സെഗ്മെന്റിൽ കൂട്ടയിടി ആവുമോ? പരീക്ഷണയോട്ടം നടത്തുന്ന പുത്തൻ എസ്‌യുവിയെ കണ്ടോ?

ഇന്ത്യൻ കാർ മാർക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ്. കാർ വിൽപ്പനയുടെ കാര്യത്തിൽ ജപ്പാനെ പോലും പലതവണ മറികടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായിട്ടുണ്ട്. ഈ വിപണിയിൽ, കോം‌പാക്ട് എസ്‌യുവി വിഭാഗമാണ് ഇപ്പോൾ വൻ തോതിൽ ജനപ്രീതി നേടുന്നത്.

ഇന്ത്യൻ വിപണിയിൽ ഒരു പുതിയ കാർ നിർമ്മാതാക്കൾ പ്രവേശിക്കാൻ ശ്രമിക്കുകയാണെങ്കിൽ, കോംപാക്ട് എസ്‌യുവി മോഡൽ പുറത്തിറക്കിക്കൊണ്ട് അവർ തങ്ങളുടെ യാത്ര ആരംഭിക്കാൻ ആഗ്രഹിച്ചേക്കാം. കിയ, എംജി തുടങ്ങിയ പല നിർമ്മാതാക്കളും ഇന്ത്യൻ വിപണിയിൽ ഇതേ തന്ത്രം ഉപയോഗിച്ചാണ് ചുവടു വെച്ചത്. അടുത്തതായി ഗീലി ഹോൾഡിംഗ് കമ്പനിയും ഈ പാത പിന്തുടർന്നേക്കാം.

പരീക്ഷണയോട്ടം നടത്തുന്ന പുത്തൻ എസ്‌യുവിയെ കണ്ടോ?

നിലവിൽ പ്രോട്ടോൺ X50 എന്ന മോഡലിന്റെ പരീക്ഷണയോട്ടം ബ്രാൻഡ് ഇന്ത്യയിൽ നടത്തുന്നതിനാൽ ഇതേക്കുറിച്ച് പല ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. വാഹന പ്രേമിയായ ശന്തനു ഗോഡസെ ഇന്ത്യയിൽ ഒരു പ്രോട്ടോൺ X50 മോഡലിന്റെ പരീക്ഷണയോട്ടം ക്യാമറയിൽ പകർത്തിയിരിക്കുകയാണ്. വാഹനത്തിന്റെ ഡിസൈനും മറ്റ് വിശേഷങ്ങളും നമുക്ക് നോക്കാം.

ഇതാദ്യമായിട്ടല്ല, ഇന്ത്യയിൽ ഒരു പ്രോട്ടോൺ മോഡൽ പരീക്ഷണയോട്ടം നടത്തുന്നത്. അവസാനമായി ബ്രാൻഡി്റെ ഒരു മോഡൽ നമ്മുടെ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നത് റിപ്പോർട്ട് ചെയ്തത് 2022 ജനുവരിയിലായിരുന്നു. പൂനെ-നാസിക് ഹൈവേയിൽ സിന്നാർ ടോൾബൂത്തിന് സമീപമാണ് ഈ പ്രോട്ടോൺ X50 ടെസ്റ്റ് മോഡലിനെ കണ്ടെത്തിയത്. താൽക്കാലികമായ ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ പ്ലേറ്റുമായിട്ടാണ് വാഹനം കണ്ടെത്തിയത്.

പരീക്ഷണയോട്ടം നടത്തുന്ന പുത്തൻ എസ്‌യുവിയെ കണ്ടോ?

അതിനാൽ, പ്രോട്ടോൺ ഇന്ത്യൻ വിപണിയ്‌ക്കായി X50 നെ പരീക്ഷിക്കുകയോ അല്ലെങ്കിൽ വിപണിയെ പൊതുവായി വീണ്ടും വിലയിരുത്തുകയോ ചെയ്യാം. അതും അല്ലെങ്കിൽ X50 -ന്റെ പ്ലാറ്റ്‌ഫോമിന്റെ സാധ്യത പരീക്ഷിക്കുക പോലും ആവാം, എന്നിരുന്നാലും ഒരു ഇന്ത്യ സ്പെക്ക് മോഡൽ നിർമ്മാതാക്കളുടെ അണിയറയിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാഹനത്തിന്റെ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഗീലിയും വോൾവോയും ചേർന്ന് വികസിപ്പിച്ചെടുത്ത BMA മോഡുലാർ പ്ലാറ്റ്‌ഫോമാണ് X50 -ക്ക് ലഭിക്കുന്നത്. പ്രോട്ടോണിൽ, മലേഷ്യയ്ക്കും മറ്റ് ആസിയാൻ മാർക്കറ്റുകൾക്കുമായി ഈ പ്ലാറ്റ്ഫോം റൈറ്റ് ഹാൻഡ് ഡ്രൈവ് (RHD) ലേയൗട്ട് വഹിക്കുന്നു. 4330 mm നീളവും 1800 mm വീതിയും 1609 mm ഉയരവും 2600 mm വീൽബേസും വാഗ്ദാനം ചെയ്യുന്ന കോംപാക്ട് എസ്‌യുവി മോഡലാണിത്.

പരീക്ഷണയോട്ടം നടത്തുന്ന പുത്തൻ എസ്‌യുവിയെ കണ്ടോ?

ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, എംജി ആസ്റ്റർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, വരാനിരിക്കുന്ന ഹോണ്ട എലിവേറ്റ്, സിട്രൺ C3 എയർക്രോസ് എന്നിവയക്കെതിരം X50 മത്സരിക്കും.

സ്റ്റൈലിംഗിന്റെയും രൂപകൽപ്പനയുടെയും കാര്യത്തിൽ, ഇത് വോക്‌സ്ഹാളിന്റെ ഡിസൈൻ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതായി തോന്നുന്നു. വാഹനത്തിന്റെ രൂപം വളരെയധികം ശ്രദ്ധ ആകർഷിക്കുന്നതും അതോടൊപ്പം തന്നെ ഒരു മികച്ച അപ്പീൽ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്. ഇന്റീരിയറിലും, വളരെ മനോഹരവും, സെഗ്മെന്റിന് അനുയോജ്യവുമായ സജ്ജീകരണമാണ് നമുക്ക് കാണാനാവുന്നത്.

പരീക്ഷണയോട്ടം നടത്തുന്ന പുത്തൻ എസ്‌യുവിയെ കണ്ടോ?

പല പ്രമുഖ ചൈനീസ് വാഹന നിർമ്മാതാക്കളും ഇന്ത്യൻ കാർ വിപണിയിൽ പ്രവേശിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു. പലപ്പോഴും ഈ ബ്രാൻഡുകൾ അവരുടെ ചൈനീസ് ഇതര സബ് ബ്രാൻഡുകളിലൊന്ന് ഇന്ത്യയ്‌ക്കായി ഉപയോഗിക്കുന്നു. ബ്രിട്ടീഷ് ബ്രാൻഡായ എംജി ഇതിന്റെ ഒരു വ്യക്തമായ ഉദാഹരണമാണ്, ഗീലി ഇതിനകം തന്നെ ഇന്ത്യയിൽ സ്വീഡിഷ് ബ്രാൻഡായ വോൾവോയുടെ കാറുകൾ വിൽക്കുന്നു. ഗീലിയുടെ അനുബന്ധ ബ്രാൻഡാണ് പ്രോട്ടോണും, മലേഷ്യയിലാണ് ഈ കമ്പനിയുടെ വേരുകൾ.

പ്രോട്ടോൺ X50 എന്നത് ചൈനയിൽ വിൽപ്പനയ്ക്ക് എത്തുന്ന റീബാഡ്ജ് ചെയ്ത ഗീലി ബിൻയു എന്ന മോഡൽ ആണ്. മലേഷ്യയിലെ തൻജംഗ് മാലിമിലെ പ്രോട്ടോണിന്റെ പ്ലാന്റിലാണ് X50 -ന്റെ പ്രൊഡക്ഷൻ നടക്കുന്നത്. X50 കോംപാക്ട് എസ്‌യുവിയിൽ പ്രോട്ടോൺ നാല് ട്രിം ലെവലുകൾ വാഗ്ദാനം ചെയ്യുന്നു.

സ്റ്റാൻഡേർഡ്, എക്സിക്യൂട്ടീവ്, പ്രീമിയം, ഫ്ലാഗ്ഷിപ്പ് എന്നിവയാണ് ഈ നാല് വേരിയന്റുകൾ. അടുത്തതായി സേഫ്റ്റിയുടെ കാര്യത്തിൽ, പ്രോട്ടോൺ X50 എസ്‌യുവി ADAS ഓട്ടോണമസ് ഫീച്ചറുകൾ, ആറ് എയർബാഗുകൾ, ASEAN NCAP ടെസ്റ്റിൽ നിന്നും ഫൈവ് സ്റ്റാർ ക്രാഷ് റേറ്റിംഗ് തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു.

ഒരൊറ്റ 1.5 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്, സോൾ ഏഴ് സ്പീഡ് DCT ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്നു. ഈ എഞ്ചിൻ യൂണിറ്റിനെ നിർമ്മാതാക്കൾ ട്യൂണിംഗിന്റെ കാര്യത്തിൽ രണ്ട് വ്യത്യസ്ത പതിപ്പുകളിൽ വാഗ്ദാനം ചെയ്യുന്നു.

ആദ്യ ട്യൂൺ 150 PS പവറും 226 Nm torque ഉം സൃഷ്ടിക്കുമ്പോൾ രണ്ടാമത്തെ ട്യൂൺ 177 PS പവറും 255 Nm torque ഉം പുറപ്പെടുവിക്കുന്നു. നിലവിലെ കണക്കുകൾ പ്രകാരം രണ്ടാമത്തെ ട്യൂണിംഗ് ഇൻസ്റ്റന്റായി കോംപാക്ട് എസ്‌യുവി സ്‌പെയ്‌സിലെ ഏറ്റവും ശക്തമായ ഓഫറായി മാറും.

Source: Rushlane

More from DriveSpark

Article Published On: Wednesday, July 26, 2023, 14:07 [IST]
English summary
Geely proton x50 suv spied again in india new competitor in creta seltos segment
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X