ഒറ്റചാര്‍ജില്‍ 562 കി.മീ ഓടാം! വരവിന് മുമ്പേ ടെസ്‌ലയുടെ ഫ്യൂസൂരാന്‍ മറ്റൊരു അമേരിക്കന്‍ ഇലക്ട്രിക് കാര്‍

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിക്ക് പ്രതീക്ഷ നല്‍കുന്ന നിരവധി വികസനങ്ങളാണ് അടുത്ത കാലത്തായി ഉണ്ടാകുന്നത്. ആഗോള ഇവി ഭീമന്‍മാരായ ടെസ്‌ലയും (Tesla) ബില്‍ഡ് യുവര്‍ ഡ്രീംസും (BYD) ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ്. ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച തുടരുന്നതിനിടെ മറ്റൊരു അമേരിക്കന്‍ ഇവി നിര്‍മാതാക്കള്‍ ഇന്ത്യന്‍ എന്‍ട്രി നടത്താന്‍ പോകുകയാണ്.

അമേരിക്ക ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാണ സ്റ്റാര്‍ട്ടപ്പായ ഫിസ്‌കര്‍ (Fisker) തങ്ങളുടെ മുന്‍നിര മോഡലായ ഓഷ്യന്‍ ഇലക്ട്രിക് എസ്‌യുവിയുമായി (Fisker Ocean Electric SUV) അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് അറിയിച്ചു. അമേരിക്കയില്‍ ടെസ്ല മോഡല്‍ Y-യുടെ എതിരാളിയാണ് ഫിസ്‌കര്‍ ഓഷ്യന്‍ ഇലക്ട്രിക് എസ്‌യുവി. എന്നാല്‍ ഫിസ്‌കര്‍ ഇലക്ട്രിക് എസ്‌യുവിയുടെ പരിമിതമായ യൂണിറ്റുകള്‍ മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍പ്പനക്കെത്തുക. ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയായിരിക്കും ചെയ്യുക.

fisker extreme vigyan edition

ഓഷ്യന്‍ ഇലക്ട്രിക് എസ്‌യുവി ഈ മാസം (ജൂലൈ 2023) ഇന്ത്യയില്‍ എത്തിക്കാനായിരുന്നു നേരത്തെ ഫിസ്‌കര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തങ്ങളുടെ ഇന്ത്യന്‍ അരങ്ങേറ്റം ഈ വര്‍ഷം സെപ്റ്റംബറിലായിരിക്കുമുണ്ടാവുകയെന്നാണ് അമേരിക്കന്‍ കമ്പനി ഇപ്പോള്‍ അറിയിച്ചത്. തുടക്കത്തില്‍ ഓഷ്യന്‍ ഇവിയുടെ 100 യൂണിറ്റുകള്‍ മാത്രമായിരിക്കും രാജ്യത്ത് വില്‍പ്പനക്കെത്തുക. എന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ പ്രാദേശിക ഉത്്പാദനം തുടങ്ങാനാണ് ഫിസ്‌കറിന്റെ പദ്ധതികള്‍.

വരാന്‍ പോകുന്ന ഇലക്ട്രിക് കാറിനെ കുറിച്ച് പറയുമ്പോള്‍ ഓഷ്യന്‍ എക്സ്ട്രീം വിഗ്യാന്‍ എന്നായിരിക്കും ഇതിന് പേരിടുക. ഓസ്ട്രിയയില്‍ നിര്‍മിക്കുന്ന കാറുകളായിരിക്കും കാലിഫോണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. സ്റ്റൈലിഷ് ഡിസൈനിനൊപ്പം അകത്തും പുറത്തുമായി മികച്ച ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാണ് ഫിസ്‌കര്‍ ഓഷ്യന്‍ ഇലക്ട്രിക് എസ്‌യുവി എത്തുന്നത്.

fisker ocean

ഓരോ വര്‍ഷവും 3,218 കിലോമീറ്റര്‍ ഓടിക്കാന്‍ ആവശ്യമായ വൈദ്യുതി നല്‍കുമെന്ന് അവകാശപ്പെടുന്ന സോളാര്‍ റൂഫ് സജ്ജീകരിച്ചാണ് ഇവിയുടെ ടോപ് സ്‌പെക് വേരിയന്റായ ഓഷ്യന്‍ എക്‌സ്ട്രീം വരുന്നത്. വലിയ 17.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലാന്‍ഡ്സ്‌കേപ്പില്‍ നിന്ന് പോര്‍ട്രെയ്റ്റ് ഓറിയന്റേഷനിലേക്ക് തിരിക്കുന്ന ഒരു ഹോളിവുഡ് മോഡും ഇലക്ട്രിക് എസ്‌യുവിയുടെ ഹൈലൈറ്റുകളില്‍ ഒന്നാണ്.

ഒറ്റ ചാര്‍ജില്‍ 563 കിലോമീറ്റര്‍ റേഞ്ചാണ് ഫിസ്‌കര്‍ ഓഷ്യന്‍ എക്സ്ട്രീം എസ്‌യുവി വാഗ്ദാനം ചെയ്യുക. അതേസമയം ഓഷ്യന്‍ അള്‍ട്രാ 547 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം ടെസ്ല മോഡല്‍ Y ഇലക്ട്രിക് കാറിന്റെ റേഞ്ച് 531 കിലോമീറ്റര്‍ മാത്രമാണ്. മൂന്ന് വ്യത്യസ്ത വേരിയന്റുകളില്‍ ഫിസ്‌കര്‍ ഓഷ്യന്‍ ഇലക്ട്രിക് എസ്‌യുവി ലഭ്യമാണ്. ഹൈറേഞ്ച് വേരിയന്റുകളായ ഓഷ്യന്‍ എക്സ്ട്രീം, അള്‍ട്രാ എന്നിവയില്‍ നിക്കല്‍ അധിഷ്ഠിത ബാറ്ററി കെമിസ്ട്രിയാണ് ഉപയോഗപ്പെടുത്തുന്നത്.

fisker ocean rear profile

അതേസമയം അയണ്‍ ബേസ്ഡ് ബാറ്ററി കെമിസ്ട്രി ഉപയോഗപ്പെടുത്തുന്ന ബേസ് വേരിയന്റായ ഓഷ്യന്‍ സ്‌പോര്‍ട് 402 കിലോമീറ്റര്‍ റേഞ്ചാണ് ഓഫര്‍ ചെയ്യുന്നത്. ഫിസ്‌കര്‍ ഓഷ്യന്‍ ഹൈറേഞ്ച് മോഡലുകളില്‍ ഓള്‍ വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി വരുന്നു.അടിയന്തിര സാഹചര്യത്തില്‍ കാറുടമയുടെ വീടിന് ഊര്‍ജം പകരാനും മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും തങ്ങളുടെ ഓഷ്യന്‍ എസ്‌യുവിക്ക് സാധിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

ഇവികള്‍ ആയാലും ഐസിഇ വാഹനങ്ങളായാലും ഏറ്റവും കൂടുതല്‍ വില്‍പ്പന പ്രതീക്ഷിക്കുന്നത് ഉത്സവ സീസണിലാണ്. അതിനാല്‍ തന്നെ ഈ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഉത്സവ സീസണിലായി ഫിസ്‌കര്‍ ഓഷ്യന്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ വിപണിയില്‍ കാര്‍ വില്‍ക്കുന്ന അതേ വിലയായിരിക്കും കാറിന് ഇന്ത്യയിലും നല്‍കുകയെന്നാണ് സൂചന.

69,950 യൂറോയാണ് ഫിസ്‌കര്‍ ഓഷ്യന്‍ ഇലക്ട്രിക് എസ്‌യുവിയുടെ യൂറോപ്യന്‍ വിപണിയിലെ വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 65 ലക്ഷം രൂപ വരും. അതേസമയം യുഎസില്‍ ഇലക്ട്രിക് എസ്‌യുവിക്കായി 37,499 ഡോളര്‍ മാത്രം മുടക്കിയാല്‍ മതി. ഏകദേശം 31 ലക്ഷം രൂപ മാത്രമേ വരൂ. ഓഷ്യന്റെ വരവിന് പിന്നാലെ 'പിയര്‍' 5 സീറ്റര്‍ കാറും കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കും. ഫോക്സ്‌കോണുമായി സഹകരിച്ചായിരിക്കും ഇതിന്റെ നിര്‍മാണം.

Article Published On: Tuesday, July 18, 2023, 12:04 [IST]
English summary
Fisker ocean electric suv to launch in india by september promises 563 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X