ഇവിയോ അതോ ടർബോ പെട്രോളോ? ടെസ്റ്റിംഗ് കുപ്പായത്തിൽ വീണ്ടും ടാറ്റ സഫാരി

ടാറ്റ മോട്ടോർസ് ഇവി സെഗ്മെന്റിൽ കാര്യമായ മുന്നേറ്റം നടത്താനുള്ള ഒരുക്കത്തിലാണ്. ഹാരിയർ ഇവി, സഫാരി ഇവി, കർവ്വ് ഇവി, സിയാറ ഇവി എന്നിവയാണ് ടാറ്റ മോട്ടോർസിൽ നിന്ന് വരാനിരിക്കുന്ന ഇവി മോഡലുകൾ. കമ്പനി അടുത്തിടെ തങ്ങളുടെ റോഡ്മാപ്പ് വെളിപ്പെടുത്തുകയും അതിൽ ടർബോ പെട്രോൾ പവർട്രെയിനിന്റെ വികസനം സ്ഥിരീകരിക്കുകയും ചെയ്തു.

ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാമൊഫ്ലാജ് ചെയ്ത ഒരു മോഡൽ അടുത്തിടെ ഇൻഡോറിൽ ടെസ്റ്റിംഗ് നടത്തുന്നതായി കണ്ടെത്തിയിരുന്നു, ഇത് ഇലക്ട്രിക് അല്ലെങ്കിൽ ടർബോ പെട്രോൾ പവർട്രെയിനായിരിക്കാം. ടാറ്റ മോട്ടോർസിൽ നിന്നുള്ള പുതിയ സഫാരിയും ഹാരിയറും എം‌ജി ഹെക്ടർ, ഹെക്ടർ പ്ലസ് എന്നീ മിഡ്-സൈസ് എസ്‌യുവികൾക്ക് അനുയോജ്യമായ എതിരാളികളാണ് എന്ന് നിസംശയം പറയാം.

ടെസ്റ്റിംഗ് കുപ്പായത്തിൽ വീണ്ടും ടാറ്റ സഫാരി

മുഖം മിനുക്കലിലൂടെ, ടാറ്റ സഫാരിയെയും ഹാരിയറിനെയും പഴയതിലും കൂടുതൽ ആകർഷകമാക്കി മാറ്റി. ലോഞ്ച് ചെയ്തതിനു ശേഷവും ടാറ്റ സഫാരിയുടെയും ഹാരിയറിന്റെയും പരീക്ഷണം ഫുൾ സ്വിംഗിൽ തുടരുകയാണ്. ടാറ്റയുടെ റോഡ്‌മാപ്പിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും അകലെയുള്ള പുതിയ 1.5 ലിറ്റർ GDI ടർബോ പെട്രോൾ എഞ്ചിൻ നിർമ്മാതാക്കൾ ഇപ്പോഴെ പരീക്ഷിക്കുകയാണെന്നാവും ഇതിനർത്ഥം.

സ്പൈ ഷോട്ടുകളുള്ള ഓപ്പൺ-ടൈപ്പ് ടോപ്പ് ഗ്രില്ല് ഒരു ICE പവർട്രെയിനെ സൂചിപ്പിക്കുന്നു. അല്ലെങ്കിൽ, 1.5 ലിറ്റർ GDI -യൂണിറ്റിന് മുന്നോടിയായി സമാരംഭിക്കാൻ പോകുന്ന പുതിയ ഇലക്ട്രിക് പവർട്രെയിൻ ടാറ്റ പരീക്ഷിക്കുന്നതാവാം. 2024 -ന്റെ തുടക്കത്തിൽ നാല് പുതിയ ഇവികൾ അവതരിപ്പിക്കാൻ ടാറ്റ ഒരുങ്ങുകയാണ്. അതിനാൽ, അടുത്തിടെ കണ്ടെത്തിയ ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് ടെസ്റ്റ് മോഡൽ ഒരു ഇവി ആയിരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ടെസ്റ്റിംഗ് കുപ്പായത്തിൽ വീണ്ടും ടാറ്റ സഫാരി

ഇനി, ടർബോ പെട്രോൾ ആണെങ്കിൽ, ഈ ടെസ്റ്റ് മോഡലിനെ മുഴുവനായും മറക്കേണ്ട ആവശ്യമില്ല. എന്നാൽ സംശയാസ്പദമായ കാർ പൂർണ്ണമായും മറച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. സഫാരി ഇവി, ഹാരിയർ ഇവി ഒരു നിർദ്ദിഷ്ട ഷീറ്റ് മെറ്റൽ അല്ലെങ്കിൽ ബോഡി കിറ്റുകൾ എന്നിവയ്‌ക്കൊപ്പം ഒരു പുതിയ കളർ ഷെയ്ഡും വാഗ്ദാനം ചെയ്തേക്കാം. ഡിസൈനിറെ കാര്യത്തിൽ, ടാറ്റ ഇത് ICE മോഡലുകൾക്ക് സമാനമായി നിലനിർത്തും, നെക്സോൺ ഡ്യുവോയിൽ കണ്ടത് പോലെ.

2023 അപ്പ്ഡേറ്റിലെ അതേ വെർട്ടിക്കലായി ക്രമീകരിച്ച എൽഇഡി ഹെഡ്‌ലൈറ്റുകൾ, വൈഡ് എൽഇഡി ഡിആർഎൽ ലൈറ്റ് ബാർ, സ്‌പോർട്ടി ബമ്പർ എന്നിവ ഇവിയിലും പ്രതീക്ഷിക്കുന്നു. സ്പൈ ഷോട്ടുകളിൽ കാണുന്നത് പോലെ റിയർ രൂപകൽപ്പനയും സമാനമായിരിക്കും. ഹാരിയർ ഇവിയ്ക്ക് സ്റ്റാൻഡേർഡായി പിൻ ഡിസ്ക് ബ്രേക്കുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

ടെസ്റ്റിംഗ് കുപ്പായത്തിൽ വീണ്ടും ടാറ്റ സഫാരി

1.5 ലിറ്റർ GDI ടർബോ പെട്രോൾ ഏകദേശം 170 PS മാക്സ് പവറും 280 Nm പീക്ക് torque ഉം വികസിപ്പിക്കുമെന്ന് ടാറ്റ സ്ഥിരീകരിച്ചു. ഹാരിയർ ഇവി, സഫാരി ഇവി എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും ടാറ്റ സ്ഥിരീകരിച്ചിട്ടില്ല. ഹാരിയർ ഇവി 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രൊഡക്ഷൻ സ്പെക്ക് മോഡലായി കമ്പനി പ്രദർശിപ്പിച്ചിരുന്നു.

500 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്ന ഏകദേശം 60 kWh ബാറ്ററിയാണ് ഇതിൽ വരാൻ സാധ്യത. AWD സംവിധാനമുള്ള ഒരു ഡ്യുവൽ മോട്ടോർ ലേയൗട്ടിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അങ്ങനെയെങ്കിൽ, ഹാരിയറിനും സഫാരിക്കും ഇവി പതിപ്പിൽ എങ്കിലും AWD കഴിവുകൾ ലഭിക്കും. വളരെക്കാലമായി, പ്രത്യേകിച്ച് സഫാരിയിൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഒന്നാണിത്. ഫീച്ചറുകളും കംഫർട്ടുകളും നിലവിലെ ICE പതിപ്പുകൾക്ക് സമാനമായിരിക്കും.

ലോഞ്ച് ചെയ്യുമ്പോൾ, ഹാരിയർ ഇവിയും സഫാരി ഇവിയും പ്രാഥമികമായി വരാനിരിക്കുന്ന മഹീന്ദ്ര XUV.e8 (XUV700 -ന്റെ ഇലക്ട്രിക് പതിപ്പ്) എതിരാളികളായിരിക്കും എന്ന് നിസംശയം പറയാം. അടുത്തിടെയുള്ള ഒരു ടീസറിൽ, മഹീന്ദ്ര തങ്ങളുടെ ഒരു ഇവി ഉപയോഗിച്ച് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത വ്യക്തമാക്കിയിരുന്നു. XUV.e8 ഒരു കൂപ്പെ പതിപ്പും സൃഷ്ടിക്കും, XUV.e9 എന്ന പേരിലാവും ഇത് വരുന്നത്.

ഇവ രണ്ടും AWD സിസ്റ്റമുള്ള ഡ്യുവൽ മോട്ടോർ ലേയൗട്ടിനാൽ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹീന്ദ്ര XUV700, സ്കോർപിയോ N, എംജി ഹെക്ടർ, ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ, ടൊയോട്ട ഇന്നോവ ഹൈക്രോസ് (MPV) തുടങ്ങിയ മിഡ് സൈസ് സെഗ്‌മെന്റിൽ ഹാരിയർ, സഫാരി GDI ടർബോ പെട്രോളിന് എതിരാളികളായി മാറും.

Source: Rushlane

Article Published On: Tuesday, November 7, 2023, 14:02 [IST]
English summary
Ev or turbo petrol tata safari facelift spied testing again
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X