Tata Punch EV-യെ പഞ്ചറാക്കാന്‍ Renault അവനെ ഇറക്കുന്നു; Kiger EV സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കോവിഡിന് ശേഷം ഇന്ത്യന്‍ വാഹന വിപണി ഉണര്‍ന്ന വര്‍ഷമായിരുന്നു 2022. കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണില്‍ റെക്കോഡ് വില്‍പ്പനയാണ് പല കമ്പനികളും നേടിയത്. എന്നാല്‍ 2022 റെനോ ഇന്ത്യയ്ക്ക് ഒരു മികച്ച വര്‍ഷമായിരുന്നില്ലെന്ന് വേണം പറയാന്‍. അവരുടെ വാര്‍ഷിക വില്‍പ്പന 9 ശതമാനത്തില്‍ കൂടുതല്‍ കുറഞ്ഞ് 87,000 യൂണിറ്റുകളായി.

Tata Punch EV-യെ പഞ്ചറാക്കാന്‍ Renault അവനെ ഇറക്കുന്നു; Kiger EV സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

അതോടൊപ്പം 2022-ല്‍ റെനോയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു അവരുടെ ഐതിഹാസിക കാറുകളില്‍ ഒന്നായ റെനോ ഡസ്റ്റര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. എന്നാല്‍ ഭൂതകാലം മറന്ന് ഭാവിയിലും വര്‍ത്തമാനത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് റെനോയുടെ പദ്ധതിയെന്ന് തോന്നുന്നു.

Tata Punch EV-യെ പഞ്ചറാക്കാന്‍ Renault അവനെ ഇറക്കുന്നു; Kiger EV സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഓട്ടോ എക്സ്പോ 2020-ല്‍ റെനോ ഇന്ത്യ ക്വിഡ് ഇലക്ട്രിക് പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ മോഡല്‍ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മൂന്ന് വര്‍ഷത്തിനിപ്പുറവും പ്രഖ്യാപനം യാഥാര്‍ത്ഥ്യമായില്ല. ഇതിനിടെയാണ് ക്വിഡ് ഇവിക്ക് പകരം കൈഗര്‍ ഇവി പുറത്തിറക്കാന്‍ റെനോ തയ്യാറെടുക്കുന്നതിനാലാണ് ഇങ്ങനെയെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കൈഗര്‍ ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ ചാരചിത്രങ്ങളും ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

Tata Punch EV-യെ പഞ്ചറാക്കാന്‍ Renault അവനെ ഇറക്കുന്നു; Kiger EV സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

റെനോ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ഇതിനകം തന്നെ പല രാജ്യങ്ങളിലും ലോഞ്ച് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ റെനോ ക്വിഡ് ഇവിയായിരിക്കും ആദ്യം ഇന്ത്യയില്‍ കൊണ്ടുവരികയെന്നാകും പലരും ചിന്തിച്ചിട്ടുണ്ടാകുക. എന്നാല്‍ കൈഗര്‍ ഇലക്ട്രിക് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. അതിനാല്‍ തന്നെ റെനോ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ആദ്യത്തെ ഇലക്ട്രിക് കാര്‍ ഏതായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി തോന്നുന്നു.

Tata Punch EV-യെ പഞ്ചറാക്കാന്‍ Renault അവനെ ഇറക്കുന്നു; Kiger EV സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ടോക്കിംഗ് കാര്‍സ് ചാനലിനാണ് റെനോ കൈഗറിന്റെ സ്‌പൈ ഷോട്ട് പുറത്ത്‌വിട്ടത്. കൈഗര്‍ പെട്രോളില്‍ ഇതിനകം ഓഫര്‍ ചെയ്തിരിക്കുന്നതിന് സമാനമായ നീല നിറത്തിലുള്ള ഷേഡിലാണ് ഈ കാര്‍ കാണപ്പെടുന്നത്. അതിന്റെ ഐസിഇ പതിപ്പിന് സമാനമാണ് ഡിസൈന്‍. ഫ്രണ്ട് ലോഗോയ്ക്ക് കീഴിലാണ് ചാര്‍ജിംഗ് സോക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്.

Tata Punch EV-യെ പഞ്ചറാക്കാന്‍ Renault അവനെ ഇറക്കുന്നു; Kiger EV സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

റെനോ കൈഗറിന്റെ ഇന്റീരിയറിന്റെ ചിത്രങ്ങളും ചോര്‍ന്നിട്ടുണ്ട്. അകത്ത് നമുക്ക് ഗിയര്‍ കാണാനാകില്ല. ബാക്കി ഇന്റീരിയര്‍ ലേഔട്ട് കൈഗര്‍ പെട്രോളിന് സമാനമാണ്. പകരം കൈഗര്‍ ഇവിക്ക് ഡ്രൈവ് മോഡ് തിരഞ്ഞെടുക്കുന്നതിന് ബട്ടണുകളും റൊട്ടേറ്റിംഗ് നോബും ലഭിക്കുന്നു. ഹാന്‍ഡ് ബ്രേക്ക് ലിവറും ചിത്രങ്ങളില്‍ വ്യക്തമാണ്. ഡോര്‍ പാനലുകള്‍, സ്റ്റിയറിംഗ് വീല്‍, സീറ്റ് ഫാബ്രിക് എല്ലാം പെട്രോള്‍ കൈഗറിന് സമാനമാണ്.

Tata Punch EV-യെ പഞ്ചറാക്കാന്‍ Renault അവനെ ഇറക്കുന്നു; Kiger EV സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ചൈനയില്‍ ക്വിഡ് ഇവിക്കൊപ്പം വാഗ്ദാനം ചെയ്യുന്ന സമാനമായ ബാറ്ററിയും ഇലക്ട്രിക് മോട്ടോറും റെനോ കൈഗര്‍ ഇവിക്ക് ലഭിക്കും. ഇതിന് 26.8 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഇത് 44 bhp പവറും 125 Nm ടോര്‍ക്കും നല്‍കാന്‍ മോട്ടോറിനെ ശക്തിപ്പെടുത്തും. ഏകദേശം 300 കിലോമീറ്ററായിരിക്കും ക്ലെയിം ചെയ്ത റേഞ്ച്. ക്വിഡിനേക്കാള്‍ അല്‍പ്പം വലുതായതിനാല്‍ കൈഗറിന് വലിയ ബാറ്ററി പായ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും. ഇത് 350 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ സഹായിക്കും.

Tata Punch EV-യെ പഞ്ചറാക്കാന്‍ Renault അവനെ ഇറക്കുന്നു; Kiger EV സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ റെനോ ക്വിഡ്, കൈഗര്‍, ട്രൈബര്‍ എന്നിവയാണ് രാജ്യത്ത് വില്‍പ്പനക്കെത്തിക്കുന്നത്. ഇവയെല്ലാം പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാനാകുക. ഈ മൂന്ന് കാറുകളും ഒരേ പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍, തന്നെ ഭാവിയില്‍ റെനോ ക്വിഡ് ഇവി അല്ലെങ്കില്‍ ട്രൈബര്‍ ഇവി പുറത്തിറക്കാന്‍ സാധ്യതയുണ്ട്. നിസ്സാനില്‍ കൈഗറിന്റെ കസിന്‍ സഹോദരനായ മാഗ്നൈറ്റിനും ഇതിന്റെ പ്രയോജനം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷാവസാനം നമുക്ക് നിസ്സാന്‍ മാഗ്നൈറ്റ് ഇലക്ട്രിക് പതിപ്പിന്റെ ലോഞ്ച് കാണാന്‍ കഴിയും.

Tata Punch EV-യെ പഞ്ചറാക്കാന്‍ Renault അവനെ ഇറക്കുന്നു; Kiger EV സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറിലൂടെ പോയ വര്‍ഷത്തെ നിരാശ ഇക്കുറി തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് റെനോ ഇന്ത്യ. വരാനിരിക്കുന്ന ടാറ്റ പഞ്ച് ഇവി, സിട്രണ്‍ eC3 എന്നിവയായിരിക്കും ഇന്ത്യന്‍ ഇവി വിപണിയില്‍ റെനോ കൈഗര്‍ ഇവിയുടെ എതിരാളികള്‍. 10 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ റെനോ കൈഗര്‍ ഇവിക്ക് വില പ്രതീക്ഷിക്കാം. ഈ അടുത്ത ദിവസം തിരശ്ശീല ഉയരാന്‍ പോകുന്ന ഓട്ടോ എക്‌സ്‌പോ 2023-ല്‍ റെനോ ഇന്ത്യ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കും.

Source

More from DriveSpark

Article Published On: Monday, January 9, 2023, 10:25 [IST]
English summary
First spy shots of tata punch ev rival renault kiger ev out now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X