ജിംനിയോടു മുട്ടാൻ ഫൈവ് ഡോർ ഗൂർഖ; എസ്‌യുവിയുടെ കൂടുതൽ വിശംദാംശങ്ങളുമായി പുതിയ സ്പൈ ചിത്രങ്ങൾ
ജിംനി ഫൈവ് ഡോറിന്റെ വരവോടെ ഓഫ്-റോഡ് എസ്‌യുവി സെഗ്മെന്റിൽ ഒരു കോളിളക്കം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ ത്രീ ഡോർ മോഡലുകളായ മഹീന്ദ്ര ഥാറും, ഫോഴ്സ് ഗൂർഖയും അരങ്ങു വാണിരുന്ന സെഗ്മെന്റിൽ ഒരു ഫൈ ഡോർ പതിപ്പുമായിട്ടുള്ള ജിംനിയുടെ വരവ് ഇരു മോഡലുകൾക്കും കടുത്ത മത്സരം തന്നെയാണ്.
അതിനാൽ ഉടൻ തന്നെ ഗൂർഖയുടെ ഫൈവ് ഡോർ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഫോഴ്സ്. പല പ്രീ-പ്രൊഡക്ഷൻ ഘട്ടങ്ങളിലായി രാജ്യത്തുടനീളം ഗൂർഖ ഫൈവ് ഡോറിന്റെ ടെസ്റ്റ് മോഡലുകൾ കണ്ടെത്തിയിട്ടുണ്ട്, വളരെക്കാലമായി ഇവ പരീക്ഷണയോട്ടം നടത്തിവരുന്നു. വരാനിരിക്കുന്ന ഗൂർഖ ഫൈവ് ഡോർ എസ്‌യുവിയുടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സ്പൈ ചിത്രങ്ങൾ എസ്‌യുവിയുടെ രൂപ ഭാവവും, 4WD ഗിയറും ഉൾപ്പടെ പുതിയതും ഇന്ററസിറ്റിംഗുമായ ചില വിശദാംശങ്ങൾ കാണിക്കുന്നു.

പൂനെയുടെ പ്രാന്തപ്രദേശങ്ങളിലാണ് ഈ ടെസ്റ്റ് മോഡൽ ക്യാമറയിൽ പെട്ടത്, നേരത്തെ നാം കണ്ടതിന് സമാനമായി കാണപ്പെടുന്നുണ്ടെങ്കിലും കുറച്ച് വ്യത്യാസങ്ങൾ വാനത്തിലുണ്ട്. ഒന്നാമതായി, ഈ വാഹനത്തിന് മുന്നിൽ വ്യത്യസ്തമായ സ്‌റ്റൈലിംഗാണ് ലഭിക്കുന്നത്, ത്രീ ഡോർ ഗൂർഖയിലെ റൗണ്ട് ഷെയ്പ്പ്ഡ് യൂണിറ്റുകൾക്ക് പകരം ഫോഴ്‌സ് സിറ്റിലൈൻ എംയുവിക്ക് സമാനമായ സ്ക്വയർ ഹെഡ്‌ലാമ്പുകളാണ് വരുന്നത്.
എന്നാൽ ത്രീ ഡോർ ഗൂർഖയിലും മുമ്പത്തെ ടെസ്റ്റ് മോഡലുകളിലും നാം കണ്ടിട്ടുള്ള രണ്ട് സ്ലാറ്റ് ഗ്രില്ല് തന്നെയാണ് ഇതിനുള്ളത്. ഈ ടെസ്റ്റ് വാഹനത്തിൽ ഫ്രണ്ട് ബമ്പർ മറച്ചിട്ടുണ്ടെങ്കിലും, ഇത് സിറ്റി ലൈനിന് സമാനമായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഗ്രൗണ്ട് ക്ലിയറൻസ്, 18 ഇഞ്ച് അലോയി വീൽ ഡിസൈൻ, സ്നോർക്കൽ എന്നിവ നമ്മൾ മുമ്പ് കണ്ടവയ്ക്ക് സമാനമാണ്.

ഇന്റീരിയറിൽ, ഗൂർഖ ഫൈവ് ഡോറിനായി ഫോഴ്സ് ഒന്നിലധികം സീറ്റിംഗ് ലേയൗട്ടുകൾ പരീക്ഷിക്കുന്നതായി തോന്നുന്നു. ഫൈവ് സീറ്റർ രണ്ട് വരി പതിപ്പ്, ആറ് സീറ്റർ മൂന്ന് വരി പതിപ്പ്, അതോടൊപ്പം ഈ ചിത്രങ്ങളിൽ കാണുന്നതുപോലെ, മൂന്നാമത്തെ വരിയിൽ രണ്ട് ഇൻഡിവിജ്വൽ ക്യാപ്റ്റൻ ചെയറുകളും രണ്ടാം നിരയ്ക്ക് ഒരു ബെഞ്ച് സെറ്റപ്പും വരുന്ന ഏഴ് സീറ്റർ മൂന്ന് വരി പതിപ്പും ദേ ഇതു ചേർത്ത് നാം കണ്ടിട്ടുണ്ട്.
മുമ്പ് കണ്ടതുപോലെ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെ സാനിധ്യം ഇല്ലെങ്കിലും, ത്രീ ഡോർ മോഡലിൽ നിന്നുള്ള അതേ ബേസിക്ക് ഡാഷ്‌ബോർഡ് ടെസ്റ്റ് മ്യൂൾ വഹിക്കുന്നു. കൂടാതെ, ടെസ്റ്റ് മോഡലിന് ഫോഴ്‌സ് 4WD ഗിയറിന്റെ മറ്റൊരു പതിപ്പാണ് ഉള്ളതെന്ന് തോന്നുന്നു. ഇതുവരെ കണ്ടെത്തിയിട്ടുള്ള സ്റ്റാൻഡേർഡ് ഗൂർഖ ത്രീ ഡോർ & ഫൈവ് ഡോർ ടെസ്റ്റ് മ്യൂളുകൾ എന്നിവയ്ക്ക് സമാനമായ ഓഫ് റോഡ് സാങ്കേതികവിദ്യയാണ് ഉണ്ടായിരുന്നത്.

ഇവ ഗിയർ ലിവറിന് പിന്നിൽ സ്ഥാപിച്ചിട്ടുള്ള മാനുവലി ഓപ്പറേറ്റഡ് ട്രാൻസ്ഫർ കേസ് വഴി പ്രവർത്തിക്കുന്നു. ഗിയർ ലിവറിന് മുന്നിൽ ഒരുക്കിയിരിക്കുന്ന വെവ്വേറെ ലിവറുകളായിരുന്ന ഫ്രണ്ട്, റിയർ ഡിഫ്-ലോക്കുകളോടെയാണ് ത്രീ ഡോറും മുമ്പ് കണ്ടിട്ടുള്ള ഫൈവ് ഡോർ ടെസ്റ്റ് മോഡലുകളും വന്നിരുത്. എന്നാൽ ഏറ്റവും പുതിയ സ്പൈ ഷോട്ടുകളിൽ, ഇതിന് ഡിഫ്-ലോക്കുകൾ ഇല്ലെന്ന് നമുക്ക് കാണാൻ കഴിയും, എന്നാൽ സെന്റർ കൺസോളിൽ ഡ്രൈവർ സീറ്റിനോട് ചേർന്ന് ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ 4WD നോബ് നൽകിയിരിക്കുന്നു.
ഗൂർഖ ത്രീ ഡോറിൽ നൽകിയിരിക്കുന്ന അതേ മെർസിഡീസ് സോഴ്സ്ഡ് 2.6 -ലിറ്റർ ഡീസൽ എഞ്ചിനാണ് ഫൈവ് ഡോർ ഗൂർഖയ്ക്കും കരുത്ത് പകരുന്നത്, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് മാത്രമാണ് ഓഫറിലുള്ള ഗിയർബോക്‌സ്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെങ്കിലും, വരും മാസങ്ങളിൽ അപ്‌ഡേറ്റ് ചെയ്ത ഗൂർഖ വിൽപ്പനയ്‌ക്കെത്താനുള്ള സാധ്യതകളുണ്ട്. ഫോർസ് മോട്ടോഴ്‌സ് ഗൂർഖയുടെ ഫോർ ഡോർ പിക്ക് അപ്പ് ട്രക്ക് ബോഡി സ്റ്റൈലും കാര്യമായി പരീക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications








