ചെന്നൈ പ്ലാന്റ് ഇപ്പോള്‍ 'കൊടുക്കുന്നില്ലെന്ന്' ഫോര്‍ഡ്; മാസ് റീഎന്‍ട്രി ലോഡിംഗ്?

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായിരുന്നു ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു (JSW) എംജി മോട്ടോര്‍ ഇന്ത്യയുടെ (MG Motor India) ഓഹരികള്‍ വാങ്ങിയത്. ചൈനയിലെ SIAC ഗ്രൂപ്പില്‍ നിന്നാണ് സജ്ജന്‍ ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള കമ്പനി 35 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്.

കമ്പനിയുടെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ജെഎസ്ഡബ്ല്യു അമേരിക്കന്‍ വാഹന ഭീമന്‍മാരായ ഫോര്‍ഡിന്റെ (Ford) ചെന്നൈ പ്ലാന്റ് ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ രാജ്യത്ത് അവശേഷിക്കുന്ന ഒരേയൊരു പ്ലാന്റ് വില്‍ക്കാനുള്ള പദ്ധതി ഫോര്‍ഡ് മോട്ടോര്‍ കമ്പനി അപ്രതീക്ഷിതമായി ഉപേക്ഷിച്ചതായാണ് ഇപ്പോള്‍ എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയിലേക്ക് ഫോര്‍ഡ് റീഎന്‍ട്രി നടത്താന്‍ പോകുന്നുവെന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഈ വാര്‍ത്ത.

ford plant

ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുന്‍നിര അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. നഷ്ടം കുമിഞ്ഞുകൂടിയതും ബുദ്ധിമുട്ടേറിയ ഒരു വിപണിയിലെ വളര്‍ച്ചയുടെ അഭാവവും മൂലമാണ് തങ്ങള്‍ ഇന്ത്യ വിടുന്നതെന്നാണ് അന്ന് ഫോര്‍ഡ് അറിയിച്ചത്. പ്രവര്‍ത്തനപരമായ കാര്യങ്ങള്‍ കൊണ്ടും കൊറിയന്‍, ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നും കടുത്ത വെല്ലുവിളി നേരിട്ടതും തീരുമാനത്തിന് ആക്കം കൂട്ടി.

10 വര്‍ഷത്തിനിടെ ഏകദേശം 2 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഫോര്‍ഡ് നേരിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് വര്‍ഷത്തിനിടെ രണ്ട് അമേരിക്കന്‍ കമ്പനികളായിരുന്നു അക്കാലത്ത് ഇന്ത്യ വിട്ടത്. 2017ല്‍ സ്ഥലം കാലിയാക്കി ജനറല്‍ മോട്ടോര്‍സ് ഫോര്‍ഡിന്റെ മുന്‍ഗാമിയായി. രാജ്യം വിടുന്നതായി 2021 സെപ്റ്റംബറില്‍ ഫോര്‍ഡ് പ്രസ്താവനയിറക്കിയത് ഇന്ത്യന്‍ വാഹന വിപണിക്കും കമ്പനിക്ക് തന്നെയും വലിയ തിരിച്ചടിയായി. വൈദ്യുതീകരണത്തിലേക്കുള്ള പരിവര്‍ത്തനത്തിന് മുന്നോടിയായി ആഗോള തലത്തില്‍ കമ്പനി നടപ്പാക്കിയ പുനര്‍നിര്‍മാണ പ്രക്രിയയുടെ ഭാഗമാണ് തീരുമാനമെന്ന് വിലയിരുത്തപ്പെട്ടു.

ford plant

എന്നാല്‍ കോവിഡിന് ശേഷം പൊതുവേ വാഹന വിപണി സ്ഥിരമായി വളര്‍ച്ച കൈവരിക്കുന്ന സാഹചര്യത്തില്‍ വിശ്വസ്തരായ ഉപഭോക്തൃ അടിത്തറയുള്ള ഫോര്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിച്ചത് അനവസരത്തിലാണെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. 2022 ജൂലൈ വരെ കമ്പനി ഇന്ത്യയില്‍ കയറ്റുമതിക്കായി കാര്‍ നിര്‍മിക്കുന്നതും എഞ്ചിന്‍ നിര്‍മാണവും തുടര്‍ന്നു. വാഹന കയറ്റുമതിയും എഞ്ചിന്‍ നിര്‍മാണവും വഴി മാത്രം ഫോര്‍ഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 505 കോടി രൂപ ലാഭം നേടിയിരുന്നുവെന്നത് ഇതിനൊപ്പം കൂട്ടിവായിക്കണം.

2022 ഓഗസ്റ്റില്‍ ഫോര്‍ഡ് തങ്ങളുടെ സാനന്ദ് പ്ലാന്റ് ടാറ്റ മോട്ടോര്‍സിന് വിറ്റു. 725 കോടി രൂപയ്ക്കാണ് ഫോര്‍ഡിന്റെ ഗുജറാത്തിലെ പ്ലാന്റ് ടാറ്റയുടെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ഏറ്റെടുത്തത്. ഇവി ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായിരുന്നു ടാറ്റയുടെ ഈ നീക്കം. ഭൂമിയും യന്ത്രങ്ങളും ഉപകരണങ്ങളും സഹിതമുള്ള പ്ലന്റും മാത്രമല്ല ജീവനക്കാരെയും ടാറ്റ ഏറ്റെടുത്തിരുന്നു.

ford plant

ഒരു മാസത്തിന് ശേഷം തമിഴ്നാട്ടിലെ മറൈമലൈ നഗര്‍ പ്ലാന്റിലെ ജീവനക്കാര്‍ക്ക് സിവിയറന്‍സ് പാക്കേജ് പ്രഖ്യാപിച്ചു. യൂണിയനുമായി നടന്ന ദീര്‍ഘകാലത്തെ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ നടപടി. ചെന്നൈക്ക് സമീപം 350 ഏക്കറിലായി പരന്ന് കിടക്കുന്ന ഈ പ്ലാന്റ് 2022 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. പ്രതിവര്‍ഷം 1.5 ലക്ഷം യൂണിറ്റാണ് ഇതിന്റെ ഉത്പാദന ശേഷി. ഒപ്പം 3.4 ലക്ഷം എഞ്ചിനുകള്‍ പുറത്തിറക്കാനും കഴിയുമായിരുന്നു.

ഫോര്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇത് വാങ്ങുന്നതിനായി നിരവധി ബ്രാന്‍ഡുകള്‍ ശ്രമം ആരംഭിച്ചിരുന്നു. ജെഎസ്ഡബ്ല്യു ഗ്രൂപ്പും അതിനായി മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍ ചെന്നൈ പ്ലാന്റ് വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഫോര്‍ഡ് പിന്നാക്കം പോയതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍. ഏകദേശം 100 മില്യണ്‍ യുഎസ് ഡോളറിന് പ്ലാന്റ് വാങ്ങുന്നതിനായുള്ള അന്തിമ കരാറിന് രൂപം നല്‍കിയിരുന്നു. വിയറ്റ്‌നാമീസ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യന്‍ പ്രവേശനത്തിന് ഒരുങ്ങുകയാണ്.

കാര്‍ നിര്‍മാണ സൗകര്യം തേടുന്ന വിന്‍ഫാസ്റ്റിന് ഫോര്‍ഡിന്റെ ചെന്നൈ പ്ലാന്റില്‍ ഒരു കണ്ണുണ്ടായിരുന്നു. ആഭ്യന്തര കാര്‍ നിര്‍മാതാക്കളായ മഹീന്ദ്രയും പ്ലാന്റിനായി തുടക്കത്തില്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് വലിയ താല്‍പര്യം കാണിച്ചില്ല. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റുകളായി ഹൈഎന്‍ഡ് മോഡലുകള്‍ കൊണ്ടുവന്ന് ഫോര്‍ഡ് രാജ്യത്തേക്ക് തിരിച്ചെത്തുമെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമായില്ല. ഇപ്പോള്‍ ജെഎസ്ഡബ്ല്യുവുമായുള്ള കരാര്‍ ഉപേക്ഷിച്ചതോടെ ഫോര്‍ഡിന്റെ റീഎന്‍ട്രി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

More from DriveSpark

Article Published On: Wednesday, December 20, 2023, 12:26 [IST]
English summary
Ford abandoned plans to sell its tamil nadu plant to jsw may consider re entry to india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X