വെന്യുവിനേക്കാൾ കേമനോ പുത്തൻ സോനെറ്റ്? കിയ മോഡലിന് മേൽക്കൈ നൽകുന്ന ഫീച്ചറുകൾ
2020 -ൽ സോനെറ്റ് സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്‌മെന്റിൽ കിയ പ്രവേശിച്ചപ്പോൾ, അതിന്റെ കസിൻ, ഹ്യുണ്ടായി വെന്യുവിന് ശേഷമുള്ള ഒരേയൊരു പ്രീമിയം ഓഫറായിരുന്നു ഇത് എന്ന് നിസംശയം പറയാം. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല, സെഗ്‌മെന്റിൽ പല എതിരാളികളും ചില മേഖലകളിൽ ഇതിനോടൊപ്പം കിടപിടിക്കുകയും ചില സാഹചര്യങ്ങളിൽ മറികടക്കുകയും ചെയ്തിട്ടുണ്ട്.
അതിനാൽ, പുതിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ ഹ്യുണ്ടായി സഹോദരൻ ഉൾപ്പെടെയുള്ള കോംപറ്റീഷന് എതിരെ മുൻതൂക്കം നിലനിർത്താൻ എപ്പോഴത്തേക്കാളും കൂടുതൽ സാങ്കേതികവിദ്യകൾ പായ്ക്ക് ചെയ്യുന്നു എന്നത് ഒരു അതിശയമല്ല. സുഖം, സൗകര്യം, സുരക്ഷാ സാങ്കേതികവിദ്യ എന്നിവയുടെ കാര്യത്തിൽ സോനെറ്റും വെന്യുവും ഇപ്പോൾ ഏറെക്കുറെ ഇഞ്ചോട് ഇഞ്ച് ആണെങ്കിലും, ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ സോനെറ്റിന് ഇപ്പോഴും ചെറിയ മുൻതൂക്കമുണ്ട്. അവ എന്തെല്ലാം എന്ന് നോക്കാം:

ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ: കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിലെ ഹൈലൈറ്റായി വരുന്ന പുതിയ ഫീച്ചറുകളിൽ ഒന്ന് 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയാണ്. താരതമ്യപ്പെടുത്തുമ്പോൾ, വെന്യുവിന് ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു. സോനെറ്റിൽ, ഹ്യുണ്ടായി അൽകാസറിൽ കാണുന്നത് പോലെ ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിനായുള്ള പുതിയ ഡ്രൈവർ ഡിസ്പ്ലേ റിലേകൾ ഫീഡ് ചെയ്യുന്നു. അപ്പ്ഡേറ്റഡ് എസ്‌യുവിയിൽ HTX+ വേരിയന്റ് മുതൽ 10.25 ഇഞ്ച് ഡിജിറ്റൽ സ്‌ക്രീനാണ് കിയ വാഗ്ദാനം ചെയ്യുന്നത്.
360-ഡിഗ്രി ക്യാമറ: ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം കിയ സോനെറ്റ് 360-ഡിഗ്രി ക്യാമറ ഫംഗ്ഷനുമായി വരുന്നു. മുകളിൽ സൂചിപ്പിച്ചതു പോലെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലേക്ക് ഫീഡ് റിലേ ചെയ്യുന്ന ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ ഫീച്ചറും ഇതിന് ലഭിക്കുന്നു. പുതിയ സോനെറ്റിന്റെ 360-ഡിഗ്രി ക്യാമറ സജ്ജീകരണം കിയയുടെ സ്മാർട്ട്‌ഫോൺ ആപ്പ് വഴി റിമോട്ടായി ആക്‌സസ് ചെയ്യാനും കഴിയും. എസ്‌യുവിയുടെ പൂർണ്ണമായി ലോഡുചെയ്ത GTX+, X -ലൈൻ വേരിയന്റുകളിൽ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത് എന്നത് ശ്രദ്ധിക്കണം.

ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ: കിയ സോനെറ്റ് ആദ്യമായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയത് മുതൽ, പിന്നിൽ മാത്രമല്ല, മുന്നിലും പാർക്കിംഗ് സെൻസറുകൾ വാഗ്ദാനം ചെയ്തിരുന്നു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പവും, ഹ്യുണ്ടായി വെന്യൂവിനേക്കാൾ ഒരുപടി മുന്നിൽ ഈ സവിശേഷത എസ്‌യുവി ഒരു മേൽക്കായായി തുടരുന്നു, ഇത് മിഡ് സ്പെക്ക് HTK ട്രിം മുതൽ സോനെറ്റിൽ ലഭ്യമാണ്.
ഒരു വലിയ ടച്ച്‌സ്‌ക്രീൻ യൂണിറ്റ്: 2019 -ൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സെഗ്‌മെന്റ് ഫസ്റ്റ് 8.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് യൂണിറ്റ് ഹ്യുണ്ടായി വെന്യുവിന് ലഭിച്ചിരുന്നു എങ്കിലും, 2022-ൽ എസ്‌യുവിക്ക് ഒരു പുതുക്കൽ നൽകിയപ്പോഴും കാർ നിർമ്മാതാക്കൾ അത് ഒരു വലിയ ഡിസ്‌പ്ലേയിലേക്ക് അപ്‌ഗ്രേഡ് ചെയ്തില്ല. എന്നാൽ വലിയ 10.25 -ഇഞ്ച് ടച്ച്‌സ്‌ക്രീനുമായി കിയ കസിൻ ഇപ്പോൾ മുന്നിലാണ്. ടോപ്പ് സ്‌പെക്ക് HTX+, GTX+, X-ലൈൻ വേരിയന്റുകളിൽ മാത്രമേ ഇത് ലഭ്യമാവൂ.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ: സോനെറ്റിൽ വരുന്ന സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളിൽ ഒന്നാണിത്, ഇപ്പോൾ പല സെഗ്‌മെന്റുകളിൽ കൂടുതൽ സാധാരണമായ ഓഫറായി മാറി വരുന്ന ഒരു ഫീച്ചറാണിത്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇപ്പോൾ ഉയർന്ന സ്പെക്ക് HTX+ ട്രിം മുതൽ ലഭ്യമാണ്. മറുവശത്ത്, ഈ കംഫർട്ട് ഫീച്ചർ ഇപ്പോഴും വെന്യുവിൽ വരുന്നില്ല.
ഡീസൽ ഓട്ടോ കോമ്പോ: ഡീസൽ എഞ്ചിനിനൊപ്പം ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ഒരേയൊരു മോഡൽ കിയ സോനെറ്റ് മാത്രമായി തുടരുന്നു. വെന്യുവിന് ഇതേ എഞ്ചിൻ ഓപ്ഷൻ ഉണ്ടെങ്കിലും, ഓട്ടോമാറ്റിക്കിന്റെ സൗകര്യം ഇതിന് ലഭിക്കുന്നില്ല. മിഡ് സ്പെക്ക് HTX -ലും പൂർണ്ണമായി ലോഡുചെയ്ത GTX+, X -ലൈൻ വേരിയന്റുകളിലും ഡീസൽ ഓട്ടോ കോമ്പോയ്ക്കൊപ്പം കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നു.

ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ: ഹ്യുണ്ടായി വെന്യുവിനു മുകളിൽ കിയ സോനെറ്റിനുള്ള മറ്റൊരു സുരക്ഷാ ഫീച്ചറാണ്, ഇതിന് ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ ലഭിക്കുന്നു എന്നത്. ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ കൂടുതൽ കൺട്രോൾഡ് ബ്രേക്കിംഗ് നൽകുന്നു, അങ്ങനെ ബ്രേക്കിംഗ് ഡിസ്റ്റൻസ് കുറയുന്നു. മുകളിൽ സൂചിപ്പിച്ച ചില ഫീച്ചറുകൾ പോലെ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകളുള്ള HTX+ മുതലുള്ള വേരിയന്റുകളിൽ മാത്രമേ കിയ സജ്ജീകരിച്ചിട്ടുള്ളൂ.
ഏഴ് സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം: കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഔട്ട്‌ഗോയിംഗ് മോഡലിന്റെ പ്രീമിയം ഏഴ് സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം നിലനിർത്തുന്നു. വെന്യുവിൽ ഉള്ളതിനേക്കാൾ ഒരു സബ്‌വൂഫർ വഴി ഇത് ഒരു എക്സ്ട്ര സ്പീക്കർ വാഗ്ദാനം ചെയ്യുക മാത്രമല്ല, ക്യാബിനിൽ എൽഇഡി മൂഡ് ലൈറ്റിംഗും നൽകുന്നു, ഇത് പ്ലേ ചെയ്യുന്ന മ്യൂസിക്കിനെ ആശ്രയിച്ച് അടിസ്ഥാനപരമായി നിറം മാറുന്നു. HTX+ ട്രിം മുതൽ ഈ സൗകര്യവും ലഭ്യമാണ്.


Click it and Unblock the Notifications








