ഇതൊരു ബജറ്റ് പിക്കപ്പ് ട്രക്കിന്റെ സൂചനയോ? സ്പൈ ക്യാമറയിൽ കുടുങ്ങി ഫോഴ്‌സ് ഗൂർഖ പിക്കപ്പ്

ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന വാഹന രൂപങ്ങളിൽ ഒന്നാണ് പിക്കപ്പ് ട്രക്കുകൾ എന്നു പറയാം. നിലവിൽ, ഇന്ത്യയിൽ പാസഞ്ചർ വാഹന സെഗ്മെന്റിൽ രണ്ട് പിക്കപ്പ് ട്രക്കുകൾ മാത്രമേ വിപണിയിലുള്ളൂ. 19.49 ലക്ഷം രൂപ ഇസൂസു V-ക്രോസ് ഹൈ-ലാൻഡറും 30.4 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ടൊയോട്ട ഹിലക്‌സുമാണ് ഈ പറഞ്ഞ രണ്ട് മോഡലുകൾ.

10 ലക്ഷം രൂപ ബജറ്റിലുള്ള പിക്കപ്പ് ട്രക്ക് എന്ന പ്രതീക്ഷ ടാറ്റ സെനോൺ XT, മഹീന്ദ്ര സ്‌കോർപിയോ ഗെറ്റെവേ എന്നിവയുടെ പിൻവാങ്ങലോടെ ഇല്ലാതെയായി. എന്നാൽ 15 ലക്ഷം രൂപ ബജറ്റിൽ ഒരു പിക്കപ്പ് ട്രക്ക് ഉടൻ നമുക്ക് പ്രതീക്ഷിക്കാം. ഫോഴ്‌സ് മോട്ടോർസ് തങ്ങളുടെ ക്രൂയിസർ എംയുവിയെ അടിസ്ഥാനമാക്കി ഒരു മോഡലിന്റെ പരീക്ഷണ ഘട്ടത്തിലാണ്.

പരീക്ഷണയോട്ടത്തിന് ഇടിൽ ക്യാമറയിൽ കുടുങ്ങി ഫോഴ്സ് പിക്കപ്പ്

ലോഞ്ച് ചെയ്യുമ്പോൾ, ഇത് ഗൂർഖ ശ്രേണിലേക്ക് ഇടംപിടിക്കുകയും പാസഞ്ചർ വാഹന സ്‌പേസിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന പിക്കപ്പ് ട്രക്ക് ആവുകയും ചെയ്യാം. പരീക്ഷണയോട്ടത്തിന് ഇടയിൽ ക്യാമറയിൽപെട്ട ടെറ്റ് മോഡൽ ഒരു പ്രൊഡക്ഷൻ സ്പെക്ക് പതിപ്പാണെന്ന് തോന്നുന്നു. വാഹനത്തിന്റെ ലോഞ്ച് അധികം വൈകാതെ ഉണ്ടായിരിക്കാം എന്നും ഇത് സൂചിപ്പിക്കുന്നു.

ഇതാദ്യമായല്ല ഈ പിക്കപ്പ് ട്രക്ക് നാം കാണുന്നത്. ഇന്തോനേഷ്യ ആസ്ഥാനമായുള്ള റിപ്പബ്ലിക് മോട്ടോർ (Republik Motor) ഇത് ആദ്യം ഡിഫൻസ് എക്‌സ്‌പോയിലും ക്സാട്രിയ ബ്രാൻഡിന് കീഴിലുള്ള ഫോറത്തിലും ഒരു സൈനിക പതിപ്പായി പ്രദർശിപ്പിച്ചു. റിപ്പബ്ലിക് ഈ പിക്കപ്പ് ട്രക്ക് കൺസെപ്റ്റിൽ അന്ന് ഒരു മിസൈൽ ലോഞ്ചറും സജ്ജീകരിച്ചിരുന്നു. മെർസിഡീസ് ബെൻസ് G63 AMG 6X6 -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപമായിരിക്കും ഫോഴ്‌സ് ഗൂർഖ പിക്കപ്പിന്റെ പ്രധാന കരുത്ത്.

പരീക്ഷണയോട്ടത്തിന് ഇടിൽ ക്യാമറയിൽ കുടുങ്ങി ഫോഴ്സ് പിക്കപ്പ്

ഇന്ത്യയിൽ ടെസ്റ്റ് മോഡൽ യാതൊരു മറവിലുമില്ലാതെ പൂനെയ്ക്ക് സമീപമാണ് കണ്ടെത്തിയത്. ഒറ്റ നോട്ടത്തിൽ തന്നെ ഇതൊരു പിക്കപ്പ് ട്രക്ക് ആയി രൂപകല്പന ചെയ്തതല്ല എന്ന് മനസ്സിലാക്കാൻ കഴിയും. പകരം, ഇത് ക്രൂയിസർ എംയുവിയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നത് വ്യക്തമാണ്. ഫോഴ്‌സ് മോട്ടോഴ്‌സ് ഇതിനെ ഗ്രൗണ്ട് ലെവൽ മുതൽ പിക്കപ്പായി രൂപകൽപ്പന ചെയ്‌തിരുന്നു എങ്കിൽ, വാഹനത്തിന് ഫിസിക്കലായി വേർപെടുത്തിയ ലോഡ് ബേ ഉണ്ടായിരിക്കും, ഇത് കൊമോർഷ്യൽ വാഹന സെഗ്മെന്റിലെ ഒരു സാധാരണ രീതിയാണ്.

ക്രൂയിസർ എംയുവിയെ അടിസ്ഥാനമാക്കിയുള്ളതിനാൽ വാഹനത്തിന്റെ ഡെവല്പ്മെന്റ് ചെലവ് കുറവായിരിക്കും. റിയർ ഡോറുകൾക്ക് പിന്നിലുള്ള ഭാഗം വീൽ-വെലിനൊപ്പം ഒരു ലോഡിംഗ് ബേ ആയി രൂപാന്തരപ്പെടുന്നു. ഇവിടെയാണ് ക്രൂയിസർ എംയുവി എട്ട് യാത്രക്കാരെ സൈഡ് ഫെയ്‌സിംഗ് ബെഞ്ച് സീറ്റുകളിൽ ഉൾക്കൊള്ളിച്ചിരുന്നത്.

പരീക്ഷണയോട്ടത്തിന് ഇടിൽ ക്യാമറയിൽ കുടുങ്ങി ഫോഴ്സ് പിക്കപ്പ്

ലോഡ് ബേയ് ആക്സസ് ചെയ്യുന്നതിന് പിന്നിലെ യാത്രക്കാർക്ക് സ്ലൈഡിംഗ് വിൻഡ്ഷീൽഡ് വിൻഡോകൾ ലഭിക്കും. ഫൈവ് ഡോർ ഗൂർഖയുടെ അതേ 18 ഇഞ്ച് അലോയി വീലുകളും ക്രൂയിസർ എംയുവിയുടെ അതേ ടെയിൽ ലൈറ്റുകളുമാണ് ഇതിനു ലഭിക്കുന്നത്. അതോടൊപ്പം ലോഡ് ബേയിൽ ഒരു ബെഡ് ലൈനർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു, അത് ചിലപ്പോൾ ഔദ്യോഗിക ആക്സസറികളുടെ ഭാഗമായിരിക്കാം. പിക്കപ്പ് ട്രക്കിന്റെ മുൻ വശം ഗൂർഖയ്ക്ക് സമാനമായിരിക്കും.

പാസഞ്ചറായാലും കൊമേർഷ്യലായാലും എല്ലാ ഫോഴ്‌സ് മോട്ടോർസ് വാഹനങ്ങൾക്കും ഒരേ മെർസിഡീസ് ബെൻസ് സോഴ്സ്ഡ് FM CR 2.6 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ലഭിക്കുന്നു. പെർഫോമെൻസ് കണക്കുകൾ നോക്കിയാൽ, ഏകദേശം 90 bhp മാക്സ് പവറും 250 Nm പീക്ക് torque ഉം ഡീസൽ മോട്ടോർ പുറപ്പെടുവിക്കും. ഒരൊറ്റ അഞ്ച് സ്പീഡ് ഗിയർബോക്സും ഫ്രണ്ട് റിയർ മെക്കാനിക്കലി ലോക്കിംഗ് ഡിഫറൻഷ്യലുമുള്ള 4X4 ട്രാൻസ്ഫർ കെയ്സും വരാൻ സാധ്യതയുണ്ട്.

Source: Rushlane

More from DriveSpark

Article Published On: Saturday, May 13, 2023, 11:30 [IST]
English summary
Force gurkha pickup truck caught on camera during test run
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X