റേഞ്ച് മാത്രമല്ല ചാർജിംഗും മുഖ്യം; ലോകത്തിലെ ഫാസ്റ്റ് ചാർജിംഗ് ഇവി കിരീടം സ്വന്തമാക്കിയത് ദാ ഇവരാണ്
ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) കാര്യത്തിൽ, മൂല്യം എന്നത് അവയുടെ ബാറ്ററി & ഡ്രൈവിംഗ് റേഞ്ചിൽ മാത്രമല്ല, ചാർജിംഗ് സ്പീഡിനേയും ആശ്രയിച്ചാണ്. ലോകമെമ്പാടുമുള്ള നിരത്തുകളിൽ ഇവികൾ കൂടുതലായി എത്തുന്നതിനാൽ, ഈ വാഹനങ്ങൾ വേഗത്തിൽ ചാർജ് ചെയ്യാനുള്ള കഴിവും വളരെ പ്രധാനമാണ്. എന്നിരുന്നാലും, ചാർജിംഗ് സ്പീഡിന്റെ അടിസ്ഥാനത്തിൽ 'വേഗത' നിർവചിക്കുന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് ലളിതമാക്കാൻ യുഎസ് ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ് റിസോഴ്സ് കമ്പനിയായ എഡ്മണ്ട്സ് അടുത്തിടെ ഒരു പരീക്ഷണം നടത്തി.
എഡ്മണ്ട്സിന്റെ ചാർജിംഗ് സ്പീഡ് ടെസ്റ്റ്: എഡ്മണ്ട്സ്, ഫാസ്റ്റ് ചാർജിംഗ് കഴിവുകളെ അടിസ്ഥാനമാക്കി റാങ്ക് ചെയ്യുക എന്ന ലക്ഷ്യത്തോടെ 43 വ്യത്യസ്ത ഇലക്ട്രിക് കാറുകളോളം പരീക്ഷിച്ചു. ഈ ഇവികളിൽ ബാറ്ററി സാങ്കേതികവിദ്യയും കപ്പാസിറ്റിയും വ്യത്യാസപ്പെട്ടിട്ടുണ്ട് എങ്കിലും, ഓരോന്നും എത്ര വേഗത്തിൽ ചാർജ് ചെയ്യാം എന്നതിലായിരുന്നു ടെസ്റ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ പഠനത്തിന്റെ കണ്ടെത്തലുകൾ തീർച്ചയായും വിജ്ഞാനം വർധിപ്പിക്കുന്നതായിരുന്നു.

ടെസ്റ്റിലെ ടോപ്പ് പെർഫോർമേർസ്: ഒരൊറ്റ മോട്ടോറുള്ള ഹ്യുണ്ടായി അയോണിക് 6 ലിമിറ്റഡ് RWD (റിയർ വീൽ ഡ്രൈവ്), ഒരു മണിക്കൂറിൽ ചാർജ് ചെയ്താൽ അതിന്റെ ഡ്രൈവിംഗ് റേഞ്ചിലേക്ക് 868 മൈൽ (ഏകദേശം 1,400 കിലോമീറ്റർ) ആഡ് ചെയ്യാൻ കഴിയുമെന്ന് കാണിച്ചുകൊണ്ട് കിരീടം സ്വന്തമാക്കി.
മണിക്കൂറിൽ 769 മൈൽ (ഏകദേശം 1,240 കിലോമീറ്റർ) ചാർജിംഗ് കൈവരിച്ച് 2022 കിയ EV6 വിൻഡ് RWD രണ്ടാം സ്ഥാനം നേടി. അയോണിക് 6 -ന്റെ ഡ്യുവൽ മോട്ടോർ വേരിയന്റാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ ലീഡർമാരെ പിന്തുടർന്ന്, ഫോർഷ ടെയ്കാൻ 4S -ന് മണിക്കൂറിൽ 690 മൈൽ (ഏകദേശം 1,110 കിലോമീറ്റർ) ചാർജ് കൈവരിക്കാൻ കഴിഞ്ഞു.

അതേസമയം കിയ EV6 GT ലൈനും ട്വിൻ മോട്ടോർ സജ്ജീകരണവുമായി വരുന്ന അയോണിക് 5 ഉം ഒട്ടും തന്നെ പിന്നിൽ അല്ല. ഈ പട്ടികയിൽ ഹ്യുണ്ടായി, കിയ എന്നിവയുടെ ആധിപത്യം ശ്രദ്ധേയമാണ്, കൂടാതെ മറ്റ് പ്രശസ്ത ബ്രാൻഡുകളേയും ഇക്കാര്യത്തിൽ ഇഴർ പിന്നിലാക്കുന്നു.
മറ്റ് കോംപറ്റീറ്റർ മോഡലുകൾ: മണിക്കൂറിൽ 593 മൈൽ (ഏകദേശം 954 കിലോമീറ്റർ) ചാർജ് കൈവരിക്കുന്ന EQS 450+ ഇലക്ട്രിക് സെഡാനുമായി മെർസിഡീസ് ഏഴാം സ്ഥാനത്ത് എത്തി. ജെനസിസ് ഇലക്ട്രിഫൈഡ് G80 എട്ടാം സ്ഥാനത്തെത്തി. മണിക്കൂറിൽ 588 മൈൽ ചാർജാവാനുള്ള കഴിവാണ് ഇതിനുള്ളത്. അതിന് പിന്നാലെ, മണിക്കൂറിൽ 584 മൈൽ (ഏകദേശം 940 കിലോമീറ്റർ) റേഞ്ച് ഒരു മണിക്കൂർ ചാർജ്ജിൽ നേടാനാവുന്ന പോർഷ ടെയ്‌കാൻ GTS മോഡലാണ് ലിസ്റ്റിൽ.

ആഗോള ഇവി സ്പെയ്സിൽ മുന്നിട്ടുനിന്നിട്ടും, ടെസ്‌ലയ്ക്ക് കഷ്ടപ്പെട്ട് ആദ്യ പത്തിൽ ഇടംനേടാനെ ആയുള്ളൂ. ബ്രാൻഡിന്റെ മോഡൽ 3 ലോംഗ് റേഞ്ച് മണിക്കൂറിൽ 569 മൈൽ (ഏകദേശം 915 കിലോമീറ്റർ) ചാർജ് കൈവരിക്കാനാവുന്നതാണ്. മോഡൽ 3 ഉൾപ്പെടെ നിരവധി ടെസ്‌ല മോഡലുകൾ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളുടെ പട്ടികയിൽ ഉയർന്ന സ്ഥാനം നേടിയിട്ടുണ്ടെങ്കിലും, ചാർജിംഗ് വേഗതയുടെ കാര്യത്തിൽ അവ പല പ്രമുഖ എതിരാളികളേക്കാളും പിന്നിലാണ് എന്നതാണ് വസ്തുത.
ചാർജിംഗ് സ്പീഡിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ: ഒരു ഇലക്ട്രിക് കാറിന്റെ ചാർജിംഗ് സ്പീഡിനെ ബാധിക്കുന്ന നിരവധി ഘടകങ്ങൾ എഡ്മണ്ട്സ് ചൂണ്ടിക്കാട്ടുന്നുണ്ട്. ബാറ്ററി സാങ്കേതികവിദ്യ, ചാർജർ കപ്പാസിറ്റി, ഇവിയുടെ ഭാരം, ചാർജിംഗ് എഫിഷ്യൻസി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശരാശരി ചാർജിംഗ് പവറിനെ (കിലോവാട്ടിൽ) എഡ്മണ്ട്സ് പരീക്ഷിച്ച കൺസംഷൻ ഫിഗറുമായി ഹരിച്ചാണ് ഓരോ ഇവിയുടെയും ചാർജിംഗ് സ്പീഡ് കണക്കുകൾ കണക്കാക്കുന്നത്.

ഒരു മണിക്കൂറിൽ എത്ര മൈൽസ് എന്ന ഫലം ലഭിക്കുന്നതിന് ഈ കണക്ക് 100 കൊണ്ട് ഗുണിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ, ആഗോള തലത്തിൽ റോഡുകളിൽ ഇവികൾ കൂടുതൽ ട്രാക്ഷൻ നേടുന്നതിനാൽ, അവയുടെ ചാർജിംഗ് കഴിവുകൾ മനസ്സിലാക്കുന്നത് നിർണായകമാണ്. എഡ്മണ്ടിന്റെ ഈ പഠനം ഫാർസ്റ്റ് ചാർജിംഗ് ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള വിലയേറിയ ഉൾക്കാഴ്ചകൾ നൽകുന്നു, ഇത് ഇവി സാങ്കേതികവിദ്യയിൽ ഭാവിയിലെ മുന്നേറ്റങ്ങൾക്ക് കാരണമായേക്കാം.


Click it and Unblock the Notifications








