വണ്ടിക്കമ്പനികളുടെ 'ഷേപ്പ്' മാറ്റുന്ന ഫെയ്‌സ്‌ലിഫ്റ്റുകൾ; 2023-ല്‍ മുഖംമിനുക്കിയെത്തിയ കാറുകൾ ഇവയാണ

ഒരു കാര്‍ എത്ര തന്നെ മികച്ച മോഡലാണെങ്കിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താതെ നിലനിര്‍ത്തിയാല്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പ്രായാസപ്പെടുമെന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അക്കാരണം കൊണ്ടാണ് വാഹന നിര്‍മാതാക്കള്‍ സ്‌പെഷ്യല്‍ എഡിഷന്‍, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് എല്ലാ വര്‍ഷവും ഒരു പുതിയ വാഹനം പുറത്തിറക്കാന്‍ സാധിച്ചെന്ന് വരില്ല.

അതുകൊണ്ടാണ് നിലവിലുള്ള മോഡലുകളുടെ ഡിസൈനില്‍ കുറച്ച് മാറ്റങ്ങള്‍ ഫീച്ചര്‍ അപ്‌ഗ്രേഡുകളുമായി ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ അവതരിപ്പിക്കുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ വില്‍പ്പനയില്‍ കുതിപ്പുണ്ടാക്കാന്‍ സഹായിച്ച ചില മോഡലുകളുണ്ട്. ഇന്ത്യയിലെ ഏറ്റവുാ ജനപ്രിയ എസ്‌യുവികളില്‍ ഒന്നായ ടാറ്റ നെക്‌സോണ്‍ ഇതിന് ഒരു ഉദാഹരണമാണ്. 2023 കലണ്ടര്‍ വര്‍ഷവും ഒത്തിരി മോഡലുകള്‍ മുഖംമിനുക്കി വിപണിയില്‍ എത്തിയിരുന്നു. അതില്‍ ചില സുപ്രധാന ലോഞ്ചുകള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്താം. ആഡംബര കാറുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

mg hector

എംജി ഹെക്ടര്‍/ഹെക്ടര്‍ പ്ലസ്: അകത്തും പുറത്തും അല്‍പ്പം കൂടി പ്രീമിയമാക്കി ഹെക്ടര്‍ ബ്രദേഴ്‌സിന് ഈ വര്‍ഷം എംജി ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചിരുന്നു. മുന്‍വശത്തുള്ള വലിയ ഗ്രില്ലിനൊപ്പം പുറംഭാഗം കൂടുതല്‍ ബോള്‍ഡായി കാണപ്പെടുന്നു. മുന്‍വശത്ത് വളരെയധികം ക്രോം എലമെന്റ്‌സും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വലിയ ടച്ച്‌സ്‌ക്രീന്‍ യൂണിറ്റ് നല്‍കി ക്യാബിന്‍ കൂടുതല്‍ പ്രീമിയമാക്കി മാറ്റി. ലെവല്‍ 2 ADAS സാങ്കേതികവിദ്യ സജ്ജീകരിച്ച് എസ്‌യുവികളുടെ സേഫ്റ്റിയും എംജി കൂട്ടിയിട്ടുണ്ട്.

ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ്: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മിഡ്‌സൈസ് സെഡാനുകളില്‍ ഒന്നാണ് ഹോണ്ട സിറ്റി. പുത്തന്‍ അവതാരത്തില്‍ 2020-ലാണ് സിറ്റി വിപണിയില്‍ എത്തിയത്. ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയും നോണ്‍ ഹൈബ്രിഡ് മോഡലുകളില്‍ ADAS ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചും സെഡാനെ മുഖംമിനുക്കി ജാപ്പനീസ് ബ്രാന്‍ഡ് വിപണിയില്‍ എത്തിച്ചു. മാത്രമല്ല ഹൈബ്രിഡ് പതിപ്പിന്റെ പുത്തന്‍ വേരിയന്റും ഓഫറിലുണ്ടായിരുന്നു. എന്നാല്‍ 1.5 VTEC പെട്രോള്‍ എഞ്ചിനില്‍ മാറ്റങ്ങളൊന്നും വരുത്തിയില്ല.

 2023 kia seltos

കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ആദ്യമായി ഇന്ത്യയിലെത്തിച്ച മോഡലാണ് സെല്‍റ്റോസ്. 2019-ല്‍ പുറത്തിറങ്ങിയ എസ്‌യുവി ഈ വര്‍ഷമാണ് ആദ്യമായി മുഖംമിനുക്കി എത്തിയയത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുള്ള ഡീസല്‍ എഞ്ചിന്‍ ഉള്‍പ്പെടെ നിരവധി സവിശേഷതകളും ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളുമുള്ള മികച്ച എസ്‌യുവിയായ സെല്‍റ്റോസില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ കിയ വരുത്തിയിട്ടില്ല. എന്നാല്‍ അകത്തും പുറത്തും ചില്ലറ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഒരു വലിയ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കൊണ്ടുവന്നിട്ടുണ്ട്.

ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റ്: പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ i20-ക്ക് ഈ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചു. ഇതിന് പുതിയ എല്‍ഇഡി ഹെഡ്ലാമ്പും ടെയില്‍ലൈറ്റ് സജ്ജീകരണവും പുതിയ ഫീച്ചറുകളും പ്രീമിയം ഹാച്ചില്‍ കമ്പനി കൊണ്ടുവന്നു. എന്നാല്‍ 1.2-ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനില്‍ മാത്രം ഓഫര്‍ ചെയ്യുന്ന കാര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ വാങ്ങാന്‍ സാധിക്കില്ല.

2023 tata nexon

ടാറ്റ നെക്‌സോണ്‍/ നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റ്: 2017-ല്‍ വിപണിയില്‍ എത്തിയ നെക്‌സോണിന്റെ രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. ഫെയ്‌സ്‌ലിഫ്റ്റല്ല ജെനറേഷന്‍ അപ്‌ഡേറ്റാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഇതിന്റെ അകത്തും പുറത്തുമുള്ള മാറ്റങ്ങള്‍. ടാറ്റ കര്‍വ് എസ്‌യുവി കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഫ്യൂച്ചറിസ്റ്റിക് ലുക്കിലാണ് പുതിയ നെക്‌സോണ്‍ വരുന്നത്.

വലിയ ടച്ച്സ്‌ക്രീന്‍ സിസ്റ്റം ഉള്‍ക്കൊള്ളുന്ന പുതിയ ഡാഷ്ബോര്‍ഡ് ലൗട്ടിനൊപ്പം കൂടുതല്‍ പ്രീമിയം ഫീല്‍ ഉയര്‍ത്തുന്ന പുത്തന്‍ ഇന്റീരിയറും സബ് 4 മീറ്റര്‍ എസ്‌യുവിക്ക് ലഭിക്കുന്നു. ഷാസിയും എഞ്ചിനും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും അതേപടി നിലനിര്‍ത്തിയപ്പോള്‍ ഒരു DCA ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കൂടി ചേര്‍ത്തിട്ടുണ്ട്. നെക്സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റിലോക്ക് വന്നാല്‍ ഐസിഇ മോഡലില്‍ വരുത്തിയ മാറ്റങ്ങള്‍ അല്ലാതെ ബാറ്ററിയിലും മോട്ടോറിലും കാര്യമായ മാറ്റങ്ങളൊന്നുമില്ല. എന്നാല്‍ റേഞ്ച് ചെറുതായി വര്‍ധിച്ചിട്ടുണ്ട്.

2023 tata harrier

ടാറ്റ ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റ്: ആഭ്യന്തര വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള 5 സീറ്റര്‍ എസ്‌യുവിക്ക് കാലാനുസൃതമായ മാറ്റങ്ങളോടെ ഇപ്പോള്‍ നല്ല മോഡേണ്‍ ലുക്കില്‍ പുതുക്കിപ്പണിതിട്ടുണ്ട്. പുതിയ സ്‌റ്റൈലിംഗിന്റെ ഫലമായി ഹാരിയറിന്റെ റോഡ് പ്രസന്‍സ് കൂടി. വലിയ ടച്ച്സ്‌ക്രീന്‍ യൂണിറ്റുകളും കൂടുതല്‍ പ്രീമിയം-ലുക്ക് ഡാഷ്ബോര്‍ഡും കാറിന്റെ അകത്തളത്തിന് ഫ്രഷ് ഫീല്‍ നല്‍കുന്നു.

ഹൈഡ്രോളിക് യൂണിറ്റിന് പകരം ഇലക്ട്രിക്-അസിസ്റ്റഡ് പവര്‍ സ്റ്റിയറിംഗ് കൊണ്ടുവന്നതല്ലാതെ കാര്യമായ മെക്കാനിക്കല്‍ മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. ഈ മാറ്റം കാറിനെ സിറ്റി, ഹൈവേ ഡ്രൈവിംഗിന് കൂടുതല്‍ അനുയോജ്യമാക്കി മാറ്റുന്നു. മാത്രമല്ല ഇപ്പോഴത്തെ ട്രെന്‍ഡിംഗ് ഫീച്ചറായ ADAS ടെക്കും കാറില്‍ ടാറ്റ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എസ്‌യുവി GNCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിംഗും വാരിക്കൂട്ടി.

ടാറ്റ സഫാരി: ഹാരിയര്‍ എസ്‌യുവിയുടെ 3 വരി പതിപ്പാണ് സഫാരി. ഹാരിയറില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഫാരിയില്‍ ചില്ലറ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട് ടാറ്റ. 7 സീറ്റര്‍ എസ്‌യുവിയുടെ ഉയര്‍ന്ന വേരിയന്റുകളില്‍ ADAS സേഫ്റ്റി സ്യൂട്ട് ലഭിക്കുന്നു. ഹാരിയറിനെ പോലെ സഫാരിയും ഇടിക്കൂട്ടില്‍ 5 സ്റ്റാര്‍ റേറ്റിംഗുമായി തിളങ്ങി.

കിയ സോനെറ്റ്: ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രിയ കോംപാക്ട് എസ്‌യുവിയായ സോനെറ്റിന് ഈ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചു. പുതിയ എക്‌സ്റ്റീരിയര്‍ സ്‌റ്റൈലിംഗിനൊപ്പം കൈനിറയെ ഫീച്ചറുകളുമായിട്ടാണ് 2024 സോനെറ്റ് എത്തുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തിരികെ കൊണ്ടുവന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ധാരളം ഫീച്ചറുകള്‍ക്കുമൊപ്പം ADAS കിറ്റും ലഭിക്കുന്നു. വില പ്രഖ്യാപനം 2024 ജനുവരിയിലാണ് നടക്കുക.

Article Published On: Tuesday, December 26, 2023, 13:13 [IST]
English summary
Facelifted cars launched in 2023 from tata to kia details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X