6 ലക്ഷം മാത്രം വിലയുള്ള 'മൈലേജ് കാര്‍' കാത്തിരിക്കുന്നത് 1 ലക്ഷമാളുകള്‍! ഹ്യുണ്ടായിയുടെ പ്ലാന്‍ വേറെയാ മോനേ...

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിയിട്ട് ഇപ്പോള്‍ 27 വര്‍ഷം പിന്നിട്ടു. ഇക്കാലത്തിനിടെ നിരവധി ഉയര്‍ച്ചതാഴ്ചകള്‍ താണ്ടിയാണ് കമ്പനി ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ വാഹന നിര്‍മാതാക്കളായി പേരെടുത്ത് നില്‍ക്കുന്നത്. നിലവിലുള്ള ബെസ്റ്റ് സെല്ലേഴ്സിനൊപ്പം പുതിയ ലോഞ്ചുകള്‍ കൂടി ആയതോടെ ഹ്യുണ്ടായിയുടെ ഗ്രാഫ് മുകളിലേക്ക് കുതിക്കുകയാണ്.

അതിനാല്‍ തന്നെ വില്‍പ്പനയുടെ കാര്യത്തില്‍ ഹ്യുണ്ടായി ചില ലക്ഷ്യങ്ങളും ഇപ്പോള്‍ മനസ്സില്‍ കുറിച്ചുവെച്ചിട്ടുണ്ട്. ഈ വര്‍ഷം അയോണിക് 5 ഇവി, എക്സ്റ്റര്‍ മൈക്രോ എസ്‌യുവി എന്നീ മോഡലുകളാണ് ഹ്യുണ്ടായി പുറത്തിറക്കിയത്. പുത്തന്‍ ലോഞ്ചുകള്‍ ഹിറ്റായതോടെ ആറ് ലക്ഷം യൂണിറ്റ് ആഭ്യന്തര വില്‍പ്പന നാഴികക്കല്ലുമായി 2023 കലണ്ടര്‍ വര്‍ഷം അവസാനിപ്പിക്കാനാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിറ്റ 5.5 ലക്ഷം യൂണിറ്റാണ് ഇതുവരെയുള്ള ബെസ്റ്റ് പ്രകടനം.

hyundai exter

ഈ വര്‍ഷം പുറത്തിറക്കിയ പുതിയ മോഡലുകളുടെ വിജയത്തെ തുടര്‍ന്ന് ഹ്യുണ്ടായി തമിഴ്‌നാട്ടിലെ പ്ലാന്റില്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. ഉല്‍പ്പാദനം അരലക്ഷം യൂണിറ്റ് വര്‍ധിപ്പിച്ച് 820,000 യൂണിറ്റായി ഉയര്‍ത്തി. ആഭ്യന്തര, വിദേശ വിപണികളിലേക്കായി മെത്തം ഉല്‍പാദിപ്പിക്കുന്ന വാഹനങ്ങളുടെ എണ്ണമാണിത്. കോവിഡ് കാലത്തിന് മുമ്പ് ആഗോള മാര്‍ക്കറ്റില്‍ ഹ്യുണ്ടായിയുടെ വിപണി വിഹിതം 15.6 ശതമാനം മാത്രമായിരുന്നു.

എന്നാല്‍ ഈ കലണ്ടര്‍ വര്‍ഷം പുത്തന്‍ ലോഞ്ചുകളുടെ ബലത്തില്‍ വിപണി വിഹിതം ഉയര്‍ത്താന്‍ ബ്രാന്‍ഡിന് സാധിച്ചു. 2023 ജനുവരി-സെപ്റ്റംബര്‍ കാലയളവിലാണ് വിപണി വിഹിതം 18.6 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞത്. ഭാവിയില്‍ അത് 20 ശതമാനം ആക്കി മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വെന്യു, ക്രെറ്റ, അപ്‌ഡേറ്റഡ് വെര്‍ണ എന്നിവ ഇന്ത്യയില്‍ ഹ്യുണ്ടായിക്കായി ശക്തമായ പ്രകടനം തുടരുമ്പോള്‍ ജൂണില്‍ പുറത്തിറക്കിയ എക്സ്റ്ററിനെ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.

hyundai exter side

ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ള ഒരു ലക്ഷത്തിലധികം ഓര്‍ഡറുകളാണ് ഈ മൈക്രോ എസ്‌യുവി നേടിയെടുത്തത്. സെഗ്മെന്റില്‍ ടാറ്റ പഞ്ചിന്റെ എതിരാളിയായിട്ടാണ് ഹ്യുണ്ടായി എക്സ്റ്റര്‍ കൊണ്ടുവന്നത്. എങ്കിലും ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ വില്‍പ്പനയുടെ കാര്യത്തില്‍ പഞ്ചിനെ തൊടാന്‍ എക്സ്റ്ററിന് സാധിച്ചിട്ടില്ല. 2023 ഒക്ടോബറില്‍ ഹ്യുണ്ടായി 8907 യൂണിറ്റ് എക്സ്റ്റര്‍ വിറ്റു. അതേസമയം 15317 യൂണിറ്റ് വില്‍പ്പനയുമായി പഞ്ച് എസ്‌യുവി വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തെത്തി.

വരും മാസങ്ങളില്‍ പഞ്ചിനെ താഴെ ഇറക്കി സെഗ്‌മെന്റ് ലീഡറാകാനായിരിക്കും എക്‌സ്റ്ററിന്റെ ശ്രമം. ഏഴ് വേരിയന്റുകളിലായി വാഗ്ദാനം ചെയ്യുന്ന എക്സ്റ്ററിന്റെ പ്രാരംഭ വില 6 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. EX, EX (O), S, S (O), SX, SX (O), SX (O) കണക്ട് എന്നിവയാണ് എക്സ്റ്ററിന്റെ വേരിയന്റുകള്‍. ഏവര്‍ക്കും സുപരിചിതമായ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് എക്സ്റ്ററിന് കരുത്തേകുന്നത്.

hyundai exter dashboard

ഈ എഞ്ചിന്‍ പരമാവധി 83 bhp കരുത്തും 114 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാം.പെട്രോള്‍ പതിപ്പിനൊപ്പം എക്സ്റ്റര്‍ സിഎന്‍ജി പതിപ്പും ഹ്യുണ്ടായി പുറത്തിറക്കിയിരുന്നു. എക്സ്റ്ററിന്റെ 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ പരമാവധി 69 bhp പവറും 95.2 Nm ടോര്‍ക്കും ആയിരിക്കും നല്‍കുക.

എക്സ്റ്റര്‍ സിഎന്‍ജി 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഒരു കാര്‍ കൂടിയാണ് എക്സ്റ്റര്‍. എക്സ്റ്ററിന്റെ പെട്രോള്‍/മാനുവല്‍ മോഡല്‍ ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ പെട്രോള്‍/ഓട്ടോമാറ്റിക് മോഡല്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.

hyundai exter rear

മറ്റ് സിഎന്‍ജി കാറുകള്‍ പോലെ എക്സ്റ്റര്‍ സിഎന്‍ജിയും മൈലേജിന്റെ കാര്യത്തില്‍ പുലിയാണ്. കിലോഗ്രാമിന് 27.10 കിലോമീറ്റര്‍ ആണ് എക്സ്റ്റര്‍ സിഎന്‍ജിക്ക് ഹ്യുണ്ടായി പറയുന്ന ഇന്ധനക്ഷമത. മുടക്കുന്ന ക്യാഷിനൊത്ത മൊതലാണ് എക്സ്റ്ററെന്നതിനാല്‍ തന്നെയാണ് ആളുകള്‍ കാര്‍ വാങ്ങാന്‍ ഇരച്ചെത്തുന്നത്. അതുകൊണ്ട് തന്നെ മോഡലിന്റെ കാത്തിരിപ്പ് കാലയളവും കൂടുകയാണ്. ഒക്ടോബര്‍ മാസം 78 ആഴ്ച മുതല്‍ 18 മാസം വരെയാണ് എക്സ്റ്ററിന്റെ കാത്തിരിപ്പ് കാലയളവ്.

More from DriveSpark

Article Published On: Saturday, November 18, 2023, 10:30 [IST]
English summary
Exter received over one lakh booking hyundai aims for new sales milestone in 2023 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X