എലിവേറ്റിന്റെ വരവ് ഏറ്റു; ഉത്സവകാലത്ത് വമ്പന്‍ വില്‍പ്പനയുമായി ഹോണ്ട

ഇന്ത്യന്‍ കാര്‍ വിപണിയില്‍ സിറ്റി, അമേസ് എന്നീ രണ്ട് സെഡാന്‍ കാറുകളുടെ മാത്രം മികവില്‍ തട്ടിമുട്ടി മുന്നോട്ട് നീങ്ങുകയായിരുന്നു ഹോണ്ടയെന്ന ജാപ്പനീസ് കാര്‍ ഭീമന്‍. എതിരാളികളെല്ലാം വിവിധ സെഗ്‌മെന്റുകളിലായി പുത്തന്‍ മോഡലുകള്‍ പുറത്തിറക്കുമ്പോഴും രാജ്യത്ത് പതിറ്റാണ്ടുകളുടെ പാരമ്പ്യര്യമുള്ള കമ്പനി കൈയ്യും കെട്ടി നോക്കിനിന്നു.

ഫോര്‍ഡിന് പിന്നാലെ രാജ്യം വിടുന്ന അടുത്ത കമ്പനി ഹോണ്ട ആയിരിക്കുമെന്ന് വരെ ചിലര്‍ അടക്കംപറഞ്ഞു. എന്നാല്‍ എതിരാളികളുടെയും വിമര്‍ശകരുടെയുമെല്ലാം വായടപ്പിക്കുന്ന ഒരു ഐറ്റം കൈയ്യില്‍ വെച്ചുകൊണ്ടയിരുന്നു ഹോണ്ടയുടെ മൗനം. തക്ക സമയത്ത് തന്നെ ഇന്ത്യയില്‍ കിടമത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് 'എലിവേറ്റ്' എന്ന പടവീരനെ ഹോണ്ട ഇറക്കിവിട്ടു. ഇപ്പോള്‍ വില്‍പ്പന ചാര്‍ട്ടുകളിലും ഹോണ്ടയുടെ തുറുപ്പുഗുലാനായി മാറിയിരിക്കുകയാണ് എലിവേറ്റ്.

honda elevate suv

എലിവേറ്റിന്റെ സഹായത്തോടെ ഉത്സവ മാസമായ ഒക്ടോബറില്‍ 13,083 യൂണിറ്റുകളുടെ മൊത്ത വില്‍പ്പന കൈവരിക്കാന്‍ ഹോണ്ട കാര്‍സിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജാപ്പനീസ് വാഹന ഭീമന്‍ 11,221 യൂണിറ്റ് വില്‍പ്പനയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഏകദേശം 15 ശതമാനം വര്‍ധനവാണ് ഇപ്പോള്‍ നേടാന്‍ സാധിച്ചത്. 2023 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന കണക്കുകളുമായി തട്ടിച്ച്‌നോക്കുമ്പോഴും വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്.

ആഭ്യന്തര വില്‍പ്പന കണക്കുകള്‍ നേരിയ തോതില്‍ കുറഞ്ഞെങ്കിലും കയറ്റുമതി വര്‍ധിച്ചത് ഗുണകരമായി. എലിവേറ്റിനൊപ്പം സിറ്റിയും അമേസും സ്ഥിരം പെര്‍ഫോമന്‍സ് പുറത്തെടുക്കുന്നതും ജാപ്പനീസ് നിര്‍മാതാക്കള്‍ക്ക് ബലമായി. കഴിഞ്ഞ മാസം ഇന്ത്യയിലുടനീളം 9,400 കാറുകളാണ് ഹോണ്ട കാര്‍സ് വിതരണം ചെയ്തത്. ഹോണ്ട കാർസ് കഴിഞ്ഞ മാസം 3,683 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. 2022 ഒക്‌ടോബറില്‍ കപ്പല്‍കയറ്റിയ 1,678 യൂണിറ്റുകളില്‍ നിന്ന് വന്‍ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്.

honda city elegant and amaze elite editions

ഈ വര്‍ഷത്തെ സെപ്റ്റംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോഴും കയറ്റുമതിയില്‍ കുതിപ്പുണ്ട്. 2023 സെപ്റ്റംബറില്‍ 1,310 യൂണിറ്റായിരുന്നു കയറ്റുമതി. 2022 ഒക്ടോബറിനെ അപേക്ഷിച്ച് ഇത് ഏകദേശം 55 ശതമാനവും മുന്‍ മാസത്തെ അപേക്ഷിച്ച് 65 ശതമാനവും വര്‍ധിച്ചു. 2023 സെപ്റ്റംബര്‍ നാലിനാണ് ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ വില പ്രഖ്യാപിച്ചത്. 11 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്‌ഷോറൂം വില.

മിഡ്‌സൈസ് എസ്‌യുവി സെഗ്മെന്റില്‍ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, കിയ സെല്‍റ്റോസ്, ടൊയോട്ട ഹൈറൈഡര്‍, സ്‌കോഡ് കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, എംജി ആസ്റ്റര്‍, സിട്രണ്‍ C3 എയര്‍ക്രോസ് എന്നിവയുടെ എതിരാളിയാണ് ഹോണ്ട എലിവേറ്റ്. ആദ്യ മാസത്തിന് പിന്നാലെ എസ്‌യുവിക്ക് ഒക്‌ടോബറിലും മികച്ച ഡിമാന്‍ഡ് അനുഭവപ്പെട്ടത് മികച്ച വില്‍പ്പന നേടാന്‍ സഹായിച്ചതായി വാഹന നിര്‍മാതാക്കള്‍ പറഞ്ഞു.

honda elevate suv

'ഞങ്ങളുടെ പുതിയ മോഡലായ ഹോണ്ട എലിവേറ്റിന് ഉപഭോക്താക്കളില്‍ നിന്ന് അവിശ്വസനീയമായ പ്രതികരണം ലഭിക്കുന്നതിനാല്‍ ഉത്സവ കാലയളവില്‍ ശക്തമായ ഡിമാന്‍ഡുണ്ട്. എലിവേറ്റിന്റെ ശക്തമായ ഡിമാന്‍ഡ് നിറവേറ്റുന്നതിനായി ഞങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഹോണ്ട സിറ്റി, അമേസ് മോഡലുകളും അവരുടെ മികച്ച പ്രകടനം നിലനിര്‍ത്തിയിട്ടുണ്ട്. ധന്തേരസ്, ദീപാവലി ആഘോഷങ്ങള്‍ അടുത്തിരിക്കെ ഞങ്ങളുടെ ഡീലര്‍ഷിപ്പുകള്‍ പരമാവധി ഡെലിവറിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു' ഹോണ്ട കാര്‍സ് ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയരക്ടര്‍ യുയിച്ചി മുറാറ്റ പറഞ്ഞു,

ഈ മാസം ദീപാവലി ആഘോഷങ്ങള്‍ അരങ്ങേറുന്നതിനാല്‍ മികച്ച വില്‍പ്പന തുടരാന്‍ തങ്ങളുടെ മോഡല്‍ നിരയിലെ ഏക എസ്‌യുവിയെ കൊണ്ട് സാധിക്കുമെന്ന പ്രതീക്ഷ ഹോണ്ടയ്ക്കുണ്ട്. ഹോണ്ട കാര്‍സ് ഇപ്പോള്‍ തങ്ങളുടെ ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. 2030 ഓടെ ഒരു ഇലക്ട്രിക് എസ്‌യുവി ഉള്‍പ്പെടെ അഞ്ച് പുതിയ എസ്‌യുവികള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കാര്‍ നിര്‍മ്മാതാവ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോണ്ട എലിവേറ്റ് മിഡ്സൈസ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പായിരിക്കും ആദ്യത്തെ ഇവി. ഇന്ത്യയിലും യൂടിലിറ്റി വാഹന വിപണി വളര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി എസ്‌യുവികള്‍ മാത്രം മതിയെന്ന തീരുമാനത്തിലാണ് വാഹന നിര്‍മാതാവെന്നാണ് കഴിഞ്ഞ ദിവസം വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഇനി എസ്‌യുവികളില്‍ പ്രത്യേകിച്ചും ഇവികളിലായിരിക്കും ഹോണ്ട ശ്രദ്ധയൂന്നുക.

Article Published On: Thursday, November 2, 2023, 12:18 [IST]
English summary
Elevate suv helped honda to sell 13083 cars in 2023 october details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X