ഒടുവിൽ ഫെറാറിയും.. ഇവിയിലേക്ക് തിരിയാൻ സൂപ്പർക്കാറുകളുടെ രാജാക്കൻമാർ
കൊച്ചുകുട്ടികൾക്ക് പോലും സുപരിചിതമായ ഒരു പേരാണ് ഫെറാറി. പതിറ്റാണ്ടുകളായി സൂപ്പർകാറുകളുടെ രാജാവായി വാഴുന്ന ബ്രാൻഡ് പെട്ടെന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയാൻ ഒരു മോഹം പ്രകടിപ്പിച്ചിരിക്കുകയാണ്. ബ്രാൻഡിന് ഇത് വരെ ഒരു പൂർണ ഇലക്ട്രിക് കാർ ഇല്ലെങ്കിലും 2025 ന് ശേഷം പുതിയ മോഡലുകൾ ലോഞ്ച് ചെയ്യാനാണ് ബ്രാൻഡിൻ്റെ തീരുമാനം.
സൂപ്പർകാറുകളുടെ രാജാവ് ഇലക്ട്രിക്കിലേക്ക് തിരിയുമ്പോൾ 2024 പകുതിയോടെ ഇവിയുടെ പ്ലാൻ്റിൻ്റെ നിർമാണം പൂർത്തിയാകുമെന്നാണ് വാഹനനിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഫെറാറിയുടെ നിലവിലെ ഏറ്റവും പുതിയ എൻട്രി ലെവൽ മോഡലാണ് റോമ സ്പൈഡർ. 2010-ൽ നിർത്തലാക്കിയ ഫെറാറി F430 സ്‌പൈഡറിനു ശേഷം സോഫ്റ്റ് ടോപ്പുമായി എത്തുന്ന ഇറ്റാലിയൻ ബ്രാൻഡിന്റെ ആദ്യത്തെ വാഹനം കൂടിയാണിത്.

പൂർണമായും കാർബൺ ഫൈബർ ടബിലാണ് അത്യാഡംബര കാറിന്റെ നിർമാണവും കമ്പനി പൂർത്തിയാക്കിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു കൺവേർട്ടബിൾ-കൂപ്പെ മോഡലായാണ് റോമ സ്പൈഡർ പണികഴിപ്പിച്ചിരിക്കുന്നത്. പുതിയ കൺവേർട്ടബിൾ പതിപ്പായ റോമ സ്പൈഡറിന് അതിന്റെ കൂപ്പെ സ്പോർട്‌സ് കാറിനേക്കാൾ 84 കിലോഗ്രാം ഭാരം കൂടുതലാണ് എന്നതും രസകരമായ കാര്യമാണ്. ഇതിന് കാരണം റൂഫ്-റിട്രാക്ഷൻ മെക്കാനിസം, വിൻഡ് ഡിഫ്‌ലെക്റ്റർ, പിൻ സീറ്റുകൾക്ക് ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകൾ എന്നിവ കൂട്ടിച്ചേർത്തതിനാലാണെന്നാണ് ഫെറാറി അവകാശപ്പെടുന്നത്.
1969-ൽ പുറത്തിറക്കിയ 365 GTS4 മോഡലിന് ശേഷം ഫെറാറിയുടെ ഫ്രണ്ട് എഞ്ചിനുള്ള ആദ്യത്തെ സോഫ്റ്റ് ടോപ്പ് വാഹനമാണ് റോമ സ്പൈഡർ എന്നതും ശ്രദ്ധേയമായ കാര്യമാണ്. അഞ്ച് പാളികളുള്ള ബെസ്പോക്ക് ഫാബ്രിക് ഉപയോഗിച്ചാണ് പുതിയ റോമ സ്പൈഡറിന്റെ റൂഫ് നിർമിച്ചിരിക്കുന്നത്. ഭാരം ലാഭിക്കുമ്പോൾ കൂപ്പെയുടെ ടിൻ ടോപ്പിന് സമാനമായ സൗണ്ട് ഇൻസുലേഷനും ഉണ്ട്. മണിക്കൂറിൽ 59 കിലോമീറ്റർ വേഗതയിൽ 13.5 സെക്കൻഡിനുള്ളിൽ ഇത് തുറക്കാനാകുമെന്നാണ് കമ്പനി പറയുന്നത്.

റൂഫ് മടക്കുമ്പോൾ 255 ലിറ്റർ ബൂട്ട് സ്‌പേസിനെ ഇത് കാര്യമായി ബാധിക്കില്ലെന്നും ഫെറാറി ഉറപ്പുവരുത്തിയിട്ടുണ്ട്. പുത്തൻ റോമ സ്പൈഡറിന്റെ ഇന്റീരിയറിൽ വിമാനങ്ങളുടെ കോക്ക്പിറ്റ് ശൈലിയിലുള്ള 8.4 ഇഞ്ച് സെൻട്രൽ ഡിസ്‌പ്ലേയാണ് ഫെറാറി സജ്ജീകരിച്ചിരിക്കുന്നത്. അതായത് ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പോർട്രെയിറ്റ് ഓറിയന്റേഷനോടുകൂടിയ 8.4 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും യാത്രക്കാരെ വലയം ചെയ്യുന്ന ഇന്റീരിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചുരുക്കം.
നാവിഗേഷൻ അൽപ്പം ലളിതമാക്കാൻ വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും പോലുള്ള സവിശേഷതകളും കാറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഭീമമായ ബുക്കിംഗ് കാരണം, പുരോസാങ്ങ് എസ്‌യുവിക്കുളള ബുക്കിംഗ് സ്വീകരിക്കുന്നത് ഫെറാരി നിര്‍ത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഫെരാരിയുടെ ആദ്യ എസ്‌യുവി വളരെ വലിയ ഹിറ്റായതിനാൽ അതിന് ഇതിനകം രണ്ട് വർഷത്തെ കാത്തിരിപ്പ് കാലയളവായിരുന്നു കമ്പനി പറയുന്നത്.
ബ്രാന്‍ഡിന്റെ അഭിപ്രായത്തില്‍ ആദ്യത്തെ നാല് സീറ്റുള്ള ഫോര്‍-ഡോര്‍ ഫെറാറിയാണിത്. പന്ത്രണ്ട് സിലിണ്ടര്‍ എഞ്ചിനോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഫോര്‍ ഡോറുകളുള്ള ഫെറാറി മോഡലിന് ഒരു വൃത്തിയുള്ള രൂപകല്‍പനയുണ്ടെന്ന് വേണം പറയാന്‍. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് ഡിസൈനും മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകളും ഇതിന് പുതിയതും എന്നാല്‍ സാധാരണവുമായ ഫെറാറി ഡിസൈന്‍ തീം നല്‍കുന്നു.
715 bhp കരുത്തും 716 Nm torque ഉം ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിരേറ്റഡ് 6.5-ലിറ്റര്‍ V12 ആണ് ഫെറാറിക്ക് കരുത്ത് പകരുന്നത്. എതിരാളിയായ ലംബോര്‍ഗിനി ഉറൂസ് നല്ല സംഖ്യയിൽ വിൽക്കുകയും ഇപ്പോൾ ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ലംബോർഗിനി ആകുകയും ചെയ്യുമ്പോൾ, ഫെറാറി പുരോസാങ്ങ് ഒരു സൂപ്പർ-എക്‌സ്‌ക്ലൂസീവ് ഓഫറാണ്.


Click it and Unblock the Notifications








