തലമുറ ഇവി ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ച് ആല്‍ഫ പ്ലാറ്റ്ഫോമിലാണ് പഞ്ച് ഇവി നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ച് ഇവി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു.
മോഡല്‍ നിരയില്‍ നെക്സോണ്‍ ഇവിക്ക് താഴെയായിരിക്കും പഞ്ച് ഇവിയുടെ സ്ഥാനം. നെക്‌സോണ്‍ ഫെയ്‌സലിഫ്റ്റിലെ പോലെ മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ പഞ്ച് ഇവി ഓഫര്‍ ചെയ്യാനാണ് സാധ്യത. പഞ്ച് ഇവിയുടെ LR വേരിയന്റ് ഫുള്‍ ചാര്‍ജില്‍ 315 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിലെ ഏറ്റവും താങ്ങാനാകുന്ന വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് എസ്‌യുവിയെന്ന ഖ്യാതി പഞ്ച് ഇവി സ്വന്തമാക്കാന്‍ സാധ്യത കൂടുതലാണ്.

BYD സീല്‍: ചൈനീസ് കമ്പനിയായ BYD ഇന്ത്യയിലെ പോര്‍ട്‌ഫോളിയോ വികസിപ്പിക്കാന്‍ പോകുകയാണ്. 2023 ഓട്ടോ എക്സ്പോയില്‍ ഈ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കമ്പനിയുടെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കിയുള്ള BYD സീല്‍ രണ്ട് ബാറ്ററി ഓപ്ഷനുകളിലായിരിക്കും വരിക. ചെറിയ 61.4 kWh ബാറ്ററി പായ്ക്ക് 550 കിലോമീറ്റര്‍ റേഞ്ചും വലിയ 82.5 kWh ബാറ്ററി 700 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കും. സീല്‍ ഇലക്ട്രിക് സെഡാന്‍ 2024 പകുതിയോടെ ഇന്ത്യയിലെത്തിക്കാനാണ് BYD-യുടെ പദ്ധതി.
മഹീന്ദ്ര XUV300 ഇവി: നിലവില്‍ XUV400 എന്ന ഒറ്റ ഇവിയാണ് മഹീന്ദ്ര ഓഫര്‍ ചെയ്യുന്നത്. ടാറ്റ നെക്സോണ്‍ ഇവിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിനായി താങ്ങാവുന്ന വിലയില്‍ XUV300 ഇവി കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. വരാനിരിക്കുന്ന XUV300 ഫെയ്സ്ലിഫ്റ്റില്‍ നിന്നായിരിക്കും പുതിയ ഇവി ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊള്ളുക. ടോപ്പ്-സ്‌പെക്ക് XUV400-ന്റെ 40 kWh ബാറ്ററിയേക്കാള്‍ അല്‍പ്പം ചെറിയ 35 kWh ബാറ്ററിയായിരിക്കും ഇതിന് പവര്‍ നല്‍കുക. ഇവിയെ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

മഹീന്ദ്ര XUV e.8: മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് വാഹന നിരയുടെ ഭാഗമായ ഈ മോഡല്‍ കഴിഞ്ഞ വര്‍ഷം കണ്‍സെപ്റ്റ് രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. XUV700-യുടെ ഇലക്ട്രിക് പതിപ്പായി ഇതിനെ കണക്കാക്കാം. ഓള്‍-വീല്‍-ഡ്രൈവ് ശേഷി നല്‍കുന്ന ഡ്യുവല്‍-മോട്ടോര്‍ സജ്ജീകരണം ഇവിയില്‍ കാണുമെന്ന് അഭ്യൂഹങ്ങളുണ്ട്. വലിയ 80 kWh ബാറ്ററിയായിരിക്കും ഇവിക്ക് ലഭിക്കുക. ഇവിയുടെ ടോപ് സ്‌പെക്ക് വേരിയന്റ് ഒറ്റചാര്‍ജില്‍ 450 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് പ്രതീക്ഷ.
ടാറ്റ ഹാരിയര്‍ ഇവി: 2023 ഓട്ടോ എക്സ്പോയില്‍ ടാറ്റ ഹാരിയര്‍ ഇവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. ഹാരിയര്‍ ഇവിയില്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും സജ്ജീകരിച്ചേക്കാം. ഹാരിയര്‍ ഇവിയുടെ ടോപ്പ്-സ്‌പെക്ക് വേരിയന്റ് ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ ഓടുമെന്നാണ് സൂചന. ഹാരിയര്‍ ഇവിക്കൊപ്പം സഫാരിയുടെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കാന്‍ സാധ്യതയുണ്ട്. വിപണിയില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ 2024-ന്റെ രണ്ടാം പകുതിയില്‍ ഹാരിയര്‍ ഇവി നിരത്തിലെത്താന്‍ സാധ്യതയുണ്ട്.

ടാറ്റ കര്‍വ്: ഇന്ത്യന്‍ ഇവി രംഗം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവികളില്‍ ഒന്നാണ് ടാറ്റ കര്‍വ്. ഓള്‍-വീല്‍ ഡ്രൈവും ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണവുമായെത്തുന്ന ഇലക്ട്രിക് എസ്‌യുവി ഒറ്റ ചാര്‍ജില്‍ 400 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കും. നിലവില്‍ നെക്സോണിന് പവര്‍ നല്‍കുന്ന 30.2 kWh ബാറ്ററിയേക്കാള്‍ വലിയ ബാറ്ററി പായ്ക്കായിരിക്കും ഇതില്‍ സജ്ജീകരിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെ ടാറ്റ കര്‍വ് അരങ്ങേറുമെന്നാണ് സൂചന.
മാരുതി സുസുക്കി eVX: തങ്ങളുടെ കന്നി ഇവിയായ eVX മാരുതി സുസുക്കി 2023 ഓട്ടോ എക്‌സ്‌പോയി പ്രദര്‍ശിപ്പിച്ചിരുന്നു. ഗ്രാന്‍ഡ് വിറ്റാരക്ക് സമാനമായ വലിപ്പത്തിലാണ് ഇലക്ട്രിക് എസ്‌യുവി പണികഴിപ്പിക്കുന്നത്. 60 kWh ബാറ്ററി പായ്ക്കില്‍ നിന്നായിരിക്കും മാരുതി eVX പവറെടുക്കുക. ഏകദേശം 550 കിലോമീറ്ററാണ് റേഞ്ച് പ്രതീക്ഷിക്കുന്നത്. ഒരു ചെറിയ ബാറ്ററി ഓപ്ഷനും ഇവിയില്‍ ഇന്തോ-ജാപ്പനീസ് ബ്രാന്‍ഡ് ഉള്‍ക്കൊള്ളിക്കാന്‍ സാധ്യതയുണ്ട്. 2024 സാമ്പത്തിക വര്‍ഷം എപ്പോള്‍ വേണമെങ്കിലും ഇത് വിപണിയില്‍ എത്താം.


Click it and Unblock the Notifications








