26 കി.മീ മൈലേജും രണ്ട് കുടുംബത്തിനുള്ള സ്‌പെയ്‌സും; സിഎന്‍ജി കാറുകള്‍ക്കിടയില്‍ രാജാവായി ഈ മാരുതി വണ്ടി

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ വിപണി അടക്കി ഭരിക്കുകയാണ് മാരുതി സുസുക്കി. മലിനീകരണ നിലയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായി ഒഴിവാക്കിയ മാരുതി ബദല്‍ ഇന്ധനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എണ്ണ വില റോക്കറ്റ് പോലെ കുതിക്കുന്നത് ഇന്ത്യയില്‍ സിഎന്‍ജി കാറുകളുടെ പുനരുജ്ജീവനനാണ് വഴിവെച്ചത്.

മാരുതി സുസുക്കിയെ കൂടാതെ ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് കാര്‍ നിര്‍മ്മാതാക്കളും അവരുടെ സിഎന്‍ജി പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്ന തിരക്കിലാണ്. കുറഞ്ഞ റണ്ണിംഗ് കോസ്റ്റും മികച്ച സുരക്ഷാ മാനദണ്ഡങ്ങളും ഫില്ലിംഗ് സ്റ്റേഷനുകളുടെ വിശാലമായ ലഭ്യതയും ഉപഭോക്താക്കളെ സിഎന്‍ജി കാറുകളിലേക്ക് ആകര്‍ഷിക്കുകയാണ്. 2016-17 കലഘട്ടത്തില്‍ രാജ്യത്ത് വെറും 1,233 സിഎന്‍ജി ഫില്ലിംഗ് സ്‌റ്റേഷനുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷം കൊണ്ട് അത് 5,710 ആയി ഉയര്‍ന്നതായാണ് കണക്കുകള്‍.

cng

2016-17 വര്‍ഷം 13 സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു സാന്നിധ്യമെങ്കില്‍ ഇന്ന് 26 സംസ്ഥാനങ്ങളിലായി ഏകദേശം 333 നഗരങ്ങളില്‍ സിഎന്‍ജി ലഭ്യമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സിഎന്‍ജി ഫില്ലിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 17,000 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ബദല്‍ ഇന്ധനങ്ങളെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

സൂപ്പര്‍ ക്യാരി എല്‍സിവിയടക്കം മാരുതി സുസുക്കിയുടെ സിഎന്‍ജി പോര്‍ട്‌ഫോളിയോയില്‍ 15 വാഹനങ്ങളാണുള്ളത്. പുത്തന്‍ മോഡലുകളുടെ വരവോടെ അവര്‍ പ്രീമിയം സിഎന്‍ജി നിരയും കഴിഞ്ഞ വര്‍ഷം വിപുലീകരിച്ചിരുന്നു. ഇന്ത്യയിലെ സിഎന്‍ജി കാര്‍ വിഭാഗത്തിലെ 75 ശതമാനവും കൈയ്യടക്കി വെച്ചിരിക്കുന്നത് മാരുതിയാണ്. ഇതില്‍ തന്നെ 50 ശതമാനവും സംഭാവന ചെയ്യുന്നത് മള്‍ട്ടി പര്‍പ്പസ് വാഹനമായ എര്‍ട്ടിഗയാണ്.

maruti ertiga

വമ്പന്‍ മൈലേജാണ് എര്‍ട്ടിഗ സിഎന്‍ജിയിലേക്ക് ജനങ്ങളെ അടുത്തിക്കുന്ന ഘടകം. കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് എര്‍ട്ടിഗ സിഎന്‍ജി അവകാശപ്പെടുന്നത്. ബ്രെസ, XL6, ഗ്രാന്‍ഡ് വിറ്റാര എന്നീ കാറുകളുടെ സിഎന്‍ജി മോഡലുകളും മാന്യമായ വില്‍പ്പനയാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് നേടിക്കൊടുക്കുന്നത്. എന്‍ട്രി ഹാച്ച്ബാക്കുകള്‍ക്ക് വിപണി വിഹിതം നഷ്ടപ്പെടുന്നതിനാല്‍ വലിയ വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡാണ് വില്‍പ്പനയില്‍ പ്രതിഫലിപ്പിക്കുന്നത്.

ഇന്ത്യയിലെ സിഎന്‍ജി വാഹനങ്ങളുടെ തലതൊട്ടപ്പന്‍ എന്ന് വേണമെങ്കില്‍ മാരുതിയെ നമുക്ക് വിശേഷിപ്പിക്കാം. 2023 സാമ്പത്തിക വര്‍ഷത്തില്‍ 3,28,800 സിഎന്‍ജി കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ഏകദേശം 2,70,000 വാഹനങ്ങള്‍ കമ്പനി വിറ്റിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷം 5,00,000 സിഎന്‍ജി വാഹനങ്ങള്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ടൊയോട്ടയുമായുള്ള പങ്കാളിത്തത്തിന് കീഴില്‍ എര്‍ട്ടിഗയുടെയും ബലേനോയുടെയും റീബാഡ്ജ്ഡ് പതിപ്പുകളുടെ സിഎന്‍ജി വേരിയന്റുകളും മാരുതി നിര്‍മിച്ച് കൊടുക്കുന്നു.

maruti ertiga

ഫ്രോങ്ക്‌സ് കൂപ്പെ എസ്‌യുവിയുടെ ടൊയോട്ട റീബാഡ്ജ് പതിപ്പിന്ും ഒരു സിഎന്‍ജി വകഭേദം ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചെറിയ സിഎന്‍ജി കാറുകളെ അപേക്ഷിച്ച് വലിയ കാറുകള്‍ക്കാണ് സ്വീകാര്യത ലഭിക്കുന്നതെന്ന് മാരുതി സുസുക്കി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. എര്‍ട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആള്‍ട്ടോക്കുള്ള ആവശ്യക്കാര്‍ കുറവാണ്.

വില്‍പ്പനയില്‍ ബ്രെസ ഏകദേശം 24 ശതമാനവും ഗ്രാന്‍ഡ് വിറ്റാര ഏകദേശം 14 ശതമാനവും സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്‍ട്രി ലെവല്‍ സിഎന്‍ജി കാറും അതിന്റെ പെട്രോള്‍ വകഭേദവും തമ്മില്‍ ഏകദേശം 90,000-95,000 രൂപ വില വ്യത്യാസം വരും. പ്രാരംഭ വിലയുടെ 1 ശതമാനത്തോളം വരും ഇത്. ഇതാണ് ചെറിയ സിഎന്‍ജി കാറുകള്‍ക്ക് വിപണിയില്‍ ഇടിച്ചുകയറുന്നതിന് തടസമായി നില്‍ക്കുന്ന ഒരു ഘടകം.

fronx cng

2030-ഓടെ തങ്ങളുടെ മൊത്തം വില്‍പ്പനയുടെ 15 ശതമാനം ഇവികളും 25 ശതമാനം ഹൈബ്രിഡുകളുമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബാക്കി 60 ശതമാനം ഫ്‌ലെക്‌സ് ഫ്യുവല്‍, സിഎന്‍ജി, ബയോ-ഗ്യാസ് പവര്‍ട്രെയിന്‍ വാഹനങ്ങള്‍ സംഭാവന ചെയ്യും. ദശാബ്ദത്തിന്റെ അവസാനത്തോടെ സിഎന്‍ജി വാഹനങ്ങള്‍ മൊത്തം വോളിയത്തിലേക്ക് ഏകദേശം 30 മുതല്‍ 35 ശതമാനം സംഭാവന നല്‍കുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, November 11, 2023, 13:00 [IST]
English summary
Ertiga cng contributes over 50 percentage of maruti suzukis overall cng sales details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X