ഒന്നിനു പകരം നാല്! മഹീന്ദ്രയ്ക്ക് വെല്ലുവിളിയായി ഫോഴ്സ്; ഗൂർഖ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്നത് നാലോളം മോഡലുകൾ

ഫോഴ്‌സ് ഗൂർഖ ത്രീ ഡോർ 2021 സെപ്റ്റംബറിലാണ് വിൽപ്പനയ്‌ക്കെത്തിയത്, അതിനുശേഷം ബ്രാൻഡ് ട്രാക്‌സ് ക്രൂയിസർ എംയുവിയും അതിന്റെ വിവിധ മോഡലുകളും ഇന്ത്യയിൽ അവതരിപ്പിച്ചു. എന്നാൽ ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഗൂർഖ ഫൈവ് ഡോർ. അതോടൊപ്പം ഒന്നിലധികം വേരിയന്റുകളും ഗൂർഖ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ചില എക്ട്ര മോഡലുകളിൽ കൂടി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

ഇവയിൽ പലതും പരീക്ഷണം നടത്തുന്നതായി നാം കണ്ടെത്തിയിട്ടുണ്ട്, അവയിൽ ചിലത് സമീപ ഭാവിയിൽ തന്നെ ഷോറൂമുകളിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളെ കുറിച്ച് പറയുമ്പോൾ, വരാനിരിക്കുന്ന മോഡലുകൾ എല്ലാം അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്ത അതേ മെർസിഡീസ് ബെൻസ് സോഴ്സ്ഡ 2.6 -ലിറ്റർ ഡീസൽ എഞ്ചിനുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. മോഡലിനെ ആശ്രയിച്ച് പവർ, torque ഔട്ട്പുട്ടുകളിലും എഞ്ചിൻ ട്യൂണിംഗിലും വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്.

force motors testing different gurkha models

ഫോഴ്‌സ് ഗൂർഖ 5 -ഡോർ, രണ്ട് 4WD സിസ്റ്റങ്ങൾ: ഗൂർഖ ഫൈവ് ഡോർ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പലതവണ പരീക്ഷണയോട്ടം നടത്തുന്നത് കണ്ടിട്ടുണ്ടെങ്കിലും, ഞങ്ങൾ അടുത്തിടെ എസ്‌യുവിയുടെ അല്പം വ്യത്യസ്ത രൂപത്തിലുള്ള ഒരു പതിപ്പ് കണ്ടെത്തിയിരുന്നു. ഈ മോഡൽ പുതുക്കിയ ഫ്രണ്ട് എൻഡ് ഡിസൈനുമായിട്ടാണ് കണ്ടെത്തിയത്.

ഫോഴ്‌സ് ട്രാക്‌സ് ക്രൂയിസർ എം‌യു‌വിയുമായി കൂടുതൽ സാമ്യമുള്ളതാണ് ഇത്, കൂടാതെ മുമ്പ് കണ്ടിട്ടുള്ള ഗൂർഖ ത്രീ ഡോറിൽ വരുന്നതു പോലുള്ള റൗണ്ട് ഹെഡ്‌ലൈറ്റ് സെറ്റപ്പ് ഫീച്ചർ ചെയ്തിരുന്നില്ല. അതോടൊപ്പം ഗൂർഖ ത്രീ ഡോറിൽ വന്നിരുന്ന ലിവർ-ഓപ്പറേറ്റഡ് സജ്ജീകരണത്തിന് പകരം പുതിയ ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ 4WD നോബും അടുത്തിടെ പുറത്തു വന്ന ഫൈവ് ഡോർ പതിപ്പിന്റെ സ്പൈ ചിത്രങ്ങളിൽ വ്യത്യസ്തമായി കാണപ്പെട്ടു.

എസ്‌യുവിക്കായി രണ്ട് വ്യത്യസ്ത 4WD സെറ്റപ്പുകൾ കമ്പനി പരീക്ഷിക്കുന്നുണ്ടെങ്കിലും, പ്രൊഡക്ഷൻ സ്പെക്ക് ഗൂർഖ ഫൈവ് ഡോർ പതിപ്പിലേക്ക് ഇവയിൽ ഏതാണ് എത്തുക എന്നതിനെക്കുറിച്ച് ഇപ്പോൾ സ്ഥിരീകരണമൊന്നും ഇല്ല. ഈ രണ്ട് ഫോർ വീൽ-ഡ്രൈവ് സംവിധാനങ്ങളിലൊന്ന് കയറ്റുമതി വിപണികൾക്കായി ഉദ്ദേശിച്ചിട്ടുള്ള ഗൂർഖയുടെ മോഡലുകളിൽ കാണപ്പെടാനുള്ള സാധ്യതയുണ്ട്.

കൂടാതെ, ഫോഴ്‌സ് മോട്ടോർസ് ഗൂർഖ ഫൈവ് ഡോർ മോഡലിൽ ഒന്നിലധികം സീറ്റിംഗ് ഓപ്‌ഷനുകൾ പരീക്ഷിക്കുന്നുണ്ട്. അഞ്ച്, ആറ്, ഏഴ് സീറ്റർ പതിപ്പുകളുടെ വരെ വിവിധ ടെസ്റ്റ് മോഡലുകൾ ഇതുവരെ ക്യാമറയിൽ പെട്ടിട്ടുണ്ട്. ഗൂർഖ ഫോവ് ഡോർ മാരുതി സുസുക്കി ജിംനിക്കും അടുത്ത വർഷം വിൽപ്പനയ്‌ക്കെത്താനിരിക്കുന്ന ഥാർ ഫൈവ് ഡോറിന്റെയും നേരിട്ടുള്ള എതിരാളിയായിരിക്കും.

force motors testing different gurkha models

ഫോഴ്‌സ് ഗൂർഖ 5 -ഡോർ, ലൈഫ്‌സ്‌റ്റൈൽ പിക്കപ്പ്: കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ നടന്ന ഒരു പരിപാടിയിലാണ് ഫോവ്സ് ആദ്യമായി ഈ വാഹനം പ്രദർശിപ്പിച്ചത്, അതിന് ശേഷം നിർമ്മാതാക്കൾ ഇന്ത്യൻ റോഡുകളിലും ഗൂർഖയുടെ പിക്കപ്പ് മോഡലിന്റെ വ്യാപകമായ പരീക്ഷണം നടത്തുന്നുണ്ട്. ഈ പുതിയ വാഹനം യഥാർത്ഥത്തിൽ വലിപ്പമേറിയ ഫോഴ്‌സ് ട്രാക്‌സ് ക്രൂയിസർ ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ട്രാക്‌സ് ക്രൂയിസറിന് സമാനമായ നീളത്തിൽ ബെഡുള്ള പിക്കപ്പിന് ഗൂർഖ ഫൈവ് ഡോറിനോട് വളരെയധികം സാമ്യമുണ്ട്. വാഹനത്തിന്റെ ഡ്യുവൽ ക്യാബ് രൂപകൽപ്പനയിൽ ട്രക്ക് ബെഡിലേക്ക് ആക്സസ് അനുവദിക്കുന്നതിന് പിന്നിൽ ഒരു സ്പ്ലിറ്റ് വിൻഡോയും നിർമ്മാതാക്കൾ ഫീച്ചർ ചെയ്യുന്നു. എന്നിരുന്നാലും, ട്രക്കിന്റെ ടെയിൽഗേറ്റ് ഒരു പരമ്പരാഗത പിക്കപ്പ് ട്രക്കിലേതു പോലെ താഴേക്ക് മടക്കിക്കളയുന്നതിന് പകരം വശത്തേക്ക് തുറക്കുന്നു.

ഗൂർഖ പിക്കപ്പ് പതിപ്പ് ക്രൂയിസർ ട്രാക്‌സ് ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഇന്ത്യൻ സേനയുടെ ഉപയോഗത്തിനായി ബ്രാൻഡിന് ഈ ഗൂർഖ അധിഷ്ഠിത പിക്കപ്പ് ട്രക്ക് പരീക്ഷിക്കാം, കൂടാതെ ഈ പതിപ്പിന് സോഫ്റ്റ് ടോപ്പും ആർമി സ്പെക് സ്പെഷ്യൽ ലൈറ്റിംഗും പെയിന്റ് ഷേഡും ലഭിച്ചേക്കാം. ഈ പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുകയാണെങ്കിൽ, ലൈഫ്‌സ്‌റ്റൈൽ പിക്കപ്പ് സെഗ്‌മെന്റിലെ ഇസൂസു V-ക്രോസ്, ടൊയോട്ട ഹൈലക്‌സ് എന്നിവയ്‌ക്ക് കൂടുതൽ താങ്ങാനാവുന്ന ഒരു മികച്ച ബദലായിരിക്കും.

ഗൂർഖ ത്രീ-ഡോർ, ആറ് സീറ്റർ എസ്‌യുവി: ഫൈവ് ഡോർ, പിക്കപ്പ് പതിപ്പുകൾ പോരാ എങ്കിൽ, ഗൂർഖയുടെ മറ്റൊരു ത്രീ-ഡോർ വേരിയന്റ് അണിയറയിൽ ഒരുങ്ങുന്നുണ്ട്. അടുത്തിടെ കണ്ടെത്തിയ ടെസ്റ്റ് മോഡലുകൾ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്ന പ്രൊഡക്ഷൻ സ്പെക്ക് ഗൂർഖയുമായി ഏതാണ്ട് സമാനമാണ്, എന്നാൽ സൂക്ഷ്മമായി പരിശോധിച്ചാൽ രണ്ട് പ്രധാന മാറ്റങ്ങൾ കാണാനാവും.

force motors testing different gurkha models

ഒന്നാമതായി, നിലവിൽ ഗൂർഖ ത്രീ ഡോറിൽ തുറക്കാൻ കഴിയാനാവാത്ത വലിയ റിയർ ഗ്ലാസ് ഹൗസ്, കൂടുതൽ പരമ്പരാഗതമായി കാണപ്പെടുന്ന സ്ലൈഡിംഗ് വിൻഡോ സജ്ജീകരണമായി സെറ്റ് ചെയ്തിരിക്കുന്നു. അതിനു ശേഷം ഈ ടെസ്റ്റിംഗ് എസ്‌യുവി കണ്ട രണ്ടാമത്തെ പ്രധാന മാറ്റം സൈഡ് ഫേസിംഗ് ബെഞ്ച് സീറ്റുകളുടെ അഡീഷനാണ്.

ഇത് സീറ്റിംഗ് കപ്പാസിറ്റി നാലിൽ നിന്ന് ആറായി വർധിപ്പിക്കുന്നു. ഫോഴ്‌സ് മോട്ടോർസ് ഗൂർഖ ത്രീ ഡോറിന്റെ ഈ പതിപ്പ് അവതരിപ്പിക്കുന്നതിനെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും, ലൈനപ്പിലേക്ക് ഇതുപോലുള്ള ഒരു വേരിയന്റ് ചേർക്കുന്നത്, നിലവിൽ നാല് സീറ്റർ മാത്രമായി ലഭ്യമായ ഗൂർഖയ്ക്ക് ഇന്ത്യൻ വിപണിയിൽ ആകർഷണം വർധിപ്പിക്കും.

Source: Autocar India

More from DriveSpark

Article Published On: Friday, June 16, 2023, 8:30 [IST]
English summary
Force gurkha might get 4 different models soon in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X