സിഎൻജിയല്ല, എന്തൊക്കെ കുത്തിനിറച്ചാലും ഇക്കാര്യങ്ങളിൽ എക്സ്റ്റർ മുമ്പൻ

പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമതയുള്ളതുമായ വാഹനങ്ങളുടെ ആവശ്യം വർധിച്ചു വരുന്നതിനാൽ, വിശ്വസനീയമായ മോഡലുകൾ നിർമ്മിക്കുന്നതിൽ കാർ നിർമ്മാതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മുകളിൽ സൂചിപ്പിച്ച രണ്ട് മാനദണ്ഡങ്ങളും വലിയ ചെലവുകളില്ലാതെ നിറവേറ്റുന്നത് CNG മോഡലുകളാണ്. ഈ സെഗ്മെന്റിൽ നിലവിൽ ഉയർന്നു വരുന്ന രണ്ട് പ്രധാന ബ്രാൻഡുകളാണ് ഹ്യുണ്ടായിയും ടാറ്റയും.

രണ്ടും അവരുടെ ജനപ്രിയ മോഡലുകളുടെ CNG വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നു. ഇരു കമ്പനികളും തങ്ങളുടെ ജനപ്രിയ മോഡലുകളിൽ CNG ഓപ്ഷൻ നൽകി വരികയാണ്. ലോഞ്ച് ചെയ്ത സമയത്ത് തന്നെ CNG പതിപ്പുമായി എത്തിയ ഹ്യുണ്ടായി എക്സ്റ്ററിന്റെ വരവിന് തൊട്ടു പിന്നാലെ തന്നെ പഞ്ചിന്റെ iCNG പതിപ്പ് ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരിക്കുകയാണ്.

സിഎൻജിയല്ല, എന്തുവന്നാലും ഇക്കാര്യങ്ങളിൽ എക്സ്റ്റർ മുമ്പൻ

എന്നിരുന്നാലും, CNG ഓപ്ഷൻ ലഭ്യമായിരുന്നാലും, ടാറ്റ പഞ്ച് പല കാര്യങ്ങളിലും എക്‌സ്റ്ററിനെ പിന്നിലാണ് എന്നതാണ് വാസ്തവം. ഈ ലേഖനത്തിൽ ഇന്ത്യൻ വിപണിയിൽ ടാറ്റ പഞ്ച് iCNG -യേക്കാൾ ഹ്യുണ്ടായി എക്‌സ്‌റ്റർ CNG ഏതെല്ലാം തലങ്ങളിൽ മേൽക്കൈ കൈവരിക്കുന്നു എന്ന് നമുക്ക് നോക്കാം.

ആറ് സ്റ്റാൻഡേർഡ് എയർബാഗുകൾ: സുരക്ഷയുടെ കാര്യത്തിൽ, ഹ്യുണ്ടായി എക്‌സ്‌റ്റർ CNG ആറ് സ്റ്റാൻഡേർഡ് എയർബാഗുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു പടി മുകളിൽ എത്തിക്കുന്നു. താരതമ്യപ്പെടുത്തുമ്പോൾ, പഞ്ച് CNG -യുടെ ടോപ്പ് സ്പെക്ക് പോലും രണ്ട് എയർബാഗുകളുമായിട്ടാണ് വരുന്നത്. ലളിതമായി പറഞ്ഞാൽ എക്സ്ട്ര എയർബാഗുകൾ, ഒരു കൂട്ടിയിടി ഉണ്ടായാൽ ഡ്രൈവർക്കും യാത്രക്കാർക്കും പരമാവധി പരിരക്ഷ ഉറപ്പാക്കുന്നു.

സിഎൻജിയല്ല, എന്തുവന്നാലും ഇക്കാര്യങ്ങളിൽ എക്സ്റ്റർ മുമ്പൻ

സ്റ്റാൻഡേർഡ് TPMS (ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം): സുരക്ഷിതമായ ഡ്രൈവിംഗിനും മികച്ച മൈലേജിനും ശരിയായ ടയർ പ്രഷർ നിലനിർത്തുന്നത് അത്യന്താപേക്ഷിതമായ ഒന്നാണ്. ഹ്യുണ്ടായി എക്‌സ്‌റ്റർ CNG -യിൽ ഒരു സ്റ്റാൻഡേർഡ് TPMS ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. ഇത് വാഹനത്തിന്റെ നാല് ടയറുകളുടെയും പ്രഷർ നിരന്തരം മോണിറ്റർ ചെയ്യാനും ഏതെങ്കിലും ടയറിന് എയർ കുറവാണെങ്കിൽ ഡ്രൈവർക്ക് വാർണിംഗ് നൽകുകയും ചെയ്യുന്നു.

ഈ ഫീച്ചർ സൗകര്യപ്രദം മാത്രമല്ല, ടയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ തടയാനും സഹായിക്കുന്ന ഒന്നാണ്. മറുവശത്ത്, ടാറ്റ പഞ്ച് iCNG -യിൽ ഈ സുപ്രധാന സുരക്ഷാ ഫീച്ചർ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നില്ല. പഞ്ചിൽ TPMS ലഭ്യമാണെങ്കിലും, ഇത് ഒരു സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റല്ല എന്നത് ശ്രദ്ധിക്കണം. CNG പതിപ്പിൽ ലഭ്യമല്ലാത് മൈക്രോ എസ്‌യുവിയുടെ ക്രിയേറ്റീവ് വേരിയന്റിൽ മാത്രമേ ഇത് ലഭ്യമാകൂ.

സിഎൻജിയല്ല, എന്തുവന്നാലും ഇക്കാര്യങ്ങളിൽ എക്സ്റ്റർ മുമ്പൻ

ഫോർ-സിലിണ്ടർ എഞ്ചിൻ: ഹ്യുണ്ടായി എക്‌സ്‌റ്റർ CNG -യും ടാറ്റ പഞ്ച് iCNG -യും ഈ സെഗ്മെന്റിനെ അടിസ്ഥാമാക്കി നോക്കിയാൽ മതിയായ പെർഫോമെൻസ് വാഗ്ദാനം ചെയ്യുന്നു, എന്നിരുന്നാലും എക്‌സ്‌റ്റർ CNG -യിലെ ഫോർ സിലിണ്ടർ എഞ്ചിൻ ഡ്രൈവിംഗ് എക്സ്പീരിയൻസിനെ ഒരു പുതിയ ലെവലിലേക്ക് ഉയർത്തുന്നു.

മെച്ചപ്പെട്ട സ്മൂത്ത്നെസ്സും റിഫൈൻമെന്റും ഉപയോഗിച്ച്, എക്‌സ്‌റ്റർ CNG മികച്ച ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. കൂടുതൽ റിഫൈൻമെന്റും ശക്തവുമായ CNG -പവർ മോഡൽ ആഗ്രഹിക്കുന്നവർക്ക്, ത്രീ-സിലിണ്ടർ എഞ്ചിൻ യൂണിറ്റുമായി വരുന്ന ടാറ്റ പഞ്ച് iCNG -യെക്കാൾ മികച്ച ഓപ്ഷനാണ് ഹ്യുണ്ടായി എക്‌സ്‌റ്റർ CNG എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സിഎൻജിയല്ല, എന്തുവന്നാലും ഇക്കാര്യങ്ങളിൽ എക്സ്റ്റർ മുമ്പൻ

റിയർ എസി വെന്റുകൾ: കംഫർട്ട് എന്നത് പരമപ്രധാനമാണ്, പ്രത്യേകിച്ച് വേനൽക്കാലങ്ങളിൽ, ചൂടുള്ള പ്രദേശങ്ങളിൽ അല്ലെങ്കിൽ തിരക്കേറിയ സിറ്റി ട്രാഫിക്കിൽ. ബേസ് ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും റിയർ എയർ കണ്ടീഷനിംഗ് വെന്റുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഹ്യുണ്ടായി എക്‌സ്‌റ്റർ CNG ഫ്രണ്ട്, റിയർ പാസഞ്ചേഴ്സിന് മികച്ച കംഫർട്ട് നൽകുന്നു.

ഇക്കാര്യത്തിലും, ഫുള്ളി ലോഡഡ് പതിപ്പിൽ പോലും ടാറ്റ പഞ്ച് iCNG-ക്ക് ഇല്ലാത്ത ഒരു സവിശേഷതയാണിത്. ഈ വെന്റുകൾ ക്യാബിനിലുടനീളം കോൾഡ് എയർ തുല്യമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു, ഇത് വാഹനത്തിനുള്ളിലെ എല്ലാ യാത്രക്കാരെയും ഉന്മേഷത്തോടെയും സുഖപ്രദവുമായി സഞ്ചരിക്കാൻ അനുവദിക്കുന്നു. എക്‌സ്‌റ്റർ CNG -യുടെ റിയർ എസി വെന്റുകൾ കോൾഡ് എയറിന്റെ പ്രത്യേക സോഴ്സ് നൽകുന്നതിനാൽ പിൻഭാഗത്തെ യാത്രക്കാർ ഇനി ഫ്രണ്ട് വെന്റുകളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയില്ല.

വിൽപ്പനയും സർവ്വീസും: വാഹനത്തിന് പുറമെ, മൊത്തത്തിലുള്ള ഓണർഷിപ്പ് എക്സ്പീരിയൻസ് ഉപഭോക്തൃ സംതൃപ്തിയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ്. ഒരു ഗ്ലോബൽ ബ്രാൻഡായ ഹ്യുണ്ടായി ഡീലർഷിപ്പുകളുടെയും സർവ്വീസ് കേന്ദ്രങ്ങളുടെയും വിപുലമായ നെറ്റ്‌വർക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഹ്യുണ്ടായി എക്‌സ്‌റ്റർ CNG ഉടമകൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം മെയിന്റനൻസിനും സപ്പോർട്ടിനും എളുപ്പത്തിൽ ആക്‌സസ് നൽകാൻ ഈ ശൃംഖല മൂലം കഴിയും. ടാറ്റയ്ക്കും വളർന്നുവരുന്ന നെറ്റ്‌വർക്ക് ഉണ്ടെങ്കിലും, അത് ഹ്യുണ്ടായിയുടെ അത്രയും വ്യാപകവും എസ്റ്റാബ്ലിഷ്ഡുമല്ല എന്നതാണ് വസ്തുത.

More from DriveSpark

Article Published On: Sunday, August 6, 2023, 17:00 [IST]
English summary
Features hyunda exter cng gets over tata punch icng
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X