ദീപാവലി ഓഫര്‍ കഴിഞ്ഞ സങ്കടം വേണ്ട, വന്‍ ലാഭത്തില്‍ ഇനിയും കാര്‍ വാങ്ങാം!

ദസറ, നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ അരങ്ങേറുന്ന ഒക്‌ടോബര്‍, നവംബര്‍ എന്നിവ വാഹന നിര്‍മാതാക്കള്‍ക്കെല്ലാം മികച്ച കച്ചവടം ലഭിക്കുന്ന മാസങ്ങളാണ്. പ്രതീക്ഷിച്ച പോലെ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളെല്ലാം വില്‍പ്പന വളര്‍ച്ച നേടാനായി. എന്നാല്‍ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടടുക്കുമ്പോള്‍ ഇതുപോലെ തന്നെ ഓഫറുകള്‍ ലഭിക്കുമോ എന്ന് നമുക്ക് നോക്കാം.

സ്വന്തമായി ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധിയാളുകള്‍ മികച്ച ഓഫറില്‍ വണ്ടി കിട്ടാനായി ഉത്സവകാലമാകാന്‍ കാത്തിരിക്കാറുണ്ട്. ഡിമാന്‍ഡ് മുതലെടുക്കാനായി നിര്‍മാതാക്കള്‍ മികച്ച ഓഫറുകളും നല്‍കും. ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് മാസ്മാര്‍ക്കറ്റ്, ആഡംബര കാര്‍ വിപണിയില്‍ പുത്തന്‍ മോഡലുകള്‍ പുറത്തിറക്കുന്നത് വിപണിക്ക് ഉണര്‍വേകിയിട്ടുണ്ടെന്ന് പറയാം. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ (SIAM) കണക്കുകള്‍ പ്രകാരം 2023 ഒക്ടോബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ കാറുകള്‍ വിറ്റഴിച്ചിട്ടുണ്ട്.

car

ദസറയും നവരാത്രി ആഘോഷങ്ങള്‍ അരങ്ങേറിയ ഒക്‌ടോബറില്‍ ഇന്ത്യയില്‍ ഏകദേശം 3.89 ലക്ഷം യൂണിറ്റ് കാറുകള്‍ വിറ്റഴിക്കപ്പെട്ടതായാണ് കണക്കുകള്‍. നവംബറിലും സമാനമായ വില്‍പ്പനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം ഇന്ത്യയില്‍ വലിയൊരു പങ്ക് ജനങ്ങള്‍ വാഹനം വാങ്ങാന്‍ പറ്റിയ ശുഭകരമായ സമയമായി ദീപാവലി കാണുന്നു. ഉത്സവകാലത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചത് പോസിറ്റീവായി വില്‍പ്പനയില്‍ പ്രതിഫലിക്കും.

വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ ലഘൂകരിച്ചതിനാല്‍ ഡെലിവറിയും വേഗത്തിലായത് മാര്‍ക്കറ്റില്‍ ദൃശ്യമാണ്. കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തേക്ക് കടന്നതും ഓഫറുകള്‍ തീര്‍ന്നെന്നും കരുതി നിരാശപ്പെട്ടിരിക്കുന്ന ചിലരുണ്ട്. എന്നാല്‍ ദീപാവലി ഓഫര്‍ കഴിഞ്ഞെങ്കിലും ചില കാറുകള്‍ ആകര്‍ഷകമായ കിഴിവില്‍ ലഭിക്കാന്‍ വഴിയുണ്ട്. കാരണം ഉല്‍പ്പാദനം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതിനാല്‍ വിവിധ ബ്രാന്‍ഡുകളുടെ ഡീലര്‍മാരുടെ പക്കല്‍ ചില മോഡലുകളുടെ അധികം വന്ന മോഡലുകള്‍ കെട്ടിക്കിടക്കുന്നതുണ്ടാകാന്‍ സാധ്യതയുണ്ട്.

car purchase

പുത്തന്‍ കാര്‍ മോഡലുകളുടെ കാര്യമല്ല പറഞ്ഞുവരുന്നത്. ചുരുങ്ങിയത് വിപണിയിലെത്തി ഒരുവര്‍ഷമെങ്കിലും കഴിഞ്ഞ മോഡലുകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, എംജി, ഫോക്സ്വാഗണ്‍, റെനോ, ഹോണ്ട എന്നിങ്ങനെ രാജ്യത്തെ മിക്കവാറും എല്ലാ ബ്രാന്‍ഡുകളില്‍ നിന്നുമുള്ള ഏതാനും മോഡലുകളിലെങ്കിലും ഓഫറുകള്‍ ഇതിനകം ലഭ്യമാണ്. സെലേറിയോ, എസ്‌പ്രെസോ, സ്വിഫ്റ്റ് എന്നീ മോഡലുകള്‍ ഇത്തരത്തില്‍ കിഴിവില്‍ വാങ്ങാന്‍ സാധിച്ചേക്കും.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയിലേക്ക് വന്നാല്‍ ഗ്രാന്‍ഡ് i10 നിയോസ്, അല്‍കസാര്‍ എന്നീ മോഡലുകള്‍ ഓഫറില്‍ വെക്കാം. ടിയാഗോ, ടിഗോര്‍, സെസ്റ്റ് എന്നീ ടാറ്റ മോഡലുകളും ആകര്‍ഷകമായ ഓഫറില്‍ വിറ്റഴിക്കാന്‍ സാധ്യതയുണ്ട്. എംജിയിലേക്ക് വന്നാല്‍ ഹെക്ടര്‍, കോമെറ്റ് ഇവി എന്നിവയ്ക്കുള്ള ഓഫറുകള്‍ നീട്ടാന്‍ സാധ്യതയുണ്ട്.

car purchase

ഇക്കുറി ദീപാവലി സീസണില്‍ മാരുതി സുസുക്കി തങ്ങളുടെ കാറുകള്‍ക്ക് 75,000 രൂപയുടെ വരെ ഓഫര്‍ നല്‍കിയിരുന്നു. ക്യാഷ് ബെനഫിറ്റ്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് ആനുകൂല്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നത്. 75000 രൂപ വെരയാണ് ഇഗ്‌നിസിന് ഓഫറുണ്ടായിരുന്നത്. സെലേറിയോക്ക് 59,000 രൂപയും എസ്‌പ്രെസോക്കും 54,000 രൂപ വരെയും കിഴിവ് ലഭിച്ചു. എന്‍ട്രി ലെവല്‍ മോഡലായ ആള്‍ട്ടോക്കും ബെസ്റ്റ് സെല്ലറായ വാഗണ്‍ആറിനും 45,000 രൂപ വീതമായിരുന്നു പരമാവധി ഡിസ്‌കൗണ്ട്.

പുതുതലമുറ മോഡല്‍ വരുന്നതിന് മുന്നോടിയായി മാരുതി സ്വിഫ്റ്റ് 49,000 രൂപ കിഴിവില്‍ ലഭ്യമായിരുന്നു. ഈ മാസം ബലേനോ പ്രീമിയം ഹാച്ചിന് 45,000 രൂപ വരെയും ഡിസയര്‍ സെഡാന് 10,000 രൂപയും ആനുകൂല്യം ലഭിച്ചു. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ഓറ, i20 എന്നീ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ടിട്ടു. പരമാവധി 50,000 രൂപ വരെയായിരുന്ന കിഴിവ്.

car purchase

ടാറ്റയാണെങ്കില്‍ ടിയാഗോ, ടിഗോര്‍ (പെട്രോള്‍, സിഎന്‍ജി), പഞ്ച് എന്നീ മോഡലുകള്‍ക്ക് 75,000 രൂപ വരെ ഓഫര്‍ നല്‍കി. ഹോണ്ടയുടെ ജനപ്രിയ സെഡാന്‍ മോഡലായ അമേസ് ദീപാവിക്കാലത്ത് 67,000 രൂപ ആനുകൂല്യത്തില്‍ ലഭ്യമായിരുന്നു. ടൊയോട്ടയാണെമങ്കില്‍ തങ്ങളുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാന്‍സ 45,000 രൂപ ഡിസ്‌കൗണ്ടില്‍ ഓഫര്‍ ചെയ്തു.

റെനോ ക്വിഡ്, കൈഗര്‍ എന്നീ മോഡലുകള്‍ക്ക് 65,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തപ്പോള്‍ നിസാന്റെ ഏക മോഡലായ മാഗ്‌നൈറ്റിന് ഏകദേശം ലക്ഷം രൂപ വരെയായിരുന്നു ഉത്സവകാലത്തെ ഓഫര്‍. നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരാണെങ്കില്‍ ദീപാവലി ഓഫര്‍ കഴിഞ്ഞെന്ന് കരുതി നിരാശരാകേണ്ട. ഡിസംബറിലും സ്‌റ്റോക്ക് ക്ലിയര്‍ ചെയ്യാന്‍ കാര്‍ നിര്‍മാതാക്കള്‍ കിടിലന്‍ ഓഫറുകള്‍ നല്‍കും.

More from DriveSpark

Article Published On: Monday, November 20, 2023, 17:11 [IST]
English summary
Get attractive offers on cars even after diwali check out all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X