ഈ താമര ഇന്ത്യയിൽ വിരിയുമോ; നവംബർ 9 മുതൽ വിപണി പിടിക്കാൻ ലോട്ടസ്

ഏവരുടേയും ഇഷ്ടബ്രാൻഡായ ലോട്ടസ് 2023 നവംബർ മാസം ഒൻപതിന് ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ ആദ്യം കാൽവയ്ക്കുകയാണ്. ചൈനീസ് ബ്രാൻഡായ ഗീലിയുടെ ഉടമസ്ഥതയിലുള്ള ലോട്ടസ് തങ്ങളുടെ മോഡലുകൾ ന്യൂഡൽഹിയിലെ എക്‌സ്‌ക്ലൂസീവ് മോട്ടോഴ്‌സ് വഴിയാണ് വിൽക്കുക. ലോട്ടസിന്റെ ഇന്ത്യയിലെ പ്ലാനുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ഏതൊക്കെ കാറുകളായിരിക്കും, ഏതൊക്കെ പതിപ്പുകളാണ് എന്നുളളത് വരും ദിവസങ്ങളിലാണ് അറിയാൻ സാധിക്കുക.

ആദ്യത്തെ രണ്ട് മോഡലുകൾ പെട്രോളിൽ പ്രവർത്തിക്കുന്ന എമിറ സ്‌പോർട്‌സ്‌കാറും ഓൾ-ഇലക്‌ട്രിക് എലെട്രെ എസ്‌യുവിയുമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. രണ്ടും CBU പതിപ്പിലായിരിക്കും രാജ്യത്തേക്ക് കൊണ്ടുവരുക, അതിന്റെ ഫലമായി വില വളരെ കൂടുതലാകാനും സാധ്യതയുണ്ട്. എന്തായാലും ഇവ എപ്പോൾ എത്തുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഈ താമര ഇന്ത്യയിൽ വിരിയുമോ; നവംബർ 9 മുതൽ വിപണി പിടിക്കാൻ ലോട്ടസ്

ലോട്ടസ് എമിറ എന്നത് പൂർണമായും ഒരു ഭാരം കുറഞ്ഞ സ്‌പോർട്‌സ്‌കാറാണ്, അത് വാഹനത്തിൻ്റെ കരുത്തിനും കംഫർട്ടിനും സുഖസൗകര്യത്തിനും പകരം കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്റ്റെബിളിറ്റിയിലും ഡ്രൈവിംഗ് സുഖത്തിലുമാണ്. ഇത് എലീസ്, എക്സിഗെ, എസ്പ്രിറ്റ്, എലാൻ തുടങ്ങിയ പ്രശസ്ത ലോട്ടസ് മോഡലുകളുടെ പിൻഗാമിയാണ്. എമിറ അതിന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമാകുന്നത് ഫിറ്റ് ആന്റ് ഫിനിഷിലും കംഫർട്ട് ഫീച്ചറുകളിലും ആണ്. ഡോർ പോക്കറ്റുകളും കപ്പ് ഹോൾഡറുകളും, ഡിജിറ്റൽ ഇൻസ്ട്രുമെന്റുകളും സെൻട്രൽ ടച്ച്‌സ്‌ക്രീനും കമ്പനിയുടെ കാറുകളിൽ മുമ്പ് കണ്ടിട്ടില്ലാത്ത ആഡംബരത്തിന്റെ അളവ് കൂട്ടുന്നുണ്ട്.

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് രണ്ട് പവർട്രെയിനുകളിലാണ് വാഹനം ലഭ്യമാകുക. 365 bhp, 2.0 ലിറ്റർ ഫോർ സിലിണ്ടർ എഎംജി എഞ്ചിൻ, ടൊയോട്ടയിൽ നിന്ന് ലഭിക്കുന്ന 406 bhp, 3.5 ലിറ്റർ V6. ആദ്യത്തേത് 8-സ്പീഡ് ഓട്ടോമാറ്റിക്കുമായി ജോടിയാക്കും, രണ്ടാമത്തേതിൽ 6-സ്പീഡ് ഗിയർബോക്‌സ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര വിപണികളിൽ V6-നൊപ്പം 6-സ്പീഡ് മാനുവലും കമ്പനി ഓഫർ ചെയ്യുന്നുണ്ട്, എന്നിരുന്നാലും ഇന്ത്യയിലേക്ക് എത്തുമെന്ന് തോന്നുന്നില്ല.

ഈ താമര ഇന്ത്യയിൽ വിരിയുമോ; നവംബർ 9 മുതൽ വിപണി പിടിക്കാൻ ലോട്ടസ്

ലോട്ടസ് എലെട്രാ എന്നത് അന്താരാഷ്ട്ര മാർക്കറ്റിൽ കമ്പനിയുടെ ഏറ്റവും കൂടുതൽ ആരാധകർ കാത്തിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി മോഡലാണ്. 47 ശതമാനം ഉയർന്ന കരുത്തുള്ള സ്റ്റീലും 43 ശതമാനം അലൂമിനിയവും ഉപയോഗിച്ചിട്ടുണ്ടെങ്കിലും, എലെട്രയുടെ ഭാരം 2,520 കിലോഗ്രാം ആണ്. എന്നിട്ടും, 5.1 മീറ്റർ നീളവും 1.6 മീറ്റർ ഉയരവുമുള്ള ഈ എസ്‌യുവി, 0.26 ഡ്രാഗ് കോഫിഫിഷ്യന്റുള്ള, ഒറ്റ ചാർജിൽ പരമാവധി 600 കിലോമീറ്റർ റേഞ്ച് നേടാൻ സഹായിക്കുന്നു.

ലോട്ടസ് ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ മൂന്ന് മോഡലുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. - എലെട്രെ, എലെട്രെ എസ്, എലെട്രെ ആർ - 911 bhp യാണ് ഇതിൻ്റെ കരുത്ത്. മറ്റ് രണ്ട് മോഡലുകൾക്കും 611 bhp -യാണ് കരുത്ത്. ഇവ മൂന്നിനും ഒരേ 109kWh ബാറ്ററിയാണ് നൽകുന്നത്. വാഹനത്തിൻ്റെ എക്‌സ് ഷോറൂം വില 2.5 കോടി മുതൽ 3.1 കോടി രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.

ഈ താമര ഇന്ത്യയിൽ വിരിയുമോ; നവംബർ 9 മുതൽ വിപണി പിടിക്കാൻ ലോട്ടസ്

ബേസ് മോഡൽ Eletre, S മോഡലുകൾ രണ്ടും ഒരേ 603bhp, 710Nm ഡ്യുവൽ മോട്ടോർ സെറ്റപ്പ് ഉപയോഗിക്കുന്നു, അത് സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. Eletre, Eletre S മോഡലുകൾ വെറും 4.5 സെക്കൻഡിൽ 0-100km/h വേഗത്തിൽ കുതിക്കുന്നവയാമ്, കൂടാതെ 258km/h വേഗത കൈവരിക്കാൻ കഴിയും.

Eletre 194mm വരെ ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നു, എലെട്രായുടെ പിന്നിലെ ബൂട്ടിന് 688 ലിറ്റർ ലഗേജ് വരെ ഉൾക്കൊള്ളാൻ കഴിയും. പ്രീമിയം ഹൈ-ഗ്രേഡ് മെറ്റീരിയലുകളും കസ്റ്റമൈസ്ഡ് ചോയ്‌സുകളും സഹിതം ആറ് സ്റ്റൈലിലാണ് എലെറ്ററിന്റെ ക്യാബിൻ വാഗ്ദാനം ചെയ്യുന്നത്. എല്ലാ മോഡലുകളിലും ഒരു ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും Apple CarPlay എന്നിവയ്‌ക്കൊപ്പം വലിയ പോർട്രെയിറ്റ്-ഓറിയന്റഡ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഫീച്ചർ ചെയ്യുന്നുണ്ട്.

ഉപഭോക്താവിന്റെ താൽപ്പര്യം ആശ്രയിച്ച് നാലോ അഞ്ചോ സീറ്റ് കോൺഫിഗറേഷനുകളിലാണ് എലെട്രാ വാഗ്ദാനം ചെയ്യുന്നതെങ്കിലും അഞ്ച് സീറ്റർ ഓപ്ഷനാണ് സ്റ്റാൻഡേർഡ് ഓഫർ. എന്തായാലും ഇന്ത്യയിലേക്ക് എത്തുമ്പോഴുളള സ്ഥിതി എന്താകുമെന്ന് കണ്ട് തന്നെ അറിയണം. ഇലക്ട്രിക് കാർ ഭീമനായ ടെസ്‍‌ല പോലും ഇന്ത്യയിലേക്ക് വരുന്നതിനായി കാത്തിരിക്കുകയാണ്.

Article Published On: Tuesday, November 7, 2023, 15:23 [IST]
English summary
Famous sportscar brand lotus first outlet in delhi opening early 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X