മഹീന്ദ്രയെ വെല്ലുന്ന ടാറ്റ ഫീച്ചറുകൾ; 2023 ഹാരിയർ, സഫാരി മോഡലുകൾ XUV700 -നെ പിന്നിലാക്കുന്നത് ഇക്കാര്യങ്ങളിൽ
പുതിയ രൂപകല്പനയും മെച്ചപ്പെട്ട സുരക്ഷയും പുതിയ ഫീച്ചറുകളുമായാണ് ടാറ്റ ഹാരിയർ സഫാരി എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെ പുറത്തിറക്കിയത്. ഇരു മോഡലുകളും നമുക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ വ്യത്യസ്ത സെഗ്‌മെന്റുകളിലായാണ് സ്ഥാപിച്ചിരിക്കുന്നത്.
എന്നാൽ ഇരുവരും ഒരേ എതിരാളിയായ മഹീന്ദ്ര XUV700 പങ്കിടുന്നു. അഞ്ച്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ XUV700 മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. എ്ന്നിരുന്നാലും മഹീന്ദ്ര എസ്‌യുവിയിൽ നിങ്ങൾക്ക് ലഭിക്കാത്ത ചില ഫീച്ചറുകളും സവിശേഷതകളും ടാറ്റ ഹാരിയർ, സഫാരി മോഡലുകൾ 2023 പതിപ്പിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അവ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

വലിയ ടച്ച്‌സ്‌ക്രീൻ: XUV700 ഒരു ഡ്യുവൽ-ഇന്റഗ്രേറ്റഡ് 10.25 ഇഞ്ച് ഡിസ്‌പ്ലേയോടെയാണ് വരുന്നത്, ലോഞ്ച് ചെയ്ത സമയത്ത് വളരെ ജനപ്രിയമായ ഒരു ഫീച്ചറായിരുന്നു ഇത്. അതിനുശേഷം, ഈ സജ്ജീകരണവുമായി മറ്റ് നിരവധി മോഡലുകൾ എത്തിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് സ്‌ക്രീൻ സെറ്റപ്പ് ഫീച്ചർ ചെയ്യുന്നില്ലെങ്കിലും, ഫെയ്‌സ്‌ലിഫ്റ്റഡ് ടാറ്റ ഹാരിയറും സഫാരിയും സെൻട്രൽ കൺസോളിൽ വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമായിട്ടാണ് വരുന്നത്.
വെന്റിലേറ്റഡ് സീറ്റുകൾ: ടാറ്റ എസ്‌യുവികൾക്കും XUV700 -ക്കും കൂടുതൽ സൗകര്യത്തിനായി ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ ലഭിക്കുന്നുണ്ട്. എന്നാൽ, 2023 ഹാരിയർ & സഫാരി മോഡലുകളിൽ മഹീന്ദ്ര എസ്‌യുവിയിൽ നൽകാത്ത ഫ്രണ്ട് സീറ്റ് വെന്റിലേഷൻ ടാറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സഫാരിയുടെ ആറ് സീറ്റർ വേരിയന്റുകൾക്ക് രണ്ടാം നിരയിലും ഈ ഫീച്ചർ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ: സഫാരിയെ കുറിച്ച് പറയുകയാണെങ്കിൽ, രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റർ വേരിയന്റിൽ ഇത് ലഭ്യമാണ്. XUV700 -ന് ഏഴ് യാത്രക്കാർക്ക് വരെ സീറ്റിംഗ് കപ്പാസിറ്റിയുണ്ടെങ്കിലും അഞ്ച്, ഏഴ് എന്നിങ്ങനെ രണ്ട് സീറ്റ് കോൺഫിഗറേഷനുകളിൽ മാത്രമാണ് വരുന്നത്.
പവർഡ് ടെയിൽ ഗേറ്റ്: ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ടാറ്റ ഹാരിയറിലും സഫാരിയിലും വാഗ്ദാനം ചെയ്യുന്ന മറ്റൊരു കംഫർട്ട് ഫീച്ചറാണ് പവർഡ് ടെയിൽ ഗേറ്റ് എന്നത്. ഈ പുതിയ ഫീച്ചർ ബൂട്ട് ആക്‌സസ് ചെയ്യുന്നത് വളരെ എളുപ്പമാക്കുന്നു, കൂടാതെ കാൽ കൊണ്ട് ബൂട്ടിനടിയിൽ സ്ലൈഡ് ചെയ്യുന്നതിലൂടെയും ഇത് പ്രവർത്തിക്കുന്നു.

4-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഫ്രണ്ട് പാസഞ്ചർ സീറ്റ്: മൂന്ന് എസ്‌യുവികളും മെമ്മറി ഫംഗ്ഷനോടുകൂടിയ 6-വേ പവർഡ് ഡ്രൈവർ സീറ്റുമായി വരുന്നും, എന്നിരുന്നാലും ഹാരിയറും സഫാരിയും 4-വേ പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് പാസഞ്ചർ സീറ്റുകളും വാഗ്ദാനം ചെയ്യുന്നു. ഈ സീറ്റുകൾക്ക് മെമ്മറി ഫംഗ്‌ഷൻ ലഭിക്കുന്നില്ലെങ്കിലും, സഫാരിയിൽ വരുന്നതിൽ ഒരു ഇലക്ട്രിക് ബോസ് മോഡ് സംവിധാനമുണ്ട്, അത് പിന്നിലുള്ള യാത്രക്കാർക്ക് മുൻവശത്തെ പാസഞ്ചർ സീറ്റ് പിന്നിൽ തന്നെയിരുന്ന് നീക്കാൻ ഉപയോഗിക്കാം.
പാഡിൽ ഷിഫ്റ്ററുകൾ: പവർട്രെയിനുകളെ കുറിച്ച് പറയുമ്പോൾ, ഡീസൽ എഞ്ചിനിനൊപ്പം പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യുന്നതിലൂടെ XUV700 -ക്ക് ഒരു മേൽക്കൈയുണ്ട്. എന്നാൽ, ഡീസൽ എഞ്ചിൻ ഓപ്ഷൻ മാത്രമുള്ള ഹാരിയറും സഫാരിയും ഡ്രൈവിംഗ് എക്സ്പീരിയൻസ് കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടൊപ്പം പാഡിൽ ഷിഫ്റ്ററുകളും വാഗ്ദാനം ചെയ്യുന്നു.

19 ഇഞ്ച് അലോയി വീലുകൾ: മൂന്ന് എസ്‌യുവികളും 17, 18 ഇഞ്ച് അലോയി വീലുകളോടെയാണ് വരുന്നത്. പക്ഷേ, ടാറ്റ എസ്‌യുവികൾ 19 ഇഞ്ച്, അവയുടെ ഡാർക്ക് എഡിഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്നു. ഫിയർലെസ്, അഡ്വഞ്ചർ ഡാർക്ക് വേരിയന്റുകളോടെയാണ് ഹാരിയറിന് ഇവ ലഭിക്കുന്നത്, സഫാരിക്ക് അഡ്വഞ്ചർ, അകംപ്ലിഷ്ഡ് ഡാർക്ക് വേരിയന്റുകളോടെയാണ് ഇവ ലഭിക്കുന്നത്. നിങ്ങൾ ഡാർക്ക് എഡിഷനിലേക്ക് പോയില്ലെങ്കിലും സഫാരിയുടെ ടോപ്പ്-സ്പെക്ക് അക്‌കംപ്ലിഷ്ഡ് വേരിയന്റിന് 19 ഇഞ്ച് വീലുകൾ ലഭിക്കും എന്നത് ശ്രദ്ധേയമാണ്.
ഓട്ടോ ഡിമ്മിംഗ് IRVM: അവസാനമായി, രണ്ട് ടാറ്റ എസ്‌യുവികൾക്കും രാത്രിയിൽ വാഹനമോടിക്കുമ്പോൾ മികച്ച വിസിബിലിറ്റിയ്ക്കായി ഓട്ടോ-ഡിമ്മിംഗ് ഇന്റേണൽ റിവേഴ്സ് വ്യൂ മിറർ (IRVM) വാഗ്ദാനം ചെയ്യുന്നു. ഇത് പിന്നിലുള്ള കാറിൽ നിന്ന് വരുന്ന ബ്രൈറ്റ് ലൈറ്റ് ഡ്രൈവറുടെ കണ്ണ് ചിമ്മിക്കാൻ അനുവദിക്കാതെ വാഹനത്തിന്റെ സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പുതിയ ഹാരിയറിന് 15.49 ലക്ഷം മുതൽ 26.44 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില, സഫാരിയുടെ വിലകൾ 16.19 ലക്ഷം രൂപയിൽ തുടങ്ങി 27.34 ലക്ഷം രൂപ വരെയാണ്. മറുവശത്ത് മഹീന്ദ്ര XUV700 14.03 ലക്ഷം മുതൽ 26.57 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് വിൽപ്പനയ്ക്ക് എത്തുന്നത്.


Click it and Unblock the Notifications








