ഇംഎംഐ അടച്ചില്ലെങ്കില്‍ കാര്‍ അനങ്ങമാട്ടെ; പുതിയ ടെക്നോളജിയുമായി വാഹന ഭീമന്‍

കാര്‍ വാങ്ങുന്നത് ആര്‍ഭാടത്തിലുപരി ഇന്ന് പലര്‍ക്കും അത് അത്യാവശ്യമായി മാറിയിരിക്കുകയാണ്. കാര്‍ വാങ്ങാന്‍ സാമ്പത്തികമായി ശേഷിയില്ലാത്തവര്‍ക്കും ഇന്നൊരു കാര്‍ വാങ്ങുകയെന്നത് വലിയ കടമ്പയൊന്നുമല്ല. കാരണം നിരവധി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പകള്‍ ലഭ്യമാക്കുന്നതിനാല്‍ അത് ഈസിയായി സാധിക്കും.

ആദ്യം ഒരു നിശ്ചിത തുക ഡൗണ്‍പെയ്മന്റായി അടച്ചാല്‍ മാസതവണ വ്യവസ്ഥയില്‍ കാര്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഇത് ഏകദേശം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ നിങ്ങള്‍ പുതുതായി വാങ്ങിയ കാറിന്റെ മാസതവണ അല്ലെങ്കില്‍ ഇഎംഐ (EMI) മുടങ്ങിയാല്‍ എന്താണ് സംഭവിക്കുക എന്ന കാര്യം ചിന്തിച്ചിട്ടുണ്ടോ?. നിങ്ങള്‍ ലോണ്‍ എടുത്ത ബാങ്കില്‍ നിന്ന് വരുന്ന കോളുകള്‍ക്ക് മറുപടി കൊടുക്കേണ്ടി വരും.

ഇംഎംഐ അടച്ചില്ലെങ്കില്‍ കാര്‍ അനങ്ങമാട്ടെ; പുതിയ ടെക്നോളജിയുമായി വാഹന ഭീമന്‍

ചില സാഹചര്യങ്ങളില്‍ പിഴ അടക്കേണ്ടിയും വരുമെന്ന കാര്യമാകും ചിന്തിക്കുന്നത്. എന്നാല്‍ നിങ്ങള്‍ മാസതവണ തെറ്റിച്ചാല്‍ കാര്‍ നിര്‍മാതാക്കള്‍ തന്നെ 'ആക്ഷന്‍'എടുത്താലോ?. എങ്ങനെയെന്നല്ലേ. എന്നാല്‍ അങ്ങനെ ഒരു സംഗതി വരാന്‍ പോകുന്നുണ്ട്. വായ്പ കുടിശ്ശിക അടയ്ക്കാത്ത സാഹചര്യത്തില്‍ ഒരു കാര്‍ വിദൂരമായി പ്രവര്‍ത്തനരഹിതമാക്കാന്‍ സാധിക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് നല്‍കിയിരിക്കുകയാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍.

എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനോ ഉടമയെ വാഹനത്തിന്റെ പുറത്ത് നിന്ന് ലോക്ക് ചെയ്യുന്നതിനോ എയര്‍ കണ്ടീഷനിംഗ് പോലുള്ള സുപ്രധാന ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കാനും മറ്റും പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും. ഞെട്ടിയോ?. ഈ ഫീച്ചറുകള്‍ വാഹനങ്ങള്‍ക്ക് വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കും മറ്റും ഉപകാരപ്രദമാകുമ്പോള്‍ ചില വിരുതന്‍മാര്‍ക്ക് ഇത് പണിയാകും. പേടിക്കേണ്ട കാര്യമില്ല. നിലവില്‍ ഫോര്‍ഡ് കമ്പനി ഈ ടെക്‌നോളജി ഉപഭോക്താക്കളെ മുന്‍നിര്‍ത്തി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അടുത്തിടെ നടന്ന നിരവധി ഫയല്‍ നീക്കങ്ങളുടെ ഭാഗമായാണ് ഈ പേറ്റന്റ് ഫയല്‍ ചെയ്തതെന്നാണ് സൂചന. എന്നാര്‍ ഫോര്‍ഡിന്റെ പുതിയ നീക്കം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ഫോര്‍ഡിന്റെ നീക്കം ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് നാഷണല്‍ കണ്‍സ്യൂമര്‍ ലോ സെന്ററിലെ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ രംഗത്തെത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഫോര്‍ഡ് മോട്ടോര്‍ പേറ്റന്റിന് അപേക്ഷിച്ച സാങ്കേതികവിദ്യയെ റീപോസഷന്‍-ലിങ്ക്ഡ് ടെക്‌നോളജി എന്നാണ് വിളിക്കുന്നത്. ഉടമ മാസതവണ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കാറിന്റെ എയര്‍ കണ്ടീഷനിംഗ് ഓഫാക്കാനും അതിന്റെ ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമേറ്റഡ് വിന്‍ഡോസ് ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കാനും ഇതിന് കഴിയും. ഏറ്റവും മോശം സാഹചര്യത്തിലാണെങ്കില്‍ വാഹനത്തിന്റെ എഞ്ചിന്‍ ഓഫാക്കാനോ ആക്സിലറേറ്റര്‍ പ്രവര്‍ത്തനരഹിതമാക്കാനോ പോലും സാങ്കേതികവിദ്യ കാര്‍ നിര്‍മ്മാതാവിനെ സഹായിക്കുമെന്നാണ് പറയുന്നത്.

ഇംഎംഐ അടച്ചില്ലെങ്കില്‍ കാര്‍ അനങ്ങമാട്ടെ; പുതിയ ടെക്നോളജിയുമായി വാഹന ഭീമന്‍

അതോടെ കാര്‍ ഉടമക്ക് വാഹനം ഉപയോഗിക്കാന്‍ സാധിക്കാതെ വരും. വാഹനം കെട്ടിവലിച്ച് കൊണ്ട് പോകാന്‍ ആ സ്‌ലത്തേക്ക് എത്താന്‍ തങ്ങളുടെ ഓട്ടോണോമസ് വാഹങ്ങള്‍ക്ക് കമാന്‍ഡ് ചെയ്യാനും ഈ ടെക്‌നോളജിക്ക് സാധിക്കുമെന്നും രേഖകളില്‍ സൂചിപ്പിക്കുന്നു. അത്തരം ഘടകങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് ഡ്രൈവര്‍ക്കും വാഹനത്തിലെ യാത്രക്കാര്‍ക്കും കൂടുതല്‍ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നതിന് കാരണമായേക്കാമെന്ന് പേറ്റന്റ് അപേക്ഷയില്‍ ഫോര്‍ഡ് പറയുന്നു. ഇതോടൊപ്പം കാറുടമക്ക് അരോചകവും ശല്യവുമായി അനുഭവപ്പെടാന്‍ സാധ്യതയുള്ള 'ബീപ്പ്' ശബ്ദവും പുറപ്പെടുവിക്കും.

കാര്‍ ഉടമകള്‍ക്ക് ഇത് ഓഫ് ചെയ്യാന്‍ സാധിക്കില്ല. വായ്പ നല്‍കിയ സ്ഥാപനവുമായി ബന്ധപ്പെട്ട ശേഷം മാത്രമേ അത് പ്രവര്‍ത്തനരഹിതമാക്കാന്‍ സാധിക്കൂ. കാര്‍ നിര്‍മ്മാതാവിന് ഇത് ഇപ്പോള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പദ്ധതിയില്ലെന്ന് ഫോര്‍ഡ് വക്താവിനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഒരു സാധാരണ ബിസിനസ് എന്ന നിലയിലാണ് ഞങ്ങള്‍ പുതിയ കണ്ടുപിടിത്തങ്ങളുടെ പേറ്റന്റുകള്‍ സമര്‍പ്പിക്കുന്നത്. പക്ഷേ അവ പുതിയ ബിസിനസിന്റെയോ പ്രൊഡക്ട് പ്ലാനുകളുടെയോ സൂചനയല്ല' ഫോര്‍ഡ് പ്രസ്താവനയിലൂടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി.

ഫോര്‍ഡിന്റെ പുതിയ സാങ്കേതികവിദ്യക്ക് പേറ്റന്റ് നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. കാരണം ഇത് ദുരുപയോഗം ചെയ്യുമോ എന്ന കാര്യത്തില്‍ ന്യായാധിപന്‍മാര്‍ രണ്ടുതട്ടിലാണ്. വാഹന വായ്പ നല്‍കുന്ന ചിലര്‍ ഇക്കാര്യം ദുരുപയോഗം ചെയ്താലോ എന്നാണ് നാഷനല്‍ കണ്‍സ്യൂമര്‍ ലോ സെന്റര്‍ ചിന്തിക്കുന്നത്. ഏതായാലും ഇത്തരം ഒരു സാങ്കേതികവിദ്യ കാറുകളില്‍ വന്നാല്‍ വായ്പയെടുക്കുന്നവര്‍ അത് മുടങ്ങാതെ നോക്കുമെന്നുറപ്പാണ്.

ഫോര്‍ഡ് പേറ്റന്റിന് അപേക്ഷിച്ച പുതിയ ടെക്‌നോളജിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്. അത് നല്ലതാണോ അതോ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടോ?. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Friday, March 3, 2023, 19:00 [IST]
English summary
Fords new technology of remotely shut down cars if owners misses emis details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X