നിരത്തുകള്‍ അടക്കി ഭരിക്കാന്‍ ഇന്നോവ ഹൈക്രോസ്; ഡെലിവറി ആരംഭിച്ചു, ഹൈബ്രിഡ് വേരിയന്റ് കിട്ടാന്‍ ക്ഷമ വേണം

ടൊയോട്ട ഇന്നോവ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ ഹൈക്രോസ് എംപിവി ഉപഭോക്താവിന്റെ കൈകളിലെത്തി. പുതിയ ഇന്നോവ ഹൈക്രോസിന്റെ ഡെലിവറി എടുക്കുന്ന ആദ്യ ഉടമ താനാണെന്ന് നിലാന്‍ഷ് ദേശായി അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ച ആദ്യമാണ് അദ്ദേഹം ഹൈക്രോസ് VX ഹൈബ്രിഡ് വേരിയന്റിന്റെ ഡെലിവറി എടുത്തത്.

വാഹനം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇന്നോവ ഹൈബ്രിഡിന്റെ വിശദമായ ഫസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടും നിലാന്‍ഷ് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ചത്. 18.3 ലക്ഷം മുതല്‍ 28.97 ലക്ഷം രൂപ വരെയാണ് എംപിവിയുടെ വില നീളുന്നത്. G, GX, VX, ZX, ZX (O) എന്നിങ്ങനെ ആകെ അഞ്ച് ട്രിമ്മുകള്‍ ഇതില്‍ ലഭ്യമാണ്. VX, ZX, ZX (O) ട്രിം ലെവലുകള്‍ക്കൊപ്പം ഹൈബ്രിഡ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.

നിരത്തുകള്‍ അടക്കി ഭരിക്കാന്‍ ഇന്നോവ ഹൈക്രോസ്; ഡെലിവറി ആരംഭിച്ചു, ഹൈബ്രിഡ് വേരിയന്റ് കിട്ടാന്‍ ക്ഷമ വേണം

വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ മൂന്നാം തലമുറ ഇന്നോവയായ ഹൈക്രോസിന് വിപണിയില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. വില അറിയാന്‍ പോലും കാത്തിരിക്കാതെ നിരവധിയാളുകള്‍ കാര്‍ ബുക്ക് ചെയ്തു. ചില സ്ഥലങ്ങളില്‍ എംപിവിയുടെ കാത്തിരിപ്പ് കാലയളവ് 6 മാസം വരെയായിരുന്നു. ഇപ്പോള്‍ ലോഞ്ച് കഴിഞ്ഞ് ഏകദേശം ഒരു മാസം പിന്നിടുമ്പോള്‍ ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് വേരിയന്റിനായുള്ള കാത്തിരിപ്പ് കാലയളവ് 12 മാസത്തിനടുത്താണ്.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ പുതുതായി എത്തിയ സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി എത്തിയ വാഹനമായതിനാല്‍ തന്നെ ഹൈക്രോസ് ലോഞ്ചിന് മുമ്പേ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 186 bhp കരുത്ത് പകരുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇന്നോവ ഹൈക്രോസിന് തുടിപ്പേകുന്നത്. ഇ-ഡ്രൈവ് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഹൈബ്രിഡ് പവര്‍ട്രെയിനിനൊപ്പം എംപിവി മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കുമെന്നും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. എംപിവിയുടെ ഇന്ധനക്ഷമതയാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. ലിറ്ററിന് 21.2 കിലോമീറ്റര്‍ മൈലേജാണ് കാറിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

നിരത്തുകള്‍ അടക്കി ഭരിക്കാന്‍ ഇന്നോവ ഹൈക്രോസ്; ഡെലിവറി ആരംഭിച്ചു, ഹൈബ്രിഡ് വേരിയന്റ് കിട്ടാന്‍ ക്ഷമ വേണം

ലാഡര്‍ ഫ്രെയിമില്‍ നിന്ന് മോണോകോക്ക് പ്ലാറ്റ്ഫോമിലേക്ക് എംപിവി മാറുന്നതോടെ മൊത്തത്തിലുള്ള ഡ്രൈവിംഗ് ഡൈനാമിക്സും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്നോവ ഹൈക്രോസിന്റെ ബേസ് വേരിയന്റുകള്‍ക്ക് 172 bhp കരുത്ത് പകരുന്ന നാചുറലി ആസ്പിരേറ്റഡ് മോട്ടോര്‍ ആണ് ലഭിക്കുന്നത്. ഇത് ഒരു CVT ഗിയര്‍ബോക്‌സിനൊപ്പം വാഗ്ദാനം ചെയ്യുന്നു. ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണെന്നാണ് ഡീലര്‍മാര്‍ വ്യക്തമാക്കുന്നത്. എംപിവിയില്‍ ടൊയോട്ട കൊണ്ടുവന്നിരിക്കുന്ന സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും വാഹനത്തിലേക്ക് ആളുകളെ അടുപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. ഇതും ഹൈക്രോസിന്റെ ഉയര്‍ന്ന ഡിമാന്‍ഡിന് കാരണമാകുന്നു എന്ന് വേണം പറയാന്‍.

വെന്റിലേറ്റഡ് സീറ്റുകള്‍, പവര്‍ ബാക്ക് ഡോര്‍, റിയര്‍ സണ്‍ഷെയ്ഡ്, മള്‍ട്ടി-സോണ്‍ എസി (മുന്നിലും പിന്നിലും), ഇലക്ട്രോക്രോമിക് ഐആര്‍വിഎം, ലോംഗ് സ്ലൈഡും പാഡില്‍ ഷിഫ്റ്ററുകളും ഉള്ള പവര്‍ഡ് ഓട്ടോമന്‍ സീറ്റുകള്‍ എന്നിവയാണ് ഹൈക്രോസിലുള്ള സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളില്‍ ചിലത്. ഇന്ത്യയില്‍ ഇന്ന് ട്രെന്‍ഡിംഗായ ഫീച്ചറുകളില്‍ ഒന്നാണ് സണ്‍റൂഫ്. ഇതാദ്യമായി ഇന്നോവയില്‍ സണ്‍റൂഫ് ലഭിക്കുന്നതും ടോപ്പ് സ്‌പെക്ക് ഹൈബ്രിഡ് വേരിയന്റുകളുടെ ഉയര്‍ന്ന ഡിമാന്‍ഡിന് കാരണമാകുന്നുണ്ട്.
സെഗ്‌മെന്റ് ഫസ്റ്റ് സേഫ്റ്റി ഫീച്ചറുകളില്‍ ഒന്നായ റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ടും ചില ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇടയുണ്ട്.

ടൊയോട്ട സേഫ്റ്റി സെന്‍സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് വാഹനത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡൈനാമിക് റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹൈ ബീം, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, പ്രീ-കൊളിഷന്‍ സിസ്റ്റം, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, ലെയ്ന്‍ ട്രെയ്‌സ് അസിസ്റ്റ്, 6 എസ്ആര്‍എസ് എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്. റിമോട്ട് ഫംഗ്ഷനുകള്‍, ഫൈന്‍ഡ് മൈ കാര്‍, വെഹിക്കിള്‍ ഹെല്‍ത്ത് തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും ഇന്നോവ ഹൈക്രോസില്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നതായി കാണാം.

ഇന്നോവ ഹൈക്രോസിന്റെ അകത്തളം അതിന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് കൂടുതല്‍ സ്‌പേഷ്യസാണ്. ഡാര്‍ക്ക് ചെസ്റ്റ്നട്ട് ഡ്യുവല്‍ ടോണ്‍ ഡാഷ്ബോര്‍ഡ്, സോഫ്റ്റ് ടച്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, 7-ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360 ഡിഗ്രി ക്യാമറ വ്യൂ, സബ്വൂഫറോടുകൂടിയ 9-സ്പീക്കര്‍ ജെബിഎല്‍ സിസ്റ്റം, മെമ്മറി ഫംഗ്ഷനോടുകൂടിയ 8-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ക്വില്‍റ്റഡ് പാറ്റേണിലുള്ള ഡാര്‍ക്ക് ചെസ്റ്റ്‌നട്ട് ലെതര്‍ സീറ്റുകള്‍, 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ ഫീച്ചറുകളുടെ നിര വാഗ്ദാനം ചെയ്യുന്ന ഇന്റീരിയറുകള്‍ അള്‍ട്രാ പ്രീമിയം ആണെന്ന് പറയാം.

എന്നാല്‍ ഇപ്പോള്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ആഭ്യന്തര വിപണിയില്‍ ഇന്നോവ ഹൈക്രോസിന്റെയും അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെയും സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് താല്‍ക്കാലികമായി അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മോഡലുകളുടെ വളരെ ഉയര്‍ന്ന കാത്തിരിപ്പ് കാലയളവും വിതരണം പരിമിതമായതുമാണ് ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ കാരണമെന്നാണ് ഡീലര്‍ തലത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. പുതിയ ഇന്നോവ ഹൈക്രോസിന്റെ സാധാരണ പെട്രോള്‍ വകഭേദങ്ങള്‍ മാത്രമേ ഇപ്പോള്‍ റിസര്‍വ് ചെയ്യാനാകൂ.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
First owner takes delivery of toyota innova hycross 12 months waiting period for hybrid variant
Story first published: Monday, January 30, 2023, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X