കണ്ട് പഠിക്കണം കിയ മോട്ടോർസിനെ; ഇങ്ങനെ വേണം കസ്റ്റമേഴ്സിനെ കൈകാര്യം ചെയ്യാൻ
ഇന്ത്യൻ കാർ വിപണിയിൽ വലിയ ശത്രുക്കൾ ഇല്ലാതെ ഇപ്പോഴും വിൽപ്പനയിൽ നല്ല മുന്നേറ്റം കാഴ്ചവയ്ക്കുന്ന വാഹന നിർമാതാക്കളാണ് കിയ മോട്ടോർസ്. ലോകോത്തര ഉൽപ്പന്നങ്ങൾ ആളുകൾക്ക് നൽകുന്നതിൽ എപ്പോഴും അവർ മുന്നിൽ തന്നെയായിരുന്നു. അതിൽ ഒരു വിട്ടു വീഴ്ച്ചയും വരുത്താൻ സമ്മതിച്ചിട്ടുമില്ല. വാഹനനിർമാതാക്കൾ പരാജയപ്പെടുന്ന ഒരു വിഭാഗമാണ് കസ്റ്റമേഴ്സിനെ കൈകാര്യെ ചെയ്യുക എന്നത്. പല ഡീലർമാരും ഇതിൽ തികഞ്ഞ പരാജയമാണ്. പക്ഷേ എല്ലാവരും അങ്ങനെ ആണെന്ന് ഒരു അഭിപ്രായമില്ല കേട്ടോ
പക്ഷേ കിയയുടെ സെൽട്ടോസ് ഉടമയായ അരുൺ പൻവാർ തൻ്റെ വീഡിയോയിൽ സെൽട്ടോസിൻ്റെ ഗിയർ ട്രാൻസ്‌മിഷൻ കേടായത് ഡീലർഷിപ്പിൽ നിന്നും വാറൻ്റി കാലാവധിയിൽ മാറ്റി തന്നുവെന്ന് പറയുന്നു. എഞ്ചിൻ ബേയുടെ അടിയിൽ നിന്ന് ഓയിൽ ചോർച്ച കാണപ്പെട്ടത് കൊണ്ടാണ് വാഹനം സർവീസിനായി എത്തിച്ചത്. സർവീസ് സെൻ്ററിൽ കാണിക്കുകയും ചോർച്ചയുടെ കാര്യം ഉന്നയിക്കുകയും ചെയ്തു. പരിശോധനയിൽ ട്രാൻസ്മിഷൻ യൂണിറ്റ് യൂണിറ്റിന്റെ അടിഭാഗത്ത് ഒരു ദ്വാരം വീണതാണ് ചോർച്ചയ്ക്ക് കാരണം എന്ന് കണ്ടുപിടിച്ചു.

വാഹനം ഓടിക്കുമ്പോൾ ഗിയർ മാറ്റുന്നതിൽ ബുദ്ധിമുട്ട ഒന്നും ഇല്ലായിരുന്നു, പക്ഷേ ഓയിൽ ചോർച്ച വലിയ ബുദ്ധിമുട്ടായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് വാഹനത്തിൽ ഉളളത്, സെൽറ്റോസിലെ 1.5-ലിറ്റർ ഡീസൽ എഞ്ചിനുമായിട്ടാണ് ഗിയർ ജോടിയാക്കിയിരിക്കുന്നത്. 20 ദിവസത്തെ സമയാമാണ് കിയയുടെ സർവീസ് സംഘം ആവശ്യപ്പെട്ടത്. ഈ ഒരു സമയം കൊണ്ട് തന്നെ കേടായ ട്രാൻസ്മിഷൻ യൂണിറ്റ് പൂർണ്ണമായും മാറ്റി പുത്തൻ യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു
പുതിയ ട്രാൻസ്മിഷൻ യൂണിറ്റിന് ഏകദേശം 1.5-2 ലക്ഷം രൂപ ചിലവ് വരുമെന്നാണ് വീഡിയോയിൽ പറയുന്നത്, എന്നാൽ അദ്ദേഹത്തിൻ്റെ വാഹനം വാറൻ്റിക്ക് കീഴിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ പുതിയ ട്രാൻസ്മിഷൻ യൂണിറ്റുള്ള സെൽറ്റോസ് ഉപഭോക്താവിന് തിരികെ നൽകി. പലപ്പോഴു വാഹനം കേടാകുമ്പോൾ വില കൂടുതലുളള പാർട്സ് മാറേണ്ടി വരുമ്പോഴാണ് പ്രശ്നം. പക്ഷേ ഇത്രയും വിലയുളള പാർട്സ് വാറൻ്റിയിൽ മാറ്റി കൊടുത്ത കിയയുടെ ഡീലർഷിപ്പ് സത്യത്തിൽ അഭിനന്ദനർഹിക്കുന്നവരാണ്.ശരിക്കും പറഞ്ഞാൽ ഉപഭോക്താവിൻ്റെ അവകാശമാണെങ്കിലും പലരും അത് ചെയ്ത് കൊടുക്കാറില്ല എന്നതാണ് സത്യം
മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളുമായാണ് കിയ, സെല്‍റ്റോസിനെ വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍. മൂന്ന് എഞ്ചിനുകള്‍ക്കൊപ്പവും സ്റ്റാന്‍ഡേര്‍ഡായി 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് വാഗ്ദാനം ചെയ്യുന്നു. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ പരമാവധി 115 bhp കരുത്തും 144 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഒരു CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിവയും ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നു.
ഇത് എഞ്ചിന്‍ സുഗമമായതും, നഗര ഉപയോഗത്തിന് നല്ലതാണെന്നും വേണം പറയാന്‍. ഡീസല്‍ എഞ്ചിന്‍ പരമാവധി 115 bhp കരുത്തും 250 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഇത് വാഗ്ദാനം ചെയ്യുന്നു. എഞ്ചിന്‍ നല്ല ഇന്ധനക്ഷമത നല്‍കുന്നു.ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഫെര്‍മോമെന്‍സ് പ്രേമികളെ ലക്ഷ്യമിട്ടുള്ളതാണ്. ഇത് 140 bhp പരമാവധി കരുത്തും 242 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും സ്റ്റിയറിംഗ് വീലിന് പിന്നില്‍ പാഡില്‍ ഷിഫ്റ്ററുകളുമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്.
2023 -ൽ ക്രെറ്റയുടെ ലൈനപ്പിൽ നിന്ന് 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഹ്യുണ്ടായി ഇതിനകം നീക്കം ചെയ്തിരുന്നു, നിലവിലെ മോഡൽ നിർത്തുന്നതിനൊപ്പം കിയയും ഇത് തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, പുതിയ 1.5-ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നത് തുടരും. എഞ്ചിൻ 160 PS പരമാവധി പവറും 253 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ
കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിക്കും കിയയ്ക്കും വളരെയധികം നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ പ്രതിമാന വിൽപ്പനയിൽ രണ്ടാം സ്ഥാനം വീണ്ടെടുത്തപ്പോൾ 2023 ജനുവരിയിൽ കിയ ഇന്ത്യ തങ്ങളുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 19,319 യൂണിറ്റുകളിൽ നിന്ന് മൊത്തം 28,634 യൂണിറ്റുകളുടെ വിൽപ്പനയാണ് ബ്രാൻഡ് നേടിയത്. പ്രതിവർഷ (YoY) വിൽപ്പനയിൽ 48 ശതമാനത്തിലധികം വളർച്ചയാണ് ഇത് രേഖപ്പെടുത്തിയത്. കൂടാതെ ദക്ഷിണ കൊറിയൻ ഓട്ടോ മേജർ നാല് വർഷത്തിനുള്ളിൽ 6.5 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ലും പിന്നിട്ടു. ഇത്തരം ഒരു നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന ബ്രാൻഡാണ് കിയ എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








